Search
  • Follow NativePlanet
Share
» »ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!

ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!

പത്ത് ദിവസം നീണ്ടു നിൽക്കുന്ന രാവും പകലുമില്ലാത്ത ആഘോഷങ്ങൾ....ജീവനുള്ളവയെല്ലാം പിടിച്ച് പ്ലേറ്റിലാക്കി വിളമ്പി കാത്തിരിക്കുന്ന ഫൂഡ് സ്റ്റാളുകൾ.... ഒന്നു വായിൽവെച്ചാൽ സ്വര്‍ഗ്ഗത്തിൻറെ അതിർത്തിയോളം കൊണ്ടുപോകുന്ന രാക്ഷസ മുളക് പരീക്ഷിക്കുന്ന രുചിഭ്രാന്തന്മാർ... ആകാശത്തും മുഴങ്ങി കേൾക്കുന്ന സംഗീതം...അതിനനുസരിച്ച് ഉയർന്നു പൊങ്ങുന്ന കാലടികൾ... നാഗാലാൻഡിലെ ഈ പത്തു ദിവസങ്ങൾ ജീവിതത്തിൽ മറ്റൊരിക്കലും അനുഭവിക്കുവാൻ കഴിയാത്തയത്രയും വിസ്മയങ്ങൾ നിറച്ചതായിരിക്കും എന്നതിൽ സംശയമില്ല. പറഞ്ഞു വരുന്നത് ആഘോഷങ്ങളുടെ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവലിനെക്കുറിച്ചാണ്... വ്യത്യസ്തമായ യാത്രവഴികളിലൂടെ കറങ്ങിയടിക്കുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഒരിടം...

 ഹോൺബിൽ ഫെസ്റ്റിവൽ

ഹോൺബിൽ ഫെസ്റ്റിവൽ

നാഗാലാൻഡിലെ ഉത്സവങ്ങളുടെ ഉത്സവം എന്നാണ് ഹോൺബിൻ ഫെസ്റ്റിവൽ അറിയപ്പെടുന്നത്. പത്തു ദിവസം രാവും പകലും നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഒട്ടും മടുപ്പിക്കാത്ത ഒരു സമയം

കേട്ടും വായിച്ചറഞ്ഞും ഓരോ വർഷവും എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടെങ്കിലും അതൊന്നും ഇതിനേ ബാധിക്കുന്നേയില്ല. നിലയ്ക്കാത്ത മേളങ്ങളുടെ അകമ്പടിയിൽ ആളുകൾ ജീവിതത്െ തന്നെ ഒരാഘോഷമാക്കി എടുക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഒരു മറയും കൂടാതെ തങ്ങളുടെ ജീവിതത്തിലേക്ക്, തങ്ങളുടെ സംസ്കാരത്തിലേക്ക്, ജീവിത രീതികളേലേക്കും ആചാരങ്ങളിലേക്കും പുറമേ നിന്നുള്ളനവരെ സ്വീകരിച്ച് കൊണ്ടുപോകുന്ന നാഗന്മാരാണ് ഇതിൻരെ കേന്ദ്രവും ആകർഷണവും.

PC:Dhrubazaanphotography

ഒറ്റ വേദിയിലെ 16 സംസ്കാരങ്ങൾ

ഒറ്റ വേദിയിലെ 16 സംസ്കാരങ്ങൾ

നാഗാലാൻഡിലെ പ്രധാന 16 ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും ആചാരങ്ങളെയും ഒരൊറ്റ ഇടത്ത്കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് 2000 ൽ ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. നാഗാലാൻഡിലെ ടൂറിസം വികസിപ്പിക്കുക, ഇവിടുത്തെ സാധ്യതകൾ കൂടുതൽ പേരിലെത്തിക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഇത് ആരംഭിക്കുന്നത്. നാഗന്മാരുടെ 16 ഗോത്രങ്ങളുടെയും കലകളെയും സംസ്കാരത്തെയും ഒരിടത്ത് കൊണ്ടുവരികയാണ് ഇവിടെ ചെയ്തിരിക്കുന്നത്. സമൃദ്ധിയുടെ ചിഹ്നമായ വേഴാമ്പൽ നാഗന്മാരുടെ ധീരതയെയും സൂചിപ്പിക്കുന്നു. കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരിടം എന്ന നിലയിൽ അതുമായി ബന്ധപ്പെട്ട ഒട്ടേറെ ആഘോഷങ്ങളും ആചാരങ്ങളും ഇവർക്കുണ്ട്. അതിനെയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിലാക്കി മറ്റുള്ളവർക്കും പരിചിതമാക്കുക എന്ന ചിന്തയിൽ നിന്നുമാണ് ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കമാകുന്നത്. ആഘോഷം ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ട് ആകുമ്പോഴേയ്ക്കും ഇപ്പോൾ ലോകം തന്നെ ശ്രദ്ധിക്കുന്ന ഒന്നായി മാറാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്.

