Search
  • Follow NativePlanet
Share
» »ഹോൺബിൽ ഫെസ്റ്റിവൽ ഐആർസിടിസിയ്ക്കൊപ്പം.. പ്ലാൻ ചെയ്യാം ഒരു വടക്കു കിഴക്കൻ യാത്ര

ഹോൺബിൽ ഫെസ്റ്റിവൽ ഐആർസിടിസിയ്ക്കൊപ്പം.. പ്ലാൻ ചെയ്യാം ഒരു വടക്കു കിഴക്കൻ യാത്ര

ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾക്കായി ഐആർസിടിസി ഒരു പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ്.

2022ലെ നാഗാലാൻഡ് ഹോൺബിൽ ഫെസ്റ്റിവൽ തിയതി ഔദ്യോഗികമായി പുറത്തുവന്നതോടെ സഞ്ചാരികൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 1 മുതൽ പത്ത് വരെ നാഗാലാന്‍ഡിലെ കൊഹിമയ്ക്ക് സമീപമുള്ള കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിലാണ് ഫെസ്റ്റിവൽ നടത്തുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തുന്നു.

ഇപ്പോഴിതാ, ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന സഞ്ചാരികൾക്കായി ഐആർസിടിസി ഒരു പാക്കേജ് പുറത്തിറക്കിയിരിക്കുകയാണ്. ഫെസ്റ്റിവൽ മാത്രമല്ല, ഇവിടുത്തെ മറ്റുചില ഇടങ്ങൾ കൂടി പോകുന്ന വിധത്തിൽ രൂപകല്പന ചെയ്ത യാത്രയാണിത്. വിശദമായി വായിക്കാം.

ഫാസിനേറ്റിങ് സാൻഗായ്-ഹോൺബിൽ ഫിയസ്റ്റാ

ഫാസിനേറ്റിങ് സാൻഗായ്-ഹോൺബിൽ ഫിയസ്റ്റാ

ഫാസിനേറ്റിങ് സാൻഗായ്-ഹോൺബിൽ ഫിയസ്റ്റാ എന്നു പേരിട്ടിരിക്കുന്ന പാക്കേജ് ഹോൺബിൽ ഉത്സവത്തോടൊപ്പം മണിപ്പൂരിൽ നടക്കുന്ന പ്രസിദ്ധമായ സാൻഗായ് ഫെസ്റ്റിവൽ കൂടി കാണുവാൻ യാത്രക്കാരെ അനുവദിക്കുന്ന വിധത്തിൽ തയ്യാറാക്കിയിയിരിക്കുന്ന യാത്രയാണ്.
ഇംഫാൽ, കൊഹിമ, കൊനോമ എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്. നവംബർ 30 നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപ് സാൻഗായ് ഫെസ്റ്റിവലിനെക്കുറിച്ചും ഹോൺബിൽ ഫെസ്റ്റിവലിനെക്കുറിച്ചും മനസ്സിലാക്കാം

PC:Kaushik Mishra

സംഗായ് ഫെസ്റ്റിവൽ

സംഗായ് ഫെസ്റ്റിവൽ

മണിപ്പൂർ വിനോദസഞ്ചാര വകുപ്പ് നടത്തുന്ന സംസ്ഥാനത്തെ ടൂറിസം ആഘോഷങ്ങളിലൊന്നാണ് സംഗായ് ഫെസ്റ്റിവൽ. എല്ലാ വർഷവും നവംബർ 21 മുതൽ 30 വരെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഉത്സവത്തിൽ നൂറുകണക്കിനാളുകൾ എത്തിച്ചേരുന്നു. മണിപ്പൂരിന്റെ സംസ്ഥാന മൃഗമായ സാംഗായ് മാനുകളിൽ നിന്നാണ് ഫെസ്റ്റിവലിന് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദസ‍ഞ്ചാര സാധ്യതകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണിത് നടത്തുന്നത്. കല, സംസ്‌കാരം, കൈത്തറി, കരകൗശലവസ്തുക്കൾ, ഫൈൻ ആർട്‌സ്, തദ്ദേശീയ കായിക വിനോദങ്ങൾ, പാചകരീതി, സംഗീതം, സാഹസിക കായിക വിനോദങ്ങൾ, എന്നിങ്ങനെ എല്ലാ മേഖലകളിലും മണിപ്പൂരിന്റെ സംഭാവനകൾ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന അവസരം കൂടിയാണിത്.

PC:Psushant577

ഹോൺബിൽ ഫെസ്റ്റിവൽ

ഹോൺബിൽ ഫെസ്റ്റിവൽ

നാഗാലാൻഡിൽ എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെ നടക്കുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ. ഗോത്രങ്ങളുടെ നാടായ നാഗാലാൻഡിലെ വ്യത്യസ്ത ഗോത്രങ്ങൾ തമ്മിലുള്ള ഇടപഴകലുകൾ കൂട്ടുന്നതിനും നാഗാലാൻഡിന്റെ സാംസ്കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ആയാണ് ഇത് സംഘടിപ്പിക്കുന്നത്. 2000-ലാണ് ആദ്യ ഹോൺബിൽ ഫെസ്റ്റിവൽ നടന്നത്. കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജ് ആണ് ലൊക്കേഷൻ.

PC:Aravind Manickam

ഒന്നാം ദിവസം

ഒന്നാം ദിവസം

ഇംഫാലിൽ നിന്നുമാണ് യാത്രയുടെ തുടക്കം, ഈ പാക്കേജ് വഴി യാത്ര ചെയ്യുന്നവർ ആദ്യം ഇംഫാലിൽ എത്തിച്ചേരണം. അവിടെ നിന്നും നിങ്ങൾ നേരെ ഹോട്ടലിലേക്ക് പോകും. ശേഷം സാംഗാ ഫെസ്റ്റിവൽ നടക്കുന്ന ഇടത്തേയ്ക്ക് പോകും. യാത്രയിൽ സന്ദർശിക്കുന്ന ആദ്യ ഇടം ഈ ഫെസ്റ്റിവൽ ആണ്. അതിനുശേഷം തിരികെ ഹോട്ടലിലേക്ക് വരും.

PC:wikipedia

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാം ദിവസം മണിപ്പൂരിലെ പ്രധാനപ്പെട്ട ചില ഇടങ്ങൾ സന്ദർശിക്കും. ഹോട്ടലിൽ നിന്നും പ്രഭാതഭക്ഷണത്തിനു ശേഷം നേരെ ലോക്താക് തടാകത്തിലേക്ക് പോകും. ഏകദേശം ഒരു മണിക്കൂർ യാത്രാ ദൂരം ഇംഫാലിൽ നിന്നും ലോക്താക്കിലേക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകവുമാണിത്. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലാണ് ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്. ഒഴുകി നടക്കുന്ന തീരങ്ങളാണ് ഇവിടുത്തെ പ്രത്യേകത.
ലോക്താക്കിൽ നിന്നും പോകുന്നത് ഐഎൻഎ മ്യൂസിയത്തിലേക്കാണ്. സുