Search
  • Follow NativePlanet
Share
» »അയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസി

അയോധ്യയും വാരണാസിയും നേപ്പാളും കാണാം... ഭാരത് നേപ്പാൾ അഷ്ട യാത്രയുമായി ഐആർസിടിസി

അയോധ്യയും വാരണാസിയും പ്രയാഗ്രാജും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവുമെല്ലാം സന്ദർശിച്ച് വരുന്ന പാക്കേജ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവർക്കായി ഐആർസിടിസി ഒരുക്കിയിരിക്കുന്ന പാക്കേജാണ് ഭാരത് നേപ്പാൾ അഷ്ട യാത്ര. അയോധ്യയും വാരണാസിയും പ്രയാഗ്രാജും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രവുമെല്ലാം സന്ദർശിച്ച് വരുന്ന പാക്കേജ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. വിശദമായി വായിക്കാം

ഭാരത് നേപ്പാൾ അഷ്ട യാത്ര

ഭാരത് നേപ്പാൾ അഷ്ട യാത്ര

ഇന്ത്യയിലെയും നേപ്പാളിലെയും ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന യാത്രയാണ് ഭാരത് നേപ്പാൾ അഷ്ട യാത്ര. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ തേഡ് ക്ലാസ് എസിയിൽ നടത്തുന്ന യാത്ര തീർത്ഥാടകരായ സഞ്ചാരികളെ ഉദ്ദേശിച്ചുള്ള യാത്രയാണ്. അയോധ്യ, വാരണാസി, പ്രയാഗ്രാജ്, കാഠ്മണ്ഡു എന്നീ നാല് സ്ഥലങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

PC:Jannes Jacobs

 പത്ത് പകൽ

പത്ത് പകൽ

9 രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന യാത്ര ഒക്ടോബർ 10-ാം തിയതി ആരംഭിക്കും. 600 പേർക്കാണ് യാത്രയിൽ പങ്കെടുക്കുവാന്‍ സാധിക്കുന്നത്. ഡൽഹിയിൽ നിന്നും തുടങ്ങുന്ന യാത്രയിൽ ചണ്ഡീഗഢ് - അംബാല - കുരുക്ഷേത്ര - പാനിപ്പത്ത് - ഡൽഹി - ഗാസിയാബാദ് - തുണ്ട്ല - കാൺപൂർ എന്നിവിടങ്ങളാണ് കയറുവാനും ഇറങ്ങുവാനും സാധിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ.

PC:Snowscat

യാത്രയുടെ ഒന്നും രണ്ടും ദിവസങ്ങൾ

യാത്രയുടെ ഒന്നും രണ്ടും ദിവസങ്ങൾ

യാത്രയുടെ ഒന്നാം ദിവസം ട്രെയിൻ രാവിലെ 11.30ന് ചണ്ഡീഗഢിൽ നിന്നും പുറപ്പെടും. അന്നത്തെ ദിവസം മുഴുവനും ട്രെയിനിൽ തന്നെയായിരിക്കും ചിലവഴിക്കുന്നത്. രണ്ടാമത്തെ ദിവസം രാവിലെ ട്രെയിനിൽവച്ച ുതന്നെ പ്രഭാതഭക്ഷണം ലഭ്യമാക്കും. എട്ടു മണിയോടുകൂടി അയോധ്യയിലെത്തും. റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ ഹോട്ടലിലേക്ക് മാറും. അവിടുന്നു നേരെ തന്നെ അയോധ്യയിലെ ക്ഷേത്രങ്ങൾ കാണുവാനായി പോകും. വൈകുന്നേരം സരയൂ ആരതി കാണുവാനും അവസരമുണ്ടായിരിക്കും അന്ന് രാത്രിയിലെ താമസം അയോധ്യയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്..

PC:Shivam Tiwari

മൂന്നും നാലും ദിവസങ്ങൾ

മൂന്നും നാലും ദിവസങ്ങൾ


മൂന്നാമത്തെ ദിവസത്തെ ആദ്യ സന്ദർശനം അയോധ്യയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള നന്ദിഗ്രാമിലേക്കാണ്. പകൽ മുഴുവനും ഇവിടുത്തെ കാഴ്ചകളും ക്ഷേത്രങ്ങളും കാണാം. അതിനു ശേഷം വൈകുന്നേരത്തോടു കൂടി അയോധ്യ റെയിൽവേ സ്റ്റേഷനിലേക്ക് വരും. 7.30ന് റക്സൗവിലേക്കുള്ള യാത്ര ആരംഭിക്കും.
നാലാം ദിവസം ഇന്ത്യ-നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള റക്സൗൽ റെയിൽവേ സ്റ്റേഷനിൽ രാവിലെയോടു കൂടി എത്തും. അവിടുന്ന് റോഡ് മാര്‍ഗം ബസിൽ കാഠ്മണ്ഡുവിലേക്ക് പോകു. വഴിയിൽ വെച്ചാണ് ഉച്ചഭക്ഷണം കഴിക്കുവാൻ സാധിക്കുക. ശേഷം കാഠ്മണ്ഡുവിലെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. വൈകുന്നേരം മുഴുവൻ നിങ്ങൾക്ക് താല്പര്യമുള്ള രീതിയിൽ കാഠ്മണ്ഡു നഗരം കാണാം. രാത്രി താമസവും ഭക്ഷണവും കാഠ്മണ്ഡുവിൽ തന്നെ.

