Search
  • Follow NativePlanet
Share
» »ഹൊന്നേമര‍ഡു: കർണ്ണാടകയിലെ സുവർണ്ണ തടാകം!

ഹൊന്നേമര‍ഡു: കർണ്ണാടകയിലെ സുവർണ്ണ തടാകം!

ലയാളികൾക്ക് തീർത്തും അപരിചിതമായ ഹൊന്നേമരഡുവിന്റെ വിശേഷങ്ങൾ

By Elizabath Joseph

കർണ്ണാടകയിലെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിലൊന്നും ഇതുവരെയും പേരുവരാത്ത ഒരിടം...പ്രദേശവാസികൾക്കിടയിൽ ഏറെ പ്രശസ്തമാണെങ്കിലും മലയാളികൾ ഇനിയും അധികം കടന്നു ചെന്നിട്ടില്ലാത്ത ഇടമാണ് ഹൊന്നേമരഡു. പേരിൽ തന്നെ തുടങ്ങുന്ന കൗതുകം ഇവിടെ എത്തിയാലും അറിഞ്ഞാലും തീരില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കർണ്ണാടകയിലെ സുവർണ്ണ തടാകത്തിന്റെ നാടായ ഇവിടം നിരവധി ടൂറിസം സാധ്യതകൾ ഉള്ളയൊരിടമാണ്. മലയാളികൾക്ക് തീർത്തും അപരിചിതമായ ഹൊന്നേമരഡുവിന്റെ വിശേഷങ്ങൾ

എവിടെയാണിത്?

എവിടെയാണിത്?

കർണ്ണാടകയിലെ ഷിമോഗ ജില്ലയിൽ സാഗര താലൂക്കിലാണ് ഹൊന്നേമരഡു സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കർണ്ണാടകയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളായ ഇക്കേരി, കേലാടി തുടങ്ങിയ സ്ഥലങ്ങൾക്കു സമീപവും ജോഗ് ഫാൾസ് വെള്ളച്ചാട്ടത്തോട് ചേർന്നുമാണ് സ്ഥിതി ചെയ്യുന്നത്.

ഹൊന്നേമരഡു എന്നാൽ

ഹൊന്നേമരഡു എന്നാൽ

ഹൊന്നേമരഡു എന്ന പേരു വന്നത് ഹൊന്നെ എന്ന വൃക്ഷത്തിൽ നിന്നുമാണ്. ഹൊന്നെ എന്ന പേരു നമുക്ക് അപരിചിതമാണ്. എന്നാൽ രക്തചന്ദനത്തിന്റെ മരമാണ് ഹൊന്നെ എന്നറിയപ്പെടുന്നത്. ഇവിടെയും സമീപത്തെ സ്ഥലങ്ങളിലും ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു.

PC:Renjunairva

സുവർണ്ണതടാകം

സുവർണ്ണതടാകം

ഹൊന്നേമരഡു എന്ന വാക്കിന്റെ അർഥം സുവർണ്ണ തടാകം എന്നാണ്. ശതാവരി നദിയിലെ ഒരു തടാക പ്രദേശമാണിത്.

PC:Srinath.holla


ഹൊന്നേമരഡുവിലെത്തിയാൽ

ഹൊന്നേമരഡുവിലെത്തിയാൽ

സാഹസികരായവരെ സംബന്ധിച്ചെടുത്തോളം ഒട്ടേറെ ആക്ടിവിറ്റികളും കാഴ്ചകളുമാണ് ഇവിടെയുള്ളത്. ഇവിടുത്തെ തടാകത്തിന്റെ നടുവിലായുള്ള ചെറിയ ഒരു ദ്വീപാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന കാര്യം. ഇതിനുളളിൽ ക്യാംപ് ചെയ്യുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്. മാത്രമല്ല, ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും മറക്കാനാവാത്ത കാഴ്ചകൾ തന്നെയാണ്.

