Search
  • Follow NativePlanet
Share
» »കൊച്ചിക്കൊപ്പം ആലപ്പുഴയിലും ബിനാലെ എത്തുന്നു!!മാര്‍ച്ച് 10ന് തുടക്കം

കൊച്ചിക്കൊപ്പം ആലപ്പുഴയിലും ബിനാലെ എത്തുന്നു!!മാര്‍ച്ച് 10ന് തുടക്കം

കലാസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ കേരളീയര്‍ക്കു സമ്മാനിക്കുന്നതിനായുള്ള അന്താരാഷ്‌ട്ര ബിനാലെയ്ക്ക് മാര്‍ച്ച് 10ന് തുടക്കമാകും.

കലാസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ കേരളീയര്‍ക്കു സമ്മാനിക്കുന്നതിനായുള്ള അന്താരാഷ്‌ട്ര ബിനാലെയ്ക്ക് മാര്‍ച്ച് 10ന് തുടക്കമാകും. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും കൊച്ചിയിലുമായാണ് അന്താരാഷ്ട്ര ബിനാലെ ന‌ടക്കുക. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മുസുരിസ് പൈതൃക പദ്ധതി, കയര്‍ബോര്‍ഡ്, കേരള ലളിതകലാ അക്കാദമി, ടൂറിസം വകുപ്പ്, ആലപ്പുഴ പൈതൃക പദ്ധതി, കരണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സ് കേരള, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിട്ടെക്ട്‌സ് കേരള എന്നിവയുടെ സഹകരണത്തില്‍ നടത്തുന്ന ബിനാലെ 90 ദിവസം നീണ്ടു നില്‍ക്കും. മന്ത്രി തോമസ് ഐസക്കാണ് ബിനാലെയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ബിനാലെ ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരി പ്രവര്‍ത്തിക്കും.

Biennale

ലോകമേ തറവാട് എന്ന തീമില്‍ സംഘടിപ്പിക്കുന്ന ബിനാലെയില്‍ ആലപ്പുഴ പട്ടണത്തെ പൈതൃക നഗരം എന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യുകയും അതുവഴി സാംസ്‌കാരികം,കല, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഉണര്‍വ് സൃഷ്ടിക്കുകയുമാണ് പ്രധാന ലക്ഷ്യം.

ജില്ലയില്‍ എത്തുന്ന അഞ്ചു ലക്ഷത്തോളം വരുന്ന ടൂറിസ്റ്റുകളില്‍ പകുതിപേരെങ്കിലും ആലപ്പുഴയുടെ പൈതൃക, സാംസ്‌കാരിക സമ്പത്ത് കാണാനായി ഇവിടെ ഒരു ദിവസം തങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കും. കനാല്‍ കരയിലുള്ള പാണ്ടികശാലകള്‍ പുനരുദ്ധരിച്ചു വരികയാണ്. പവര്‍ഹൗസ് പാലത്തിന് പടിഞ്ഞാറ് ഭാഗം ഏതാണ്ട് ഫോര്‍ട്ടുകൊച്ചിക്ക് സമാനമാവും. ജില്ലയില്‍ 24 മ്യൂസിയങ്ങള്‍ നിര്‍മിച്ചു വരികയാണ്. ഗുജറാത്തി സ്ട്രീറ്റ് ആറെണ്ണം ഉണ്ട്.

265 മലയാളികള്‍ വിവിധ രാജ്യങ്ങളിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ തിരഞ്ഞെടുത്തവ ബിനാലെയിലെ കലാ പ്രദര്‍ശന വേദിയില്‍ ഒരുക്കും. നിര്‍മാണം പൂര്‍ത്തിയായ മ്യൂസിയങ്ങള്‍ വേദിയായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ 24 മ്യൂസിയങ്ങളാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X