Search
  • Follow NativePlanet
Share
» »ഗുരെസ് വാലി: സ്വര്‍ഗ്ഗത്തിലേക്ക് രഹസ്യവാതിലുള്ള താഴ്‌വര

ഗുരെസ് വാലി: സ്വര്‍ഗ്ഗത്തിലേക്ക് രഹസ്യവാതിലുള്ള താഴ്‌വര

കാശ്മീരെന്ന സ്വര്‍ഗ്ഗത്തിലേക്ക് തുറക്കുന്ന രഹസ്യവാതിലുള്ള താഴ് വര ഏതാണെന്നറിയുമോ?

By Elizabath

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് കാശ്മീരാണ്...ഏതൊരാളും കേട്ടുപഴകിയ വിശേഷണമാണിത്. മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകളും സൗന്ദര്യം നിറഞ്ഞ താഴ്‌വരകളും ഒക്കെ ചേരുന്ന കാശ്മീരിന് ദൈവത്തിന്റെ കരവിരുതായ സ്വര്‍ഗ്ഗമെന്ന വാക്കിനേക്കാള്‍ വലിയ വിശേഷണങ്ങള്‍ ഒന്നും ചേരില്ല. എണ്ണമില്ലാത്തധികം സ്ഥലങ്ങളും അവിടങ്ങളിലെ മനംമയക്കുന്ന കാഴ്ചകളുമാണ് . എന്നാല്‍ കാശ്മീരെന്ന സ്വര്‍ഗ്ഗത്തിലേക്ക് തുറക്കുന്ന രഹസ്യവാതിലുള്ള താഴ് വര ഏതാണെന്നറിയുമോ?

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ കാണാത്തീരങ്ങള്‍

ഗുരെസ് വാലി: സ്വര്‍ഗ്ഗത്തിലേക്ക് രഹസ്യവാതിലുള്ള താഴ്‌വര

ഗുരെസ് വാലി: സ്വര്‍ഗ്ഗത്തിലേക്ക് രഹസ്യവാതിലുള്ള താഴ്‌വര

കാശ്മീരെന്ന സ്വര്‍ഗ്ഗത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം കണ്ടെത്തേണ്ട വാതിലുകളിലൊന്നാണ് ഗുരെസ് താഴ് വര. നദിയുടെ ഇരുകരകളിലുമായി ഉയര്‍ന്നു നില്‍ക്കുന്ന പര്‍വ്വതങ്ങളും കാഴ്ചകളും ആരെയും ഇവിടവുമായി പ്രണയത്തിലാക്കും.
കാഴ്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഗുരെസ്. അതിനേക്കാളുപരി അനുഭവമായും സന്തോഷമായും തിരക്കുകളില്‍ നിന്നുള്ള മോചനവുമായൊക്കെ ആരെയും സന്തോഷിപ്പിക്കുന്ന ഒരിടം കൂടിയാണിത്.

PC: Zahid samoon

അതിര്‍ത്തിയിലെ സ്വര്‍ഗ്ഗം

അതിര്‍ത്തിയിലെ സ്വര്‍ഗ്ഗം

കാശ്മീരിലെ മറ്റു സ്ഥലങ്ങള്‍പോലെ തന്നെ പാക്കിസ്ഥാനുമായി ഗുരെസും അതിര്‍ത്തി പങ്കിടുന്നുണ്ട്. ആക്ച്വല്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ സ്ഥിതി ചെയ്യുന്ന ഇവിടം മിക്കപ്പോളും പട്ടാളത്തിന്റെ കടുത്ത നിരീക്ഷണത്തിലായിരിക്കും.

PC:Baba Razzaq.jpg

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

മലയിടുക്ക്, താഴ്വരകള്‍, ഖബ്ബാ കാത്തൂന്‍, ദവാര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:Zahid Samoon

ദവാര്‍

ദവാര്‍

ഗുരെസ് താഴ്വരയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ദവാര്‍. ഏകദേശം പതിനഞ്ചോളം ഗ്രാമങ്ങല്‍ കൂടിയ സ്ഥലമാണിത്. ഗുരെസിലെ ഏറ്റവും പ്രശസ്തമായതും കൂടുതല്‍ ആളുകല്‍ സന്ദര്‍ശിക്കുന്നതുമായ സ്ഥലമാണിത്. പുരാതനമായ ഷര്‍ദ്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.
ചുറ്റോടുചുറ്റും മഞ്ഞുപുതച്ച പര്‍വ്വത നിരകള്‍ കാണപ്പെടുന്ന ഇവിടുത്ത മറ്റൊരാകര്‍ഷണം പതഞ്ഞൊഴുകുന്ന കൃഷ്ണഗംഗ നദിയാണ്.

PC: Mir mustafa

ഹബ്ബ ഖാത്തൂണ്‍

ഹബ്ബ ഖാത്തൂണ്‍

പിരമിഡ് ആകൃതിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഹബ്ബ ഖാത്തൂണിന് ആ പേരു കിട്ടുന്നത് വിപ്ലവകാരിയും കവിയത്രിയുമൊക്കെയായ ഹബ്ബ ഖാത്തൂണ്‍ എന്ന യുവതിയില്‍ നിന്നാണ്. ഗുരെസില്‍ എത്തുന്നനവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നുകൂടിയാണിത്.

PC: Aniketchoudhary87

ടുലെയ്ല്‍ വാലി

ടുലെയ്ല്‍ വാലി

സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ടുലെയ്ല്‍ വാലി ദവാറില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മീന്‍പിടുത്തത്തിനു പേരുകേട്ട ഈ താവ് വരയില്‍ കുറച്ച് ഗ്രാമങ്ങള്‍ മാത്രമാണ് ഉള്ളത്.

PC: ZAHID SAMOON

 ഹര്‍മുഖ്

ഹര്‍മുഖ്

സിന്ധു നദിക്കും കൃഷ്ണഗംഗ നദിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹര്‍മുഖ് 16870 അടി ഉയരത്തിലുള്ള ഭീമാകാരനായ ഒരു പര്‍വ്വതമാണ്. ശിവന്റെ വാസസ്ഥലമായി ഹൈന്ദര്വര്‍ കണക്കാക്കുന്ന ഇവിടം അവര്‍ക്ക് ഏറെ വിശുദ്ധ സ്ഥലം കൂടിയാണ്.

PC: Mehrajmir13

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

മേയ് മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള സമയമാണ് ഗുരെസ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC: ZAHID SAMOON

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഹിമാലയത്തിന്റെ ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗുരെസ് ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബാണ്ഡിപൂരില്‍ നിന്നും
ഇവിടേക്ക് 86 കിലോമീറ്റര്‍ ദൂരമാണുള്ളത്.

Read more about: kashmir hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X