» »മരിക്കുന്നതിനു മുന്നേ ചെയ്തിരിക്കേണ്ട 15 കാര്യങ്ങള്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യ!!

മരിക്കുന്നതിനു മുന്നേ ചെയ്തിരിക്കേണ്ട 15 കാര്യങ്ങള്‍: ഇന്‍ക്രെഡിബിള്‍ ഇന്ത്യ!!

Written By: Elizabath

മരിക്കുന്നതിനു മുന്നേ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തലയില്‍ ചുമന്ന് നടക്കുന്നവരാണ് നമ്മളോരോരുത്തരും. വായിച്ചു തീര്‍ക്കേണ്ട പുസ്തകം മുതല്‍ കാണേണ്ട സ്ഥലങ്ങളും പരിചയപ്പെടേണ്ട വ്യക്തികളും ഒക്കെ ഈ ലിസ്റ്റില്‍ നിറഞ്ഞിരിക്കും. എന്നാല്‍ മരിക്കുന്നതിനു മുന്നേ ഇന്ത്യയെന്ന ഇന്‍ക്രെഡിബിള്‍ രാജ്യത്ത് ചെയ്തിരിക്കേണ്ട, അനുഭവിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. സഞ്ചാരികളുടെയും യാത്രയെ സ്‌നേഹിക്കുന്നവരുടെയും ലിസ്റ്റിലേക്കിതാ മരിക്കുന്നതിനു മുന്നേ ചെയ്തിരിക്കേണ്ട 15 കാര്യങ്ങള്‍.

അന്‍ജുനാ ബീച്ചിലെ ബീച്ച് പാര്‍ട്ടി @നൈറ്റ്

അന്‍ജുനാ ബീച്ചിലെ ബീച്ച് പാര്‍ട്ടി @നൈറ്റ്

ഒഴുകി നടക്കുന്ന മാര്‍ക്കറ്റും രാത്രിയിലെ കിടിലന്‍ ആഘോഷങ്ങള്‍ക്കും പേരുകേട്ടയിടമാണ് ഗോവയിലെ അന്‍ജുനാ ബീച്ച്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അത്രപ്രശസ്തമല്ലെങ്കിലും പാര്‍ട്ടിയുടെ കാര്യത്തിലാണ് ഇവിടം അറിയപ്പെടുന്നത്. പുലരുവോളം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടികളും മ്യൂസിക് ഷോകളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC: Mike Switzerland 1

ഋഷികേശിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്

ഋഷികേശിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്

യോഗയുട ജന്‍മനാട് എന്നറിയപ്പെടുന്ന ഋഷികേശ് ആത്മീയതയിലും സംസ്‌കാരത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരിടമാണ്. ബങ്കീ ജമ്പിനും മറ്റു സാഹസികതകള്‍ക്കും പേരുകേട്ട ഇവിടെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനും ഏറെപ്പേര്‍ എത്താറുണ്ട്. കല്ലുകളും ഒഴുക്കുമുള്ള നദിയിലൂടെ ജീവന്‍ പണയെവെച്ച് നീങ്ങുന്ന റാഫ്റ്റിങ് അപകടകാരിയും അതേ സമയം ത്രില്ലിങ്ങുമാണ്.

PC: Alaska

ആത്മീയതയില്‍ ഉണര്‍വ്വുനേടാന്‍ തവാങ് ആശ്രമം

ആത്മീയതയില്‍ ഉണര്‍വ്വുനേടാന്‍ തവാങ് ആശ്രമം

ഏഷ്യയിലെ ഏറ്റവും വലിയ ബുദ്ധാശ്രമങ്ങളിലൊന്നാണ് അരുണാചല്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന തവാങ് ആശ്രമം. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന തവാങ്. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണം ബുദ്ധന്റെ 27 അടി ഉയരമുള്ള സ്വര്‍ണ്ണ പ്രതിമയും മൂന്ന് നിലകളുള്ള സമ്മേളന മുറിയുമാണ്.
കൂടാതെ അപൂര്‍വ്വമായ പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെ കാണാം.

PC:Vikramjit Kakati

പുഷ്‌കറിലെ ഒട്ടകമേള

പുഷ്‌കറിലെ ഒട്ടകമേള

മേളകളും മേളങ്ങളും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയതാണ് രാജസ്ഥാനിലെ പുഷ്‌കറില്‍ നടക്കുന്ന ഒട്ടകമേള. ലോകത്തെമ്പാടുനിന്നുമായി പതിനായിരക്കണക്കിന് ആളുകള്‍ എത്തുന്ന പുഷ്‌കര്‍ യഥാര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളുടെയും തടാകങ്ങളുടെയും നാടാണ്.

