India
Search
  • Follow NativePlanet
Share
» »മനുഷ്യനിര്‍മ്മിത വിസ്മയങ്ങളുടെ നാട്,സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഉദയ്പൂര്‍!

മനുഷ്യനിര്‍മ്മിത വിസ്മയങ്ങളുടെ നാട്,സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഉദയ്പൂര്‍!

ഇന്ത്യയിലെ മനുഷ്യ നിര്‍മ്മിതമായ അത്ഭുതങ്ങളുടെ നാടാണ് ഉദയ്പൂര്‍. മനുഷ്യന്‍റെ അധ്വാങ്ങള്‍ക്ക് എത്രത്തോളം വിസ്മയങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്നു കാണണമെങ്കില്‍ ഒരിക്കലെങ്കിലും ഉദയ്പൂര്‍ എന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗതുല്യമായ നാട് സന്ദര്‍ശിക്കണം. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുറേയധികം കാര്യങ്ങളുള്ള ഇവി‌ടം ഒരു രാജകീയ നഗരം കൂടിയാണ്. ഇന്ന് രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉദയ്പൂർ നഗരം. നിരവധി പൈതൃക സ്ഥലങ്ങളും തടാകങ്ങളും അരവല്ലി മലനിരകളും ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. പിച്ചോള തടാകം, ഉദയ്പൂർ സിറ്റി പാലസ്, കുംഭൽഗഡ് കോട്ട തുടങ്ങിയവ ഉദയ്പൂരിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇതാ ഉദയ്പൂരിനെക്കുറിച്ചുള്ള രസകരമായ കുറേ വിശേഷങ്ങള്‍ വായിക്കാം

ഉദയ്പൂരും മഹര്‍ഷിയും

ഉദയ്പൂരും മഹര്‍ഷിയും

പതിനഞ്ചാം നൂറ്റാണ്ടിൽ മഹാറാണ ഉദയ് സിംഗ് രണ്ടാമനാണ് ഉദയ്പൂർ നഗരം കണ്ടെത്തിയത് എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് പതിനാറാം നൂറ്റാണ്ടിൽ ഇത് മേവാർ രാജ്യത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒരിക്കല്‍, മഹാറാണ ഉദയ് സിംഗ് രണ്ടാമൻ പിച്ചോള തടാകത്തിന് സമീപം നടത്തിയ വേട്ടയാടലിനിടെ അവിടെ വെച്ച് ഒരു മഹര്‍ഷിയെ കണ്ടുമുട്ടുകയുണ്ടായി. അദ്ദേഹം രാജാവിനോട് തങ്ങള്‍ കണ്ടു മുട്ടിയ അതേ സ്ഥലത്തു തന്നെ ഒരു കൊട്ടാരം പണിയാൻ ഉപദേശിച്ചു. സുരക്ഷിതമായ ഒരിടമായിരിക്കും എന്ന് അദ്ദേഹം രാജാവിന് ഉറപ്പ് നല്കുകുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ ഉദയ്പൂര്‍ എന്ന നഗരം രൂപം കൊണ്ടതെന്നാണ് പഴയ കഥകള്‍ പറയുന്നത്.

 ജഗ്മന്ദിറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട താജ്മഹല്‍

ജഗ്മന്ദിറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട താജ്മഹല്‍

ലോകപ്രസിദ്ധ നിര്‍മ്മിതിയും ലോകാത്ഭുതങ്ങളിലൊന്നുമായ താജ്മഹലിന് ഉദയ്പൂരിനോട് ഒരു ബന്ധം പറയുവാനുണ്ട്. ഉദയ്പൂരിലെ ജഗ്മന്ദിറിന്റെ രൂപകല്പനയില്‍ നിന്നും പ്രചോദനം സ്വീകരിച്ചാണത്രെ ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിക്കുന്നത്. അധികാരത്തിലേറുന്നതിനു മുന്‍പ് ശാജഹാന്‍ ഒരിക്കല്‍ തന്റെ പിതാവായ ജഹാംഗീര്‍ ചക്രവര്‍ത്തിക്കെതിരെ ഒരു കലാപം നടത്തുകയുണ്ടായി. ഭരണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തിലായിരുന്നു അത്. എന്നാല്‍ അത് പാളിപ്പോവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷിതമായി കുറച്ചു കാലം താമസിക്കുവാനായി അദ്ദേഹം മാറിയത് ഉദയ്പൂരിലെ അക്കാലത്ത ഗുല്‍-മഹല്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ജഗ് മന്ദിറിലേക്കായിരുന്നു. ഷാജഹാന്റെ അമ്മ ഒരു രജപുത്ര വനിതയായതിനാലാണ് മഹാറാണ കരണ്‍സിങ് അദ്ദേഹത്തിനു ഇവിടെ താമസിക്കുവാനായി സൗകര്യം ഒരുക്കിയത്. ഇവിടുത്തെ താമസത്തിനിടയില്‍ ഗുൽ മഹലിന്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം താജ്മഹല്‍ നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്.
PC:Gerd Eichmann