PC:Homen Biswas

ജീവൻ വയ്ക്കുന്ന രാത്രികൾ

ജീവൻ വയ്ക്കുന്ന രാത്രികൾ

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആഘോഷിച്ച് അര്‍മ്മാദിക്കുന്ന പത്തു ദിനങ്ങളാണ് ഹോണ്‍ബിൽ ഫെസ്റ്റിവലിന്‍റേത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ പലയിടങ്ങളിൽ നിന്നും കേട്ടും വായിച്ചുമറിഞ്ഞ് ഇവിടെ എത്തുന്നവരുണ്ട്. യാത്രകളെ ലഹരിയാക്കി ജീവിക്കുന്ന ആളുകൾ കൂടുന്നയിടത്തിന്റെ വൈബ് മനസ്സിലാക്കുമ്പോൾ പോയവർ പോയവർ പിന്നെയും വരും വർഷങ്ങളിൽ ഇവിടെ ഒത്തുചേരുന്ന കാഴ്ചയും അപൂർവ്വമല്ല. പകലിനെ വേഗം മടക്കി അയക്കുന്ന രാത്രികളാണ് കൊഹിമയിൽ ഡിസംബർ മാസത്തിനുള്ളത്. വൈകിട്ട് അ‍ഞ്ചു മണിയോടെയൊക്കെ നേരം ഇരുട്ടിത്തുടങ്ങും. പിന്നെ ആഘോഷങ്ങളുടെ വരവാണ്. നീണ്ടു കിടക്കുന്ന രാത്രികളെ ജീവൻവെപ്പിക്കുന്ന പരിപാടികൾ ഒരുപാടുണ്ട്. മ്യൂസിക്കും ഡാന്‍സും ഭക്ഷണവും കലാപരിപാടികളും ഒക്കെയായി പുലരുവോളം ചിലപ്പോൾ ആഘോഷങ്ങൾ നീണ്ടു നിൽക്കും.

PC:Vikramjit Kakati

 ഫാഷൻ ഷോ മുതൽ റോക്ക് സംഗീതം വരെ

ഫാഷൻ ഷോ മുതൽ റോക്ക് സംഗീതം വരെ

നാഗാലാൻഡിലെ കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. പതിനാറ് ഗോത്രങ്ങളുടെയും സംസ്കാരത്തെയും ആചാരത്തെയും സൂചിപ്പിക്കുന്ന 16 കുടിലുകൾ ഇവിടെയുണ്ട്. ഓരോ ഗോത്രത്തിന്റെയും ചരിത്രവും സംസ്കാരവും ആചാരങ്ങളും ഇവിടെ നിന്നും അറിയാം.

രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട മ്യൂസിയം,മുളകൊണ്ടുള്ള വ്യത്യസ്ത ഉല്പന്നങ്ങൾ നാഗാലാൻഡിന്റെ തനത് ഭക്ഷണ രുചികൾ, പരമ്പരാഗത ഡാൻസും പാട്ടുകളും കൊത്തുപണികൾ,നാടൻ കളികൾ, റോക്ക് ഫെസ്റ്റ്, മ്യൂസിക് ആഘോഷങ്ങൾ, ക്യാംപ ഫയർ തുടങ്ങിയവയെല്ലാം ഇവിടെ കാണാൻ സാധിക്കും.

PC:HornbillFestival FB

എവിടെയാണിത്

എവിടെയാണിത്

നാഗാലാൻഡിന്റെ ആസ്ഥാനമായ കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. ഗുവാഹത്തിയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയിൽ നിന്നും ദിമാപ്പൂരിലേക്കാണ് എത്തേണ്ടത്. ട്രെയിനിനു പോയാൽ 09 മണിക്കൂർ കൊണ്ട് ദിമാപ്പൂരിലെത്താം. അവിടെ നിന്നും കൊഹിമയിലാണ് എത്തേണ്ടത്. കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ നടക്കുന്ന കിസാമാ ഗ്രാമമുള്ളത്.

