» »സ്‌റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ സ്ത്രീകള്‍ മാത്രമുള്ള റെയില്‍വേ സ്‌റ്റേഷന്‍!!

സ്‌റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ സ്ത്രീകള്‍ മാത്രമുള്ള റെയില്‍വേ സ്‌റ്റേഷന്‍!!

Written By: Elizabath Joseph

കാലം മുന്നോട്ട് പായുമ്പോള്‍ ഒന്നിലും സ്ത്രീകള്‍ പിന്നിലോട്ടല്ല എന്നു ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ മുതല്‍ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റൂട്ടായ കര്‍ത്തുങ് ലാ പാപ് വരെ വണ്ടിയോടിച്ച സ്ത്രീകളുള്ള സമൂഹമാണ് നമ്മുടേത്. എന്നാല്‍ ഇക്കൂട്ടത്തില്‍ അത്രയേറെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് റെയില്‍വേ സ്‌റ്റേഷനുകളുടേത്...സ്ത്രീകള്‍ ട്രെയിന്‍ ഓടിക്കാറുണ്ട് എങ്കിലും ഒരു റെയില്‍വേ സ്‌റ്റേഷന്റെ ചുമതല മുഴുവന്‍ സ്ത്രീകള്‍ വഹിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇതാ സ്ത്രീകള്‍ മാത്രം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ വിശേഷങ്ങള്‍...

സ്ത്രീകള്‍ മാത്രം

സ്ത്രീകള്‍ മാത്രം

8000 മുതല്‍ 8500 റെയില്‍വേ സ്റ്റേഷനുകള്‍ ഉള്ള ഇന്ത്യയില്‍ വെറും രണ്ടേ രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ മാത്രമാണ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ളത്.
രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഈ റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്.

PC: Railway Ministery

ജയ്പൂര്‍ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍

ജയ്പൂര്‍ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍

രാജസ്ഥാനിലെ ജയ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനാണ് സ്ത്രീകളുടെ മാത്രം നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍ എന്ന ബഹുമതിയും ഈ സ്റ്റേഷനാണ് ഉള്ളത്.

PC: Railway Ministery

 ടിക്കറ്റ് ചെക്കര്‍ മുതല്‍

ടിക്കറ്റ് ചെക്കര്‍ മുതല്‍

ടിക്കറ്റ് ചെക്കര്‍ മുതല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഓപ്പറേഷന്‍ സ്റ്റാഫ്, റിയര്‍വേഷന്‍, ബുക്കിഭ് സൂപ്പര്‍വൈസേഴ്‌സ് തുടങ്ങി സ്റ്റേഷന്റെ എല്ലാ കാര്യങ്ങളും കൃത്യമായ പരിശീലനം ലഭിച്ച ഇവിടുത്തെ സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്.

PC: Railway Ministery

 പ്രതിദിനം ഏഴായിരം യാത്രക്കാര്‍

പ്രതിദിനം ഏഴായിരം യാത്രക്കാര്‍

സ്ത്രീകള്‍ മാത്രം ജീവനക്കാരായുള്ള ചെറിയൊരു റെയില്‍വേ സ്റ്റേഷനാണിതെന്ന് വിചാരിച്ചാല്‍ തെറ്റി. പ്രദിദിനം ഏഴായിരത്തോളം യാത്രക്കാര്‍ കടന്നുപോകുന്ന അത്യാവശ്യം വലിയൊരു സ്‌റ്റേഷന്‍ തന്നെയാണിത്. 50 ട്രെയിനുകളാണ് ഒരു ദിവസം ഇതുവഴി കടന്നുപോകുന്നത്. 25 എണ്ണത്തിന് ഇവിടെ സ്‌റ്റോപ്പുണ്ട്.

മാതുംഗ റെയില്‍വേ സ്‌റ്റേഷന്‍

മാതുംഗ റെയില്‍വേ സ്‌റ്റേഷന്‍

മുംബൈയിലെ മാതുംഗ റെയില്‍വേ സ്റ്റേഷനും സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന റെയില്‍വേ സ്റ്റേഷനാണ്. എന്നാല്‍ ഇത് സബ് അര്‍ബന്‍ കാറ്റഗറിയിലാണ് വരുന്നത്. ജയ്പൂര്‍ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേയുടെ മെയിന്‍ ലൈന്‍ കാറ്റഗറിയിലാണ് വരുന്നത്.

PC:Superfast1111

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...