PC:Srinath.holla

മണിക്കൂറുകൾ ചിലവഴിക്കാം

മണിക്കൂറുകൾ ചിലവഴിക്കാം

ഒരിക്കൽ ഇവിടെ എത്തുന്നവരെ പിടിച്ചുവയ്ക്കുന്ന ഒരനുഭവമാണ് ഇവിടെയെത്തുന്നവർക്കുണ്ടാകുനന്ത്. മനോഹരമായ ഭൂപ്രകൃതിയും ഇവിടുത്തെ കാഴ്ചകളും കാലാവസ്ഥയും ഇവിടെ നിന്നും തിരിച്ചു വരുവാനേ തോന്നിപ്പിക്കില്ല. പക്ഷി നിരീക്ഷണത്തിനായി കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്തുന്നു. മണിക്കൂറുകളോളം ഇവിടെ ഇതിനായി മാത്രം എത്തുന്നവരുമുണ്ട്.

PC:Srinath.holla

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ഇവിടെ നിന്നും വ്യത്യസ്തങ്ങളായ പാതകളിലൂടെ നിരവധി ട്രക്കിങ്ങ് റൂട്ടുകൾ ഉണ്ട്. എന്നാൽ വഴി പരിചയമില്ലാത്തവർ കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ടീമിന്റെ ഒപ്പം പോകുന്നതായിരിക്കും നല്ലത്. ട്രക്കിങ്ങ് പോയിന്റിലേക്കുള്ള കൃത്യമായ റോഡിലൂടെ മാത്രമേ ട്രക്കിങ്ങ് അനുവദിക്കുകയുള്ളൂ...

PC:Pradeeshmk

തടാകമുള്ളപ്പോൾ!!

തടാകമുള്ളപ്പോൾ!!

ഹൊന്നേമരഡു തടാകത്തിൽ പല വാട്ടർ ആക്ടിവിറ്റികൾക്കും സൗകര്യമുണ്ട്. കയാക്കിങ്ങ്, ബോട്ടിങ്ങ് എന്നിവ ഒരു ഗൈഡിന്റെ സഹായത്തോടെ നടത്താം. എന്നാൽ തടാകത്തിൽ നീന്തൽ അനുവദനീയമല്ല.

PC:Srinath.holla

സമീപത്തുള്ളയിടങ്ങൾ

സമീപത്തുള്ളയിടങ്ങൾ

ഷിമോഗ, ജോഗ് വെള്ളച്ചാട്ടം, ഡബ്ബെ വെള്ളച്ചാട്ടം, ശതാവരി നദി തുടങ്ങിയവയാണ് ഇവിടെ സമീപത്തുള്ള ഇടങ്ങൾ. സമയമുണ്ടെങ്കില്‍ കൊടചാദ്രിയിലേക്ക് ഒരു ട്രക്കിങ്ങുമാവാം.
ഷിമോഗ, ലിംഗനമക്കി ഡാം, ശിവപ്പ നായിക് കൊട്ടാരം,കുണ്ടാദ്രി തുടങ്ങിയവയാണ് സമീപത്തുള്ള മറ്റിടങ്ങൾ.

PC:Sarthak Banerjee

എങ്ങനെ എത്താം

എങ്ങനെ എത്താം

ബെംഗളുരുവിൽ നിന്നും ഷിമോഗ-സാഗർ-തലക്കുപ്പ- ഹൊന്നേമരഡു വഴിയും ബെല്ലാരിയിൽ നിന്നും ഹോസ്പേട്ട്- ഹരിഹര്‍-ഷിമോഗ-സാഗർ-തലക്കുപ്പ- വഴിയും ഹൊന്നേമരഡു എത്താം. കേരളത്തിൽ നിന്നുള്ളവർക്ക് മംഗലാപുരം വഴിയാണ് ഇവിടെ എത്താൻ സാധിക്കുക. കാസർകോഡു നിന്നും 275 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
ഷിമോഗ, തലക്കുപ്പ, സാഗർ എന്നിവയാണ് സമീപത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X