Search
  • Follow NativePlanet
Share
» »പ്രേതാലയമായി മാറിയ റെയില്‍വേ സ്റ്റേഷനുകള്‍

പ്രേതാലയമായി മാറിയ റെയില്‍വേ സ്റ്റേഷനുകള്‍

പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

By Elizabath

റെയില്‍വേ സ്റ്റേഷനുകള്‍ മിക്കവര്‍ക്കും സമ്മാനിക്കുന്നത് ഓര്‍മ്മകളാണ്. കുട്ടിക്കാലത്തെ ആദ്യ ട്രെയിന്‍ യാത്രയും ട്രെയിന്‍ വരുന്ന ശബ്ദവുമെല്ലൊം മറ്റൊരു കാലത്തേക്ക് കൊണ്ടുപോകുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും റെയില്‍വേ സ്റ്റേഷന്‍ ഭീകരമായ ഓര്‍മ്മകള്‍ നല്കുന്ന ഇടമാണ്.
അത്തരത്തില്‍ കുറച്ചല്ല, കുറച്ചധികം റെയില്‍വേ സ്റ്റേഷനുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഓര്‍ക്കുമ്പോള്‍ തന്നെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകള്‍ നല്കുന്ന,പ്രേതങ്ങളുടെ ഇടമെന്ന വിശ്വസിക്കപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകള്‍. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകള്‍ പരിചയപ്പെടാം.

കേരളത്തിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍കേരളത്തിലെ പേടിപ്പിക്കുന്ന ഇടങ്ങള്‍

ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!ഇന്ത്യയിലെ (കു)പ്രസിദ്ധ സ്ഥലങ്ങള്‍!!

ബാരോഗ് സ്‌റ്റേഷന്‍ ഷിംല

ബാരോഗ് സ്‌റ്റേഷന്‍ ഷിംല

അസാധാരണ സംഭവങ്ങള്‍ പലപ്പോഴും അരങ്ങേറുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു റെയില്‍വേ സ്റ്റേഷനാണ് ബാരോഗ് സ്‌റ്റേഷന്‍. ഇവിടുത്തെ ടണല്‍ 33 ആണ് കഥയിലെ വില്ലന്‍
കല്‍ക്ക-ഷിംല റെയില്‍ പാതയിലെ നിരധി തുരങ്കങ്ങളില്‍ ഒന്നാണ് പണി പൂര്‍ത്തിയാകാത്ത തുരങ്കം.
മുന്‍കൂട്ടി പ്രവചിക്കാനാവാത്ത പേടിപ്പിക്കുന്ന സംഗതികളുണ്ടാകുന്ന ഈ തുരങ്കത്തിന്റെ പേര് ഇതിന്റെ എന്‍ജിനീയരായിരുന്ന കേണല്‍ ബറോഗില്‍ നിന്നാണ് ലഭിക്കുന്നത്.

അലഞ്ഞു നടക്കുന്ന ആത്മാവ്

അലഞ്ഞു നടക്കുന്ന ആത്മാവ്

തുരങ്കങ്ങളുടെ നിര്‍മ്മാണം നടക്കുന്ന കാല്തത് പെട്ടന്നു പൂര്‍ത്തിയാക്കാന്‍ ബറോഗിന്റെ നേതൃത്വത്തില്‍ ഇരുവശത്തു നിന്നും തുരങ്കം പണിയാന്‍ ആരംഭിച്ചു. കൂട്ടിമുട്ടുമെന്ന പ്രതീക്ഷയില്‍ പണി പുരോഗമിച്ചെങ്കിലും തുരങ്കങ്ങള്‍ കൂട്ടിമുട്ടിയില്ല. പിന്നീട് മേലധികാരികള്‍ ബറോഗിനെ ഇതിന്റെ പേരില്‍ അപമാനിച്ചു. നിരാശനായ അദ്ദേഹം ഈ തുരങ്കത്തില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

പ്രേതകഥകള്‍

പ്രേതകഥകള്‍

പണി പൂര്‍ത്തിയാകാത്ത ഈ തുരങ്കം ഇന്ന് സാഹസികരുടെ കേന്ദ്രമാണ്. പ്രേതത്തെ കാണാനായി ധാരാളം ആളുകള്‍ ഇതിലൂടെ യാത്ര ചെയ്യാറുണ്ട്. പലരും പ്രേതത്തെ കണ്ടു എന്നും അവകാശപ്പെടാറുണ്ട്. എന്തുതന്നെയായാലും ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ഈ തുരങ്കം പ്രേതബാധയുള്ള റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയിലാണ്.

ബേഗണകോഡോര്‍ റെയില്‍വേ സ്‌റ്റേഷന്‍ , വെസ്റ്റ് ബംഗാള്

ബേഗണകോഡോര്‍ റെയില്‍വേ സ്‌റ്റേഷന്‍ , വെസ്റ്റ് ബംഗാള്

പ്രേതബാധയെത്തുടര്‍ന്ന് 42 വര്‍ഷത്തോളം അടച്ചിട്ട ചരിത്രമാണ് വെസ്റ്റ് ബംഗാളിലെ ബേഗണകോഡോര്‍ റെയില്‍വേ സ്‌റ്റേഷന്റേത്. 1967 മുതല്‍ തുടര്‍ച്ചയായ 42 വര്‍ഷമാണ് ഇത് അടച്ചിട്ടത്. ഇവിടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ പ്രേതത്തെ കണ്ടു എന്ന കഥയിറങ്ങുന്നത്. പിന്നീട് രാത്രികാലങ്ങളില്‍ വെളുത്ത സാരിയിലൊരു രൂപം കണ്ടു എന്ന നിരവധി പേര്‍ പരാതിപ്പെടുകയുണ്ടായി. അതിനുശേഷം ആളുകള്‍ ഇവിടേക്ക് വരാതായപ്പോഴാണ് റെയില്‍വേ സ്‌റ്റേഷന്‍ പൂട്ടുന്നത്.
പിന്നീട് 2009ല്‍ മമതാ ബാനര്‍ജിയാണ് ഈ സ്റ്റേഷന്‍ പുനരാരംഭിക്കുന്നത്.

