» »കിഴക്കിന്റെ ട്രോയ് എന്നറിയപ്പെടുന്ന ജിന്‍ജീ കോട്ട

കിഴക്കിന്റെ ട്രോയ് എന്നറിയപ്പെടുന്ന ജിന്‍ജീ കോട്ട

Written By: Elizabath

ഇന്ത്യയില്‍ ഒരുകാലത്ത് ഏറ്റവും അനിവാര്യമായിരുന്ന കോട്ടയെന്ന് മറാത്ത ചക്രവര്‍ത്തിയായിരുന്ന ശിവാജി വിശേഷിപ്പിച്ച കോട്ട, കിഴക്കിന്റെ ട്രോയ് എന്ന് ബ്രിട്ടീഷുകാര്‍ വിലിച്ച കോട്ട... തമിഴ്‌നാട്ടില്‍ വില്ലുപുരത്തിനു സമീപമുള്ള ജിന്‍ജീ കോട്ടയ്ക്ക് ഇന്നും തലയുയര്‍ത്തി നില്‍ക്കാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്. ഒട്ടേറെ യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വേദിയായി രക്തം കൊണ്ട് ചരിത്രം രചിച്ച, വീശുന്ന കാറ്റിനു പോലും ചോരയുടെ ഗന്ധമുള്ള ജിന്‍ജി കോട്ടയുടെ വിശേഷങ്ങള്‍...

തമിഴ്‌നാട്ടിലെ ഏക കോട്ട

തമിഴ്‌നാട്ടിലെ ഏക കോട്ട

ഇന്ന് തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന ഒരേയൊരു കോട്ടയാണ് വില്ലുപുരത്തിനടുത്തുള്ള ജിന്‍ജി കോട്ട. സെന്‍ജി കോട്ട, ചെന്‍ചി കോട്ട, ചാന്‍ജി കോട്ട എന്നിങ്ങനെയും ഈ കോട്ട അറിയപ്പെടുന്നുണ്ട്.

PC:Karthik Easvur

കിഴക്കിന്റെ ട്രോയ്

കിഴക്കിന്റെ ട്രോയ്

വിശേഷണങ്ങളും കഥകളും ഒരുപാടുണ്ട് ജിന്‍ജി കോട്ടയ്ക്ക്. കിഴക്കിന്റെ ട്രോയ് എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. കൂടാതെ മറാത്ത ചക്രവര്‍ത്തിയായിരുന്ന ശിവാജി ഈ കോട്ടയെ വിശേഷിപ്പിച്ചത് കാലത്തിന്റെ അനിവാര്യത എന്നാണ്. കാലത്തെയും സമയത്തെയും തോല്‍പ്പിച്ച് നിലകൊളളുന്ന ഈ കോട്ട സഞ്ചാരികള്‍ക്ക് എന്നും ഒരത്ഭുതമാണ്.

PC:Prabak

അധിനിവേശങ്ങളുടെ ചരിത്രം

അധിനിവേശങ്ങളുടെ ചരിത്രം

ഒട്ടേറെ ഭരമാധികാരികളുടെ ചരിത്രം പറയാന്‍ കഴിയുന്ന ഇടമാണ് ഈ കോട്ട. അതിനു തുടക്കം കുറിക്കുന്നത്. 9-ാം നൂറ്റാണ്ടുമുതലാണ്. ചോള രാജാക്കന്‍മാരുടെ കാലത്ത് ഒന്‍പതാം നൂറ്റാണ്ടിലാണ് ഇവിടെ ആദ്യമായി ഒരു കോട്ട വരുന്നത്. പിന്നീട് 13-ാം നൂറ്റാണ്ടില്‍ വിജയനഗരരാജാക്കന്‍മാര്‍ അതില്‍ പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി. പിന്നീട് ഇവിടം ജിന്‍ജികള്‍ എന്നുപേരുള്ള ആളുകളുടെ താവളമായി മാറുകയും ചെയ്തു. മറ്റൊരു പഠനം അനുസരിച്ച് വിജയ നഗരരാജാക്കന്‍മാരുടെ സേനയിലെ നായക് ജിന്‍ജികള്‍ ഇവിടെ ഏറ്റെടുക്കുകയും പിന്നീട് ഇവിടം ഭരിക്കുന്നവരായി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഇടയ്ക്ക് നവാബുമാരും മുഗല്‍ രാജാക്കന്‍മാരുമെല്ലാം ഇവിടെ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്.

