Search
  • Follow NativePlanet
Share
» »ആളെ കൊല്ലുന്ന ജെല്ലിക്കെട്ട് മുതൽ തൂങ്കാ നഗരം വരെ..മധുരൈയിലെ അവിശ്വസനീയമായ കാര്യങ്ങള്‍

ആളെ കൊല്ലുന്ന ജെല്ലിക്കെട്ട് മുതൽ തൂങ്കാ നഗരം വരെ..മധുരൈയിലെ അവിശ്വസനീയമായ കാര്യങ്ങള്‍

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ ചരിത്രം നോക്കിയാലും അതിൽ നിന്നും മാറ്റി വയ്ക്കുവാൻ പറ്റാത്ത കഥകളാണ് മധുരൈയുടേത്. തെക്കേ ഇന്ത്യയിൽ മധുരൈയുടെയത്രയും ശക്തമായ ചരിത്ര പിൻബലമുള്ള മറ്റൊരു നാടും ഇല്ല എന്നുതന്നെ പറയാം. രണ്ടായിരത്തിയഞ്ഞൂറ് വർഷം കുറഞ്ഞത് പഴക്കമുള്ള മധുരയിൽ ഭരണം കയ്യാളാത്ത രാജവംശങ്ങൾ കുറവാണ്. പാണ്ഡ്യന്മാരും ചോളന്മാരും വിജയ നഗര രാജാക്കന്മാരും സുൽത്താന്മാരും നായക്മാരും ഒക്കെയായി ചരിത്രത്തിൽ ഏറെ എഴുതപ്പെട്ടിട്ടുള്ള നാടാണ് ഇത്.

ഉയർന്നു കാണുന്ന ക്ഷേത്ര ഗോപുരങ്ങളും രാജകീയമായ ചരിത്രം വിളിച്ചുപറയുന്ന കൊട്ടാരങ്ങളും തനി നാടൻ രുചി വിളമ്പുന്ന ഭക്ഷണ ശാലകളും കഴിഞ്ഞാൽ പിന്നെ ഇവിടെ ഒന്നുമില്ലെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ സഞ്ചാരികളെയും ചരിത്ര പ്രേമികളെയും ആകർഷിക്കുന്ന കാര്യത്തിൽ തമിഴ്നാട്ടിലെ മറ്റെല്ലാ നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മധുരൈ. മീനാക്ഷി ക്ഷേത്രത്തിലെ പ്രതിഷ്ഠ മുതൽ ജെല്ലിക്കെട്ടു വരെ ഈ നാടിന്റെ പ്രത്യേകതകളാണ്. മധുരൈയെക്കുറിച്ച് അധികമാർക്കും അറിയാത്ത കുറച്ചു കാര്യങ്ങൾ വായിക്കാം...

നൂറ്റാണ്ടുകൾക്കു മുൻപേ ലോകഭൂപടത്തിൽ

നൂറ്റാണ്ടുകൾക്കു മുൻപേ ലോകഭൂപടത്തിൽ

തമിഴ്നാട്ടിലെ എന്നല്ല, ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങൾക്കും അവകാശപ്പെടാൻ സാധിക്കാത്ത ചരിത്രമാണ് മധുരൈയ്ക്കുള്ളത്. നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ലോകഭൂപടത്തിൽ മധുരൈ ഇടം നേടിയിരുന്നുവത്രെ. ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടർ ഭാരതത്തിൽ വന്നപ്പോൾ ഇവിടെയും എത്തിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബി.സി.905ൽ ഇന്ത്യയിലെത്തിയ മെഗാസ്തനീസ്‌ എന്ന ഗ്രീക്ക് സ്ഥാനപതിയുടെ ഇൻഡിക്ക എന്ന പുസ്തകത്തിലാണ് മധുരൈയെപ്പറ്റി പരാമർശിച്ചിരിക്കുന്നത്.

പുരാണങ്ങളിൽ പാണ്ഡ്യന്മാർ ഭരിച്ചിരുന്ന മധുരൈ എന്നതും ഇതുതന്നെയാണ് എന്നാണ് പറയുന്നത്.

PC:Thomas Daniell

പൗരാണിക ട്രേഡിങ് സിറ്റി

പൗരാണിക ട്രേഡിങ് സിറ്റി

ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടം ഒരു വലിയ വാണിജ്യ നഗരമായിരുന്നുവത്രെ. ഇന്തോനേഷ്യ, ചൈന, റോമ തുടങ്ങിയ രാജ്യങ്ങളുമായി മധുരൈക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. വിലകൂടിയ കല്ലുകൾ, മുത്തുകൾ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു.