രബീന്ദ്ര സരോബര് മെട്രോ സ്‌റ്റേഷന്‍ കൊല്‍ക്കത്ത

രബീന്ദ്ര സരോബര് മെട്രോ സ്‌റ്റേഷന്‍ കൊല്‍ക്കത്ത

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നിലായി എടുത്തുചാടി മരിക്കുന്നത് കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര് മെട്രോ സ്‌റ്റേഷനിലെ സ്ഥിരം കാഴ്ചയാണത്രെ. ഏകദേശം 70 ശതമാനത്തോളം ആത്മഹത്യകളാണ് ഇവിടെ ഈ കണക്കില്‍ പെടുത്തിയിരിക്കുന്നത്.
പാരഡൈസ് ഓഫ് സൂയിസൈഡ് എന്ന പേരും ഈ റെയില്‍വേ സ്റ്റേഷനുണ്ട്. ഇത്തരത്തില്‍ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ ഇവിടെ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.

ലുധിയാന റെയില്‍വേ സ്റ്റേഷന്‍

ലുധിയാന റെയില്‍വേ സ്റ്റേഷന്‍


ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ പ്രേതബാധയുണ്ടെന്ന കാരണത്താല്‍ ഒരു മുറി തന്നെയാണ് പൂട്ടിയിട്ടിരിക്കുന്നത്. കംപ്യൂട്ടര്‍ റിസര്‍വേഷന്‍ ഓഫീസറായിരുന്ന സുഭാഷ് എന്നൊരാള്‍ ഈ മുറിയില്‍ വെച്ച് കൊല്ലപ്പെടുകയുണ്ടായി. അതിനുശേഷം അയാളുടെ ആത്മാവ് ഈ പരിസരങ്ങളിലായി അലയുന്നുണ്ടെന്നാണ് വിശ്വാസം. അയാളിരുന്ന മുറിയുടെ സമീപത്ത് ഇരിക്കുന്നവര്‍ക്ക് ഒരു രക്ഷയുമില്ലത്രെ. എന്നും പ്രശ്‌നങ്ങളായിരിക്കുമെന്നാണ് ആളുകള്‍ പറയുന്നത്. പല പൂജകള്‍ നടത്തിയെങ്കിലും ശല്യത്തിന് ഒരു കുറവുമില്ലെന്നാണ് പറയപ്പെടുന്നത്.

ചിറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആന്ധ്രാപ്രദേശ്

ചിറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആന്ധ്രാപ്രദേശ്

രാത്രി ആളുകളെത്താത്ത ചിറ്റൂര്‍ റെയില്‍വേ സ്റ്റേഷന്റേതും പേടിപ്പിക്കുന്ന കഥയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ഹരി സിങ്ങിന്റെ പ്രേതമാണ് ഇവിടെ അലയുന്നതെന്നാണ് വിശ്വാസം.

നൈനി റെയില്‍വേ സ്‌റ്റേഷന്‍, ഉത്തര്‍പ്രദേശ്

നൈനി റെയില്‍വേ സ്‌റ്റേഷന്‍, ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ നൈനിയിലെ ജയില്‍ കൊല്ലപ്പെട്ട ആളുകളാണ് ഇവിടുത്തെ ഭീകരന്‍മാര്‍. നിഴല്‍രൂപത്തിലെത്തിയാണ് ഇവര്‍ പേടിപ്പിക്കുന്നത്.

എംജി റോഡ് മെട്രോ ഗോര്‍ജിയോണ്‍

എംജി റോഡ് മെട്രോ ഗോര്‍ജിയോണ്‍

റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തും ട്രെയിനിലുമായി യാത്രക്കാരെ ഭീതിയിലാക്കുന്ന പ്രായം ചെന്ന ഒരു സത്രീയാണ് ഇവിടുത്തെ താരം. ഇതേ സ്റ്റേഷനില്‍ വെച്ച് അപകടത്തില്‍ മരണപ്പെട്ട സ്ത്രീയുടെ പ്രേതമാണിതെന്നാണ് കരുതുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പെട്ടന്ന് അരികിലെത്തി ഭയപ്പെടുത്തുന്നതാണത്രെ ഇവരുടെ വിനോദം..!!

ദ്വാരക സെക്ടര്‍ 9 മെട്രോ, ദില്ലി

ദ്വാരക സെക്ടര്‍ 9 മെട്രോ, ദില്ലി

രാത്രി വൈകി യാത്ര ചെയ്യുന്നവരെ അക്രമിക്കുന്ന വെളുത്ത സാരിയണിഞ്ഞ രൂപമാണ് ദില്ലിയിലെ ദ്വാരക സെക്ടര്‍ 9 മെട്രോയുടെ കഥയിലെ നായിക. രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്നവരെ ഉപദ്രവിക്കുമെന്ന് കരുതുന്ന ഇവിടുത്തെ പ്രേതം കാരണം രാത്രി യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്.

Read more about: kolkata delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X