ജംഗിള്‍ ബുക്കും ഉദയ്പൂരും

ജംഗിള്‍ ബുക്കും ഉദയ്പൂരും

കാടിന്റെ മനോഹരമായ കഥയും കാടു വളര്‍ത്തിയ മൗഗ്ലിയെന്ന കുട്ടിയുടെ കഥയും പറയുന്ന ജംഗിള്‍ ബുക്ക് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഇതിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ബഗീരന്‍ എന്ന കരിമ്പുലി വന്നിരിക്കുന്നത് 'ഒഡൈപൂർ' എന്ന സ്ഥലത്തു നിന്നാണെന്നാണ് കഥയില്‍ പറയുന്നത്. രണ്ട് സ്ഥലപ്പേരുകളും വായിച്ചു നോക്കിയാല്‍ അതു തമ്മിലുള്ള സാദൃശ്യം മനസ്സിലാക്കാം,

ഏഷ്യയിലെ മികച്ച സൗരോർജ്ജ നിരീക്ഷണാലയം

ഏഷ്യയിലെ മികച്ച സൗരോർജ്ജ നിരീക്ഷണാലയം

ഫത്തേ സാഗർ തടാകത്തിനിടയിലാണ് സ്ഥിതിചെയ്യുന്ന ഉദയ്പൂർ സോളാർ ഒബ്സർവേറ്ററി (യു‌എസ്‌ഒ) ഏഷ്യയിലെ ഏറ്റവും മികച്ച സൗരോർജ്ജ നിരീക്ഷണാലയമായാണ് കണക്കാക്കപ്പെടുന്നത്. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വായു പ്രക്ഷുബ്ധത വെള്ളത്തിൽ കുറവായതിനാൽ ഉദയ്പൂരിലെ അനുകൂലമായ ആകാശ സാഹചര്യങ്ങളും സൂര്യന്റെ ചലനം പഠിക്കാൻ ഇവിടം വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്.
PC:Lakhindr

ഗുലാബ് ബാഗിലെ വിക്ടോറിയ പ്രതിമ

ഗുലാബ് ബാഗിലെ വിക്ടോറിയ പ്രതിമ

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഗുലാബ് ബാഗിൽ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 1890 ഫെബ്രുവരിയിൽ ആയിരുന്നിത് . ഇന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ നില്‍ക്കുന്നിടത്തായിരുന്നു അന്ന വിക്ടോറിയ രാജ്‍ഞിയുടെ പ്രതിമ നിന്നിരുന്നത്. വിക്ടോറിയ രാജ്ഞിയുടെ പ്രതിമ ഇപ്പോൾ സരസ്വതി ഭവൻ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഗുലാബ് ബാഗിലെ സരസ്വതി ഭവൻ ലൈബ്രറിയെ തുടക്കത്തിൽ 'വിക്ടോറിയ മ്യൂസിയം' എന്നാണ് വിളിച്ചിരുന്നത്.

