Search
  • Follow NativePlanet
Share
» »നൊസ്റ്റാൾജിയ ഉറങ്ങുന്ന കൊടൈക്കനാലിലെ ഹൈക്കിങ് റൂട്ടുകൾ

നൊസ്റ്റാൾജിയ ഉറങ്ങുന്ന കൊടൈക്കനാലിലെ ഹൈക്കിങ് റൂട്ടുകൾ

കൊടൈക്കനാലിലെ കോടമ‍ഞ്ഞിൽ പുതഞ്ഞ്, കാടുകളെ വകഞ്ഞു മാറ്റി നടന്നു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഇവിടുത്തെ ഇടങ്ങളെക്കുറിച്ച് വായിക്കാം...

മലയാളികളുടെ യാത്രകളിൽ ഏറ്റവം അധികം വന്നുപോയിട്ടുള്ള ഇടങ്ങളിലൊന്നാണ് കൊടൈക്കനാൽ. സ്കൂൾ ടൂറുകളിൽ തുടങ്ങി ഗെറ്റ് ടുഗദറിനും കുടുംബവുമൊത്തുള്ള യാത്രകൾക്കും ഓഫീസിലെ ട്രിപ്പുകള്‍ക്കുമെല്ലാം സ്ഥിരം കയറിവരുന്ന നാട്. എന്നാൽ കൊടൈക്കനാൽ ലേക്കും ബിയർ ഷോലെയും കോക്കേഴ്സ് വാക്കും ഒക്കെ കണ്ടാൽ കൊടൈക്കനാൽ യാത്ര പൂർണ്ണമായി എന്നു വിശ്വസിക്കുന്നവരാണ് മിക്കവരും. എന്നാൽ ഓരോ യാത്രയിലും പുതുമ മാത്രം നല്കുന്ന കുറേയിടങ്ങൾ ഇവിടെയുണ്ട്. വ്യൂ പോയിന്റും 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന കുറിഞ്ഞിയെ ആരാധിക്കുന്ന കുറിഞ്ഞി ആണ്ടവർ ക്ഷേത്രവും ഒക്കെ ചേരുന്ന മറ്റൊരു കൊടൈക്കനാൽ...

കൊടൈ ഹൈക്കിങ്ങ്

കൊടൈ ഹൈക്കിങ്ങ്

വെറുതേ വന്ന് കണ്ടിറങ്ങി പോകുന്ന തരത്തിലുള്ള കൊടൈക്കനാലിനെ മാത്രം കണ്ടു പരിചയിച്ചവർക്ക് തികച്ചും വ്യത്യസ്തമായ തരത്തിലുള്ള കാഴ്ചകളാണ് കൊടൈക്കനാലിലെ ഹൈക്കിങ്ങ് റൂട്ടുകളൊരുക്കുന്നത്. പ്രകൃതിയോട് ചേർന്ന്, പ്രകൃതിയിലേക്കിറങ്ങിയുള്ള യാത്രകൾ. കാടുപിടിച്ച തഴ്വരകളും തടാകങ്ങളും വെള്ളച്ചാട്ടവും പുൽമേടും ഒക്കെയായി എന്നും ഒരു നിഗൂഢത നിറഞ്ഞു കിടക്കുന്ന ഈ നാടിന് നടന്നെത്തി മാത്രം കാണുവാൻ പറ്റുന്ന കുറേയിടങ്ങളുണ്ട് കൊടൈക്കനാലിലെ കോടമ‍ഞ്ഞിൽ പുതഞ്ഞ്, കാടുകളെ വകഞ്ഞു മാറ്റി നടന്നു മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഇവിടുത്തെ ഇടങ്ങളെക്കുറിച്ച് വായിക്കാം...