PC:sheetal saini

നവാബുമാരുടെ നഗരത്തില്‍ നിന്നും ഒരു ബിരിയാണി

നവാബുമാരുടെ നഗരത്തില്‍ നിന്നും ഒരു ബിരിയാണി

ഹൈദരാബാദ് എന്നു പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഹൈദരാബാദ് ബിരിയാണിയാണ്. മുഗളന്‍മാരുടെ സംസ്‌കാരവും ശൈലികളും പിന്തുടരുന്ന ഹൈദരാബാദ് പുതുമയില്‍ പഴമ അന്വേഷിക്കുന്നവരുടെ പ്രിയ ഇടമാണ്.

PC:Nish1892

ഐസിനു മുകളിലൂടെ നടക്കാം.. ലഡാക്കില്‍ ട്രക്കിങ്ങിനു പോകാം.

ഐസിനു മുകളിലൂടെ നടക്കാം.. ലഡാക്കില്‍ ട്രക്കിങ്ങിനു പോകാം.

ലഡാക്കിലെ ചാദറിലൂടെയുള്ള ട്രക്കിങ് യഥാര്‍ഥത്തില്‍ മഞ്ഞിനു മുകളിലൂടെയുള്ള നടത്തമാണ്. മൈനസ് 20 ഡിഗ്രി വരെ തണുപ്പില്‍ ഇവിടെ മഞ്ഞില്‍ ട്രക്കിങ് നടത്തണമെങ്കില്‍ തൊലിക്കട്ടിയും ധൈര്യവും കുറച്ചൊന്നും പോരാ. കൂടാതെ ഇവിടേക്കുള്ള യാത്രയും ഏറെ ആകര്‍ഷകമാണ്.

PC: Abhijit Kalokhe

പുരാവസ്തുവകുപ്പ് പ്രവേശനം വിലക്കിയിരിക്കുന്ന കോട്ടയിലേക്ക് പോകാം

പുരാവസ്തുവകുപ്പ് പ്രവേശനം വിലക്കിയിരിക്കുന്ന കോട്ടയിലേക്ക് പോകാം

ലോകത്തിലെ തന്നെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ബാന്‍ഗഡ് കോട്ട. സൂര്യാസ്തമയത്തിനു മുന്‍പും സൂരേയാസ്തമയത്തിനു ശേഷവും ഇവിടെ ആര്‍ക്കും പ്രവേശനം അനുവദനീയമല്ല. രാത്രികാലങ്ങളില്‍ കോട്ടയുടെ ഉള്ളില്‍ കടക്കുന്നവര്‍ക്ക് വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

PC: Arindambasu2

ലേ-ലഡാക്ക് ബൈക്ക് റൈഡ്

ലേ-ലഡാക്ക് ബൈക്ക് റൈഡ്

സ്വന്തമായി ബൈക്ക് ഉള്ളവരുടെയൊക്കെ ആഗ്രഹമാണ് ലഡാക്കിലേക്കൊരു ബൈക്ക് റൈഡ്. സാഹസികതയുടെ ഉന്നതിയിലുള്ള ഈ യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ലോകത്തില്‍ വാഹനം ഉപയോഗിക്കാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡായ കര്‍ജുങ് ലാ പാസും സാഹസികമായ വഴികളും ഒക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.

PC:pixabay

ബുജിലെ റാന്‍ ഉത്സവം കൂടാം

ബുജിലെ റാന്‍ ഉത്സവം കൂടാം

ഗുജറാത്തിനു സമീപം സ്ഥിതി ചെയ്യുന്ന റാന്‍ ഓഫ് കച്ചിലെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന റാന്‍ ഉത്സവം ഗുജറാത്ത് ടൂറിസം വകുപ്പാണ് ഒരുക്കുന്നത്. ഉപ്പുപാടങ്ങള്‍ നിറഞ്ഞ വെള്ള മരുഭൂമികളും ആഘോഷരാവുകളും ആരെയും ആകര്‍ഷിക്കും എന്നതില്‍ സംശയമില്ല.

