Search
  • Follow NativePlanet
Share
» »യാത്രകളില്‍ പണം ലാഭിക്കാം.. സന്തോഷങ്ങള്‍ 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്‍!!

യാത്രകളില്‍ പണം ലാഭിക്കാം.. സന്തോഷങ്ങള്‍ 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്‍!!

ഇതാ യാത്രകളില്‍ എങ്ങെയൊക്കെ പണം സേവ് ചെയ്യാമെന്നും ബജറ്റിലൊതുക്കാമെന്നും നോക്കാം...

ഏതൊരു സഞ്ചാരിയും യാത്രകളില്‍ ഏറ്റവും അവസാനം മാത്രം ആലോചിക്കണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ യാത്രയില്‍ മുഴുവന്‍ നേരം ചിന്തിക്കുകയും ചെയ്യുന്ന കാര്യമാണ് ബജറ്റും ചിലവുകളും. മാത്രമല്ല, കൃത്യമായി നേരത്തെ ആലോചിച്ചില്ലെങ്കില്‍ പോകുന്ന യാത്ര മാത്രമല്ല, വരാനിരിക്കുന്ന യാത്രകളെപ്പോലും ബുദ്ധിമുട്ടിലാക്കുന്ന വില്ലന്മാര്‍ കൂ‌ടിയാണിത്. അതുകൊണ്ടുതന്നെ ഓരോ യാത്രകളിലും പരമാവധി ചിലവുകള്‍ കുറയ്ക്കുന്നത് യാത്രളെ ലാഭത്തിലാക്കുവാന്‍ സഹായിക്കുമെന്നു മാത്രമല്ല പിന്നീടുള്ള യാത്രകളെ മെച്ചപ്പെടുത്തുകയും ചെയ്യും. പല തരത്തില്‍ യാത്രകളില്‍ നമുക്ക് പണം ലാഭിക്കുവാനുള്ള വഴികള്‍ നമ്മുടെ മുന്‍പിലുണ്ടെങ്കിലും അറിയാതെയാണെങ്കില്‍ പോലും അവഗണിച്ചു പോകാറാണ് പതിവ്, ഇതാ യാത്രകളില്‍ എങ്ങെയൊക്കെ പണം സേവ് ചെയ്യാമെന്നും ബജറ്റിലൊതുക്കാമെന്നും നോക്കാം...

 ആദ്യം പി‌‌ടിവീഴുക ഭക്ഷണത്തില്‍

ആദ്യം പി‌‌ടിവീഴുക ഭക്ഷണത്തില്‍

യാത്രകളില്‍ ഏറ്റവും ചിലവ് വരുന്നത് ഭക്ഷണത്തിലാണ്. പുതിയ ഒരിടത്ത് പോകുമ്പോള്‍ ആദ്യമേ തന്നെ ഏറ്റവും ഫാന്‍സി റസ്റ്റോറന്‍റുകളില്‍ കയറാതെ ഇടത്തരം ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കുക. പ്രധാന ഇടങ്ങളോ‌ട് ചേര്‍ന്നുള്ള ഭക്ഷണശാലകളില്‍ തിരക്കും നിരക്കും ഒരുപോലെ കൂടുതലായിരിക്കും. പലപ്പോഴും ഇത്തരം ഇടങ്ങളില്‍ നാം മു‌ടക്കുന്ന തുകയുടെ മൂല്യം കി‌ട്ടിയെന്നും ആശ്വസിക്കുവാന്‍ സാധിക്കില്ല. സെന്‍ററില്‍ നിന്നു മാറിയുള്ള ഇടത്തരം ഭക്ഷണ ശാലകള്‍ തിരഞ്ഞെടുക്കുന്നതാണ് ബജറ്റ് നിങ്ങളുടെ മുന്നിലുണ്ടെങ്കില്‍ ചെയ്യേണ്ട കാര്യം. പ്രദേശവാസികളോട് ചോദിച്ച് ഇങ്ങനെയുള്ള ഇടങ്ങള്‍ കണ്ടെത്തുന്നത് യാത്രയെ കൂടുതല്‍ ആക്റ്റീവ് ആക്കുകയും ചെയ്യും.

