» »മണിച്ചിത്രത്താഴിട്ട ഹില്‍പാലസ്

മണിച്ചിത്രത്താഴിട്ട ഹില്‍പാലസ്

Written By: Elizabath

യഥാര്‍ഥ മനോരോഗിയെ കണ്ടെത്തിക്കഴിഞ്ഞിട്ടും അത്ഭുതങ്ങളും അതിശയങ്ങളും ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലമാണ് മാടമ്പള്ളി.
മണിച്ചിത്രത്താഴെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളികള്‍ ഹൃദയത്തിലെടുത്തുവെച്ച സ്ഥലമാണ് മാടമ്പള്ളി തറവാടായി വന്ന തൃപ്പൂണിത്തറയിലെ ഹില്‍ പാലസ് എന്ന കൊട്ടാരം.
വിടമാട്ടേ..ഉന്നെ ഞാന്‍ വിടമാട്ടേയെന്ന് അറിയാതെ ആണെങ്കിലും ഹില്‍ പാലസെന്നു കേള്‍ക്കുമ്പോള്‍ പലരും ഓര്‍ക്കാറുണ്ട്.
മാടമ്പള്ളി തറവാടായി നിറഞ്ഞു നിന്ന തൃപ്പൂണിത്തറയിലെ ഹില്‍ പാലസിന്റെ ആരും അറിയാത്ത വിശേഷങ്ങള്‍ അറിയാം...

കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയം

കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയം

കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം എന്ന ബഹുമതിയുള്ള ഇടമാണ് എറണാകുളം തൃപ്പൂണിത്തറയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ പാലസ്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് ഈ സ്ഥലമുള്ളത്.

PC:Ashwin Kumar

കൊച്ചി രാജാക്കന്‍മാരുടെ വസതി

കൊച്ചി രാജാക്കന്‍മാരുടെ വസതി

ഒരു കാലത്ത് കൊച്ചിരാജാക്കന്‍മാരുടെ വസതിയായിരുന്നു ഹില്‍ പാലസ്.

PC: Wikipedia

കുന്നിന്‍മേല്‍ കൊട്ടാര

കുന്നിന്‍മേല്‍ കൊട്ടാര

ആദ്യ കാലങ്ങളില്‍ കുന്നിന്‍മേല്‍ കൊട്ടാരം എന്നായിരുന്നു ഹില്‍ പാലസ് അറിയപ്പെട്ടിരുന്നത്. തുടക്കത്തില്‍ നാലുകെട്ടിന്റെ രൂപത്തിലായിരുന്ന ഈ കൊട്ടാരം പിന്നീട് പാശ്ചാത്യ ശൈലിയില്‍ പുതുക്കിപ്പണിയുകയായിരുന്നു.

PC:Numi nusmi

52 ഏക്കറിലെ കൊട്ടാരം

52 ഏക്കറിലെ കൊട്ടാരം

52 ഏക്കര്‍ സ്ഥലത്ത് 130000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് പ്രശസ്തമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

PC:Rojypala

49 കെട്ടിടങ്ങള്‍

49 കെട്ടിടങ്ങള്‍

52 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കൊട്ടാര സമുച്ചയത്തില്‍ ഏകദേശം 49 കെട്ടിടങ്ങളാണുള്ളത്. ഡച്ചുകാര്‍ നിര്‍മ്മിച്ച കളിക്കോട്ട പാലസും മണിമാളികയും കൂടാതെ അമ്മത്തമ്പുരാന്‍ കോവിലകവും ഊട്ടുപുര മാളികയും ഇവിടെ കാണാന്‍ സാധിക്കും.

PC:Ranjithsiji

പാശ്ചാത്യ നിര്‍മ്മിതികള്‍

പാശ്ചാത്യ നിര്‍മ്മിതികള്‍

യൂറോപ്യന്‍ വാസ്തുവിദ്യയനുസരിച്ചാണ് നാലുകെട്ടില്‍ നിന്നും കൊട്ടാരം വിപുലീകരിക്കുന്നത്. ഇറ്റലിയില്‍ നിന്നും മാര്‍ബിളും ഇംഗ്ലണ്ടില്‍ നിന്നു മറ്റു തരത്തിലുള്ള കല്ലുകളും കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനായി കൊണ്ടുവന്നു എന്ന് പറയപ്പെടുന്നു.

PC:Ranjith Siji

ചരിത്രമ്യൂസിയം

ചരിത്രമ്യൂസിയം

കൊച്ചി രാജാക്കന്‍മാരുടെയും കേരളത്തിന്റെയും കഴിഞ്ഞ കാലത്തിലേക്ക് വെളിച്ചം വീശുന്ന പലതും ഇവിടെ കാണാന്‍ സാധിക്കും. കൊച്ചി രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന സിംഹാസനമും കിരീടവും പല്ലക്കും അവരുടെ വസ്ത്രങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

PC:Ranjithsiji

പൂന്തോട്ടം വഴി

പൂന്തോട്ടം വഴി

പൈതൃക മ്യൂസിയമായ ഹില്‍ പാലസിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്നത് മനേഹരമായി പരിപാലിക്കുന്ന ഒരു പൂന്തോട്ടമാണ്. ഇതിനു നടുവിലൂടെയുള്ള പടികള്‍ കയറിയാണ് കൊട്ടാരത്തിലെത്തുന്നത്.

PC:Ranjithsiji

11 ഗാലറികള്‍

11 ഗാലറികള്‍

1991 ല്‍ ഇവിടെ ആരംഭിച്ച മ്യൂസിയത്തില്‍ 11 ഗാലറികളാണുള്ളത്. പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ശേഷിപ്പുകളാണ് ഇവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.

PC:Rojypala

കൊട്ടാരം മാത്രമല്ല

കൊട്ടാരം മാത്രമല്ല

പേരില്‍ കൊട്ടാരമാണെങ്കിലും അത് മാത്രമല്ല ഇവിടെ കാണുവാനുള്ളത്. പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം,ചരിത്ര പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ ഇവിടെ കാണാം.

PC:Ashwin Kumar

ഷൂട്ടിങ് ലൊക്കേഷന്‍

ഷൂട്ടിങ് ലൊക്കേഷന്‍

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ മണിച്ചിത്രത്താഴ് ചിത്രീകരിച്ച സ്ഥലം എന്ന നിലയിലാണ് ഇവിടം സിനിമാ പ്രേമികള്‍ക്ക് പരിചിതം. ഇതു കൂടാതെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

PC:Wikipedia

സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

രാവിലെ 9 മണി മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4.30 വരെയുമാണ് ഇവിടെ പ്രവേശനമുള്ളത്. തിങ്കളാഴ്ച ദിവസങ്ങളില്‍ പാലസിന് അവധിയായിരിക്കും.

PC:Ranjithsiji

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറയിലാണ് ഹില്‍പാലസ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
കൊച്ചിയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്ററുണ്ട്.

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

തമിഴ്‌നാട്ടില്‍ കേരള പുരാവസ്തുവകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു കൊട്ടാരം ഉണ്ടെന്നു കേട്ടിട്ടുണ്ടോ? കേരളത്തിനു പുറത്ത് കേരള സര്‍ക്കാരിന്റെ അധീനതയില്‍ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം.

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

PC:Aviatorjk

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...