Search
  • Follow NativePlanet
Share
» »24 മണിക്കൂറിൽ തിരുവനന്തപുരം കറങ്ങാം ഇങ്ങനെ

24 മണിക്കൂറിൽ തിരുവനന്തപുരം കറങ്ങാം ഇങ്ങനെ

വെറും 24 മണിക്കൂര്‍ മാത്രം മാറ്റിവെച്ചാൽ തിരുവനന്തപുരത്തെ പ്രധാന കാഴ്ചകളൊക്കെ കണ്ടുതീർക്കാം...എങ്ങനെയെന്നല്ലേ....

ഒരറ്റം മുതൽ അങ്ങേയറ്റം വരെ നീണ്ടു നിവർന്നു കിടക്കുന്ന തിരുവനന്തപുരം നഗരം...കൊട്ടാരങ്ങളും നിർമ്മിതികളും മാത്രമല്ല, ചരിത്രത്തിലും കഥകളിലും ഇടം നേടിയിരിക്കുന്ന നൂറു കണക്കിന് കാഴ്ചകളും തിരുവനന്തപുരത്തുണ്ട്. എല്ലാം കൂടി ഓടിനടന്നു കണ്ടു തീർക്കുവാൻ കുറഞ്ഞത് നാലു പകലെങ്കിലും വേണ്ടി വരും. ഓരോരോ ആവശ്യങ്ങളുമായി ഒരു നാട്ടിലെത്തുമ്പോൾ എല്ലായിടങ്ങളും സമയം കണ്ടെത്തി കണ്ടു തീർക്കുവാൻ ശ്രമിച്ചാലും നടന്നുവെന്നുവരില്ല. എന്നാൽ വെറും 24 മണിക്കൂര്‍ മാത്രം മാറ്റിവെച്ചാൽ തിരുവനന്തപുരത്തെ പ്രധാന കാഴ്ചകളൊക്കെ കണ്ടുതീർക്കാം...എങ്ങനെയെന്നല്ലേ...

തിരുവനന്തപുരം കാണാനിറങ്ങുമ്പോൾ

തിരുവനന്തപുരം കാണാനിറങ്ങുമ്പോൾ

ചരിത്രവും ഐതിഹ്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന തിരുവനന്തപുരം കാണാനിറങ്ങുമ്പോൾ കയ്യിലുണ്ടായിരിക്കേണ്ടത് ആവശ്യത്തിന് സമയമാണ്. കൊട്ടാരങ്ങളും വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നൂറുകണക്കിന് സ്ഥലങ്ങൾ ഇവിടെയുണ്ട്. കൃത്യമായി പ്ലാൻ ചെയ്താൽ ഒറ്റ ദിവസം കൊണ്ട് ഇവിടുത്തെ പ്രധാനപ്പെട്ട കുറച്ച് സ്ഥലങ്ങൾ കണ്ടു തീർക്കാം. യാത്ര തുടങ്ങുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ കോട്ടവാതിലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

PC:Krbivinlal

കുതിരമാളിക

കുതിരമാളിക

ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയാൽ അടുത്തതായി കുതിരമാളികയിലേക്ക് പോകാം. 122 കുതിരകൾ താങ്ങുന്ന മേൽക്കൂരയുള്ള കൊട്ടാരമാണ് കുതിരമാളിക എന്നറിയപ്പെടുന്നത്.പത്മതീർഥക്കുളത്തിന് എതിർവശത്തായുള്ള ഈ രണ്ടുനില മാളിക പണികഴിപ്പിച്ചത് സ്വാതിതിരുന്നാൾ മഹാരാജാവാണ്. ചരിത്ര മ്യൂസിയമായ ഇവിടെ വ്യത്യസ്ത തരത്തിലുള്ള സിംഹാസനങ്ങളും കാണാം. സ്വാതി തിരുന്നാൾ കൃതികൾ രചിച്ച ഈ കൊട്ടാരത്തിൽ നടന്നു കാണുവാൻ ഒരുപാട് കാര്യങ്ങളുണ്ട്. 22 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് പുത്തൻമാളിക കൊട്ടാരം എന്നും പേരുണ്ട്. ചിത്രാലയം ആർട്സ് ഗാലറി കുതിരമാളികയുടെ ഭാഗമാണ്.

