» »പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം!

പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം!

Written By: Elizabath

ആരെയും മോഹിപ്പിക്കുന്ന ഒരു ഇടമാണ് ഫോര്‍ട്ട് കൊച്ചി. ചീനവലകള്‍ നിറഞ്ഞ കായലും പഴയ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഉള്ള ഫോര്‍ട്ടുകൊച്ചി പറയുന്നത് പഴമയുടെ കഥകളാണ്.
പൗരാണികതയോട് ചേര്‍ന്നു നീങ്ങുന്ന ആധുനികതയാണ് ഫോര്‍ട്ടു കൊച്ചിയുടെ മുഖമുദ്ര.

ഫോര്‍ട്ടുകൊച്ചിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം. പോര്‍ച്ചുഗീസുകാര്‍ എങ്ങനെയാണ് ഡച്ച് കൊട്ടാരം നിര്‍മ്മിച്ചതെന്ന് അറിയണ്ടേ?

 മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് പാലസ്

മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് പാലസ്

മട്ടാഞ്ചേരി പാലസ് എന്നറിയപ്പെടുന്ന ഡച്ച് കൊട്ടാരം 1555 ല്‍ പോര്‍ച്ചുഗീസുകാരാണ് പണികഴിപ്പിച്ചത്. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന വീരകേരള വര്‍മ്മയ്ക്ക് ഈ കൊട്ടാരം കൈമാറി എന്നു ചരിത്രം പറയുന്നു.

PC:Kerala Tourism Official site

പോര്‍ച്ചുഗീസുകാര്‍ കൊട്ടാരം പണിത കഥ

പോര്‍ച്ചുഗീസുകാര്‍ കൊട്ടാരം പണിത കഥ

വ്യാപാരവശ്യങ്ങള്‍ക്കായി കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാര്‍ ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ ക്ഷേത്രങ്ങള്‍ കൊള്ളടയിക്കുകയുണ്ടായി. ഇതുമൂലം പോര്‍ച്ചുഗീസുകാരോട് അതൃപ്തി തോന്നിയ രാജാവിനെ അനുനയിപ്പിക്കുന്നതിനായി അവര്‍ ഒരു കൊട്ടാരം പണിത് വീരകേരള വര്‍മ്മ രാജാവിന് സമര്‍പ്പിച്ചു. ആ കൊട്ടാരമാണ് ഇന്നു കാണുന്ന മട്ടാഞ്ചേരി പാലസ് അഥവാ ഡച്ച് കൊട്ടാരം.

PC:Ranjith Siji

ക്ഷേത്രത്തോട് സാമ്യമുള്ള കൊട്ടാരം!!

ക്ഷേത്രത്തോട് സാമ്യമുള്ള കൊട്ടാരം!!

പാശ്ചാത്യര്‍ പണിത കൊട്ടാരമാണെങ്കിലും ഇതിന്റെ രൂപകല്പന ഒരു ക്ഷേത്രത്തിനോട് സാമ്യം തോന്നിപ്പിക്കുന്നതാണ്. ക്ഷേത്രം നശിപ്പിച്ചതിന്റെ പ്രാശ്ചിത്തമായ പണിത കൊട്ടാരത്തില്‍് സാധാരണ അമ്പലങ്ങളില്‍ കാണുന്ന കൊത്തുപണികള്‍ ധാരാളം കാണാന്‍ സാധിക്കും.
PC:Dennis Jarvis

പോര്‍ച്ചുഗീസുകാര്‍ പണിത കൊട്ടാരം ഡച്ചുകൊട്ടാരമായി മാറിയ കഥ

പോര്‍ച്ചുഗീസുകാര്‍ പണിത കൊട്ടാരം ഡച്ചുകൊട്ടാരമായി മാറിയ കഥ

1555ല്‍ കൊട്ടാരം നിര്‍മ്മിച്ചത് പോര്‍ച്ചുഗീസുകാരാണെങ്കിലും അറിയപ്പെടുന്നത് ഡച്ച് കൊട്ടാരം എന്ന പേരിലാണ്. പോര്‍ച്ചുഗീസുകാര്‍ പോയതിനു ശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കൈവശമാണ് എത്തപ്പെട്ടത്. പിന്നീട് കൊട്ടാരത്തില്‍ 1663 ല്‍ അവര്‍ ചില മിനുക്കു പണികള്‍ മാത്രം നടത്തി. അതിനു ശേഷം കൊട്ടാരം അറിയപ്പെടുന്നത് ഡച്ചു കൊട്ടാരം എന്ന പേരിലാണ്.

