Search
  • Follow NativePlanet
Share
» »മുംബൈ നഗരത്തിലെ ചരിത്ര പുരാതനമായ കോട്ടകൾ

മുംബൈ നഗരത്തിലെ ചരിത്ര പുരാതനമായ കോട്ടകൾ

സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ എന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ ഇവിടെ വന്നെത്തുന്ന ഓരോ സന്ദർശകരെയും ഈ നഗരം വിസ്മയപ്പെടുത്താതെ മടക്കിയയയ്ക്കാറില്ല. ലോകമെമ്പാടുമുള്ള വ്യത്യസ്തരായ നിരവധി ടൂറിസ്റ്റുകളാണ് വർഷംതോറും ഇങ്ങോട്ടേക്ക് ഈ പ്രവഹിച്ചെത്തുന്നത്. അത്യാകർഷകമായ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ തുടങ്ങി പ്രശാന്തനിർമ്മലമായ കടലോങ്ങരളുടെ മടിത്തട്ടിലൂടെ നിങ്ങൾക്ക് ഒരുപാട് യാത്ര ചെയ്യാനാവും. എന്നാൽ ഇത്തവണ ഇങ്ങോട്ടേക്കുള്ള യാത്രയെ നമുക്ക് മറ്റൊരു രീതിയിൽ നോക്കിക്കണ്ടാലോ...!! ഇപ്രാവശ്യം നമുക്ക് മുംബൈ നഗരത്തിലെ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്രസ്മാരകങ്ങളെ അന്വേഷിച്ചിറങ്ങാം. സഞ്ചാരികൾ എല്ലാവരും ഉപേക്ഷിച്ചുകളഞ്ഞ ചരിത്രനിർഭരമായ കോട്ടകളെ നമുക്ക് കണ്ടെത്തി ആസ്വദിച്ചാലോ..? മുംബൈ നഗരത്തിൻറെ അനശ്വരമായ ചരിത്ര സമ്പത്തിനെക്കുറിച്ച് ഇത്തരം സ്ഥലങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരും.

മുംബൈ നഗരത്തിൽ കാലകരണപെട്ടതും എന്നാൽ ചരിത്ര സമ്പന്നതയാൽ സഞ്ചാരികളുടെയുള്ളിൽ ആശ്ചര്യം തീർക്കുന്നതുമായ കോട്ടകളെ കണ്ടെത്താം

മദ് ഫോർട്ട്

മദ് ഫോർട്ട്

നിങ്ങൾ എപ്പോഴെങ്കിലും മുംബൈയിലെ അക്ഷ കടലോരങ്ങളിൽ വന്നിട്ടുണ്ടെങ്കിൽ ഇവിടുത്തെ മദ് കോട്ട ഒരിക്കലെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കില്ല. എന്നിട്ട് എപ്പോഴെങ്കിലും ഇതിൻറെ ചാരെയെത്തി ഇതിന്റെ പുരാതനമായ സൗന്ദര്യപ്രഭയേയും ചരിത്ര വിസ്മയങ്ങളേയും കണ്ടാസ്വദിക്കാൻ ശ്രമിച്ചിട്ടുണ്ടോ...? ഇത്തവണത്തെ നമ്മുടെ മുംബൈ യാത്രയിൽ നമുക്ക് ഈ കോട്ട സന്ദർശിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. മധ് ഐലന്റിലും, പടിഞ്ഞാറ് അറബിക്കടലിന്റെ തീരങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മധ് കോട്ട നൂറ്റാണ്ടുകൾക്കു മുൻപ് പോർച്ചുഗീസ് ഇന്ത്യയുടെ കാലഘട്ടത്തിൽ പണി കഴിപ്പിച്ച ഒന്നാണ്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത വംശജരും അതിനുശേഷം ബ്രിട്ടീഷുകാരും ഈ കോട്ടയെ കൈക്കലാക്കി വച്ചിരുന്നു. മലധ് എന്ന ഐലൻഡിൽ നിന്നു 15 കിലോമീറ്റർ അകലെയാണ് ഈ കോട്ട നിലകൊള്ളുന്നത്. അവിടെനിന്ന് ഒരു ബോട്ടിൽ സഞ്ചരിച്ച് എളുപ്പത്തിൽ ഇവിടെയ്ക്കെത്താവുന്നതാണ്.. അധികമാരും വന്നെത്താത്ത ഒരു സ്ഥലമായതിനാൽ വർഷത്തിലുടനീളം ഇത് ഒഴിഞ്ഞുകിടക്കുന്നു. നിങ്ങളൊരു ചരിത്രാന്വേഷിയാണെങ്കിൽ ചരിത്രകഥകൾ നിങ്ങളെ പറഞ്ഞുകേൾപ്പിക്കുന്നതിനായി മധ് കോട്ട നിങ്ങളെയും കാത്ത് അവിടെയിരിപ്പുണ്ട്

