Search
  • Follow NativePlanet
Share
» »ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!

ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!

ലോക്ഡൗണ്‍ കഴിഞ്ഞ് ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്താല്‍ പോലും സഞ്ചാരികള്‍ ഇവിടം തിരഞ്ഞെടുക്കില്ല എന്നത് തീര്‍ച്ചയാണ്.

മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മലനിരകള്‍...ദേവതാരു മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാടുകള്‍... ഹിമാചല്‍ പ്രദേശ് എന്നു കേള്‍ക്കുമ്പോള്‍ സ‍ഞ്ചാരികളുടെ മനസ്സില്‍ ഏറ്റവുമാദ്യം എത്തുന്ന ചില ചിത്രങ്ങള്‍ ഇതൊക്കെയാണ്. എന്നാല്‍, ഇതിനുമപ്പുറം, കണ്ടുതീര്‍ക്കേണ്ട കാഴ്ചകളിലുള്ള ഹിമാചലിന് വേറൊരു മുഖം കൂടിയുണ്ട്. സഞ്ചാരികള്‍ ഒരിക്കലും ആഗ്രഹിക്കാത്ത. കാണമെന്ന് മനസ്സില്‍ കരുതാത്ത, ഭയം മാത്രം സമ്മാനിക്കുന്ന കുറച്ചിടങ്ങള്‍. ലോക്ഡൗണ്‍ കഴിഞ്ഞ് ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്താല്‍ പോലും സഞ്ചാരികള്‍ ഇവിടം തിരഞ്ഞെടുക്കില്ല എന്നത് തീര്‍ച്ചയാണ്...

ടണല്‍ നമ്പര്‍ 33

ടണല്‍ നമ്പര്‍ 33

ഇന്ത്യയിലെ ഏറ്റവും പേടിപ്പെടുത്തുന്ന കഥകളുറങ്ങിക്കിടക്കുന്ന ഇടമാണ് ഷിംലയിലെ ടണല്‍ നമ്പര്‍ 33. വിഷാദം ബാധിച്ച ആത്മാവ് ചുറ്റിത്തിരിയുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ടണല്‍ കല്‍ക്ക-ഷിംല റെയില്‍ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസം മാത്രമല്ല, ഇവിടെ ടണലിനുള്ളില്‍ കയറുന്ന പല ആളുകളും ഒരു രൂപം കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. ഹിമാചലിലെ കല്‍ക്ക-ഷിംല റെയില്‍ വേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലാണ് ടണല്‍ 33. 1143.61 മീറ്റര്‍ നീളമുള്ള ഈ തുരങ്കം25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ക്രോസ് ചെയ്യാന്‍ വേണ്ടത്.

എന്‍ജിനീയര്‍ തന്നെ വില്ലനായപ്പോള്‍

എന്‍ജിനീയര്‍ തന്നെ വില്ലനായപ്പോള്‍

ബ്രിട്ടീഷ് റെയില്‍വേ എന്‍ജിനീയറായ കേണല്‍ ബാരോങ് ആണ് ഈ കഥയിലെ നായകന്‍ കല്‍ക്ക-ഷിംല റെയില്‍ വേയിലെ മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലൂ‌‌ടെ യിലൂടെ റെയില്‍പാത നിര്‍മ്മിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം
ടണല്‍ 33 നിര്‍മ്മാണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. മലയുടെ ഇരുവശത്തുനിന്നും തുരന്ന് പൊതുവായ കേന്ദ്രത്തില്‍ കൂട്ടിമുട്ടുന്ന രീതിയില്‍ നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനായി തന്റെ തൊഴിലാളികളെ രണ്ടായി വിഭജിച്ച് ഇരുവശത്തുനിന്നും ഒരേസമയം പണി ആരംഭിച്ചു. തന്റെ കണക്കുകൂട്ടലുകളമനുസരിച്ച് രണ്ടു ടണലും താമസിയാതെ യോജിച്ച് ഒറ്റ ടണലായി മാറുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളിലെ പിഴവുകള്‍ കൊണ്ട് മധ്യഭാഗത്ത അവ യോജിച്ചില്ല. പിന്നീട് ഇത് കേണലിന്റെ തെറ്റായി കണക്കാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് പിഴ വിധിച്ചു. അതിന് ശേഷം ഒരു വിഷാദരോഗിയായി മാറിയ അദ്ദേഹം ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെയും കൂട്ടി നടക്കാനിറങ്ങി. പെട്ടന്നുണ്ടായ തോന്നലില്‍ അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചു. മരണശേഷം കേണലിന്റെ ആത്മാവ് അവിടെ നിന്നും പോയിട്ടില്ല എന്നാണ് വിശ്വാസം.