PC:Dennis Jarvis

കൊച്ചി രാജവംശത്തിന്റെ രാജകീയ ഭവനം

കൊച്ചി രാജവംശത്തിന്റെ രാജകീയ ഭവനം

കൊച്ചി രാജവംശത്തിന്റെ അധീനതയിലായതോടെ രാജകീയ ഭവനമായി ഈ കൊട്ടാരം മാറി. രാജകീയ ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കുമെല്ലാം പിന്നീട് ഈ കൊട്ടാരമാണ് ഉപയോഗിച്ചിരുന്നത്.

PC:Ranjith Siji

നാലുകെട്ട് കൊട്ടാരം

നാലുകെട്ട് കൊട്ടാരം

നാലുകെട്ട് ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കൊട്ടാരം പൂര്‍ണ്ണമായും കേരളീയ വാസ്തുശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. കാരണം കൊട്ടാരത്തിന്റെ കമാനങ്ങളും ഹാളുകളും പാശ്ചാത്യ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:P.K.Niyogi

മാറിമാറി വന്ന അവകാശികള്‍

മാറിമാറി വന്ന അവകാശികള്‍

വിദേശീയരും സ്വദേശിയരുമായ നിരവധി ഭരണാധികാരികളിലൂടെ കൈമറിഞ്ഞ ചരിത്രമാണ് മട്ടാഞ്ചേരി കൊട്ടാരത്തിനുള്ളത്. പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഡച്ചുകാരുടെ കൈവശമെത്തിയ കൊട്ടാരം ഹൈദരാലി പിടിച്ചടക്കുകയുണ്ടായി. പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഹൈദരാലിയെ പരാജയപ്പെടുത്തി കൊട്ടാരം സ്വന്തമാക്കി എന്നും ചരിത്രം പറയുന്നു. ഇപ്പോള്‍ കേരള സര്‍ക്കാരാണ് കൊട്ടാരത്തിന്റെ അവകാശി.
PC: Ranjith Siji

 നടുമുറ്റമുള്ള കൊട്ടാരം

നടുമുറ്റമുള്ള കൊട്ടാരം

നടുമുറ്റമുള്‍പ്പെടയുള്ള കൊട്ടാരമാണ് നിര്‍മ്മിച്ചതെങ്കിലും പൂര്‍ണ്ണമായും കേരളീയ വാസ്തുവിദ്യയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. കൊട്ടാരത്തിനുള്ളിലെ കമാനങ്ങളും ഹാളുകളും പാശ്ചാത്യശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
നടുമുറ്റത്ത് കൊച്ചി രാജവംശത്തിന്റെ ധര്‍മ്മദൈവമായ പഴയന്നൂര്‍ ഭഗവതിയുടെ ക്ഷേത്രവും കൊട്ടാരത്തിന്റെ ഇരുവശത്തുമായി ശിവക്ഷേത്രവും, വിഷ്ണുക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നു.
കൂടാതെ കൊട്ടാരത്തിന്റെ വിവിധ മുറികളിലായി 1000 ചതുരശ്ര അടി വിസ്താരത്തില്‍ ചുമര്‍ ചിത്രങ്ങളും കാണാന്‍ സാധിക്കും. ധാരാളം ചുവര്‍ ചിത്രങ്ങളും ഛായാചിത്രങ്ങളും ഇവിടെയുണ്ട്.

PC: Ranjith Siji

 സന്ദര്‍ശകര്‍ക്കായി

സന്ദര്‍ശകര്‍ക്കായി

ഒരു കൊട്ടാരം സന്ദര്‍ശിക്കുന്നതിന്റെ എല്ലാവിധ അനുഭവങ്ങളും ഇവിടെനിന്നു ലഭിക്കും.
സന്ദര്‍ശകര്‍ക്ക് ചുമര്‍ ചിത്രങ്ങള്‍, ഛായാചിത്രങ്ങള്‍, അക്കാലത്തെ ഉപകരണങ്ങള്‍, ആയുധങ്ങള്‍, പ്രതിമകള്‍, പാശ്ചാത്യ ശൈലിയിലുള്ള ചിത്രപ്പണി, കൊത്തുപണികള്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും.
PC:Sanandkarun

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയായാണ് മട്ടാഞ്ചേരി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി പാലസ് റോഡിലാണ് കൊട്ടാരമുള്ളത്.

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

ഫോർട്ട് കൊച്ചിയിൽ കണ്ടിരിക്കേണ്ട കാഴ്ചകൾ

PC:Elroy Serrao