Search
  • Follow NativePlanet
Share
» »പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'

പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'

പട്ടായയും ബാങ്കോക്കുമെല്ലാം കണ്ട് ക്രിസ്മസ് ഏറ്റവും അടിപൊളിയായി ആഘോഷിച്ച് വരുവാൻ പറ്റിയ ഒരു യാത്ര!

ഈ വർഷത്തെ ക്രിസ്മസ് എങ്ങനെ ആഘോഷിക്കണം എന്നതിനെക്കുറിച്ച് എന്തെങ്കിലും പ്ലാൻ ആയോ?? അതോ എല്ലാ വർഷത്തെയും പോലെ നാട്ടിലെ ആഘോഷവും ചെറിയ യാത്രകളുമായി തന്നെ ചിലവഴിക്കുവാനാണോ പ്ലാൻ... എന്തായാലും ക്രിസ്മസിനൊരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒരു മികച്ച ഓഫർ വന്നിട്ടുണ്ട്. അതും പട്ടായയും ബാങ്കോക്കുമെല്ലാം കണ്ട് ക്രിസ്മസ് ഏറ്റവും അടിപൊളിയായി ആഘോഷിച്ച് വരുവാൻ പറ്റിയ ഒരു യാത്ര!

തായ്ലൻഡ്

തായ്ലൻഡ്

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്ന നാടുകളുടെ പട്ടികയിൽ തായ്ലൻഡിനെ ഉൾപ്പെടുത്തിയിട്ടില്ലാത്ത യുവാക്കൾ കാണില്ല. അവിടുത്തെ വെളുത്ത, പഞ്ചസാരത്തരികൾ പോലെ മണൽ കിടക്കുന്ന ബീച്ചുകളും രാവും പകലും നിറഞ്ഞു നിൽക്കുന്ന ആഘോഷവും പട്ടായയും ബാങ്കോക്കുമെല്ലാം പോകുന്നതും പരമാവധി യാത്ര ആസ്വദിക്കുന്നതുമെല്ലാം നടപ്പിലാക്കുവാൻ ഒരവസരം ഒത്തുവന്നിരിക്കുകയാണ്.

PC:Yavor Punchev

ക്രിസ്മസ് ആഘോഷം തായ്ലൻഡിൽ

ക്രിസ്മസ് ആഘോഷം തായ്ലൻഡിൽ

ഐ ആർ സി ടി സിയുടെ ക്രിസ്മസ് കാർണിവൽ തായ്ലൻഡ് പാക്കേജ് ഈ തവണ ക്രിസ്മസ് ആഘോഷം തായ്ലൻഡിൽ ചിലവഴിക്കുവാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഏതു പ്രായത്തിലുള്ള ആളുകൾക്കും ഡിസംബറിലെ ക്രിസ്മസ് ദിനം ഉള്‍പ്പെടെ, അഞ്ച് രാത്രിയും ആറ് പകലും ദൈർഘ്യമുള്ള പാക്കേജിൽ പങ്കാളികളാകാം. 1,000 മൈലിലധികം വെള്ള മണൽ ബീച്ചുകൾ, കടൽത്തീരങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹൈ സ്ട്രീറ്റ് ഷോപ്പുകൾ, തിരക്കേറിയ മാർക്കറ്റുകൾ, ബാക്ക് സ്ട്രീറ്റ് സ്റ്റാളുകൾ എന്നിങ്ങനെ ആഘോഷിക്കുവാനും കണ്ടറിയുവാനും ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.

PC:Florian Wehde

യാത്രാ തിയതി

യാത്രാ തിയതി


ഡിസംബർ 23ന് കൊൽക്കത്തയിൽ നിന്നാരംഭിക്കുന്ന യാത്ര അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നില്‍ക്കും. തിരികെ, ഡിസംബർ 28ന് പുലർച്ചെ കൊൽക്കത്തയിൽ മടങ്ങിയെത്തുന്നതോടെ യാത്ര അവസാനിക്കും.

PC: Panuson Norkaew

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും


യാത്രയുടെ ഒന്നാമത്തെ ദിവസം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 7.00 മണിയോടെ എത്തിച്ചേരണം. രാത്രി 11 മണിക്കാണ് വിമാനം പുറപ്പെടുന്നത്. പിറ്റേദിവസം പുലർത്തെ 2.45ന് വിമാനം ബാങ്കോക്കിലെത്തും. എയര്‍പോർട്ടിൽ നിന്നു ലഗേജും വിസ ഓൺ യും നേടിയ ശേഷം നേരെ പട്ടായയിലെ ഹോട്ടലിലേക്ക് പോകും. പ്രഭാത ഭക്ഷണം ഹോട്ടലിൽ ലഭ്യമാക്കും. വൈകുന്നേരത്തെ അൽകാസർ ഷോ മാത്രമാണ് ഈ ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ ഈ ദിവസം ബാക്കിയുള്ള സമയം നിങ്ങൾക്ക് വിശ്രമത്തിലും തനിയെ കുറച്ചു കാഴ്ചകള്‍ കാണുന്നതിനുമായി ചിലവഴിക്കാം. ഉച്ചഭക്ഷണവും അത്താഴവും പാക്കേജിന്റെ ഭാഗമായി ലഭിക്കും..

