Search
  • Follow NativePlanet
Share
» »യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

ഹോട്ടലുകളിൽ താമസിക്കാൻ പോകുന്നതിനു മുൻപ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം

കെട്ടും കെട്ടിയിറങ്ങുന്ന യാത്രകളിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത കാര്യങ്ങളിലൊന്നാണ് ഹോട്ടലുകളിലെ താമസം. ഒറ്റ ദിവസത്തെ യാത്രകളിൽ ഇത്തിരി വൈകിയാലും വീട്ടിലെത്തുന്നതിനാൽ താമസം ഒരു പ്രശ്നമേയല്ല. എന്നാൽ രണ്ടും മൂന്നും അതിലധികും ഒക്കെ നീണ്ടു നിൽക്കുന്ന യാത്രകളിൽ താമസത്തിന് ഹോട്ടലുകളെയും കോട്ടേജുകളെയും ഒക്കെ ആശ്രയിക്കേണ്ടി വരും. ടെന്‍റടിച്ചുള്ള താമസം ഒക്കെ ഇപ്പോൾ തികച്ചും സാധാരണമാണെങ്കിലും കുട്ടികളും സ്ത്രീകളും ഒക്കെ ഉൾപ്പെടുമ്പോൾ സുരക്ഷിതത്വം പരിഗണിച്ച് താമസം ഹോട്ടലുകളിലായിരിക്കും. എന്നാൽ ഹോട്ടലുകളിൽ അങ്ങനെയങ്ങ് പോയി താമസിക്കുവാൻ പറ്റുമോ? തീർച്ചയായും ഇല്ല. ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയക്കും തയ്യാറല്ല എന്നുണ്ടെങ്കിൽ വായിക്കാം...

സ്ഥലത്തെക്കുറിച്ചറിയാം

സ്ഥലത്തെക്കുറിച്ചറിയാം

ഒരിടത്ത് റൂം എടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ടത് ആ പ്രദേശത്തിൻറെ സ്വഭാവമാണ്. അക്രമ സംഭവങ്ങളും കടുത്ത കാലാവസ്ഥാ മാറ്റങ്ങളും ഉള്ളയിടങ്ങളിൽ കഴിവതും മുറി എടുക്കാതിരിക്കുക.

ആവശ്യത്തിനനുസരിച്ച് ഹോട്ടൽ തിരഞ്ഞെടുക്കുക

ആവശ്യത്തിനനുസരിച്ച് ഹോട്ടൽ തിരഞ്ഞെടുക്കുക

സുരക്ഷിതത്വത്തിനും ആത്യാവശ്യമുള്ള സൗകര്യങ്ങൾക്കും മാത്രം മുൻതൂക്കം നല്കി താമസസ്ഥലം തിരഞ്ഞെടുക്കുക. യാത്രയിൽ സന്ദർശിക്കുവാനുള്ള സ്ഥലത്തിൽ നിന്നും വളരെ അധികം ദൂരത്തിൽ താമസിക്കുന്നത് പിന്നീടുള്ള യാത്രകളെ പ്രതികൂലമായി ബാധിക്കും.

ബുക്ക് ചെയ്യുന്നതിനു മുൻപ്

ബുക്ക് ചെയ്യുന്നതിനു മുൻപ്

ഇപ്പോൾ നേരിട്ടെത്തി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നതിനു പകരം ആപ്പ് ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ നേരത്തേ തന്നെ മുറികൾ ബുക്ക് ചെയ്യുവാനാണ് ആളുകൾ താല്പര്യപ്പെടുന്നത്. ഇന്റർനെറ്റിലും മറ്റും കണ്ട വിവവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നല്ലതല്ല. ഹോട്ടലിൽ നേരിട്ട് വിളിച്ചു നോക്കി ആവശ്യമായ സൗകര്യങ്ങൾ ഉണ്ട് എന്നുറപ്പുവരുത്തിയതിനു ശേഷം മാത്രം പിന്നീട് ബുക്ക് ചെയ്യുക. ചെറിയ കുട്ടികളേയും കൂട്ടിയുള്ള യാത്രയാണെങ്കിൽ അവർക്കുള്ള സൗകര്യങ്ങൾ അവിടം ഉണ്ടോ എന്നും ഉറപ്പിക്കാം.

