Search
  • Follow NativePlanet
Share
» »ലളിതമായ അഞ്ച് സ്റ്റെപ്പുകൾ, ഐആർസിടിസി സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ മാറ്റാം

ലളിതമായ അഞ്ച് സ്റ്റെപ്പുകൾ, ഐആർസിടിസി സൈറ്റിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ മാറ്റാം

റെയിൽവേ ടിക്കറ്റ് ഏറ്റവും എളുപ്പത്തിൽ ബുക്ക് ചെയ്യുവാൻ സഹായിക്കുന്നവയാണ് ഐ ആർ സി ടി സി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനുകളും. ലോഗിൻ ഐഡിയും പാസ്വേർഡും ഉണ്ടെങ്കിൽ എവിടെ നിന്നും വളരെ വേഗത്തിൽ തത്കാല്‌ ടിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ബുക്ക് ചെയ്യാം. ഇതിനായി ആദ്യം വേണ്ടത് ഐ ആർ സി ടി സിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനായി ഉപഭോക്താവ് അവരുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നല്കേണ്ടതുണ്ട്. തുടർന്നുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്കും മറ്റ് ഇടപാടുകൾക്കുമെല്ലാം ഇവ ആവശ്യമാണ്.

Change Update Registered Mobile Number On IRCTC Website

എന്നാൽ മൊബൈൽ നമ്പറിന്‍റെ കാര്യത്തിൽ ഒരു പ്രത്യേകതയുള്ളത് എന്തെന്നാൽ ഒരു മൊബൈൽ നമ്പർ ഒരു ഐ ആർ സി ടി സി അക്കൗണ്ടിൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. അതായത് നിങ്ങളുടെ മൊബൈൽ നമ്പർ മാറുകയാണെങ്കിൽ പുതിയ നമ്പര് ഉപയോഗിച്ച് പുതിയ ഐ ആർ സി ടി സി അക്കൗണ്ട് സൃഷ്ടിക്കുകയോ അല്ലെങ്കിൽ നിലവിലുള്ള അക്കൗണ്ടില്‍ രജിസ്റ്റർ ചെയ്ത നമ്പർ മാറ്റി പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. എന്നാൽ പലരും പുതിയ നമ്പറാണെങ്കില്‌ പുതിയ അക്കൗണ്ടിലേക്ക് മാറുകയാണ് ചെയ്യുന്നത്.
എന്നാൽ ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുക എന്നത് വളരെ എളുപ്പമാണ്. പഴയ നമ്പർ മാറ്റി എങ്ങനെ അക്കൗണ്ടിൽ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാമെന്നു നോക്കാം.

നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിലെ വിവരങ്ങളെല്ലാം അതേപടി സൂക്ഷിച്ച് മൊബൈൽ നമ്പറിൽ മാത്രം മാറ്റം വരുത്തുവാൻ

How To change mobile phone number on IRCTC

സ്റ്റെപ്പ് 1

മൊബൈൽ ഫോണിലോ കംപ്യൂട്ടറിവെ ഐആര്‌സിടിസിയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷന്‍ തുറക്കുക

സ്റ്റെപ്പ് 2

നിങ്ങളുടെ ഇ-മെയിൽ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യുക

 Update Registered Mobile Number On IRCTC

സ്റ്റെപ്പ് 3

മൈ അക്കൗണ്ട് (My Account)എന്നു കാണുന്നിടത്ത് ക്ലിക്ക് ചെയ്ത് അതിൽ അപ്ഡേറ്റ് പ്രൊഫൈൽ (Update Profile)തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4

തുടർന്നു വരുന്ന സ്ക്രീനിൽ നിങ്ങളുടെ പേര്, വിലാസം, ജനനതിയതി, ഫോൺ നമ്പർ, ഇ-മെയില്‍ അഡ്രസ് പോലുള്ള കാര്യങ്ങൾ കാണാം. ഈ കോളത്തിന് വലതു വശത്ത് മുകളിൽ കാണുന്ന പേന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ISD-Mobile എന്നു കാണുന്ന കോളത്തിൽ നിങ്ങളുടെ മൊബൈൽ നമ്പർ എന്‍റർ ചെയ്ത് സേവ് ചെയ്യുക.

സ്റ്റെപ്പ് 5

ശേഷം നിങ്ങള്‍ പുതിയതായി സേവ് ചെയ്ത നമ്പറിലേക്ക് ഒരു ഒടിപി വരും. അത് കൂടി എന്‍റർ ചെയ്ത് സബ്മിറ്റ് ചെയ്യുക. പുതിയ ഫോൺ നമ്പർ ഐആർസിടിസി അക്കൗണ്ടുമായി കണക്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

 Update Registered Mobile Number On IRCTC

ഇതേപോലെ നിങ്ങളുടെ ഇ- മെയിൽ അഡ്രസും ഭാഷയും മേൽ വിലാസവും മാറ്റുവാനും സാധിക്കും.

എന്തുകൊണ്ട് മൊബൈൽ നമ്പർ ഐആർസിടിസിയുമായി രജിസ്റ്റർ ചെയ്യണം?

നിങ്ങളുടെ ഐ ആർ സി ടി സി അക്കൗണ്ടിൽ മൊബൈൽ നമ്പർ ബന്ധിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ- ട്രെയിൻ പുറപ്പെടുന്ന സമയം, ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ സ്റ്റാറ്റസ് , റദ്ദാക്കിയോ തുടങ്ങിയ കാര്യങ്ങൾ സാധാരണയായി മൊബൈൽ ഫോണിലേക്കാണ് മെസേജായി വരുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+