Search
  • Follow NativePlanet
Share
» »ഗംഗയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 8 സത്യങ്ങൾ

ഗംഗയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 8 സത്യങ്ങൾ

By Maneesh

'നദികളിൽ സുന്ദരി യമുന' എന്ന് വയലാർ എഴുതിയിട്ടുണ്ടെങ്കിലും, ഗംഗാ നദി കണ്ടിട്ടുള്ളവർ നദികളിൽ സുന്ദരി ഗംഗയാണെന്ന് പറയും. ഹിമാലയൻ സാനുക്കളിൽ നിന്ന് കുന്നിറങ്ങി വന്ന് വാരണാസിയിലൂടെ പരന്ന് ഒഴുകി. ബിഹാറിനെ തണുപ്പിച്ച് ബംഗ്ലാദേശ് കടന്ന് ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഗംഗ എന്ന നദി ലോകത്തിലെ തന്നെ പ്രശസ്തമായ നദിയാണ്.

ഭാരതീയരെ സംബന്ധിച്ചിടത്തോളം ഗംഗ വെറുമൊരും നദിയല്ല. വിശ്വാസങ്ങളും ഐതീഹ്യങ്ങളും ഗംഗയേ ഒരു പുണ്യനദിയാക്കി മാറ്റി. വേദകാലഘട്ടം മുതൽ ഗംഗയേക്കുറിച്ച് പരാമർശം ഉണ്ട്. ആദിവേദമായ ഋഗ്‌വേദം ഒഴികേ മറ്റ് മൂന്ന് വേദങ്ങളിലും ഗംഗയേക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

പുണ്യനദി എന്ന വിശേഷണവും ഗംഗയേചുറ്റിപ്പറ്റി വളർന്ന് വന്ന വിശ്വാസങ്ങളും മാറ്റി നിർത്തിയാലും ഗംഗ ഭാരതീയർക്ക് വേണ്ടപ്പെട്ട നദിയാണ്. ഉത്തർപ്രദേശിലെയും ബീഹാറിലെയും വിളനിലങ്ങൾ ഫലപുഷ്ടിയുള്ളതാക്കി തീർക്കുന്നത് ഗംഗയുടെ നീണ്ട ഒഴുക്കാണ്. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ അന്നമൂട്ടുന്ന അമ്മയായും ഗംഗയേ നമുക്ക് കണക്കാക്കാം.

ഇന്ത്യയിലേ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ. ഇതിനപ്പുറം ഗംഗയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഗംഗാ നദി കാണുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ.

ഗംഗയുടെ ഗതിമാറ്റം

ഗംഗയുടെ ഗതിമാറ്റം

നദികൾ ഗതിമാറി ഒഴുകുകയെന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഗംഗാനദിയുടെ ഗതിമാറ്റം എടുത്ത് പറയേണ്ട കാര്യമാണ്. കഴിഞ്ഞ ചില പതിറ്റാണ്ടുകളിലായി 500 മീറ്ററോളം ഗതിമാറിയാണ് ഗംഗ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ പ്രതിഭാസം തുടർന്ന് വന്നാൽ ഗംഗയുടെ തീരത്തുള്ള ജനവാസ മേഖലകൾക്കെല്ലാം വൻ‌ ഭീഷണിയായിരിക്കും.
ചിത്രത്തിന് കടപ്പാട് : Prashant Chauhan

ശബ്ദം പുറപ്പെടുവിക്കുന്ന ഗംഗ

ശബ്ദം പുറപ്പെടുവിക്കുന്ന ഗംഗ

ഗംഗയുടെ ഡെൽറ്റ പ്രദേശത്ത് നിന്ന് ശബ്ദങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത്തരം ശബ്ദങ്ങൾക്ക് ഇതുവരെയായി ശാസ്ത്രീയ വിശദീകരണമൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. മിസ്റ്റ്പൗഫേർസ്(Mistpouffers), ബാരിസൽ ഗൺസ്(Barisal Guns) തുടങ്ങിയ പേരുകളിലാണ് ഈ ശബ്ദം അറിയപ്പെടുന്നത്.
ചിത്രത്തിന് കടപ്പാട് : Vvnataraj