PC: Charles W. Bartlett

ക്ഷേത്രത്തിനു ചുറ്റുമായി നിർമ്മിക്കപ്പെട്ട നഗരം

ക്ഷേത്രത്തിനു ചുറ്റുമായി നിർമ്മിക്കപ്പെട്ട നഗരം

മധുരൈ മീനാക്ഷി ക്ഷേത്രമില്ലെങ്കിൽ മധുരൈയ്ക്ക് ഒരു നിലനിൽപ്പില്ല. കാരണം ഈ ക്ഷേത്രത്തിനു ചുറ്റുമായാണ് മധുരൈ നിലകൊള്ളുന്നത്. ഒരു താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന നഗരമാണിത്. അതിന്റെ മധ്യത്തിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. പൗരാണിക ആസൂത്രിത നഗരങ്ങളിലൊന്നായ ഇവിടെ ക്ഷേത്രത്തിനു ചുറ്റും ചതുരാകൃതിയിലാണ് തെരുവുകളുള്ളത്.

പാണ്ഡ്യരാജാവായിരുന്ന കുലശേഖര പാണ്ഡ്യന്റെ കാലത്താണ് ഇതിന്റെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും നടന്നത്.

PC:Wikipedia

14 ഗോപുരങ്ങൾ

14 ഗോപുരങ്ങൾ

മീനാക്ഷി ക്ഷേത്രം മാത്രമല്ല ഇവിടുത്തെ ഗോപുരങ്ങളും ലോകപ്രശസ്തമാണ്. നിലകളുടെ എണ്ണത്തില്‍ വ്യത്യാസമുള്ള 14 ഗോപുരങ്ങളാണ് ഇവിടെയുള്ളത്. 52 മീറ്റര്‍ ഉയരത്തില്‍ 1559ല്‍ നിര്‍മ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളില്‍ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ 1216 1238 കാലയളവില്‍ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിര്‍മ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട് മൂവായിരത്തിമുന്നൂറിലധികം ശില്പങ്ങൾ 14 ഗോപുരങ്ങളിലായി ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.

മധുരൈയുടെ ജീവിക്കുന്ന ചരിത്രം

മധുരൈയുടെ ജീവിക്കുന്ന ചരിത്രം

ഭാരതത്തിൻരെ ഒരു പൗരാണിക സമ്പത്തായി മാത്രം കാണേണ്ട ഒന്നല്ല ഈ ക്ഷേത്രം. മറിച്ച് കഴിഞ്ഞ കാലത്തിന്റെ ജീവിക്കുന്ന അടയാളമായാണ് ഇതിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ ജനറലായിരുന്ന മാലിക് കാഫൂർ ഇവിടേക്ക് പടയോട്ടം നടത്തിയപ്പോൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് 16-ാം നൂറ്റാണ്ടിൽ നായകിൻരെ ഭരണകാലത്താണ് ഇത് പുനർ നിർമ്മിക്കുന്നത്.

PC:Os Rúpias

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ

ശിവനെയും പാര്‍വ്വതിയേയും സുന്ദരേശനും മീനാക്ഷിയുമായാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ഇവരുടെ മധുരയില്‍ നട്ട വിവാഹം ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നുവെന്നും സര്‍വ്വചരാചരങ്ങളും അതില്‍ പങ്കെടുത്തുവെന്നുമാണ് വിശ്വാസം. അവരുടെ ഈ വിവാഹത്തിന്റെ ഓര്‍മ്മ പുതുക്കി വര്‍ഷം തോറും ഏപ്രില്‍ മാസത്തില്‍ നടത്തുന്ന ആഘോഷമാണ് തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴാ എന്ന പേരില്‍ അറിയപ്പെടുന്നത്. മാത്രമല്ല, ശിവനേക്കാൾ പ്രാധാന്യം പാർവ്വതി ദേവിക്ക് നല്കുന്ന ഒരപൂർവ്വ ക്ഷേത്രം കൂടിയാണിത്.

PC:Os Rúpias

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം

നാലു ദിക്കിനെയും ദര്‍ശിക്കുന്ന നാലു കവാടങ്ങളോടു കൂടിയ മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിലൊന്നാണ്.

PC:Maitreyo Bhattacharjee

പത്ത് മില്യണ്‍ ഭക്തരെത്തുന്ന ക്ഷേത്രം

പത്ത് മില്യണ്‍ ഭക്തരെത്തുന്ന ക്ഷേത്രം

പതിനയ്യായിരത്തോളം ആളുകളാണ് ഒരു ദിവസം ഈ ക്ഷേത്രത്തിലെത്തുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് ഇരുപത്തയ്യായിരം കടക്കും. തിരുക്കല്യാണം ഉത്സവത്തിന് ഒരു മില്യണ്‍ ആളുകളാണ് എത്താറുള്ളത്. നേര്‍ച്ച കാഴ്ചകളായി ഒരു വര്‍ഷം ഏതാണ്ട് 60 മില്യാണ്‍ ഇന്ത്യന്‍ രൂപയാണ് ലഭിക്കുന്നത്.