ചാര്‍ലെവില്ലെ മാന്‍ഷന്‍, ഷിംല

ചാര്‍ലെവില്ലെ മാന്‍ഷന്‍, ഷിംല

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ബ്രി‌ട്ടീഷുകാര്‍ നിര്‍മ്മിച്ച ഇന്ന് പേടിപ്പെടുത്തുന്ന ഇടമായി മാറിയ കഥയാണ് ഷിംലയിലെ ചാര്‍ലിവില്ലയ്ക്ക് പറയുവാനുള്ളത്. കഥ തുടങ്ങുന്നത് ബ്രിട്ടീഷ് ഓഫീസറായിരുന്ന വിക്ടര്‍ ബെയ്ലിയും ഭാര്യയും 1913 ല് ഇവിടെ താനസിക്കുവാനായി വന്നതു മുതലാണ്. അന്നു തന്നെ പ്രദേശവാസികള്‍ ഈ വീട് പ്രേതബാധയുള്ളതാണെന്നും താമയോഗ്യമല്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും അവര്‍ കേള്‍ക്കുവാന്‍ കൂട്ടാക്കിയില്ല. താമസം തുടങ്ങി ഒരിക്കല്‍ അവിടെ ബെയ്ലി പൂ‌‌ട്ടിയിട്ടിരിക്കുന്ന ഒരു മുറി കാണുകയുണ്ടായി. എന്താണ് അതെന്നു പരിശോധിക്കുവാന്‍ തുറന്ന് വിക്ടറിനു മുന്നില്‍ ആകെ അലങ്കോലമായി കിടക്കുന്ന ഒരു മുറിയാണ് തുറന്നു വന്നത്. പിന്നീടാണ് ഭൂതങ്ങളുടെ ഒരു മുറിയായിരുന്നു അതെന്ന കാര്യം അദ്ദേഹം അറിയുന്നത്. ഒരു ഇംഗ്ലീഷുകാരന്റെ ആത്മാവ് ആയിരുന്നുവത്രെ അവിടെയുണ്ടായിരുന്നത്. പിന്നീട് വിക്ടറും കുടുംബലും അവിടെനിന്നും മാറി, ഇപ്പോള്‍ ഇന്ത്യക്കാരനായ ഒരു വ്യാപാരി ഈ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി മാറ്റങ്ങള്‍ നടത്തി ഇവിടെയുണ്ടത്രെ. എന്തുതന്നെയായാലും ഇവിടെ പ്രചരിക്കുന്ന കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

 ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ്, ലക്കാര്‍ ബസാര്‍

ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ്, ലക്കാര്‍ ബസാര്‍

ഒരു ആശുപത്രിയില്‍ പേടിപ്പെടുത്തുന്ന ആത്മാക്കളുണ്ടെങ്കില്‍ അത് ഇവിടെ നിന്നും മരിച്ച രോഗികളു‌ടെ തന്നെയായിരിക്കും. ഇത് തന്നെയാണ് ഷിംല ലക്കാറിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിന്‍റെയും കഥ. ഹിമാചല്‍ പ്രദേശിലെ ഏറ്റവും വലിയ ആശുപത്രികളലൊന്നായ ഇവിടെ ചികിത്സയ്ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെല്ലാം പറയുവാനുള്ളത് അപ്രതീക്ഷിതമായി ആശുപത്രിയുടെ പല കോണുകളില്‍ നിന്നുമുയരുന്ന ശബ്ദങ്ങളുടെ കഥയാണ്. എന്നാല്‍ ഇത് ആളുകളുടെ തോന്നലാണോ അതോ ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

കസൗലി ശ്മശാനം

കസൗലി ശ്മശാനം

ശ്മാശാനത്തില്‍ പ്രേതബാധയുണ്ടെന്ന് കേള്‍ക്കുന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമല്ല. കസൗലിയില്‍ നിന്നും ഷിംലയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന കസൗലി ഗ്രേവ് യാര്‍ഡ് പാരനോമിയല്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇടം കൂടിയാണ്. രാത്രി കാലങ്ങളില്‍ ഇതുവഴി കടന്നു പോകുന്നവര്‍ ഇപരിചിതമായ ശബ്ദങ്ങളും കരച്ചിലുകളും തേങ്ങലുകളുമെല്ലാം കേള്‍ക്കാറുണ്ടെന്നാണ് പറയുന്നത്. സാധാരണയായി സൂര്യാസ്തമയത്തിനു ശേഷം ആരും അതുവഴി പോകാറില്ല.