ഗംഗയുടെ വലുപ്പം

ഗംഗയുടെ വലുപ്പം

ഗംഗ നദിയുടെ ഒഴുക്കിനേക്കുറിച്ചും അതിന്റെ പോഷക നദികളേക്കുറിച്ചും വിവരിക്കുക എന്നത് വളരെ സങ്കീർണ്ണമായ കാര്യമാണ്. അതിനാൽ തന്നെ ഗംഗയുടെ യഥാർത്ഥ നീളം കണക്കുകൂട്ടാൻ വളരെ പ്രയാസമാണ്. 2,500 കിലോമീറ്ററിലേറെ നീളം ഗംഗയ്ക്ക് ഉണ്ടെന്നാണ് അനുമാനം. ഏകദേശം 59,000 ചതുരശ്രകിലോമീറ്ററിലായാണ് ഗംഗ വ്യാപിച്ച് കിടക്കുന്നത്.
ചിത്രത്തിന് കടപ്പാട് : Julijan Nyča

വറ്റുന്ന ഗംഗ

വറ്റുന്ന ഗംഗ

കാലവസ്ഥ വ്യതിയാനവും തെറ്റയാ വികസന പ്രവർത്തനങ്ങളും നിമിത്തം ഗംഗയിലെ ജലനിരപ്പ് താഴ്ന്നുവരികയാണ്. ഒരു കാലത്ത് വാരണാസിയിൽ 60 മീറ്ററോളം ആഴത്തിൽ ഗംഗ ഒഴുകിയിരുന്നെങ്കിൽ ഇപ്പോൾ 10 മീറ്റർ താഴ്ച മാത്രമേയുള്ളു. ഇങ്ങനെ പോകുകയാണെങ്കിൽ ഗംഗാ നദി ചരിത്രത്തിൽ അവശേഷിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചിത്രത്തിന് കടപ്പാട് : Nihit Saxena

അടിഞ്ഞുകൂടുന്ന എക്കൽ മണ്ണ്

അടിഞ്ഞുകൂടുന്ന എക്കൽ മണ്ണ്

ലോകത്ത് തന്നെ തീരത്ത് അടിഞ്ഞ് കൂടുന്ന എക്കൽ മണ്ണിന്റെ കാര്യത്തിലും ഗംഗ ഒന്നാമതാണ്. ഇത്തരത്തിൽ എക്കൽ മണ്ണ് അടിഞ്ഞ് കൂടി രൂപപ്പെട്ട ഭൂമിശാസ്ത്രപരമായ ഘടന അറിയപ്പെടുന്നത് ബംഗാൾ ഫാൻ എന്ന പേരിലാണ്. എകദേശം 3000 കിലോമീറ്റർ നീളത്തിലും 1000 കിലോമീറ്റർ വീതിയിലുമാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. 16.5 കിലോമീറ്റർ കട്ടിയായിട്ടാണ് എക്കൽ മണ്ണ് അടിഞ്ഞ് കൂടിയിരിക്കുന്നത്.
ചിത്രത്തിന് കടപ്പാട് : Gunjan dabas

കൂടിയ അളവിൽ ഓക്സിജൻ

കൂടിയ അളവിൽ ഓക്സിജൻ

മറ്റ് നദികളെ അപേക്ഷിച്ച് ഗംഗയിൽ കൂടുതൽ അളവിൽ ഓക്സിജൻ അടങ്ങിയിട്ടുണ്ട്. ഇത് അന്തരീക്ഷം ശുദ്ധിയാക്കാൻ ഉപകരിക്കുന്നു.
ചിത്രത്തിന് കടപ്പാട് : meg and rahul

ഗംഗയിൽ വീഴുന്നതൊന്നും ചീയില്ല

ഗംഗയിൽ വീഴുന്നതൊന്നും ചീയില്ല

ഗംഗാ ജലത്തിന് അഴുകലിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. കൂടിയ അളവിൽ ഓക്സിജൻ ഉദ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം.
ചിത്രത്തിന് കടപ്പാട് : Lane

ആന്റി ബയോട്ടിക് സ്വഭാവം

ആന്റി ബയോട്ടിക് സ്വഭാവം

ഗംഗാ ജലം പരിശുദ്ധമാണെന്നാണ് ആളുകൾ കരുതുന്നത്. ഇതിന് പിന്നിൽ ശാസ്ത്രീയമായ ഒരു സത്യമുണ്ട്. ഗംഗാ ജലത്തിന് ആന്റി ബയോട്ടിക് സ്വഭാവമുണ്ട്. അതിനാൽ തന്നെ ഗംഗയിൽ ബാക്റ്റിരിയയുടെ പ്രവർത്തനം കുറവായിരിക്കും.
ചിത്രത്തിന് കടപ്പാട് : http://www.flickr.com/photos/ptwo/

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X