PC:wikipedia

മഹിം കോട്ട

മഹിം കോട്ട

സഞ്ചാരികളെ കാത്തിരിക്കുന്ന ഇവിടുത്തെ മറ്റൊരു കോട്ടയാണ് മഹിം കോട്ട. പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ട ഈ പ്രദേശത്തെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നാണ്. ഈ കോട്ടയുടെ കൃത്യമായ ചരിത്രം ഇന്നും അജ്ഞാതമാണ്. ചരിത്രത്താളുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മറാത്തികൾ പിടിച്ചടക്കുന്നതിനു കുറച്ച് ദശകങ്ങൾ മുൻപ് വരേ മഹിം കോട്ട പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നാണ്.. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ നടന്ന ആംഗ്ലോ-മറാഠി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം വിജയിക്കുകയും അവർ ഈ കോട്ട പിടിച്ചടക്കുകയും ചെയ്തിരുന്നു. കാലപഴക്കം മൂലം ശിഥിലമായ അവസ്ഥയിലാണ് ഇന്ന് ഈ കോട്ടയും അതിൻറെ പരിസരങ്ങളും. അതുകൊണ്ടുതന്നെ കോട്ട സന്ദർശിക്കാനായി അധികമാളുകൾ ഒന്നും തന്നെ ഇങ്ങോട്ടേക്ക് വന്നെത്താറില്ല. എന്നിരുന്നാലും ഇവിടുത്തെ പ്രാദേശികരായ ജനങ്ങൾ സായാഹ്ന വേളകളെ സന്തോഷപൂർണ്ണമാക്കാനായി കുടുംബത്തോടൊപ്പം ഇവിടെ വന്നിരിക്കാറുണ്ട്. സൂര്യോദയവും സൂര്യാസ്തമയവും ഏറ്റവും മനോഹരമായി തന്നെ കണ്ടാസ്വദിക്കാൻ അവസരമൊരുക്കുന്ന പരിസ്ഥിതിയാണ് ഇവിടെയുള്ളത്.

PC:Nicholas

ശൈവ്രീ കോട്ട

ശൈവ്രീ കോട്ട

മുംബൈ ഹാർബറിൽ ചെന്ന് നിന്ന് കണ്ണുതുറന്ന് നോക്കിയാൽ നമ്മുടെ കാഴ്ചയിൽ ആദ്യം പെടുക സെവ്രീ കോട്ട ആയിരിക്കും. 1680 ൽ കാവൽ ഗോപുരമായി ബ്രിട്ടീഷ് ആർമി പണികഴിപ്പിച്ചതാണ് ഈ കോട്ട. എന്നാൽ പിന്നീട് 8 വർഷം കഴിഞ്ഞപ്പോൾ സിദ്ദിസ് എന്ന പ്രാദേശികരായ ഭരണാധികാരികൾ, അവരുടെ 20000 ത്തോളം വരുന്ന പുരുഷന്മാരുടെ സൈന്യത്തെയുപയോഗിച്ചുകൊണ്ട് ഈ കോട്ട ആക്രമിക്കുകയും പിടിച്ചടക്കുകയും ചെയ്തു. പിന്നീട്, പ്രാദേശിക ശക്തികളായവർ എല്ലാവരും തകർന്നടിഞ്ഞപ്പോൾ ഈ കോട്ട തടവുകാരെയും മറ്റ് കുറ്റവാളികളെയും കാത്തു സൂക്ഷിക്കാനുള്ള ഒരു ജയിലറയായി മാറി . ഇന്ന് ഈ സ്ഥലം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലാണ്. ഇതിനകത്തും ഇതിൻറെ പരിസരങ്ങളിലും ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രാദേശിക ശക്തികളെക്കുറിച്ചും അവരുടെ പതനത്തെക്കുറിച്ചുമൊക്കെ തിരിച്ചറിയാനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ശൈവ്രീ കോട്ട സന്ദർശിച്ചിരിക്കക്കണം. ഈ സ്വപ്നനഗരത്തെക്കുറിച്ചും ഇവിടുത്തെ ഭൂതകാലചരിത്രങ്ങളെക്കുറിച്ചും ഈ കോട്ടയ്ക്ക് പറയാനായി നിരവധി കാര്യങ്ങളുണ്ട്.

PC:Nicholas

സിയോൺ കോട്ട

സിയോൺ കോട്ട

മുംബൈ നഗരത്തിലെ കുന്നിൻചെരിവുകളിലായി പതിനേഴാം നൂറ്റാണ്ടിൽ ഈസ്റ്റിന്ത്യാ കമ്പനി പണികഴിപ്പിച്ചതാണ് സിയോൺ കോട്ട. ഇന്ന്തകർന്നടിഞ്ഞ് നാമാശാവശിഷ്ടമായി കിടക്കുന്ന ഈ കോട്ട മുംബൈ നഗരം പതിയെപ്പതിയെ മറന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നിരുന്നാലും ചരിത്ര സ്നേഹികളെ വിസ്മയിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ഇപ്പോഴും ഇതിന്റെ പരിസരങ്ങളിലുണ്ട്.. കുന്നിൻമുകളിലായി സ്ഥിതി ചെയ്യുന്നതിനാൽ നഗരമധ്യത്തിന്റെ ബഹളങ്ങളിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നവർക്കും നിശബ്ദതയിൽ വിശ്രമിക്കാനാഗ്രഹിക്കുന്നവർക്കും ഉത്തമമായൊരു വരാന്ത്യ കവാടമാണ് ഈ സ്ഥലം. മനോഹരമായ ഭൂപ്രകൃതി ആയിരിക്കുന്നതിനാൽ വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരുന്നാൽ ശല്യങ്ങളൊന്നും കൂടാതെ നിങ്ങൾക്ക് കുറച്ച് നല്ല സമയം ചിലവഴിക്കാനാവും.

PC:Udaykumar PR

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more