PC:Hareey3

ഡോൾഫിൻസ് നോസ്

ഡോൾഫിൻസ് നോസ്

കൊടൈക്കനാലിൽ അധികമൊന്നും സഞ്ചാരികൾ തേടിപ്പോകാത്ത ഒരിടമാണ് ഡോൾഫിൻസ് നോസ് എന്ന വ്യൂ പോയിന്‍റ്. കൂനൂരിൽ നിന്നും പത്തു കിലോ മീറ്ററും കൊടൈക്കനാലിൽ നിന്നും 6.6 കിലോമീറ്ററുമാണ് ഡോള്‍ഫിൻ നോസിലേക്കുള്ള ദൂരം. ഒരു പാറയുടെ അറ്റത്തിന് ഡോൾഫിന്‍റെ മുഖവുമായുള്ള രൂപസാദൃശ്യമാണ് സ്ഥലത്തിന് ഡോൾഫിൻ നോസ് എന്ന പേരു വരാൻ കാരണം. താഴ്വരകളുടെയും മലമേടുകളുടെയും മനോഹരമായ ദൂരക്കാഴ്ചയാണ് ഇവിടെനിന്നും കാണാനുള്ളത്.

PC:Wikitom2

ഡോൾഫിൻസ് നോസ് ഹൈക്കിങ്ങ്

ഡോൾഫിൻസ് നോസ് ഹൈക്കിങ്ങ്

ഇന്ന് കൊടൈക്കനാലിൽ നടത്തുവാൻ പറ്റിയ ഏറ്റവും മനോഹരമായ ഹൈക്കിങ്ങുകളിൽ ഒന്നാണ് ഡോൾഫിൻസ് നോസ് ഹൈക്കിങ്ങ്. സമുദ്ര നിരപ്പിൽ നിന്നും 6600 അടി ഉയരത്തിലാണ് ഡോൾഫിൻസ് നോസ് സ്ഥിതി ചെയ്യുന്നത്. കൊടൈക്കനാലിൽ നിന്നും എട്ടു കിലോമീറ്റർ ദൂരം , അധികം ബുദ്ധിമുട്ടില്ലാത്ത വഴിയിലൂടെ നടന്ന് വേണം ഇവിടെ എത്തുവാൻ. അത്യാവശ്യത്തിന് കായിക ക്ഷമതയുള്ളവരായിരിക്കണം ഈ യാത്ര തിരഞ്ഞെടുക്കുന്നത്.

 മിസ്റ്റി മൗണ്ടെയ്ൻ

മിസ്റ്റി മൗണ്ടെയ്ൻ

കൊടൈക്കനാലിലെ മിക്ക കുന്നുകൾക്കും ചെറുതും പഴയതുമായ ഒരുപാട് കഥകൾ പറയുവാനുണ്ടാവും. മാത്രമല്ല, മിക്ക കുന്നുകളും കണ്ണാട ഇടങ്ങളും ഹോട്ടയുകളുടെയും റിസോർട്ടുകളുടെയും ഭാഗമായി മാറിയിട്ടുമുണ്ട്. അത്തരത്തിൽ ഒരിടമാണ് ഇവിടുത്തെ മിസ്റ്റി മൗണ്ടെയ്ൻ. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന കുന്നും അതിനോട് ചേര്‍ന്നുള്ള കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണങ്ങൾ.
രണ്ടു വശങ്ങളും കാടുകളാൽ ചുറ്റിയ ഇടവും അതിനുള്ളിലെ കോട്ടേജുമാണ് ഇവിടെ എത്തിയാലുള്ളത്.

മിസ്റ്റി മൗണ്ടെയ്ൻ ഹൈക്കിങ്ങ്

മിസ്റ്റി മൗണ്ടെയ്ൻ ഹൈക്കിങ്ങ്

കൊടൈക്കനാലിൽ നിന്നും നാല് കിലോമീറ്റർ ദൂരം മാത്രമേ മിസ്റ്റി മൗണ്ടെയ്നിലേക്കുള്ളൂ. കയറ്റവും പടികളും കയറി നടന്നു മാത്രമേ ഇവിടേക്ക് എത്തിപ്പെടാനാവൂ. ഇവിടെ എത്തിയാൽ തികച്ചും ഗ്രാമീണ ശൈലിയിലുള്ള കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്. ഇപ്പോൾ ഒരു സ്വകാര്യ ട്രക്കിങ്ങ് ഓര്‍ഗനൈസറുടെ കീഴിലാണ് ഇവിടമുള്ളത്.