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം കോറൽ ഐലന്‍ഡ് ടൂർ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. സ്പീഡ് ബോട്ടില് ദ്വീപിലേക്ക് പോകും. ബീച്ച് ആക്റ്റിവിറ്റികൾ നമ്മുടെ സ്വന്തം ചിലവിൽ, താല്പര്യത്തിനനുസരിച്ച് ചെയ്യാം. തിരികെ ഉച്ചയോടെ പട്ടായ മെയിന്‍ ലാന്‍ഡിലേക്ക് മടങ്ങിവരും. രാത്രി ഭക്ഷണം ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നായിരിക്കും. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങലും അലങ്കാരങ്ങളുമെല്ലാം കാണുവാൻ രാത്രി തിരഞ്ഞെടുക്കാം.

PC: Sumit Chinchane

നാലാം ദിവസം

നാലാം ദിവസം

യാത്രയുടെ നാലാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നു ചെക്ക് ഔട്ട് ചെയ്ത് സഫാരി വേൾഡ് ടൂറിനായി പോകും. ഉച്ചഭക്ഷണവും ഈ യാത്രയിൽ ലഭ്യമാക്കും. ഇവിടുത്തെ കാഴ്ചകൾ കണ്ട ശേഷം വൈകുന്നേരത്തോടു കൂടി ബാംങ്കോക്കിലേക്ക് പോകും. അന്നു രാത്രി താമസവും ഭക്ഷണവും ബാങ്കോക്കിലെ ഹോട്ടലില്‍ ആണ്.

PC: Praveesh Palakeel

അഞ്ചാം ദിവസം

അഞ്ചാം ദിവസം

അ‍ഞ്ചാമത്തെ ദിവസം ഹോട്ടലിൽ പ്രഭാതഭക്ഷണം കവിച്ച ശേഷം ചെക്ക്-ഔട്ട് ചെയ്ത് ഹാഫ് ഡേ സിറ്റി ടൂറിനായി ഇറങ്ങും. ഗോൾഡൻ ബുദ്ധ, മാർബിൾ ബുദ്ധ എന്നീ കാഴ്ചകളാണ് പ്രധാനമായും കാണുന്നത്. തുടർന്ന് ഇന്ത്യൻ റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം. തുടർന്ന് വൈകുന്നേരം വരെ ലോക്കൽ ഷോപ്പിങ്ങിനും സൈറ്റ് സീയിങ്ങിനുമായി സമയം ചിലവഴിക്കാം. ശേഷം ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് അത്താഴം കഴിച്ച് കൊൽക്കത്തയിലേക്കുള്ള മടക്ക വിമാനത്തിനായി എയർപോർട്ടിലോക്ക് പോകും.

PC: Marcin Konsek

ആറാം ദിവസം

ആറാം ദിവസം


ആറാമത്തെ ദിവസം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 03.45 മണിക്ക് ആണ് ഫ്ലൈറ്റ് പുറപ്പെടുന്നത്. അത്, 04.45 ന് മണിക്കൂർ കൊൽക്കത്തയിൽ എത്തിച്ചേരും.

PC: A Pril

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന താമസസൗകര്യങ്ങൾക്കനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നക്. സിംഗിൾ ഷെയറിങ്ങിന് 57,000/- രൂപയും ഡബിൾ ഷെയറിങ്ങിന് 48,100/- രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 48,100/- രൂപയുമായിരിക്കും. കുട്ടികളിൽ ബെ് ആവശ്യമുള്ളവർക്ക് 46,200/-രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 41,300/- രൂപയുമാണ് നിരക്ക്.

PC: Evan Krause

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

യാത്രാവേളയിൽ സംസ്ഥാനങ്ങൾ/രാജ്യങ്ങൾ നിർദ്ദേശിക്കുന്ന കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ യാത്രക്കാർക്കും ഉത്തരവാദിത്വമുണ്ട്,
യാത്രയിൽ പങ്കെടുക്കുന്നവർക്ക് ഇരട്ട ഡോസ് വാക്സിനേഷൻ നിർബന്ധമാണ്
പാസ്‌പോർട്ടിന് ഇന്ത്യയിലേക്ക് മടങ്ങുന്ന തീയതി മുതൽ കുറഞ്ഞത് 06 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

PC: ConvertKit

പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X