ഏറ്റവും താഴത്തെ നില ഒഴിവാക്കാം

ഏറ്റവും താഴത്തെ നില ഒഴിവാക്കാം

അക്രസംഭവങ്ങളും മറ്റു ഭീഷണികളും നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഹോട്ടലിൽ താമസിക്കേണ്ടി വരുമ്പോള്‍ ഏറ്റവും താഴത്തെ നിലയിലെ താമസം ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ആളുകൾ അതിക്രമിച്ചു കയറുമ്പോഴും മറ്റും കൂടുതലും ബാധിക്കുക താഴെയുള്ളവരെയാണ്. മാത്രമല്ല, ഏറ്റവും മുകളിലെ നിലയിലെ താമസവും ഒഴിവാക്കുക. കഴിവതും മധ്യത്തിൽ വരുന്ന മുറികൾ തിരഞ്ഞെടുക്കുക. മൂന്ന് അല്ലെങ്കിൽ ആറ്..ഇതിലേതെങ്കിലും നിലയിലെ താമസമാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.

ഹോട്ടലിലെത്തിയാൽ

ഹോട്ടലിലെത്തിയാൽ

ബുക്ക് ചെയ്ത ഹോട്ടലിൽ താമസത്തിനായി എത്തിയാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ലഗേജാണ്. ലോബിയിൽ ഇരിക്കുമ്പോഴും ഫ്രണ്ട് ഓഫീസിൽ രജിസ്ട്രർ ചെയ്യുമ്പോഴും ലഗേജ് ഒപ്പം തന്നെ കരുതുക. കാരണം, താരതമ്യേന ഹോട്ടലിലെ തിരക്കേറിയ ഇടമായതിനാൽ അവസരം കള്ളന്മാർ മുതലാക്കാൻ സാധ്യതയുണ്ട്.

കയറുമ്പോൾ

കയറുമ്പോൾ

റൂം ബുക്ക് ചെയ്യാനായി വിവരങ്ങൾ നല്കുമ്പോൾ ഹോട്ടൽ സ്റ്റാഫ് നിങ്ങളുടെ റൂം നമ്പർ അനൗൺസ് ചെയ്താണ് പറഞ്ഞതെങ്കിൽ ആ റൂം മാറ്റിനല്കാൻ ആവശ്യപ്പെടുക. ആരൊക്കെയാണ് ഇവിടെ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മുൻകൂട്ടി പറയുവാൻ സാധ്യമല്ല.സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരിക്കുക.

ബിസിനസ് കാർഡുകൾ

ബിസിനസ് കാർഡുകൾ

റൂം ബുക്ക് ചെയ്ത് കഴിയുമ്പോൾ കൗണ്ടറിൽ നിന്നും ഹോട്ടലിന്റെ രണ്ട് ബിസിനസ് കാർഡ് ചോദിച്ചു മേടിക്കുക. പുതിയ സ്ഥലമായതു കൊണ്ട് ഹോട്ടലിന്റെ പേരു മറക്കുവാനും വിലാസം മാറിപ്പോകുവാനും ഒക്കെ സാധ്യതയുണ്ട്. മാത്രമല്ല, ഒറ്റപ്പെട്ടു പോകുമ്പോൾ ചിലപ്പോൾ ഉപകരിക്കുക പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഈ ബിസിനസ് കാർഡ് ആയിരിക്കും.

