Search
  • Follow NativePlanet
Share
» »വേരുകളെ മെരുക്കിയെടുത്ത ജീവമുള്ള പാലങ്ങൾ

വേരുകളെ മെരുക്കിയെടുത്ത ജീവമുള്ള പാലങ്ങൾ

ജീവനുള്ള പാലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തലമുറകളിലൂടെ വളർത്തിയെടുക്കുന്ന ജീവനുള്ള വേരുപാലങ്ങൾ....മഴയുടെയും മേഘങ്ങളുടെയും നാടായ മേഘാലയയിൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന കാഴ്ചയാണ് ഇവിടുത്തെ വേരുപാലങ്ങള്‍...നൂറ്റാണ്ടുകളോളം നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെയും പരിപാലനത്തിലൂടെയും മാത്രം വളർത്തിയെടുക്കുന്ന ജീവനുള്ള പാലങ്ങൾ മേഘാലയ കാഴ്ചകളിൽ കാണേണ്ട ഒന്നാണ്. അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുള്ള ഇത്തരം പാലങ്ങൾ ഇവിടുത്തെ ഒരു കാഴ്ച തന്നെയാണ്. ഇതാ വേരുകൾ കൊണ്ട് നിർമ്മിക്കുന്ന പാലങ്ങളെക്കുറിച്ചുള്ള വിചിത്രമായ കാര്യങ്ങൾ അറിയാം...

വേരുകളെ മെരുക്കിയെടുക്കുന്ന പാലങ്ങൾ

വേരുകളെ മെരുക്കിയെടുക്കുന്ന പാലങ്ങൾ

അരുവികളുടെയും ആറുകളുടെയും ഇരുവശങ്ങളിലുമായി നിൽക്കുന്ന പ്രത്യേക തരം ചി ല മരങ്ങളുടെ വേരുകൾ കൊരുത്തു കൊരുത്ത് വളർത്തിയെടുക്കുന്നതാണ് ഓരോ വേരുപാലങ്ങളും. പ്രകൃതിയോട് ചേർന്ന് മനുഷ്യൻ നിർമ്മിച്ച ഈ പാലങ്ങൾ അതുകൊണ്ടുതന്നെയാണ് ഒരത്ഭുതമായി നിലകൊള്ളുന്നത്.

PC:Anselmrogers

ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം

ഖാസി ഗ്രാമീണരുടെ വൈദഗ്ധ്യം

മേഘാലയയിലെ ഗോത്ര വിഭാഗക്കാരായ ഖാസി വിഭാഗത്തിൽ പെട്ടവരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്. വനത്തിനുള്ളിൽ ജീവിക്കുന്ന ഖാസി ഗ്രാമീണർക്ക് മഴക്കാലങ്ങളിലെ സഞ്ചാര സൗകര്യത്തിനായാണ് ഇത് നിർമ്മിക്കുന്നത്. ഇവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുക സ്വഭാവീകമാണ്. അങ്ങനെ വരുമ്പോൾ ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലെക്കുള്ള യാത്ര വളരെ അപകടകാരിയായി മാറും. ആ സമയങ്ങളിൽ നദികൾ കടക്കാനായി പ്രകൃതി ദത്തമായി അവർ കണ്ടെത്തിയ വഴിയാണ് ജീവനുള്ള വേരു പാലങ്ങൾ.

PC:Elbowmacaroni

റബർ മരങ്ങളുടെ വേരുകൾ

റബർ മരങ്ങളുടെ വേരുകൾ

അത്തി വർഗ്ഗത്തിൽ പെട്ട Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷങ്ങളുടെ വേരുകളാണ് പാലം നിർമ്മാണത്തിനായി വളർത്തിയെടുത്തുന്നത്. റബർ ബുഷ് എന്നാണിതിനെ വിളിക്കുന്നത്. തടിയിൽ നിന്നും വേരുകൾ വളരുന്ന വൃക്ഷമെന്ന പ്രത്യേകതയും ഇതിനുണ്ട് .

PC:Anselmrogers

കുറഞ്ഞത് 15 വർഷം

കുറഞ്ഞത് 15 വർഷം

ഏറ്റവും കുറഞ്ഞത് 15 വർഷമെങ്കിലും വേണ്ടി വരും ഒരു പാലത്തിന്റെ രൂപം ആയിക്കിട്ടുവാൻ. കരയിൽ വളർന്നു നിൽക്കുന്ന പ്രത്യേക മരങ്ങളുടെ വേരുകൾ പൊള്ളയായ കമുകിൻ തടിയ്ക്കുള്ളിലൂടെ, അല്ലെങ്കിൽ കമുകിൽ തടി തുരന്ന് മറുകരയിലേക്ക് കടത്തി വിടും. വേരുകൾ പന്തലിച്ചു പോകാതെ കൃത്യമായി മറുകരെ എത്തുവാനാണ് ഇങ്ങനെ തടിക്കുള്ളിലൂടെ കടത്തി വിടുന്നത്. ഇങ്ങനെ 15 വർഷമെടുത്തൊക്കെ ആയിരിക്കും ഇത് അക്കരെയെത്തുക. അക്കരെയെത്തിയാസ്‍ ഇതിനെ മണ്ണിലേക്കിറങ്ങുവാൻ അനുവദിക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാൽ ഇതിന്റെ മേലെ തടിയോ കല്ലോ ഒക്കെയിട്ട് ഒരു പാലത്തിന്റെ രൂപത്തിലേക്ക് മാറ്റും. വേരുകൾ വളർന്നു കൊണ്ടിരിത്തുന്നതിനാൽ ഇതിന്റെ കരുത്ത് ഓരോ തവണയും കൂടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