PC: Bhargavinf

തര്‍ക്കാര്‍ലിയിലെ സ്‌കൂബാ ഡൈവിങ്

തര്‍ക്കാര്‍ലിയിലെ സ്‌കൂബാ ഡൈവിങ്

മഹാരാഷ്ട്രയിലെ ഏറ്റവും മനേഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കാര്‍ലി ബീച്ച്. കണ്ണുനീര്‍ പോലെ തെളിഞ്ഞ ഇവിടുത്തെ വെള്ളത്തില്‍ നടത്തുന്ന സ്‌കൂബാ ഡൈവിങ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ടതാണ്.

PC:Summitandbeach

 കംഷേട്ടിലെ പാരാസെയിലിങ്

കംഷേട്ടിലെ പാരാസെയിലിങ്

മഹാരാഷ്ട്രയില്‍ പൂനെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാംഷേട്ട് രാജ്യത്ത് പാരാസെയിലിങിന് ഏറെ പേരുകേട്ട സ്ഥലമാണ്. ഒക്ടോബര്‍ മുതല്‍ മേയ് അവസാനം വരെയാണ് ഇവിടെ പാരാസെയിലിങിന് അനുയോജ്യം. കൂടാതെ ഇവിടെ ധാരാളം പാരാസെയിലിങ് സ്‌കൂളുകളും സ്ഥിതി ചെയ്യുന്നുണ്ട്.

PC:Grand Velas Riviera Maya

ജീവിക്കുന്ന പാലം കാണാന്‍ മേഘാലയിലേക്ക് പോകാം

ജീവിക്കുന്ന പാലം കാണാന്‍ മേഘാലയിലേക്ക് പോകാം

വേരുകള്‍ വളര്‍ന്ന് പാലമായി മാറി ജീവിക്കുന്ന പാലമെന്ന് അരിയപ്പെടുന്ന ലിവിങ് ബ്രിഡ്ജ് റൂട്ട് മേഘാലയയുടെ പ്രധാന ആകര്‍ഷണമാണ്. പ്രത്യേക രീതിയില്‍ വളര്‍ത്തിപ്പെട്ട വേരുകളാണ് കാലക്രമത്തില്‍ പാലത്തിന്റെ രൂപത്തിലെത്തുന്നത്.

PC:Flicker

 മരുഭൂമിയിലെ കളികള്‍ക്ക് ജയ്‌സാല്‍മീര്‍

മരുഭൂമിയിലെ കളികള്‍ക്ക് ജയ്‌സാല്‍മീര്‍

മരുഭൂമിയിലൂടെയുള്ള കളികള്‍ ആരെയും ആകര്‍ഷിക്കും,. വാഹനങ്ങളില്‍ മരുഭൂമിയിടെ പറക്കുന്നതും ഒട്ടകത്തിന്റെ പുറത്തുള്ള യാത്രയുമെല്ലാം സാധിക്കണമെന്നുണ്ടെങ്കില്‍ അതിനു പറ്റിയ സ്ഥലം രാജസ്ഥാനിലെ ജയ്‌സാല്‍മീറാണ്.

PC:Sumeet Jain

വാഗാ അതിര്‍ത്തിയിലെ ചടങ്ങുകള്‍

വാഗാ അതിര്‍ത്തിയിലെ ചടങ്ങുകള്‍

രാജ്യസ്‌നേഹമുള്ള ഓരോ പൗരനും ഒരിക്കലെങ്കിലുംകണ്ടിരിക്കേണ്ടതാണ് വാഗാ അതിര്‍ത്തിയില്‍ നടക്കുന്ന ചടങ്ങുകള്‍. പാക്കിസ്ഥാനുമായുള്ള പ്രധാന അതിര്‍ത്തികളില്‍ ഒന്നായ ഇവിടെ വൈകിട്ട് നടക്കുന്ന ചടങ്ങുകള്‍ കാണാന്‍ ദിവസേന 25,000 ആളുകളോളം എത്താറുണ്ട്.

സാഹസികത അളക്കാന്‍ തണുത്തുറഞ്ഞ തടാകത്തിലേക്കൊരു ട്രക്കിങ്

സാഹസികത അളക്കാന്‍ തണുത്തുറഞ്ഞ തടാകത്തിലേക്കൊരു ട്രക്കിങ്

സാഹസികതയുടെ അളവ് അരിയാന്‍ ഒരു ട്രക്കിങ് ആയാലോ.. തണുത്തുറഞ്ഞു കിടക്കുന്ന രൂപ്കുണ്ട് തടാകത്തെ പേടിപ്പെടുത്തുന്നത് തണുപ്പ് മാത്രമല്ല. തടാകത്തിനു ചുറ്റുമായി ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍ കൂടിയാണ്.

Please Wait while comments are loading...