PC:Nprakashemail

മലകള്‍ക്കിടയിലെ കോട്ട

മലകള്‍ക്കിടയിലെ കോട്ട

മൂന്നു വലിയ മലകള്‍ക്കിടയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കൃഷ്ണഗിരി, രാജഗിരി ചന്ദ്രയാന്‍ദുര്‍ഗ് എന്നിവയാണവ. ഇവ മൂന്നും കോട്ടയും ചേരുന്നതാണ് ജിന്‍ജി ഫോര്‍ട്ട് കോംപ്ലക്‌സ് എന്നറിയപ്പെടുന്നത്. ഈ മൂന്നു മലകളേയും മതിലുകൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

PC:Karthik Easvur

രാജഗിരി

രാജഗിരി

ജിന്‍ജിയിലെ പ്രധാനകോട്ട സ്ഥിതി ചെയ്യുന്ന സ്ഥലമാണ് രാജഹഗിരി കുന്നുകള്‍. കമലഗിരി എന്നും ആനന്ദഗിരി എന്നും ഇതിനു പേരുണ്ട്. ഏകദേശം 800 അടി ഉയരം ഈ കുന്നിനുണ്ട്. കമലക്കണ്ണി അമ്മന്‍ ക്ഷേത്രമാണ് ഇവിടുത്തെ ഒരാകര്‍ഷണം.

PC:KARTY JazZ

കൃഷ്ണഗിരി

കൃഷ്ണഗിരി

ഇംഗ്ലീഷുകാര്‍ താമസിച്ചിരുന്ന കൃഷ്ണഗിരിയാണ് ഇവിടുത്തെ രണ്ടാമത്തെ കുന്ന്. ഇംഗ്ലീഷ് മൗണ്ടെയ്ന്‍ എന്നും ഇതിനു പേരുണ്ട്. രാജഗിരി കുന്നുകളെ അപേക്ഷിച്ച് വലുപ്പവും ഉയരവും ഇതിന് കുറവാണ്.

PC:Ranjithkumar.i

ചന്ദ്രായന്‍ ദുര്‍ഗ്

ചന്ദ്രായന്‍ ദുര്‍ഗ്

സെന്റ് ജോര്‍ജ് മൗണ്ടെയ്ന്‍ എന്നറിയപ്പെടുന്ന ചന്ദ്രായന്‍ ദുര്‍ഗ് ആണ് ഇവിടുത്തെ മൂന്നാമത്തെ കുന്ന്. ഈ മൂന്നുകുന്നുകളിലും വെച്ച് തീരെ അപ്രധാന സ്ഥാനമാണ് ഇതിനുള്ളത്.

PC:Nagarajan Natarajan

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

കോട്ടയ്ക്കുള്ളില്‍ ആരെയും ആകര്‍ഷിക്കുന്ന കെട്ടിടങ്ങള്‍ ധാരാളമുണ്ട്. ഏഴു നിലകളുള്ള കല്യാണമണ്ഡപം, ധാന്യപ്പുരകള്‍, തടവറകള്‍, ക്ഷേത്രം, കുളം തുടങ്ങിയവയെല്ലാം കോട്ടയുടെ അകത്തെ കാഴ്ചകളാണ്.

PC:Karthik Easvur

ദേശീയ സ്മാരകം

ദേശീയ സ്മാരകം

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ 1921 ലാണ് ജിന്‍ജി കോട്ടയെ ദേശീയ സ്മാരകമാക്കി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കോട്ടയുടെ സംരക്ഷണവും പരിപാലനവും ഇവരുടെ കീഴിലാണ്.

PC:Karthik Easvur

മികച്ച സമയം

മികച്ച സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ജിന്‍ജി കോട്ട സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC:Jaisridhar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ജിന്‍ജി കോട്ട സ്ഥിതി ചെയ്യുന്നത്. ചെന്നൈയില്‍ നിന്ന് 160 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തിണ്ടിവനം അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനും ചെന്നൈ അടുത്തുള്ള വിമാനത്താവളവുമാണ്.

Read more about: travel forts tamil nadu monument

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...