Search
  • Follow NativePlanet
Share
» »പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

ബീച്ചുകളിൽ പോകാൻ താൽ‌പര്യമില്ലാത്തവർക്ക് പോ‌ണ്ടിച്ചേ‌‌രിയിൽ ഉല്ലസിക്കാൻ ചില വഴികൾ ഇതാ

By Maneesh

ഒരു കാലത്ത് ‌ഫ്ര‌ഞ്ചുകാരുടെ കീഴിലായിരുന്ന പോണ്ടിച്ചേ‌രി, ഇന്ത്യയുടെ ഭാഗമായിട്ടും ആ ഫ്രഞ്ച് സംസ്കാരം ഇപ്പോഴും തുടർന്നു പോരുന്നു. പോണ്ടിച്ചേരിയിൽ എത്തുന്ന സഞ്ചാരിയെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന കാര്യവും ഇതു തന്നെയാണ്.

ഇന്ത്യയിലെ തന്നെ മുൻനിര ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ പോണ്ടിച്ചേ‌രിയിൽ നിരവ‌ധി ഫ്രഞ്ച് കോളനികളും ആശ്രമങ്ങളും ഇ‌പ്പോഴും കാണാം. ബീച്ചുകളും നിർ‌മ്മാണ ശൈലിയിൽ ഫ്രഞ്ച് സ്വാധീനമുള്ള കെ‌ട്ടി‌ട‌ങ്ങളുമൊക്കെ പോണ്ടിച്ചേരിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന കാര്യങ്ങളാണ്. ബീച്ചുകളിൽ പോകാൻ താൽ‌പര്യമില്ലാത്തവർക്ക് പോ‌ണ്ടിച്ചേ‌‌രിയിൽ ഉല്ലസിക്കാൻ ചില വഴികൾ ഇതാ

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

Photo Courtesy: Sarath Kuchi

ഹെറിട്ടേജ് കാഴ്ചകൾ കാണാം

തമിഴ്, ഫ്രഞ്ച് വാസ്തു വിദ്യ ശൈലികൾ ഇഴ ചേർത്ത് നിർമ്മിച്ചതാണ് പോണ്ടിച്ചേരിയിലെ പല പഴയ കെട്ടിടങ്ങളും. പോണ്ടിച്ചേ‌രിയിലെ ഹെറിട്ടേജ് നിർ‌മ്മിതികൾ സന്ദർശിച്ചാൽ നിങ്ങൾക്ക് ഇത് മനസിലാക്കാൻ കഴിയും.

മനശാന്തി നേടാം

മനശാന്തി തേടി യാത്ര ചെയ്യുന്നവർക്ക് ‌പോകാൻ പറ്റിയ സ്ഥലമാണ് പോണ്ടിച്ചേരിലെ ഓറൊവിലെ. 50ൽ അ‌ധികം രാജ്യങ്ങളിലെ സന്ദർശകർ എത്തിച്ചേരാറുള്ള ഓറോവിലെ ലോകത്ത് തന്നെ അപൂർവമായ ഒരു സ്ഥലമാണ്.

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

Photo Courtesy: Aleksandr Zykov

സാംസ്കാരിക പൈതൃകം മനസിലാക്കാം

ഫ്രഞ്ച്, തമിഴ് സംസ്കാരം മാത്രമല പോണ്ടിച്ചേരിയുടെ മുഖമുദ്ര പോർച്ചുഗീസ്, ആന്ധ്ര, കേരള തുടങ്ങി‌യ പ്രദേശങ്ങളി‌ലെ സംസ്കാരങ്ങൾ കൂടെ പോണ്ടിച്ചേ‌രി കടമെ‌ടുത്തതായി അവിടെ സന്ദർശിക്കുമ്പോൾ നമുക്ക് മനസിലാക്കാം.

ആഘോഷങ്ങൾ

ഫ്രഞ്ച് ഫുഡ് ഫെസ്റ്റിവൽ, ഇന്റർനാഷണൽ യോഗ ഫെസ്റ്റി‌വൽ, പൊങ്കൽ, മാസിമാഗം ഉത്സവം, തുടങ്ങി ഹോളി വരെ ആഘോഷിക്കുന്ന ജനങ്ങളാണ് പോണ്ടിച്ചേ‌രിയിലുള്ളത്.

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

Photo Courtesy: Sudanshu Goyal

രുചി

തന്തൂരി പോട്ടാറ്റോ, സോയ ദോശ, സ്റ്റഫ്ഡ് ക്യാബേജ്, അസ്സാദ്, കോക്കനട്ട് കറി തുടങ്ങിയ പോണ്ടിച്ചേ‌രിയിലെ വിഭവങ്ങൾക്ക് തമിഴ്, ഫ്രഞ്ച് സംസ്കാരത്തിന്റെ സ്വാധീനം കാണാം

ഷോപ്പിംഗ്

പോണ്ടിച്ചേ‌രി യാത്ര എപ്പോഴും മനസിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അവിടെ നിന്ന് എന്തെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കുന്നു‌ണ്ടെങ്കിൽ നേരെ എം ജി റോഡിലേക്കോ നെഹൃ സ്ട്രീറ്റിലേക്കോ പോകുക. നിങ്ങൾ വ‌ങ്ങാൻ ആഗ്രഹിക്കുന്ന കരകൗ‌ശല വസ്തുക്കൾ ഇവിടെ ലഭിക്കും. ഞായറാഴ്ചയാണ് നിങ്ങൾ പോണ്ടിച്ചേ‌രി സന്ദർശിക്കുന്നതെങ്കിൽ പോണ്ടിച്ചേരിയിലെ സ‌ൺഡേ മാർ‌ക്കറ്റ് നിങ്ങളെ അത്ഭുതപ്പെടു‌ത്തും.

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

Photo Courtesy: Santhosh Janardhanan

പോണ്ടിച്ചേരിയിലൂടെ സൈക്കിൾ ടൂർ

സൈക്കിൾ ‌സവാരിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പോണ്ടിച്ചേ‌രി. സഞ്ചാരികൾക്ക് സൈക്കിളുകൾ വാടകയ്ക്ക് ന‌‌ൽകുന്ന നിരവധി സ്ഥലങ്ങൾ ഇവി‌ടെ കാണാം. രാവിലെ 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയങ്ങളിൽ സൈക്കിളിംഗ് ട്രി‌പ്പുകൾ നടത്തുന്ന നിരവ‌ധി ടൂർ ഓപ്പറേറ്റർമാരും ഇവിടെയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X