PC:Markus Winkler

കാഴ്ചകള്‍ പ്ലാന്‍ ചെയ്യാം

കാഴ്ചകള്‍ പ്ലാന്‍ ചെയ്യാം

പലപ്പോഴും ടൂര്‍ കമ്പനികളെയും ഏജന്‍റുമാരെയും ആശ്രയിക്കുന്നത് യാത്രകളെപല തരത്തില്‍ എളുപ്പമുള്ളതാക്കുമെങ്കിലും ഇതിനായി ചിലവാക്കേണ്ടി വരുന്ന പണം അല്പം കൂടുതല്‍ തന്നെയാവും. എന്നാല്‍ ഈ കമ്മീഷനുകളും ഫീസുകളും ലാഭിച്ചാല്‍ വലിയൊരു ലാഭം നിങ്ങള്‍ക്ക് കണ്ടെത്താം. ഇതിനായി യാത്രകളില്‍ സൈറ്റ് സീയിങ് സ്വയം പ്ലാന്‍ ചെയ്യുകയാണ് ഒരു വഴി. പോകുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി ഏതൊക്കെ ഇടങ്ങള്‍ കാണണമെന്നും എപ്പോഴാണ് പോകേണ്ടതെന്നും ഏതൊക്കെ സ്ഥലങ്ങള്‍ ഒഴിവാക്കണെന്നും നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യുവാന്‍ താല്പര്യമില്ലെങ്കില്‍ ഏജന്ഡസികളെ ആശ്രയിക്കാം.

PC:Sophie

പണം നേരത്തെതന്നെ എടുക്കാം

പണം നേരത്തെതന്നെ എടുക്കാം

വിദേശയാത്രയ്ക്കാണെങ്കില്‍ നേരത്തെ തന്നെ കറന്‍സികള്‍ വിനിമയം ചെയ്തു സൂക്ഷിക്കുക. പല വിദേശരാജ്യങ്ങളിലും കൊണ്ടുപോകാവുന്ന പണത്തിന് പരിധിയുണ്ട്. അതനുസരിച്ച് വേണം ഇത് ചെയ്യുവാന്‍. പരമാവധി പണം വിനിമയം ചെയ്യുക. എയർപോർട്ടിൽ വിദേശ കറൻസി എടുക്കുന്നത് പലപ്പോഴും കൂടുതൽ ചെലവേറിയതാണ്, കാരണം വിനിമയ നിരക്കുകൾ അനുകൂലമായിരിക്കില്ല. വിദേശത്ത് ചെന്ന് എടിഎം വഴി എടുക്കുവാനാണ് നോക്കുന്നതെങ്കില്‍ ഉയര്‍ന്ന എ‌ടിഎം നിരക്കുകളെക്കുറിച്ചും അറിഞ്ഞിരിക്കുക. നിങ്ങളുടെ അവധിക്കാലത്തിന് മുമ്പുള്ള മാസങ്ങളിലെ വിനിമയ നിരക്കുകൾ നോക്കി മാറ്റുന്നത് നിങ്ങളുടെ പണത്തിന് കൂടുതൽ പണം ലഭിക്കുന്നതിനുള്ള ഒരു ഉപയോഗപ്രദമായ മാർഗമാണ്, കാരണം വിനിമയ നിരക്ക് ഉയർന്നപ്പോൾ നിങ്ങളുടെ യാത്രാ പണം വാങ്ങാം.

PC:Chris Lawton

റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിൽ എടുക്കുക

റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിൽ എടുക്കുക

കേള്‍ക്കുമ്പോള്‍ ഏറ്റവും നിസാരമെന്ന് തോന്നുമെങ്കിലും വിദേശയാത്രകളിലും നാട്ടിലെ യാത്രകളിലും ചെറുതെങ്കിലും ചിലവ് കുറയ്ക്കുവാനും പരിസ്ഥിതിയെ സംരക്ഷിക്കുവാനും സഹായിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്ത് കുടിവെള്ളം കുടിക്കാൻ സുരക്ഷിതമാണെങ്കിൽ, റീഫിൽ ചെയ്യാവുന്ന വാട്ടർ ബോട്ടിൽ എടുക്കുന്നത് ദിവസവും പണം ലാഭിക്കാനുള്ള മികച്ച മാർഗമാണ്. മിക്ക പ്രധാന നഗരങ്ങളും നഗരമധ്യത്തിലുടനീളം സൗജന്യമായി വെള്ളം നിറയ്ക്കുവാനുള്ല സൗകര്യങ്ങള്‍ കാണും. നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ താമസസ്ഥലത്ത് നിറയ്ക്കുക. ബാക്കി ആവശ്യമായി വരുമ്പോള്‍ വഴിയില്‍ നിന്നോ ഭക്ഷണം കഴിക്കുന്ന ഇടങ്ങളില്‍ നിന്നോ നിറയ്ക്കുകയും ചെയ്യാം.

