» »ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍ ഒത്തൊരുമിച്ച ഹരിപ്പാട് ക്ഷേത്രം

ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍ ഒത്തൊരുമിച്ച ഹരിപ്പാട് ക്ഷേത്രം

Written By: Elizabath

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്.
പ്രശസ്തികൊണ്ടും വലുപ്പംകൊണ്ടും ദാരുശില്പങ്ങള്‍ കൊണ്ടും നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ഹരിപ്പാട് ക്ഷേത്രം.
ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍ ഒത്തൊരുമിച്ച ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം...

കേരളത്തിലെ പുരാതന ക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രം

ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമങ്കെിലും കലിയുഗാരംഭത്തിന് മുന്നേയുള്ള ക്ഷേത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:RajeshUnuppally

കേരളത്തിലെ പളനി

കേരളത്തിലെ പളനി

സുബ്രഹ്മണ്യസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കേരളത്തിലെ പളനി എന്നും ദക്ഷിണ പളനി എന്നും അറിയപ്പെടുന്നു. വര്‍ഷംതോറം ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ഒരു ക്ഷേത്രം കൂടിയാണിത്.

PC:Arayilpdas

പരശുരാമന്‍ പൂജിച്ച ചതുര്‍ബാഹു സുബ്രഹ്മണ്യവിഗ്രഹം

പരശുരാമന്‍ പൂജിച്ച ചതുര്‍ബാഹു സുബ്രഹ്മണ്യവിഗ്രഹം

മുന്‍പ് പരശുരാമന്‍ പൂജിച്ചിരുന്ന ചതുര്‍ബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. കൂടാതെ ക്ഷേത്രപ്രതിഷ്ഠയുടെ സമയത്ത് വിഗ്രഹത്തില്‍ ജീവകലശാഭിഷേകം നടത്തിയത് പരശുരാമനാണെന്നുമാണ് കരുതുന്നത്.
അതിനാല്‍ത്തന്നെ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ കാലുകുത്തിയ സ്ഥലം എന്ന അര്‍ഥത്തില്‍ ഹരിപ്പാദപുരം എന്നും കാലക്രമേണ അത് ലോപിച്ച് ഹരിപ്പാട് ആയി എന്നുമാണ് കരുതുന്നത്.

PC: Youtube

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യക്ഷേത്രമാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത്. കൂടാതെ ആറടിയില്‍ കൂടുതല്‍ ഉയരമുള്ള സുബ്രഹ്മണ്യസ്വാമിയുടെ കൃഷ്ണശിലയില്‍ തീര്‍ത്ത പ്രതിഷ്ഠാവിഗ്രഹവും മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല.

PC: Google

ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍

ശിവ വിഷ്ണു സുബ്രഹ്മണ്യഭാവങ്ങള്‍

സുബ്രഹ്മണ്യന്റെ വിഗ്രഹമാണ് ഇവിടെ ഉള്ളതെങ്കിലും അതിന് കൃത്യമായ വ്യക്തതയില്ലെന്നാണ് പറയപ്പെടുന്നത്. ആദ്യം ഇവിടെ വിഷ്ണുവിനെയാണ് ആരാധിച്ചിരുന്നതെന്നും അത് ശിവനായെന്നും അവസാനം സുബ്രഹ്മമ്യനിലെത്തിയെന്നുമാണ് വിശ്വാസം.
ശംഖുചക്രങ്ങളും ഗദയും വേലും ത്രിശൂലവും ചന്ദ്രക്കലയും സുദര്‍ശന ചക്രവും ഉടുക്ക്, മൂന്നാംകണ്ണ് തുടങ്ങിയവയൊക്കെ വിഗ്രഹത്തില്‍ കാണുവാന്‍ സാധിക്കും.

PC: Google

പത്ത് ദിവസം വീതമുള്ള മൂന്ന് ഉത്സവങ്ങള്‍

പത്ത് ദിവസം വീതമുള്ള മൂന്ന് ഉത്സവങ്ങള്‍

ശിവന്‍ വിഷ്ണു സുബ്രഹ്മണ്യന്‍ എന്നിങ്ങനെ മൂന്നു ഭാവങ്ങളാണല്ലോ വിഗ്രഹത്തില്‍ കാണുവാന്‍ സാധിക്കുന്നത്. അതിനാല്‍ത്തന്നെ മൂന്നു സങ്കല്‍പ്പങ്ങള്‍ക്കുമായി പത്തുദിവസം വീതം നീണ്ടു നില്‍ക്കുന്ന മൂന്ന് ഉത്സവങ്ങളും ഇവിടെ നടത്തുന്നുണ്ട്.
മേടമാസത്തിലെ ചിത്തിര ഉത്സവം, ചിങ്ങത്തിലെ ആവണി ഉത്സവം, ധനുമാസത്തിലെ മാര്‍കഴി ഉത്സവം എന്നിവയാണ് ഉത്സവങ്ങള്‍.

PC:Kerala Tourism

ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

ക്ഷേത്രത്തിന്റെ പ്രത്യേകതകള്‍

ഏഴേക്കറോളമുള്ള മതിലകവും ചെമ്പുമേഞ്ഞ വട്ടശ്രീകോവിലും ഗോപുരങ്ങളും ദാരുശില്പങ്ങളും ആനക്കൊട്ടിലും മയിലിനെ ശിരസ്സിലേറ്റുന്ന സ്വര്‍ണ്ണക്കൊടി മരവുമെല്ലാം ഹരിപ്പാട് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.

PC:Youtube

ദാരുശില്പങ്ങള്‍

ദാരുശില്പങ്ങള്‍

ക്ഷേത്രത്തിലും കൂത്തമ്പലം, ഹലിക്കല്‍പ്പുര, നാലമ്പലം, നമസ്‌കാരമണ്ഡപം തുടങ്ങി എല്ലാ ഭാഗങ്ങളിലും ദാരുശില്പങ്ങള്‍ കാണുവാന്‍ സാധിക്കും.
ശ്രീകൃഷ്ണലീല,ദശാവതാരം, സ്‌കന്ദപുരാണം, ദക്ഷയാഗം, ദേവാസുരയുദ്ധം, തുടങ്ങിയവയെല്ലാം ഇവിടെ കാണാന്‍ സാധിക്കും.

നിത്യേനയുള്ള നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകവും

നിത്യേനയുള്ള നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകവും

വ്യത്യസ്തവും അപൂര്‍വ്വവുമായ ആചാരാനുഷ്ഠാനങ്ങളാണ് ഇവിടെ പിന്തുടരുന്നത്. ദിവസേന നവകാഭിഷേകവും പഞ്ചഗവ്യാഭിഷേകവും നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്.

PC:Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മെയിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍ വേ സ്‌റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...