Search
  • Follow NativePlanet
Share
» »അരാകു മുതല്‍ വയനാട് വരെ...കാപ്പിപൂക്കുന്ന നാടുകളിലൂടെ

അരാകു മുതല്‍ വയനാട് വരെ...കാപ്പിപൂക്കുന്ന നാടുകളിലൂടെ

ഓരോ കോഫി പ്രേമിയും തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം....

ചൂടുള്ള ഒരു കപ്പ് കാപ്പിയില്‍ ദിവസം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അത് പകരുന്ന ഉന്മേഷവും ഊര്‍ജവും ദിവസം മുഴുവന്‍ ഒരേ എനര്‍ജി ശരീരത്തില്‍ സൂക്ഷിക്കുവാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് കാപ്പി ഇഷ്ടപ്പെടാതിരിക്കുക.. കാപ്പിയൊടും കാപ്പി കര്‍ഷകരോടുമുള്ള ഐക്യം പ്രഖ്യാപിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോകം അന്താരാഷ്ട്ര കാപ്പി ദിനം ആഘോഷിക്കുന്നു.

1963 ൽ ലണ്ടനിൽ സ്ഥാപിതമായ ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ 2015 ഒക്ടോബർ 1 ന് ആദ്യമായി അന്താരാഷ്ട്ര കാപ്പി ദിനമായി പ്രഖ്യാപിച്ചു. അതിനുശേഷം, ഈ ദിവസം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.

എന്തുതന്നെയായാലും കാപ്പിയുടെ കാര്യത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ വളരെ ഭാഗ്യവാന്മാരാണ്. കാപ്പി തഴച്ചു വളരുന്ന ഇഷ്ടം പോലെ ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഓരോ കോഫി പ്രേമിയും തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങൾ പരിചയപ്പെടാം....

വയനാട്

വയനാട്

കേരളത്തില്‍ ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ലയാണ് വയനാട്. ഇവിടുത്തെ മലയോരങ്ങളെല്ലാം തന്നെ കാപ്പികൃഷിയാല്‍ സമൃദ്ധമാണ്. റോബസ്റ്റ ഇനത്തിലുള്ള കാപ്പിയാണ് ഇവിടെ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്, അറബിക്ക ഇനത്തിന്റെ കൃഷിയും ഇവിടെ കാണാം. വയനാട്ടിലെ കാപ്പിത്തോട്ടങ്ങളും അവിടുത്തെ വിനോദ സഞ്ചാരവും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലെ കോട്ടേജും ക്യാംപിങ്ങും എല്ലാം തേടി സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടി ഇവിടെ കടകളില്‍ ലഭിക്കും.

 ചിക്കമഗളൂരു

ചിക്കമഗളൂരു

കാപ്പി പൂത്തുനില്‍ക്കുന്ന മണമാണ് ചിക്കമഗളൂരിന്റെ പ്രത്യേകത. കാപ്പിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടെ വളരെ രുചികരമായ കാപ്പി ലഭിക്കും, കാപ്പി പ്രേമികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട നാട് കൂടിയാണിത്. ഒളിച്ചുകടത്തിയ ഏഴു കാപ്പിക്കുരുകൊണ്ട് കാപ്പിയുടെ ചരിത്രം മാറ്റിമറിച്ച ഇവിടെയാണ് ഇന്ത്യയിലാദ്യമായി കാപ്പി കൃഷി നടത്തിയതും. ബാബാബുധന്‍ ഒരിക്കല്‍ മക്കയിലേക്കുള്ള തീര്‍ഥാടനമധ്യേ യെമനിലെത്തുകയും അവിടെ നിന്ന് കാപ്പി രുചിക്കുകയും ചെയ്തു. ഈ രുചിയില്‍ ആകൃഷ്ടനായ അദ്ദേഹം ഇത് ഇന്ത്യയില്‍ പരിചയപ്പെടുത്തണമെന്ന് തീരുമാനിക്കുകയും മടക്കയാത്രയില്‍ കാപ്പിയുടെ ഏഴു ബീന്‍സുകള്‍ തന്റെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയും ചെയ്തത്രെ. അങ്ങനെയാണ് ഇവിടെ ആദ്യമായി കാപ്പിയെത്തിയതെന്ന് ചരിത്രം പറയുന്നു

ബാബാ ബുഡന്‍ മലനിരകളില്‍

ബാബാ ബുഡന്‍ മലനിരകളില്‍

ചിക്കമഗളുരുവിലെ ബാബാ ബുഡന്‍ഗിരിയിലാണ് എ.ഡി. 1670ല്‍ ആദ്യമായി കാപ്പി കൃഷി നടത്തിയത്. ഇന്ത്യയില്‍ തന്നെ ഇത് ആദ്യത്തെ കാപ്പികൃഷിയാണ് ഇവിടെ നടന്നത്. ഹിമാലയത്തിനും നീലഗിരിക്കും ഇടയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്.