PC:Bluewater Sweden

നികുതി റീഫണ്ട് ക്ലെയിം ചെയ്യാം

നികുതി റീഫണ്ട് ക്ലെയിം ചെയ്യാം

പലര്‍ക്കും അറിയില്ലാത്ത കാര്യങ്ങളില്‍ ഒന്നാണ് നമ്മള്‍ മേ‌ടിച്ച സാധനങ്ങള്‍ക്ക് നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് ഉയർന്ന വിലയുള്ള ഇനങ്ങൾക്ക് വിമാനത്താവളത്തിൽ നികുതി റീഫണ്ട് ക്ലെയിം ചെയ്യുക എന്നത്.
പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ രസീതുകളും സൂക്ഷിക്കുകയും എയർപോർട്ടിൽ അത് ഹാജരാക്കുകയും ചെയ്യുക. എല്ലാ വിമാനത്താവളങ്ങളിലും നികുതി രഹിത റീഫണ്ടുകൾക്കു മാത്രമായി ഒരു കൗണ്ടര്‍ കാണുവാന്‍ സാധിക്കും.

PC:Rayhan Fahmi

യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...

നിങ്ങളുടെ കറന്‍സിക്ക് ഉയര്‍ന്ന മൂല്യമുള്ളിടത്ത് പോകാം

നിങ്ങളുടെ കറന്‍സിക്ക് ഉയര്‍ന്ന മൂല്യമുള്ളിടത്ത് പോകാം

യാത്രകളില്‍ ബജറ്റിനെക്കുറിച്ച് ആശങ്കയില്ലാതെ പോകുവാന്‍ പറ്റിയ വഴികളില‌ൊന്ന് നിങ്ങളുടെ കറന്‍സിക്ക് ഉയര്‍ന്ന മൂല്യമുള്ളിടം യാത്രയിലെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കുക എന്നതാണ്. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിനനുസരിച്ച് ചിലവഴിക്കുവാനും ആശങ്കയില്ലാതെ യാത്ര ചെയ്യുവാനും സാധിക്കും. മാത്രമല്ല, മെച്ചപ്പെട്ട താമസസ്ഥലങ്ങളിൽ താമസിക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനും മികച്ച ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

ഇത്തരത്തിുള്ള യാത്രയ്ക്കായി വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക എന്നിവയ്‌ക്കൊപ്പം ഗ്വാട്ടിമാല, നിക്കരാഗ്വ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും തിരഞ്ഞെടുക്കാം.

PC:rupixen.com

ഡീലുകള്‍ നോക്കാം

ഡീലുകള്‍ നോക്കാം

വിമാനടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പലപ്പോഴും മികച്ച ഡീലുകള്‍ വരാറുണ്ടെങ്കിലും അത് ആരും ശ്രദ്ധിക്കാറില്ല. യാത്രയിലെ ചിലവ് കുറയ്ക്കുവാനുള്ള വഴികളിലൊന്ന ഡീലുകളില്‍ ടിക്കറ്റ് മേടിക്കുക എന്നതാണ്. പലപ്പോഴും കമ്പനികള്‍ അവരുടെ ന്യൂസ് ലെറ്ററുകള്‍ വഴിയാണ് ഇത്തരം വിവരങ്ങളും ഡീലുകളും അറിയിക്കുക. അതിനായി ഡീൽ കണ്ടെത്തുന്ന വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമാണ്.

PC:Omar Prestwich

ഗ്രൂപ്പ് ബുക്കിംഗ് കിഴിവുകൾക്കായി സുഹൃത്തുക്കളുമായി യാത്ര ചെയ്യുക

ഗ്രൂപ്പ് ബുക്കിംഗ് കിഴിവുകൾക്കായി സുഹൃത്തുക്കളുമായി യാത്ര ചെയ്യുക

ഗ്രൂപ്പ് ബുക്കിങ് നടത്തുന്നത് യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ സഹായിക്കുന്ന സംഗതികളിലൊന്നാണ്. റൂമുകള്‍ പങ്കിടുന്നതും ചിലവ് കുറയ്ക്കുവാന്‍ സഹായിക്കും. മറ്റൊന്ന്, ചെല്ലുന്ന ഇടങ്ങളിലെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ താമസിക്കുക എന്നതാണ്. അത് എത്രത്തോളം പ്രായോഗികമാണെന്നു അന്വേഷിച്ചു മാത്രം മുന്‍പോട്ടു പോവുക.

PC:Felix Rostig

വേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെവേഗത്തിൽ പോകാമെന്ന് വിചാരിക്കേണ്ട; ഈ രാജ്യങ്ങളിൽ വിസ കിട്ടാൻ കടമ്പകളേറെ

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

Read more about: travel ideas travel tips travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X