PC:Vishal0soni

ഏഷ്യയിലെ രണ്ടാമത്തെ വലിയ കൃത്രിമ തടാകമായ ജയ്‌സാമന്ദ്

ഏഷ്യയിലെ രണ്ടാമത്തെ വലിയ കൃത്രിമ തടാകമായ ജയ്‌സാമന്ദ്

ഉദയ്പൂർ സിറ്റിയിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ജയ്‌സാമന്ദ് തടാകം. മേവാർ രാജവംശത്തിലെ മഹാറാണ ജയ് സിംഗ് ആണ് ഇത് നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിർമ്മിത തടാകമാണിത്. 14 കിലോമീറ്റർ നീളവും 34 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 102 അടി ആഴവും 48 കിലോമീറ്റർ തീരവും ഇതിനുണ്ട്. ഉദയ്പൂർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് തടാകം. നിര്‍മ്മാണം ആരംഭിച്ച സമയത്ത്, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകമായിരുന്നു ഇത്. പിന്നീട് ഗോവിന്ദ് ബല്ലഭ് പന്ത് സാഗറ്‍ ആ സ്ഥാനം ഏറ്റെടുത്തു.
നിര്‍മ്മാണ സമയത്ത് 93 കിലോമീറ്റർ വിസ്തൃതിയിലാണിത് നിര്‍മ്മിച്ചത്. തടാകത്തിന്റെ ആഴമേറിയ സ്ഥലം 102 അടി ചുറ്റളവിലാണ്. മാര്‍ബിള്‍ പടികളിലൂടെയാണ് തടാകത്തിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ സാധിക്കുക

PC:wikipedia

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മതിൽ!

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മതിൽ!

ഉദയ്പൂരിലെ കുംഭാൽഗഡ് കോട്ട അതിന്റെ വിശാലതയ്ക്കും ആകർഷകമായ നിർമ്മാണത്തിനും പ്രസിദ്ധമായ ഇടമാണ്. ആരവല്ലി പർവ്വത നിരയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി മുകളിലായാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. കുംഭാൽഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കോട്ടയ്ക്ക് ഏഴു കവാടങ്ങളാണുള്ളത്. റാംപോൾ എന്നറിയപ്പെടുന്ന പ്രധാന കവാടത്തിലൂടെ വേണം കോട്ടയ്ക്കകത്തു കടക്കുവാൻ. 13 മലനിരകളിലായാണ് കോട്ടയുടെ മതിൽ പണിതിരിക്കുന്നത്. മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങിന്റെ കാലത്ത് മദൻ എന്നു പേരായ വാസ്തു ശില്പിയാണ് ഈ കോട്ട നിർമ്മിക്കുന്നത്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും നീളമുള്ള മതിലാണ് കുംഭല്ഗഡ് കോട്ടയുടേത്. 38 കിലോമീറ്റർ ദൂരമാണ് ഈ കോട്ടമതിലിനുള്ളത്. സമുദര് നിരപ്പിൽ നിന്നും 1,100 മീറ്റർ അഥവാ 3600 അടി ഉയരത്തിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. മേവാറിലെ പ്രശസ്ത ഭരണാധികാരി മഹാറാണ പ്രതാപ് കുംഭൽഗഡ് കോട്ടയിലാണ് ജനിച്ചതെന്നും ഐതിഹ്യം.
PC:Heman kumar meena

 ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ഹോട്ടല്‍

ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ഹോട്ടല്‍

ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ആയ ഹോട്ടലുകളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നതും നമ്മുടെ ഉദയ്പൂരിലാണ്. പതിനേഴാം നൂറ്റാണ്ടിൽ സിസോഡിയ വംശത്തിന്റെ വേനൽക്കാല തലസ്ഥാനമായിരുന്ന ലേക്ക് പാലസ് എന്ന ജഗ് നിവാസാണത്. ഇപ്പോൾ, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകൾ പരിപാലിക്കുന്നതും വിനോദസഞ്ചാര കേന്ദ്രമായി പ്രവർത്തിക്കുന്നതുമായ ഒരു പൈതൃക സ്വത്താണ് ഇത്. വെളുത്ത മാർബിൾ കൊണ്ടാണ് മനോഹരമായ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ്, ജെയിംസ് ബോണ്ട് സിനിമയുടെ ചിത്രീകരണം ഇവിടെ നടന്നിരുന്നു,

PC:Daniel Villafruela

ചരിഞ്ഞ ഗോപുരവും പടവുകിണറും! അതിശയിപ്പിക്കുന്ന പുരാതന നിര്‍മ്മിതികളിലൂടെചരിഞ്ഞ ഗോപുരവും പടവുകിണറും! അതിശയിപ്പിക്കുന്ന പുരാതന നിര്‍മ്മിതികളിലൂടെ

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X