കാഴ്ചകളുടെ സ്വര്‍ഗ്ഗമൊരുക്കിയിരിക്കുന്ന നാടാണ് വയനാട്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുമ്പോൾ അതിൽ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഇടമാണിവിടം. കാടും മലകളും കുന്നും വെളളച്ചാട്ടങ്ങളും താഴ്വരകളും ഒക്കെ ചേർന്ന് ഇവിടെ എത്തുന്നവർക്കു മുന്നിൽ പ്രകൃതിയുടെ അത്ഭുതം കാണിക്കുന്ന വയനാടിനെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.
ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരങ്ങൾ കയറിയിറങ്ങി മാത്രം എത്തുവാൻ സാധിക്കുന്ന ഈ നാട് ഒളിപ്പിച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് കയ്യും കണക്കുമില്ല. കരിന്തണ്ടന്‌റെ ആത്മാവ് ഉറങ്ങുന്ന ചങ്ങലമരം മുതൽ കൽപ്പറ്റയും ചെമ്പ്രയും മീൻമുട്ടിയും ബാണാസുര സാഗറും എടക്കലും പക്ഷിപാതാളവും കുറുവാ ദ്വീപും തൊള്ളായിരംകണ്ടിയും കാന്തൻപാറയും തിരുനെല്ലിയും കിടങ്ങനാടും മുത്തങ്ങയും പൂക്കോടും കുറുമ്പാലക്കോട്ടയും ഒക്ക ചേരുന്ന ഇവിടുത്തെ ഭംഗി പറഞ്ഞറിയിക്കുവാനാവില്ല.
ഇവിടെ കാണേണ്ട സ്ഥലങ്ങളിൽ മാത്രം ഒതുക്കി നിർത്തേണ്ട നാടല്ല വയനാട് എന്നതാണ് യാഥാർഥ്യം. ഒരു സഞ്ചാരി എന്ന നിലയിൽ വയനാടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വ്യത്യസ്തമായ, ആദ്യം കേൾക്കുമ്പോൾ വിചിത്രമാണല്ലേ എന്നു തോന്നിക്കുന്ന കുറച്ച് കാര്യങ്ങൾ നോക്കാം...
Cover Pc: Kalidas Pavithran
പുറത്തിറങ്ങുവാൻ ചുരങ്ങൾ മാത്രം
മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വയനാടിനു പുറത്തു കടക്കണമെങ്കിൽ ആശ്രയിക്കേണ്ട വരിക ചുരങ്ങളെയാണ്. പ്രധാനമായും അഞ്ച് ചുരങ്ങളാണ് വയനാടിനെ ചുറ്റിയുള്ളത്. കോഴിക്കോട് അടിവാരത്തേക്കുള്ള താമരശ്ശേരി ചുരം, തൊട്ടിൽപ്പാലം വഴിയുള്ള കുറ്റിയാടിയിലേക്കുള്ള ചുരം, കണ്ണൂർ നെടുമ്പൊയിലേക്കുള്ള പേരിയ ചുരം, കണ്ണൂർ കൊട്ടിയൂരെത്തുന്ന പാൽച്ചുരം, വടുവൻചാലിൽ നിന്നും മലപ്പുറത്തെത്തുന്ന നാടുകാണിച്ചുരം എന്നിവയാണ് ഇവിടുത്തെ ചുരം പാതകൾ.
കാലത്തിനൊപ്പം നിന്ന്
കേരളത്തിൽ തന്നെ ഏറ്റവും പഴക്കമുള്ള സംസ്കാരത്തിൻറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുള്ള പ്രദേശമാണ് വയനാട്. ഏകദേശം അയ്യായിരം വർഷങ്ങള്‍ക്കും മുൻപേ ഇവിടെ ജനവാസം ഉണ്ടായിരുന്നതായാണ് ചരിത്രകാരന്മാർ പറയുന്നത്. ഇതിന്റെ തെളിവുകൾ ജില്ലയുടെ പല ഭാഗങ്ങളിലും നിന്നും കണ്ടെടുത്തിട്ടുമുണ്ട്. ബലൂചിസ്ഥാനിലെയും ഹാരപ്പൻ സംസ്കാരത്തിനു മുന്‌പുള്ള നിർമ്മാണ രീതികളുമായാണ് അവയ്ക്ക് കൂടുതൽ സാമ്യം തോന്നുന്നത്.
കാപ്പിയും തേയിലയുമല്ല, നെല്ലാണ്!!
വയനാട് എന്നു കേൾക്കുമ്പോൾ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഒക്കെയാവും ആദ്യം ഓർമ്മയിൽ വരിക. എന്നാൽ ഇതൊക്കെയുണ്ടങ്കിലും ഇവിടുത്തെ പ്രധാന കൃഷി എന്നത് നെല്ലാണത്രെ. വയൽ നാട് എന്ന പേരിൽ നിന്നുമാണ് വയനാട് ഉണ്ടായത് എന്നും ചില ചരിത്രകാരന്മാർക്ക് അഭിപ്രായമുണ്ട്.
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി
കേരളത്തിലെ ഒരൊറ്റ ജില്ല മാത്രമാണ് രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നത്. അത് വയനാടാണ്. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളാണത്.
കേരളത്തിലെ ഏക കണ്ണാടി ക്ഷേത്രം
മണ്ണുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ട്
ഏക ലവകുശ ക്ഷേത്രം
വിശദീകരിക്കുവാൻ കഴിയാത്ത പല കാര്യങ്ങളും ഇവിടെ കാണാം. ഇവിടെ ഈ ക്ഷേത്രത്തിന്റെ പരിസരങ്ങളിലൊരിടത്തും അട്ടയെ കാണാൻ സാധിക്കില്ല. ഒരിക്കൽ ലവകുശന്മാരെ അട്ട കടിച്ചപ്പോൾ സീതാ ദേവി ശപിച്ചതിനു ശ്ഷമാണ് അട്ടകൾ ഇവിടെ വളരാത്തത് എന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം ചേടാറ്റിൻകാവാണ്.
കേരളത്തിന്റെ ഊട്ടി
റെയിലും ഇല്ല, കടലും ഇല്ല



Click it and Unblock the Notifications















