Search
  • Follow NativePlanet
Share
» »കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസിന് തുടക്കമായി

കണ്ണടച്ച് തുറക്കും മുൻപ് ബാംഗ്ലൂർ എയർപോർട്ടിലെത്താം; ഇൻട്രാ സിറ്റി ഹെലികോപ്റ്റർ സർവീസിന് തുടക്കമായി

ഇനി മുതൽ കെംപഡൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ഹെലികോപ്റ്ററിലാക്കി സമയം ലാഭിക്കാം!!

ബാംഗ്ലൂരിൽ ഏറ്റവും സമയമപഹരിക്കുന്ന യാത്രകളിലൊന്നാണ് വിമാനത്താവളത്തിലേക്കുള്ളത്. കിലോമീറ്റർ കണക്കിൽ നോക്കുമ്പോൾ കുറഞ്ഞ സമയമേ ഉള്ളുവെങ്കിലും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി മണിക്കൂറുകൾ തന്നെ നഷ്ടമാക്കാറുണ്ട് ഇവിടുത്തെ എയർപോർട്ട് യാത്രകൾ. എന്നാൽ, ഇനി മുതൽ കെംപഡൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ഹെലികോപ്റ്ററിലാക്കി സമയം ലാഭിക്കാം!! കേട്ടത് ശരി തന്നെയാണ്. ബാംഗ്ലൂർ വിമാനത്താവളത്തിലേക്ക് ഉടൻ തന്നെ ഹെലികോപ്റ്റർ യാത്ര ചെയ്യുവാനുള്ള സൗകര്യങ്ങൾ വരികയാണ്!

ഇൻട്രാ-സിറ്റി ഹെലികോപ്റ്റർ റൈഡ്

ഇൻട്രാ-സിറ്റി ഹെലികോപ്റ്റർ റൈഡ്

ബാംഗ്ലൂരിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രകളുടെ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തിൽ നഗരത്തിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും ദേവനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇൻട്രാ-സിറ്റി ഹെലികോപ്റ്റർ റൈഡ് ആരംഭിക്കുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിൽ ഹെലികോപ്റ്റർ സർവീസ് നടത്തുന്ന 'ബ്ലേഡ്' എന്ന കമ്പനിയാണ് സർവീസ് ആരംഭിക്കുന്നത്. സർവീസുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

PC:Greg Wilson

12 മിനിറ്റിൽ വിമാനത്താവളത്തിലെത്താം

12 മിനിറ്റിൽ വിമാനത്താവളത്തിലെത്താം

ബാംഗ്ലൂർ നഗരത്തിൽ നിന്നും ട്രാഫിക് ബ്ലോക്കിൽ പെട്ടുള്ള 120 മിനിറ്റ് യാത്ര ഒഴിവാക്കി വെറും 12 മിനിറ്റിൽ അന്താരാഷ് വിമാനത്താവളത്തിൽ എത്തിച്ചേരാം എന്ന വാഗ്ദാനമാണ് ബ്ലേഡ് കമ്പനി അവരുടെ സൈറ്റിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)ൽ നിന്നായിരിക്കും സർവീസുകൾ ഉണ്ടാവുക.

PC:satyaprakash kumawat

സമയവും ചാർജും

സമയവും ചാർജും

കമ്പനി പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് ദിവസത്തിൽ രണ്ടു സർവീസ് ആയിരിക്കും ഇപ്പോൾ ലഭ്യമാവുക. H125 DVG എയർബസ് ഹെലികോപ്റ്ററിന് അഞ്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ഹെലികോപ്റ്റർ സേവനം ആഴ്ചയിൽ അഞ്ച് തവണ ഉണ്ടായിരിക്കും.
ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് 6000 രൂപയും നികുതിയും ആണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
രാവിലെ 9 മണിക്ക് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് എച്ച്എഎല്ലിലേക്കും അതേ റൂട്ടിൽ വൈകുന്നേരം 4.15 ന് വൈകുന്നേരത്തെ മടക്കയാത്രയും ആണ് ഇപ്പോൾ ലഭ്യമാക്കുന്നത്.

PC:Victor B.

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

കോർപ്പറേറ്റ് യാത്രകൾക്ക്

കോർപ്പറേറ്റ് യാത്രകൾക്ക്

പ്രധാനമായും കോർപ്പറേറ്റ് യാത്രക്കാരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ സർവീസ്. കോറമംഗല, ഇന്ദിരാനഗർ, ഐടി പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങൾക്ക് സമീപമാണ് എച്ച്എഎൽ എന്നതിനാൽ ഇൻട്രാ-സിറ്റി സർവീസ് കോർപ്പറേറ്റ് യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു

PC:Briana Tozour

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ഭാവിയിൽ കൂടുതൽ റൂട്ടുകൾ

ഭാവിയിൽ കൂടുതൽ റൂട്ടുകൾ

ഹെലികോപ്റ്റർ സർവീസിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ നഗരത്തിൽ കൂടുതൽ സർവീസുകൾ കമ്പനി ലഭ്യമാക്കും. വൈറ്റ്ഫീൽഡിലേക്കും ഇലക്ട്രോണിക് സിറ്റിയിലേക്കും കൂടുതൽ റൂട്ടുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

PC:Bradley Dunn

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

Read more about: bangalore airport travel news city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X