PC: Wikipedia

തൂങ്കാ നഗരം

തൂങ്കാ നഗരം

തൂങ്കാ നഗരം അഥവാ ഒരിക്കലും ഉറങ്ങാത്ത നഗരം എന്നാണ് മധുരൈ അറിയപ്പെടുന്നത്. തിരുകല്യാണം അഥവാ ചിത്തിരൈ തിരുവിഴയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷം.. ഇന്ത്യയിൽ നിന്നും മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ സഞ്ചാരികൾ എത്തിച്ചേരുന്നു.

ജെല്ലിക്കെട്ടിന്റെ നാട്

ജെല്ലിക്കെട്ടിന്റെ നാട്

പ്രത്യേക പരിശീലനം നല്കി മദ്യവും മയക്കു മരുന്നുംനൽകി ലഹരി പിടിപ്പിച്ച കാളകളോട് മനുഷ്യർ പോരാടി നിൽക്കുന്ന അത്യന്തം അപകടകാരിയായ വിനോദമാണ് ജെല്ലിക്കെട്ട്. വെറും കയ്യോടെ കാളയുടെ കൊമ്പിൽ പിടിച്ച് മണ്ണിൽ മുട്ടിക്കുന്ന ആളാണ് ഇതിലെ വിജയി. മധുരയ്‌ക്കു സമീപമുള്ള അലങ്ങാനല്ലൂരാണ്‌ ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം. പൊങ്കലിനോട് അനുബന്ധിച്ചാണ് ഇവിടെ ജെല്ലിക്കെട്ട് നടക്കുന്നത്.

PC:Iamkarna

ദ്രാവീഡിയൻ സംസ്കാരങ്ങൾ സംഗമിക്കുന്നിടം

ദ്രാവീഡിയൻ സംസ്കാരങ്ങൾ സംഗമിക്കുന്നിടം

തമിഴ്നാട്ടിലെ മാത്രമല്ല, തെക്കെ ഇന്ത്യയിലെ ദ്രാവിഡ സംസ്കാരവും കലകളും തമ്മിൽ സംഗമിക്കുന്ന നാടാണ് മധുരൈ. കർണ്ണാടക സംഗീതം ജന്നമെടുത്തത് പോലും ഇവിടെയാണ്.

PC:Karthikeyn71

ഗാന്ധിജിയുടെ രക്തം പതിഞ്ഞ തുണികൾ

ഗാന്ധിജിയുടെ രക്തം പതിഞ്ഞ തുണികൾ

നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗാന്ധിജിയുടെ രക്തം പതിഞ്ഞിരിക്കുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് മധുരൈയിലാണ്. ഇവിടുത്തെ മധുരൈ ഗാന്ധി മ്യൂസിയത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

PC:Neozoon

ഹാരപ്പനോട് സാമ്യമുള്ള കീഴടി

ഹാരപ്പനോട് സാമ്യമുള്ള കീഴടി

ഹാരപ്പൻ സംസ്കാരത്തോട് സാമ്യമുള്ള തമിഴ്നാടൻ ഗ്രാമമാണ് കീഴടി. തമിഴ്നാട്ടിൽ വൈഗ നദിയുടെ തീരത്ത് മധുരയ്ക്കും ശിവഗംഗയ്ക്കും ഇടയിലായി കിടക്കുന്ന ഇവിടം ഖനന പ്രവർത്തനങ്ങളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.

ഇന്നു കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നായാണ് കീഴടി വിശേഷിപ്പിക്കപ്പെടുന്നത്. 2500 വർഷങ്ങൾക്കു മുൻപാണ് കീഴടിയിൽ ഇത്തരത്തിലൊരു നഗര സംസ്കാരം രൂപപ്പെട്ടത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കിഴക്കിന്റെ ഏതൻസ്

കിഴക്കിന്റെ ഏതൻസ്

തനതായ സംസ്കാരം കൊണ്ട് ചരിത്രത്തിൽ നിലനിൽക്കുന്ന ഏതൻസിനോടാണ് മധുരൈയെ ചരിത്രകാരന്മാർ സാമ്യപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രങ്ങൾ കൊണ്ടും സംസ്കാരം കൊണ്ടുമെല്ലാം മധുരൈ കിഴക്കിന്റെ ഏതൻസ് എന്നാണ് അറിയപ്പെടുന്നത്.

2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?

ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!

പ്രകൃതിയേയും ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മിതിയായ ഈ ക്ഷേത്രത്തെക്കുറിച്ച് പുറത്തു വന്ന യുനസ്‌കോ റിപ്പോര്‍ട്ട് അല്പം ഭയപ്പെടുത്തുന്നതു തന്നെയാണ്.

PC:Ssriram mt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more