പില്ലർ റോക്ക്

പില്ലർ റോക്ക്

കൊടൈക്കനാലിലെ ഏറ്റവും പ്രത്യേകതയുള്ള കാഴ്ച ഏതാണെന്നു ചോദിച്ചാൽ അല്പം പോലും ആലോചിക്കാതെ പറയാവുന്ന ഉത്തരമാണ് പില്ലർ റോക്ക് എന്നത്. സ്തൂപങ്ങൾ ചേർന്നുള്ള രൂപത്തിൽ നിൽക്കുന്ന പാറയാതിനാലാണ് ഇത് പില്ലർ റോക്സ് എന്നറിയപ്പെടുന്നത്. മൂന്നു പാറകളാണ് ഇവിടെയുള്ളത്. ആദ്യ കാലങ്ങളിൽ ഡെവിൾസ് കിച്ചൺ എന്നായിരുന്നുവത്രെ ഇത് അറിയപ്പെട്ടിരുന്നത്.

PC:Jaseem Hamza

പില്ലർ റോക്ക്സ് ഹൈക്ക്

പില്ലർ റോക്ക്സ് ഹൈക്ക്

കൊടൈക്കനാലിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ, സമുദ്ര നിരപ്പിൽ നിന്നും 400 അടി മുകളിലാണ് പില്ലർ റോക്ക്സ് ഉള്ളത്. ബുദ്ധിമുട്ടുള്ള യാത്രയല്ലെങ്കിലും കയറ്റങ്ങള് ചിലപ്പോൾ വലയ്ക്കുവാൻ സാധ്യതയുണ്ട്. മുകളിലേക്ക് പോകുംതോറും കൂടി വരുന്ന മഞ്ഞും ഇടയ്ക്കിടയ്ക്ക് മഞ്ഞിൽ അപ്രത്യക്ഷമാകുന്ന പില്ലർ റോക്സിന്‍റെ കാഴ്ചകളുമാണ് ഈ ഹൈക്കിങ്ങിന്‍റെ ആകർഷണം.

PC:Kreativeart

ഈ സ്ഥലങ്ങളും കാണാം

ഈ സ്ഥലങ്ങളും കാണാം

ഹൈക്കിങ്ങിൻറെ ആയാസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ കാണുവാൻ വേറെയും ഇടങ്ങളുണ്ട്. മലയാളികളുടെ സ്ഥിരം സ്ഥലങ്ങൾ എന്ന പേരുണ്ടെങ്കിലും ഇവിടെ എത്തിയാൽ ഈ സ്ഥലങ്ങൾ കാണാതെ മടങ്ങേണ്ട. സിൽവർ കാസ്കേഡ്, ചെമ്പകനൂർ മ്യൂസിയം, ഗോഷൻ റോഡ് വ്യൂ പോയിന്റ്, ഗുണ ഗുഹ, പൈൻ മരക്കാട്, കോക്കേഴ്സ് വാക്ക്, സൂയിസൈഡ് പോയന്‍റ്, ബെരിജാം, തുടങ്ങിയ ഇടങ്ങൾ ചേരുന്നതാണ് കൊടൈക്കനാൽ കാഴ്ചകൾ.

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾനരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

കാറ്റാടിക്കടവ്-ചൂളം വിളിച്ചെത്തുന്ന കാറ്റിന്‍റെ നാട്കാറ്റാടിക്കടവ്-ചൂളം വിളിച്ചെത്തുന്ന കാറ്റിന്‍റെ നാട്

പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്പരാപരാ നേരം വെളുത്തപ്പോള്‍ ഊട്ടിയിലേക്ക് തിരിച്ചു! പക്ഷേ കണ്ടത്.. വൈറലായി കുറിപ്പ്

PC:Parthan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X