Search
  • Follow NativePlanet
Share
» »ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ഒരു മാരത്തൺ.. ലാഹുല്‍ ഒരുങ്ങി

ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ഒരു മാരത്തൺ.. ലാഹുല്‍ ഒരുങ്ങി

ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ, മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന പാതകളിലൂടെ ഒരു ഓട്ടം ആയാലോ... വെറും ഓട്ടമല്ല!! മഞ്ഞിലെ മാരത്തോണ്‍... ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏറ്റവും പുതിയ അനുഭവങ്ങളിലൊന്നാകുവാന്‍ പോകുന്ന സ്നോ മാരത്തോണുമായി എത്തിയിരിക്കുകയാണ് ലാഹുല്‍... വിശദാംശങ്ങളിലേക്ക്

snowmarathon

ലാഹുല്‍ സ്പിതി ഭരണകൂടം റീച്ച് ഇന്ത്യയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ സ്നോ മാരത്തോണ്‍ നടത്തുന്നത്. മാര്‍ച്ച് 26 ശനിയാഴ്ചയാണ് മാരത്തോണ്‍ നടക്കുന്നത്. ഹിമാലയ കാഴ്ചകളും അനുഭവങ്ങളും ഏറ്റവും മികച്ച രീതിയില്‍ ആളുകളിലേക്കെത്തിക്കുന്ന ലാഹുലിലാണ് സ്നോ മാരത്തോണ്‍ നടക്കുക. പ്രകൃതിയുടെ പരീക്ഷണങ്ങളും മഞ്ഞുവീഴ്ചയും എല്ലാം അതിജീവിച്ച് മാരത്തോണ്‍ പൂര്‍ത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായേക്കില്ല എങ്കിലും സധൈര്യം വെല്ലുവിളി നേരിടുവാന്‍ അത്ലറ്റുകളും സാധാരണക്കാരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

നാല് വിഭാഗങ്ങളിലായാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. പ്രൊഫഷണൽ, അമേച്വർ, അല്ലെങ്കിൽ തുടക്കക്കാരൻ എന്നിങ്ങനെയാണ് പങ്കെടുക്കുന്ന ആളുകളെ തരംതരിച്ചിരിക്കുന്നത്.
സ്നോ മാരത്തണിന് ഇനിപ്പറയുന്ന നാല് വിഭാഗങ്ങളുണ്ട്:

42 കിലോമീറ്റർ ദൂരമാണ് ഫുൾ മാരത്തൺ
21 കിലോമീറ്റർ ദൂരത്തിൽ ഫുൾ മാരത്തൺ
10 കിലോമീറ്റർ ദൂരം ഫുൾ മാരത്തൺ
5 കിലോമീറ്റർ ദൂരത്തിൽ ഫുൾ മാരത്തൺ എന്നിവയാണവ.

രാജ്യത്ത് ഇതാദ്യമായാണ് സ്നോ മാരത്തൺ സംഘടിപ്പിക്കുന്നത്. നിലവിൽ ലഭ്യമായ മറ്റേതൊരു മാരത്തൺ ഫോർമാറ്റിനെക്കാളും ഈ മാരത്തൺ ഇന്ത്യൻ ഓട്ടക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുള്ളതായിരിക്കും എന്നാണ് കരുതുന്നത്. ഇന്ത്യയിലും പുറത്തുമുള്ള ഓട്ടക്കാർ ഈ മാരത്തണിൽ മത്സരിക്കും. അടിയന്തര ആവശ്യങ്ങള്‍ നേരിടുന്നതിനായി സുസജ്ജമായ മെഡിക്കല്‍ ടീമിന്റെ സേവനങ്ങള്‍ ലഭ്യമായിരിക്കും.

ഫുൾ മാരത്തൺ (42.195 കി.മീ) - 5000 രൂപ

ഹാഫ് മാരത്തൺ (21.095 കി.മീ) -2500 രൂപ

10കെ റേസ് (10 കി.മീ) - 1500 രൂപ

5കെ റേസ് (5 കി.മീ) - 1000 രൂപ

ജോയ് റേസ് (1 കി.മീ) - 500 രൂപ എന്നിങ്ങനെയാണ് വിജയികള്‍ക്കു ലഭിക്കുന്ന സമ്മാനതുക.

ലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനംലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനം

Read more about: himachal pradesh spiti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X