PC:Raimond Klavins

അഞ്ചും ആറും ദിവസങ്ങൾ

അഞ്ചും ആറും ദിവസങ്ങൾ

അഞ്ചാം ദിവസം കാഠ്മണ്ഡു യാത്രകള്‍ക്കുള്ള സമയമാണ്. ഭക്ഷണത്തിനു ശേഷം രാവിലെ പശുപതിനാഥ ക്ഷേത്രത്തിലേക്ക് പോകും. അവിടുന്ന് ക്ഷേത്രദർശനത്തിനു ശേഷം ദർബാർ സ്ക്വയർ സന്ദർശിക്കും. ഉച്ചഭക്ഷണത്തിനു ശേഷം സ്വയംഭൂനാഥ ക്ഷേത്രം സന്ദർശിക്കുവാനുള്ള സമയമാണ്. വൈകിട്ടത്തെ സമയം നിങ്ങൾക്ക് സ്വതന്ത്രമായി ഇവിടെ ചിലവഴിക്കാം. രാത്രി താമസവും ഭക്ഷണവും കാഠ്മണ്ഡുവിൽ തന്നെയാണ്,
ആറാം ദിവസം മുഴുവനും കാഠ്മണ്ഡു സൈറ്റ് സീയിങ്ങിനായി മാറ്റിവെച്ചിരിക്കുകയാണ്. കാഠ്മണ്ഡുവിന്റെ പ്രാദേശിക കാഴ്ചകളിലേക്ക് ഈ ദിവസം കടന്നുചെല്ലാം,.

PC:Raimond Klavins

ഏഴും എട്ടും ദിവസങ്ങൾ

ഏഴും എട്ടും ദിവസങ്ങൾ

യാത്രയിലെ ഏഴാം ദിവസം കാഠ്മണ്ഡുവിനോട് യാത്ര പറഞ്ഞ് മടങ്ങുകയാണ്. ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണത്തിനു ശേഷം ചെക്ക്ഔട്ട് ചെയ്ത് റക്സൗലിലേക്ക് റോഡ് മാർഗ്ഗം പോകും. രാത്രി എട്ടോടെയാണ് റക്സൗലിലെത്തുന്നത്. അവിടുന്ന് നേരെ ട്രെയിനിൽ വാരാണാസിക്ക് തിരിക്കും.
എട്ടാം ദിവസം പുലർച്ചെ ആറു മണിയോടു കൂടി വാരണാസിയിൽ എത്തും. ധമേക് സ്തൂപം, സാരനാഥ് മ്യൂസിയം, മുൽഗണ്ട് കുടി വിഹാര ക്ഷേത്രം എന്നീ കാഴ്ചകൾ കാണുന്നിനായി സാരാനാഥിലേക്ക് പോകും, ശേഷം വാരണാസിയിലേക്ക് വന്ന് ഉച്ചകഴിഞ്ഞ് തുളസി മന്ദിർ, സങ്കട് മോചൻ ഹനുമാൻ മന്ദിർ എന്നിവ സന്ദർശിക്കും. വാരണാസിയിലെ ഘാട്ടുകളിൽ ഗംഗാ ആരതി ആസ്വദിക്കൂവാനും അവസരമുണ്ട്.

PC:Sandip Roy

 ഒൻപതും പത്തും ദിവസം

ഒൻപതും പത്തും ദിവസം

ഒൻപതാം ദിവസം രാവിലെ കാശി വിശ്വനാഥ ക്ഷേത്രം കാണും. ശേഷം ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് പ്രയാഗ്രാജിലേക്ക് റോഡ് മാർഗം പോകും. സംഗത്തിൽ പോകവാനും ഹനുമാൻ ക്ഷേത്രം കാണുവാനും ആണ് ഇവിടെ അവസരമുള്ളത്. ശേഷം രാത്രി 9 മണിക്ക് ഡല്‍ഹിയിലേക്ക് തിരിക്കും
പത്താം ദിവസം രാവിലെ ഭക്ഷണം ട്രെയിനിൽ നിന്നും നല്കും. ചണ്ഡിഗഡിൽ ഉച്ചകഴിഞ്ഞ് 2 മണിയോടു കൂടി എത്തിച്ചേരും
PC:Ranu Parashar

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കംഫർട്ട്, സുപ്പീരിയർ എന്നീ രണ്ടു ക്സാസുകളിലാണ് യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ സിംഗിൾ ഷെയറിന് 39850 രൂപയും ഡബിൾ/
ട്രിപ്പിൾ ഷെയറിന് 34650 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 31185 രൂപയുമാണ് നിരക്ക്
സുപ്പീരിയര്‍ ക്ലാസിൽ ക്ലാസിൽ സിംഗിൾ ഷെയറിന് 47820 രൂപയും ഡബിൾ/ ട്രിപ്പിൾ ഷെയറിന് 41580
രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 37425 രൂപയുമാണ് നിരക്ക്

PC:Jan Gemerle

കോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാംകോഴിക്കോട് നിന്നും ഗോള്‍ഡന്‍ ‌ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാം

മലേഷ്യയും സിംഗപ്പൂരും കാണാം!! പോക്കറ്റിനിണങ്ങുന്ന പാക്കേജുമായി ഐആര്‍സിടിസിമലേഷ്യയും സിംഗപ്പൂരും കാണാം!! പോക്കറ്റിനിണങ്ങുന്ന പാക്കേജുമായി ഐആര്‍സിടിസി

Read more about: irctc pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X