ഹോൺബിൽ ഫെസ്റ്റിവൽ തിയ്യതി

ഹോൺബിൽ ഫെസ്റ്റിവൽ തിയ്യതി

എല്ലാ വർഷവും നാഗാലാ‌ൻഡ് ദിനമായ ഡിസംബർ ഒന്നിനു തുടങ്ങി ഡിസംബർ 10 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവലിന്റേത്. ഇതിൽ ആദ്യത്തെ മൂന്നു ദിവസങ്ങളും അവസാനത്തെ മൂന്നു ദിവസങ്ങളുമാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്ന സമയം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ വർഷവും തിരക്ക് കൂടി വരുന്ന ഫെസ്റ്റിവലാണ് ഹോൺബിൽ ഫെസ്റ്റിവൽ. അതുകൊണ്ട്തന്നെ ഇവിടേക്കുള്ള യാത്ര മുന്‍കൂട്ടിത്തന്നെ പ്ലാൻ ചെയ്യണം. താമസ സൗകര്യങ്ങളും മറ്റും പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ.

നാഗാലാൻഡിലെ തണുപ്പ് കാലം കൂടിയാണ് ഇത്. മിക്കപ്പോഴും 10 ഡിഗ്രിയോട് ചേർന്നായിരിക്കും ഇവിടുത്തെ താപനില. അതിനാൽ തണുപ്പിനെ പ്രതിരോധിക്കുവാൻ ആവശ്യമായ വസ്ത്രങ്ങൾ കരുതുവാൻ മറക്കരുത്. കൊഹിമയിലേക്കു വരുമ്പോൾ ഒറ്റപ്പെട്ട ഇടങ്ങൾ ധാരാളമുള്ളതിനാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും ഭക്ഷണങ്ങളും ആവശ്യത്തിന് പണവും കരുതുവാൻ ശ്രദ്ധിക്കുക.

PC:Mitu Gogoi

ഇന്നർലൈൻ പെർമിറ്റ്

ഇന്നർലൈൻ പെർമിറ്റ്

നമ്മുടെ രാജ്യത്തെ സംരക്ഷിത ഇടങ്ങൾ സന്ദർശിക്കുവ്ൻ വേണ്ടി വരുന്ന മുൻകൂർ അനുമതിയാണ് ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ വരുന്ന മറ്റു സംസ്ഥാനക്കാരും ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവര്‍ തീര്‍ച്ചയായും ഈ അനുമതി കയ്യില്‍ കരുതേണ്ടതാണ്. നാഗാലാന്‍ഡില്‍ ഒരു സ്ഥലത്തു മാത്രമേ അനുമതി ഇല്ലാതെ പ്രവേശിക്കാന്‍ കഴിയൂ. ഇവിടുത്തെ ഏറ്റവും വലിയ പട്ടണമായ ദിമാപൂരിലാണ് അനുമതിയുടെ ആവശ്യമില്ലാത്തത്. ദിമാപൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുകയാമെങ്കില്‍ നഗരത്തിനുള്ളില്‍ കറങ്ങാനും താമസിക്കുവാനും അനുമതി ആവശ്യമില്ല. ദിമാപൂരില്‍ നിന്നും മണിപ്പൂരിലേക്കോ കൊഹിമയിലേക്കോ പ്രവേശിക്കുവാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇത് അത്യാവശ്യമാണ്.

ഡെപ്യൂട്ടി റസിഡന്‍റ് കമ്മിഷണർ നാഗാലാൻഡ് ഹൗസ് ന്യൂ ഡെൽഹി, ഡെപ്യൂട്ടി റസിഡന്‍റ് കമ്മിഷണർ നാഗാലാൻഡ് ഹൗസ് കൊൽക്കത്ത, അസിസ്റ്റന്റ് റസിഡന്‍റ് കമ്മിഷണർ ഗുവാഹത്തി, ഷില്ലോങ്ങ്, ഡെപ്യൂട്ടി കമ്മിഷണർ ഓഫ് ദിമാപൂർ,കൊഹിമ,മോക്കോചുങ്ങ് എന്നിവിടങ്ങളിൽ നിന്നും ഇന്നർലൈൻ പെർമിറ്റ് ലഭിക്കും.

https://ilp.nagaland.gov.in/ ഈ സൈറ്റിലും ആവശ്യമായ രേഖകൾ നല്കിയാൽ പെർമിറ്റ് ലഭിക്കും.

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

PC:Mitu Gogoi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more