കൂര്‍ഗ്

കൂര്‍ഗ്

കര്‍ണ്ണാടകയിലെ തന്നെ കൂര്‍ഗും കാപ്പികൃഷിക്ക് ഏറെ പ്രസിദ്ധമാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്ന കുറ്റികുറ്റിയായി വെട്ടിനിര്‍ത്തിയിരിക്കുന്ന ഇവിടുത്തെ കാപ്പിച്ചെടികളുടെ കാഴ്ച അതിമനോഹരമാണ്. കൂര്‍ഗിന്റെ എല്ലാ ഭാഗങ്ങളിലും കാപ്പി കൃഷി ചെയ്യുന്നുയ അറബിക്കയും റോബസ്റ്റയും ആണ് ഇവിടെ കൂടുതലും കൃഷിചെയ്യുന്നത്. നവംബര്‍ മാസമാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. കോഫി എസ്റ്റേറ്റുകള്‍ക്കു നടുവില്‍ താമസിക്കുവാനുമ ഇവിടെ സൗകര്യമുണ്ട്.

 യേര്‍ക്കാഡ്

യേര്‍ക്കാഡ്

തെക്കേ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന നാടാണ് തമിഴ്നാട്ടിലെ യേര്‍ക്കാഡ്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്ന ഇവിടം തമിഴ്‌നാടിന്റെ വേനല്‍വസതി എന്നും അറിയപ്പെടുന്നു. ഇത് മാത്രമല്ല, ഇന്ത്യയിലെ ആദ്യത്തെ കാപ്പിത്തോട്ടമായ എംഎസ്പി കോഫിയുടെ ആസ്ഥാനം കൂടിയാണിത്.

കാപ്പി സ്‌നേഹികള്‍ക്കായി അവധിക്കാലം ചെവഴിക്കാന്‍ കാപ്പിത്തോട്ടങ്ങള്‍കാപ്പി സ്‌നേഹികള്‍ക്കായി അവധിക്കാലം ചെവഴിക്കാന്‍ കാപ്പിത്തോട്ടങ്ങള്‍

അരാക് വാലി

അരാക് വാലി

കാപ്പികൃഷിക്കും രുചികരമായ കാപ്പിക്കും ഏറെ പ്രസിദ്ധമാണ് ആന്ധ്രാ പ്രദേശിലെ അരാകു. കടന്നുചെല്ലുമ്പോള്‍ തന്നെ വശ്യമായ കാപ്പിയുടെ സുഗന്ധമായിരിക്കും ഇവിടെ നിങ്ങളെ സ്വാഗതം ചെയ്യുക. അനന്തഗിരി കുന്നുകളാണ് അരാകിലെ കാപ്പികൃഷിയുടെ കേന്ദ്രം. ഏക്കറുകളോളം ദൂരത്തിലാണ് ഇവിടുത്തെ കാപ്പിത്തോട്ടമുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഓര്‍ഗാനിക് കാപ്പി ബ്രാന്‍ഡ്‌ പുറത്തിറക്കിയ നാടും അരാകു ആണ്. ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ അധ്വാനമാണ് ഇവിടെ കാണുന്ന ഓരോ കാപ്പിത്തോട്ടവും. സഞ്ചാരികള്‍ക്ക് ഈ കാപ്പി തോട്ടങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാം,കൂടാതെ രാത്രി തങ്ങാന്‍ പാകത്തില്‍ എല്ലാ തോട്ടങ്ങള്‍ക്കും ഗസ്റ്റ്‌ ഹൗസുകളുമുണ്ട്.

ദാരിങ്ബാദി

ദാരിങ്ബാദി

ഒഡീഷയുടെ കാശ്മീര്‍ എന്നു വിളിക്കപ്പെടുന്ന ദാരിങ്ബാദി കാപ്പികൃഷിക്ക് പേരുകേട്ട ഒ‍ഡീഷന്‍ ഗ്രാമമാണ്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനമേഖലയ്ക്കുള്ളിലാണ് ഇവിടെ കാപ്പികൃഷി നടത്തുന്നത്. അതുകൊണ്ടു തന്നെ കാപ്പികൃഷി കാണുവാനുള്ള യാത്ര രരു ചെറിയ സാഹസിക യാത്രയായി മാറിയേക്കാം. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടമാണിത്.

ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍ലോക വെജിറ്റേറിയന്‍ ദിനം: സസ്യാഹാര രീതികള്‍ക്ക് പ്രസിദ്ധമായ ലോകനഗരങ്ങള്‍

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്രഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X