രാഷ്ട്രപതി ഭവൻ... പാർലമെന്‍റ് മന്ദിരത്തോടും ഇന്ത്യാ ഗേറ്റിനോടും കുത്തബ് മിനാറിനോടൊമൊപ്പം ഡൽഹിയിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്... രാഷ്ട്രപതി ഭവൻ എന്നതിലധികം ഒരു കൊട്ടാരം എന്ന പേരുതന്നെയാണ് ഇതിനു കൂടുതലും യോജിക്കുക. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരം ലോക രാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുതും കൂടിയാണ്.
19 വർഷം കൊണ്ടു പണിതീര്‍ത്ത ഇടം
340 മുറികൾ
അശോക ഹാൾ. ദർബാര് ഹാൾ, മുഗൾ ഗാർഡൻ തുടങ്ങിയവയാണ് ഇതിന്‍റെ പ്രത്യേകത.
നിറപ്പകിട്ടുള്ള മാർബിളിൽ നിർമ്മിച്ചിരിക്കുന്ന അശോക ഹാളിലെ പെയിന്‍റിംഗുകൾ സഞ്ചാരികൾക്ക് വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു. പേർഷ്യൻ ശൈലിയിലാണ് അശോകാ ഹാളുള്ളത്.
രാഷ്ട്രപതി ഭവൻ സന്ദർശിക്കുവാൻ
ദിവസങ്ങളും സർക്യൂട്ടുകളും
സർക്യൂട്ട് 1- രാഷ്ട്രപതി ഭവൻ മെയിൻ ബില്‍ഡിംഗ്, ബാൻക്വറ്റ് ഹാൾ, അശോക് ഹാൾ, ദർബാർ ഹാൾ, ലൈബ്രറി, നോര്‍ത്ത് ഡ്രോയിങ് റൂം, ലോങ് ഡ്രോയിങ് റൂം നവാചാര തുടങ്ങിയ ഇടങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇതുള്ളത്.
സർക്യൂട്ട് 2- രാഷ്ട്രപതി ഭവൻ മ്യൂസിയം കോപ്ലക്സ്, ക്ലോക്ക് ടവർ, ഗാരേജ് തുടങ്ങിയവയാണ് സർക്യൂട്ട് 2 ൽ ഉള്ളത്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇതിനു പോകാം.
എല്ലാ സർക്യൂട്ടിനു സമയം രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ ആയിരിക്കും.
പ്രവേശനം
തിരിച്ചറിയൽ കാർഡ് നിർബന്ധം
PC:Rashtrapati Bhavan
ബുക്ക് ചെയ്യുവാൻ
ഓണ്‍ലൈനായി ബുക്ക് ചെയ്താൽ ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ സന്ദേശം ലഭിക്കും.
സുരക്ഷാ കാരണങ്ങളാൽ രാഷ്ട്രപതി ഭവനു സന്ദർശനം വേണ്ടന്നു വയ്ക്കുവാൻ കഴിയും.
ചേഞ്ച് ഓഫ് ഗാർഡ് സെറിമണി
ശനിയാഴ്ചകളിൽ 15 നവംബർ 2019 മുതൽ 14 മാർച്ച് 2020 വരെ രാവിലെ 9.40 മുതൽ 10.40 വരെയാണ് നടക്കുക.
ഞായറാഴ്ചകളിൽ 01 നവംബർ 2019 മുതൽ 14 മാർച്ച് 2020 വരെ വൈകിട്ട് 16.10 മുതൽ 17.10 വരെയും
15 മാർച്ച് 2020 മുതൽ 30 ഏപ്രിൽ 20202 വരെ വൈകിട്ട് 17.10 മുതൽ 18.10 വരെയും നടക്കും. ഡൽഹിയിലെ ചൂട് കൂടിയ കാലാവസ്ഥ കാരണം 2020 മേയ് 01 മുതൽ 10 ഒക്ടോബർ 2020 വരെ ചേഞ്ച് ഓഫ് ഗാർഡ് സെറിമണി നടക്കാറില്ല.



Click it and Unblock the Notifications