PC:Bornav27may

ശംഖുമുഖം ബീച്ച്

ശംഖുമുഖം ബീച്ച്

കുതിരമാളികയിൽ നിന്നും ശംഖുമുഖം ബീച്ചിലേക്കാണ് യാത്ര. നഗരത്തിൽ നിന്നും അത്രയൊന്നും അകലെയല്ലാത്ത ഈ ബീച്ച് തികച്ചും ശാന്തമായ ഇടം കൂടിയാണ്. തിരുവനന്തപുരം വിമാനത്താവളത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം എളുപ്പത്തിൽ പോയി വരാം. വെയിൽ മൂക്കുന്നതിനു മുൻപേ തന്നെ ഇവിടെ പോയി വരാം. ഇവിടെ നിന്നും വേളി ടൂറിസ്റ്റ് വില്ലേജിലേക്കാണ് പോകേണ്ടത്. നഗരത്തിൽ നിന്നും 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. വേളികായല്‍ അറബിക്കടലിനോട് ചേരുന്ന ഭാഗമാണ് കൂടുതല്‍ ആകര്‍ഷണം. കടലിനും കായലിനുമിടയിലായി വീതികുറഞ്ഞ ഒരു മണല്‍ത്തിട്ടയുണ്ട്. പൊഴിയെന്നാണ് ഈ മണല്‍തിട്ട അറിയപ്പെടുന്നത്. രാവിലെ 10.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇവിടുത്തെ സന്ദർശന സമയം. ഇവിടെ നിന്നിറങ്ങുമ്പോഴേയ്ക്കും സമയം ഉച്ചകഴിയും . അവിടെ നിന്നുതന്നെ ഭക്ഷണം കഴിച്ച് മ്യൂസിയത്തിലേക്ക് പോകാം..

PC: Suniltg

നേപ്പിയർ മ്യൂസിയവും മൃഗശാലയും

നേപ്പിയർ മ്യൂസിയവും മൃഗശാലയും


ഭക്ഷണം കഴിച്ച് അല്പം വിശ്രമത്തിനായി നേരെ നേപ്പിയൽ മ്യൂസിയത്തിലേക്ക് വച്ചുപിടിക്കാം. എത്ര കൊടും വെയിലിനെയും തോല്പ്പിക്കുന്ന വന്മരങ്ങളും പച്ചപ്പും ഇവിടെയുണ്ട്. ക്ഷീണം മാറിയാൽ മ്യൂസിയത്തിനുള്ളിലെ കാഴ്ചകൾ കാണാൻ പോകാം. ആഭരണങ്ങൾ കരകൗശല വസ്തുക്കൾ തുടങ്ങിയവയാണ് 1885 ൽ നിർമ്മിച്ച ഈ മ്യൂസിയത്തിലുള്ളത്. ഇവിടെ നിന്നും നേരേ പോകേണ്ടത് എതിർവശത്തുള്ള തിരുവനന്തപുരത്തെ പ്രധാന ആകർഷണങ്ങളിലൊന്നായ മൃഗശാലയിലേക്കാണ്. 55 ഏക്കർ സ്ഥലത്തായി മൃഗങ്ങളെ അവയുടെ സ്വാഭാവീക പരസ്ഥിതിയിൽ വളർത്തുന്ന ഇടമാണിത്. കടുവയും സിംഹവും കാണ്ടാമ‍ൃഗവും ഒക്കെയായി ഒരുപാട് കാഴ്ചകൾ ഇതിനുള്ളിലുണ്ട്. ഒറ്റ പകലിലെ കാഴ്ചകൾ ഇവിടെ കഴിഞ്ഞു. ഇനി വൈകിട്ട് തിരുവനന്തപുരത്തിന്‍റെ സ്വന്തം രുചികൾ ആസ്വദിക്കുകയുമാവാം. കിഴക്കേക്കോട്ടയോട് ചേർന്ന് വൈകിട്ടോടെ വരുന്ന തട്ടുകടകളിലെ നാടൻ രുചികളും കോഫീ ഹൗസിലെ മസാല ദോശയും പ്രശസ്തമായ മറ്റു രുചിയിടങ്ങളും തേടിപ്പിടിച്ച് രുചിച്ച് ഒരു ദിവസത്തെ യാത്ര അവസാനിപ്പിക്കാം.

PC:Navaneeth Krishnan S

 കണ്ടു തീർക്കുവാൻ ഇനിയും ബാക്കി

കണ്ടു തീർക്കുവാൻ ഇനിയും ബാക്കി

കണ്ടു തീർക്കുവാൻ ഇനിയും കാഴ്ചകൽ ഇവിടെ ബാക്കിയുണ്ട്. കോവളം ബീച്ച്, പത്മനാഭപുരം കൊട്ടാരം,കോയിക്കൽ കൊട്ടാരം, പൊന്മുടി, നെയ്യാർ ഡാം, ശിവഗിരി, വർക്കല, വിഴിഞ്ഞം, പൊന്നും തുരുത്ത്, കണ്വാശ്രമം, ബ്രൈമൂർ എസ്റ്റേറ്റ്, പാലാർ, അമ്പൂരി ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്.

ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയങ്ങൾ ഒറ്റ ദിവസത്തിൽ കാണാം നമ്മുടെ

തിരുവനന്തപുരത്ത്തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!തിരുവനന്തപുരത്ത്തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!

കുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾകുട്ടികൾക്കൊപ്പം കാണാൻ തലസ്ഥാന നഗരിയിലെ ഈ കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X