» »കെ ആർ മാർക്കറ്റ്; പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധക്കളം

കെ ആർ മാർക്കറ്റ്; പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധക്കളം

Written By:

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ മാർക്കറ്റാറ്റ കെ ആർ മാർക്കെറ്റിനേക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് എന്ന കെ ആർ മാർക്കറ്റ് പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധക്കളം ആയിരുന്നു എന്ന കാര്യം എത്ര പേർക്ക് അറിയാം.

1928ൽ ആണ് കെ ആർ മാർക്കറ്റ് സ്ഥാപിക്കപ്പെട്ടത്. പണ്ട് കാലത്ത് വലിയ ഒരു ജല സംഭരണി നിലനിന്നിരുന്ന ഈ സ്ഥലത്ത് തന്നെയാണ് പതിനെട്ടാം നൂറ്റാണ്ടിൽ ആംഗ്ലോ - മൈസൂർ യു‌ദ്ധം നടന്നത്.

കെ ആർ മാർക്കറ്റിലൂടെ രസകരമായ കാഴ്ചകളും കൗതുകങ്ങളും തേ‌ടി നമുക്ക് യാത്ര പോയാലോ

കെ ആർ മാർക്കറ്റിനേക്കുറിച്ച്

കെ ആർ മാർക്കറ്റിനേക്കുറിച്ച്

ബാംഗ്ലൂരിലെ തന്നെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റാണ് കെ ആർ മാർക്കറ്റ്. ബാംഗ്ലൂരിലെ കലാശിപാളയ ഏരിയയിൽ മൈസൂർ റോഡ്, കൃഷ്ണ രാജേന്ദ്ര റോഡ് എന്നീ റോഡുകളിലായാണ് കെ ആർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. കെ ആർ മാർക്കറ്റിനോട് ചേർന്നാണ് പ്രശസ്തമായ ടിപ്പു സുൽത്താന്റെ സമ്മർ പാലസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: anandrr

ആരാണ് കെ ആർ

ആരാണ് കെ ആർ

മൈസൂർ രാജാവായ കൃഷ്ണ രാജേന്ദ്ര വൊഡയാറിന്റെ പേരാണ് ഈ മാർക്കറ്റിന് നൽകിയിരിക്കുന്നത്. കൃഷ്ണ രാജേന്ദ്ര മാർക്കറ്റാണ് കെ ആർ മാർക്കറ്റ് എന്ന ചുരുക്കപ്പേ‌‌രി‌‌ൽ അറിയ‌പ്പെടുന്നത്.
Photo Courtesy: Nishanth Jois

ഏഷ്യയിൽ ആദ്യം വൈദ്യുതി

ഏഷ്യയിൽ ആദ്യം വൈദ്യുതി

ഏഷ്യയിൽ തന്നെ ആദ്യമായി വൈദ്യതി ലഭിച്ച മാർക്കറ്റാണ് കെ ആർ മാർക്കറ്റ്.
Photo Courtesy: Nishanth Jois

ഫ്ലവർ മാർക്കറ്റ്

ഫ്ലവർ മാർക്കറ്റ്

കെ ആർ മാർക്കറ്റിന്റെ ഭാഗമായ ഫ്ലവർ മാർക്കറ്റിനുമുണ്ട് ഒരു പ്രത്യേകത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫ്ലവർ മാർക്കറ്റുകളിൽ ഒന്നാണ് ഈ ഫ്ലവർ മാർക്കറ്റ്.
Photo Courtesy: ArnoLagrange

യുദ്ധം

യുദ്ധം

പ‌ത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ ബാംഗ്ലൂർ കോട്ടയുടെ ഏരിയ മുതൽ അവന്യൂ റോഡ് വരെ ബഫർ സോൺ ആയിരുന്നു. 1791ൽ നടന്ന മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധ സമയത്ത് പ്രധാന പങ്ക് വഹിച്ച സ്ഥലമായിരുന്നു ഇത്.
Photo Courtesy: Robert Home

തമിഴ്നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക്

തമിഴ്നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക്

1790ൽ ആണ് മൈസൂർ യുദ്ധം ആരംഭിച്ചത്. തമിഴ്നാട്ടിലെ നിരവധി കോട്ടകൾ കീഴടക്കിയ ബ്രിട്ടീഷ് സൈന്യം 1791 മാർച്ചിൽ ആണ് ബാംഗ്ലൂരിൽ എത്തി‌ച്ചേർന്നത്. കോർപ്പറേഷൻ ബിൽഡിങിന് മു‌‌ൻവശത്തുള്ള ഹൽസൂർ ഗേറ്റാണ് ബ്രിട്ടീഷുകാർ ആദ്യം പിടിച്ചടക്കിയത്. അതേത്തുടർന്ന് ബ്രിട്ടീഷുകാർ ബാംഗ്ലൂർ കോട്ട വളയുകയായിരുന്നു.
Photo Courtesy: Hunter, James

കോട്ട കീഴടക്കിയ ബ്രിട്ടീഷുകാർ

കോട്ട കീഴടക്കിയ ബ്രിട്ടീഷുകാർ

ബ്രിട്ടീഷുകാർ കോട്ട കീഴടക്കിയതിന് ശേഷം. യുദ്ധം നടന്ന സ്ഥലം പൊതു സ്ഥലമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടർന്ന് ഈ സ്ഥലം ഒരു മാർക്കറ്റായി മാറി. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ളവർ ഇവിടെയെത്തി കച്ചവടം ചെയ്യാൻ ആരംഭി‌‌ച്ചു.
Photo Courtesy: Home, Robert (1752-1834)

ബിൽഡിങ്

ബിൽഡിങ്

1921ൽ ആണ് ഇവിടെ ഒരു മാർക്കറ്റ് ബിൽഡിംഗ് നിർമ്മി‌ച്ചത്. മൈസൂർ വൊഡയാർ രാജാവിന്റെ പേരും ആ മാർക്കറ്റിന് നൽകി.
Photo Courtesy: Victorgrigas

ഫ്ലവർ മാർക്കറ്റ്

ഫ്ലവർ മാർക്കറ്റ്

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിന്റെ ഭാഗമായ ഫ്ലവർ മാർക്കറ്റിൽ നിന്നുള്ള ഒരു കാഴ്ച.

Photo Courtesy: Seenatn

ഇലകൾ

ഇലകൾ

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ

Photo Courtesy: Akash Bhattacharya from Bangalore , Karnataka, India

പടിയിറങ്ങുന്ന ‌പശു

പടിയിറങ്ങുന്ന ‌പശു

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ

Photo Courtesy: Kiran Jonnalagadda from Bangalore, India

പൂ വിൽക്കുന്നവർ

പൂ വിൽക്കുന്നവർ

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ

Photo Courtesy: Kiran Jonnalagadda from Bangalore, India

റോസാപൂക്കൾ

റോസാപൂക്കൾ

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ

Photo Courtesy: Kiran Jonnalagadda from Bangalore, India

പഴക്കച്ചവടം

പഴക്കച്ചവടം

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ
Photo Courtesy: JK Werner from London, England

പൂമാല കെട്ടുന്നവർ

പൂമാല കെട്ടുന്നവർ

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ
Photo Courtesy: Kiran Jonnalagadda from Bangalore, India

മാർക്കറ്റ് കാഴ്ച

മാർക്കറ്റ് കാഴ്ച

ബാംഗ്ലൂരിലെ കെ ആർ മാർക്കറ്റിൽ നിന്നുള്ള കൂടു‌തൽ ചിത്രങ്ങൾ
Photo Courtesy: Pp391

Read more about: bangalore, k r market, karnataka