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പണം നല്കുമ്പോൾ ആളുകൾ കാണുന്ന രീതിയിൽ കാർഡ് പിടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. മാത്രമല്ല, ഒരു ക്യാമറ ഉപയോഗിച്ച് കാർഡിന്റെ നമ്പറും നിങ്ങൾ അടിക്കുന്ന പിൻ നമ്പറുമെല്ലാം എളുപ്പത്തിൽ കണ്ടെത്താനാവും എന്നും ഓർമ്മിക്കുക.

റൂമിലെത്തിയാൽ

റൂമിലെത്തിയാൽ

റൂമിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് മുറി മൊത്തത്തിൽ ഒരു പരിശോധിക്കുകയാണ്. വാതിൽ, ടോയ്ലറ്റ്, ഷവർ, കർട്ടൻ തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിക്കുക. സംശയകരമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക.

ലോക്ക് പരിശോധിക്കുക

ലോക്ക് പരിശോധിക്കുക

വാതിലിന്റെയും ജനലിന്‍റെയും ലോക്കുകൾ നന്നായി തന്നെ പ്രവർത്തിക്കുന്നില്ലേ എന്നു പരിശോധിക്കുക.

വെളിച്ചം കരുതുക

വെളിച്ചം കരുതുക

ഹോട്ടലിലെ സൗകര്യങ്ങൾ എത്രയുണ്ട് എന്നു പറ‍ഞ്ഞാലും അതിനെ പൂർണ്ണമായും ആശ്രയിക്കാതിരിക്കുക. കിടക്കുമ്പോൾ വാതിൽ പൂർണ്ണമായും അടച്ചു എന്നും കയ്യെത്തുന്നിടത്ത് ഒരു ടോർച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നും ഉറപ്പു വരുത്തുക.

പുറത്തിറങ്ങുമ്പോൾ

പുറത്തിറങ്ങുമ്പോൾ

യാത്രകൾക്കും മറ്റുമായി മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാസ്പോർട്ടും പണവും ഉൾപ്പെടെയുള്ളവ കയ്യിൽ തന്നെ കരുതുക. ഇവ റൂമിൽ വെച്ചു പോകാതിരിക്കുക. ലാപ്ടോപ്പ് ഉൾപ്പെടെ കയ്യിൽ കരുതാത്ത സാധനങ്ങൾ സുരക്ഷിതമായി റൂമിനുള്ളിൽ വയ്ക്കുക. ചില ഹോട്ടലുകളിൽ ഇലക്ട്രോണിക് സാധനങ്ങൾ സൂക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ട്.

 താക്കോല്‍ നഷ്ടപ്പെട്ടാൽ

താക്കോല്‍ നഷ്ടപ്പെട്ടാൽ

മുറിയുടെ താക്കോലെ എൻട്രി കാർഡോ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ഹോട്ടലിൽ വിവരമറിയിക്കുക. പിന്നിട് സാധിക്കുന്നത്ര പെട്ടന്ന് മറ്റൊരു മുറിയിലേക്ക് മാറുക. നഷ്ടപ്പെട്ടു എന്നു കരുതുന്ന കാർഡ് അല്ലെങ്കിൽ താക്കോൽ ചിലർ മനപൂർവ്വം മോഷ്ടിച്ചതാവാനും മതി.

 റൂം വെക്കേറ്റ് ചെയ്യുമ്പോൾ

റൂം വെക്കേറ്റ് ചെയ്യുമ്പോൾ

കൊണ്ടുവന്ന സാധനങ്ങൾ എല്ലാം തിരിച്ചെടുത്തു എന്ന് ഉറപ്പു വരുത്തുക. മുറിയിൽ അശ്രദ്ധ കൊണ്ട് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതും അറിയിക്കുക.

യാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾ യാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾ

ഒറ്റയ്ക്കുള്ള യാത്രയിൽ ഒഴിവാക്കാം ഈ കാര്യങ്ങൾഒറ്റയ്ക്കുള്ള യാത്രയിൽ ഒഴിവാക്കാം ഈ കാര്യങ്ങൾ

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!! യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!! കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X