Search
  • Follow NativePlanet
Share
» »ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്താം... അന്താരാഷ്ട്ര പട്ടംപറത്തല്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍

ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്താം... അന്താരാഷ്ട്ര പട്ടംപറത്തല്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍

ജനുവരിയിലെ ഏറ്റവും വര്‍ണാഭമായ ആഘോഷങ്ങളില്‍ ഒന്നാണ് ഗുജറാത്തിലെ അന്താരാഷ്‌ട്ര പട്ടംപറത്തൽ ഉത്സവം. 1989 മുതൽ എല്ലാ വർഷവും ആഘോഷിക്കുന്ന ഇത് ഉത്തരായന്‍ അല്ലെങ്കില്‍ മകരസംക്രാന്തിയുടെ ഭാമായാണ് നടത്തുന്നത്. ശീതകാലത്തിന്റെ വിടവാങ്ങള്‍ ആഘോഷമെന്നും ഇതിനെ വിശേഷിപ്പിക്കാം.
ഗുജറാത്തിലെ പല നഗരങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും, അഹമ്മദാബാദിലെ പട്ടം പറത്തൽ ഉത്സവം കുറച്ചു വ്യത്യസ്തവും ലോകപ്രസിദ്ധവുമാണ്. അഹമ്മദാബാദ് കൈറ്റ് ഫെസ്റ്റിവലിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

1989 ല്‍

1989 ല്‍

പട്ടം പറത്തലിന് ഗുജറാത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളുമായി ഏറെ നാളത്തെ ബന്ധമുണ്ട്. എന്നിരുന്നാലും, 1989 ല്‍ ആണ് അഹമ്മദാബാദിലെ പട്ടം പറത്തൽ ഒരു ഫെസ്റ്റിവല്‍ ആയി ആരംഭിക്കുന്നത്. ഇവിടുത്തെ ഉത്തരായന ആഘോഷങ്ങളുടെ ഭാഗമായാണ് പട്ടംപറത്തല്‍ നടക്കുന്നത്.

എട്ടു ദിവസം

എട്ടു ദിവസം

തുടര്‍ച്ചയായ എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇവി‌ടെ ന‌ടക്കുക. ജനുവരി 7 മുതല്‍ 15 വരെ ന‌ടക്കുന്ന ആഘോഷത്തില്‍ പ്രധാന ആഘോഷം ജനുവരി 14നാണ്. 2022 ലെ ആഘോഷം ജനുവരി 7 മുതല്‍ 14 വരെയാണ്.

PC:Parin309

അന്താരാഷ്ട്ര ആഘോഷം

അന്താരാഷ്ട്ര ആഘോഷം

കഴിഞ്ഞ വർഷങ്ങളിൽ, മലേഷ്യയിൽ നിന്നുള്ള നിർമ്മാതാക്കൾ അവരുടെ വാവു-ബലാംഗ് പട്ടം,
ഇന്തോനേഷ്യയിൽ നിന്ന് ള്ളയാങ്-ലയാങ്‌ഘാവേ,ജാപ്പനീസ് റോക്കാക്കു ഫൈറ്റിംഗ് പട്ടങ്ങൾ,ഇറ്റാലിയൻ ശിൽപ പട്ടങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പട്ടങ്ങള്‍ ഈ ദിവസങ്ങളില്‍ അഹമ്മദാബാദിന്റെ ആകാശത്തിലൂടെ പാറിപ്പറക്കും.
സാധാരണയായി റഷ്യ, ഫിലിപ്പീൻസ്, ന്യൂസിലാൻഡ്, പോളണ്ട്, ജപ്പാൻ, ഇറ്റലി, ബ്രസീൽ, ഓസ്‌ട്രേലിയ, യുഎസ്എ, മലേഷ്യ, ഫ്രാൻസ്, ചൈന, വിയറ്റ്‌നാം എന്നിവയുൾപ്പെടെ 35 മുതൽ 40 വരെ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പട്ടം പറത്തൽ വിദഗ്ധർ ഇതിൽ പങ്കെടുക്കുന്നു.