PC:Elbowmacaroni

00 വർഷത്തിലധികം പഴക്കം

00 വർഷത്തിലധികം പഴക്കം

ഇവിടുത്തെ മിക്ക വേരുപാലങ്ങൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റുവും പ്രായം കൂടിയ പാലത്തിന് 500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ എന്നു മുതലാണ്, അല്ലെങ്കിൽ എങ്ങനെയൊരു സാഹചര്യത്തിലാണ് വേരു പാലങ്ങള്‍ നിർമ്മിച്ച് തുടങ്ങിയത് എന്നതിന് കൃത്യമായ തെളിവുകളില്ല. 1844 ല്‍ ലെഫ്റ്റനന്റ് എച്ച്‌. യൂള്‍ എഴുതിയ 'ജേണല്‍ ഓഫ് ദ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍' എന്ന പുസ്തകത്തിലെ പരാമർശമാണ് വേരുപാലങ്ങളെക്കുറിച്ചുള്ള ഏറ്റവും പഴയ രേഖകൾ എന്നാണ് കരുതുന്നത്.

PC:Anselmrogers

ഡബിൾ ഡെക്കർ പാലങ്ങൾ

ഡബിൾ ഡെക്കർ പാലങ്ങൾ

ഒരു പാലത്തിനു സമാന്തരമായി നിർമ്മിച്ചിരിക്കുന്ന വേരുപാലമാണിത്. മേഘാലയയിലെ നോൺഗ്രിയത് ഗ്രാമത്തിലെ ഉംഷിയാങ് ഡബിൾ ഡെക്കർ പാലം ഏറെ പ്രസിദ്ധമാണ്.

PC:Arup619pal

ലിവിങ് റൂട്ട് ബ്രിഡ്ജ് ട്രക്കിങ്ങുകൾ

ലിവിങ് റൂട്ട് ബ്രിഡ്ജ് ട്രക്കിങ്ങുകൾ

ഉമ്മുണോയ് റൂട്ട് ബ്രിഡ്ജ്(Ummunoi Root Bridge) ലൈതികിന്‍സ്യൂ( Laitkynsew village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. സിയേജ്(Siej village) ഗ്രാമത്തിന് സമീപത്തുള്ള ഉമ്മുണോയി നദിക്ക് കുറുകേയാണ് ഈ വേരുപാലം സ്ഥിതി ചെയ്യുന്നത്. സോഹ്‌സാരത്(Sohsarat) ഗ്രാമത്തിലൂടെയുള്ള ഈ ട്രെക്കിംഗിന് രണ്ട് മണിക്കൂര്‍ സമയം എടുക്കും. തിരികെ വരാന്‍ മൂന്ന് മുതല്‍ നാലുമണിക്കൂര്‍ വരെയെടുക്കും.

PC:Arshiya Urveeja Bose

ഉംകര്‍ റൂട്ട് ബ്രിഡ്ജ്(Umkar Root Bridge)

ഉംകര്‍ റൂട്ട് ബ്രിഡ്ജ്(Umkar Root Bridge)

സിയേജ്(Siej village)ഗ്രാമത്തിലൂടെയാണ് ഈ ട്രെക്കിംഗ്. ഏകദേശം അരകിലോമീറ്റര്‍ ദൂരമേ ഈ ട്രെക്കിംഗിനുള്ളു. അരമണിക്കൂര്‍ കൊണ്ട് തിരികെയെത്താം എന്നതാണ് ഇതിന്റെ മെച്ചം. ഈ റൂട്ട് ബ്രിഡ്ജിന്റെ ചിലഭാഗങ്ങള്‍ തകര്‍ന്ന് പോയിട്ടുണ്ട്.

PC:Viraj87

റിറ്റിമ്മെന്‍ റൂട്ട് ബ്രിഡ്ജ്(Rtiymmen Root Bridge)

റിറ്റിമ്മെന്‍ റൂട്ട് ബ്രിഡ്ജ്(Rtiymmen Root Bridge)

ടിര്‍ന(Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഈ ട്രെക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം 30 മീറ്റര്‍ നീളമുള്ള ഈ പാലമാണ് ലിവിംഗ് റൂട്ടുകളില്‍ വച്ച് ഏറ്റവും നീളം കൂടിയത്. ഉംഷ്യാങ് ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ്(Umshiang Double Decker Root Bridge) നോങ്രിയറ്റ് ഗ്രാമത്തിലെ(Nongriat village) ഉംഷ്യാങ് നദിക്ക് കുറുകേയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ടിര്‍ന(Tyrna village) ഗ്രാമത്തില്‍ നിന്നാണ് ഇവിടേയ്ക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത്. മോസോ റൂട്ട് ബ്രിഡ്ജ്(Mawsaw Root Bridge) മേഘാലയയിലെ മറ്റൊരു സുന്ദരമായ റൂട്ട് ബ്രിഡ്ജ് ആണ് ഇത്.

മൂർഖൻ കടിച്ചാലും വിഷം കയറില്ല....ഇന്ത്യയിലെ വിചിത്രഗ്രാമത്തിന്റെ പ്രത്യേകത ഇതാണ്!

വർഷത്തിൽ 250 ദിവസം മാത്രം സൂര്യനെത്തുന്ന നാട്ടിൽ പോകാം ഈ ജൂണിൽ

PC:Jayesh minde

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more