കാസില്‍, നഗ്ഗാര്‍

കാസില്‍, നഗ്ഗാര്‍

നഗ്ഗാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കാസിലും മറ്റേത് പ്രേതഭവനത്തെയും പോലെ അപരിചിതമായ സ്വരങ്ങള്‍ക്കു പ്രസിദ്ധമാണ്. ഇന്ന് തീര്‍ത്തും അനാഥമായി കിടക്കുന്ന ഈ കാസില്‍ ഒരുകാലത്ത് ബ്രിട്ടീഷുകാരിലെ പ്രധാനിയായ ഒരാളുടേതായിരുന്നു. കാലങ്ങള്‍ പോകെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഇവിടെ എത്തിയാല്‍ സാധനങ്ങള്‍ തനിയ‌െ അനങ്ങുന്നതും രൂപമില്ലാതെ ശബ്ദം മാത്രം കേള്‍ക്കുന്നതുമെല്ലാം ഒരു പുതുമയല്ലാതായി മാറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

 ചുടൈല്‍ ബൗധി

ചുടൈല്‍ ബൗധി

ഷിംലാ ഹൈവേയ്ക്കും ചോട്ടാ ഷിംലയ്ക്കും ഇടയിലായി സ്ഥിതി ച‌െയ്യുന്ന ചുടൈല്‍ ബൗധി സ്ഥിരം പ്രേതകളുൊെ കേന്ദ്രമാണ്. വെളുത്ത സാരി ചുറ്റി ലിഫ്റ്റ് ചോദിച്ചു വരുന്ന സ്ത്രീയാണ് ഇവിടുത്തെ താരം. വണ്ടിയിലെ ഡ്രൈവര്‍മാരെ വഴി തെറ്റിച്ച് വാഹനാപകടം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം.

ദഗ്ഷായ്

ദഗ്ഷായ്

പ്രേതകഥകള്‍ ഉറങ്ങിക്കിടക്കുന്ന സെമിത്തേരിയും പിന്നെ മുഗള്‍ കാലഘട്ടത്തിലെ ജയിലുമാണ് ഇവിടുത്തെ ആകര്‍ഷണം. അക്കാലത്ത് കുറ്റം ചെയ്തിരുന്ന ആളുകളെ ഇവിടെ കൊണ്ടുവന്ന് ശിക്ഷിച്ച്, ക്രൂരമായി കൊലപ്പെടുത്തിയിരുന്ന ഒരു ചരിത്രവും ഈ നാടിന് പറയുവാനുണ്ട്. ഇന്ന് ജയിൽ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

കിംഗല്‍ റോഡ്

കിംഗല്‍ റോഡ്

കാഴ്ചയില്‍ സാധാരണ ഏതൊരു ഹിമാലയന്‍ റോഡിനെയുംപോലെ ഭംഗിയുള്ള ഇടമാണ് കിംഗല്‍ റോഡ്. എന്നാല്‍ സഞ്ചാരികള്‍ പേടിക്കേണ്ടതായ പല കാര്യങ്ങളും ഇവിടെയുണ്ടത്രെ. സൂര്യാസ്തനയം കഴിഞ്ഞ് ആരും അധികം ഈ വഴി കടന്നുപോകാറില്ല. ഇത് കൂടാതെ രാത്രി രണ്ടുമണി കഴിഞ്ഞാല്‍ വിചിത്രമായ ഒരു ഇടിമിന്നല്‍ ഇവിടെ അനുഭവപ്പെടും. ഒട്ടേറെ ആളുകള്‍ക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് എന്നതിനാല്‍ ആളുകള്‍ ഇതിനെ ഗൗരവമായാണ് കണക്കാക്കുന്നത്. ചിലര്‍ ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഇതിനെ പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം ഇന്നും ആര്‍ക്കും അറിയില്ല.

ഫലോദി- ഇന്ത്യയിലെ 'ഹോ‌ട്ട്' നഗരത്തിലേക്കൊരു യാത്രഫലോദി- ഇന്ത്യയിലെ 'ഹോ‌ട്ട്' നഗരത്തിലേക്കൊരു യാത്ര

പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടംപാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

രാത്രികാലങ്ങളില്‍ കൃഷ്ണന്‍ പ്രിയപ്പെട്ട രാധമാരോടൊപ്പം രാസലീല ആടുവാനെത്തുന്ന ഇടം...രാത്രികാലങ്ങളില്‍ കൃഷ്ണന്‍ പ്രിയപ്പെട്ട രാധമാരോടൊപ്പം രാസലീല ആടുവാനെത്തുന്ന ഇടം...

Read more about: himachal pradesh corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X