PC: IKF Official Site

പട്ടംപറത്തല്‍ കാണുവാന്‍

പട്ടംപറത്തല്‍ കാണുവാന്‍

ഗുജറാത്തിലെ കൈറ്റ് ഫെസ്റ്റിവൽ 2022 അഹമ്മദാബാദിലെ ആശ്രമം റോഡിലെ സബർമതി റിവര്‍ ഫ്രണ്ടില്‍ നടക്കും. ആഘോഷിക്കും. കൈറ്റ് ഫെസ്റ്റിവല്‍ കാണുവാന്‍ പറ്റിയ സ്ഥലവും സബര്‍മതി നദിയുടെ തീരമാണ്. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സബര്‍മതി തീരത്തിനു കഴിയും. അഹമ്മദാബാദ് പോലീസ് സ്‌റ്റേഡിയത്തിലും ആളുകള്‍ പട്ടം ഉത്സവം കാണുവാനായി എത്തുന്നു.

PC: IKF Official Site

ശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളുംശബരിമല തിരുവാഭരണ ഘോഷയാത്ര...അറിയാം ഐതിഹ്യവും വഴികളും

പട്ടംപറത്തല്‍ ചരിത്രമിങ്ങനെ

പട്ടംപറത്തല്‍ ചരിത്രമിങ്ങനെ

കൃത്യമായി പറയുകയാണെങ്കില്‍ പട്ടം പറത്തൽ പാരമ്പര്യം എങ്ങനെ, എപ്പോൾ തുടങ്ങി എന്നത് ഇപ്പോഴും അവ്യക്തമാണ്. ചില രേഖകള്‍ അനുസരിച്ച് പേർഷ്യയിൽ നിന്ന് എത്തിയ മുസ്ലീം വ്യാപാരികളാണ് അവ പരിചയപ്പെടുത്തിയതെന്നും അതേ സമയം ചൈനീസ് വ്യാപാരികളും തീർത്ഥാടകരും ടിബറ്റിൽ നിന്നുള്ള ഈ പാരമ്പര്യം ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു എന്നും പറയപ്പെടുന്നു. കൊണ്ടുവന്നു. എന്നിരുന്നാലും, ഈ സമ്പ്രദായം ഇന്ത്യയിൽ വളരെ മുമ്പുതന്നെ നിലവിലുണ്ടായിരുന്നുവെന്ന് ഇവിടുത്തെ പല നാടോടിക്കഥകളും ഐതിഹ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍

ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താന്‍

ഗുജറാത്തില്‍ ഹൈന്ദവരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു വിശ്വാസം അനുസരിച്ച് ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താനാണത്രെ ആകാശത്തേയ്ക്ക് പട്ടം പറപ്പിക്കുന്നത്.
പണ്ട് പണക്കാര്‍ക്കും രാജകുടുംബങ്ങള്‍ക്കുമിടയില്‍ മാത്രമായിരുന്നു ഇത് പ്രസിദ്ധമായിരുന്നതെങ്കിലും പിന്നീടത് സാധാരണക്കാരുടെ ഇടയിലും പ്രശസ്തമാവുകയായിരുന്നു.

599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്599 രൂപയുടെ പാക്കേജ്..ചൂണ്ടയിടാം...ബോട്ടിങ് നടത്താം..പിന്നെ ഭക്ഷണവും...പോകാം പായൽ അക്വാ ലൈഫിലേക്ക്

മലയിടുക്കിനകത്തെ ശക്തിപീഠ ക്ഷേത്രം...പാപമോചനത്തിനായിവന്ന രാമനെ തിരിച്ചയച്ച ദേവി...പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷംമലയിടുക്കിനകത്തെ ശക്തിപീഠ ക്ഷേത്രം...പാപമോചനത്തിനായിവന്ന രാമനെ തിരിച്ചയച്ച ദേവി...പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X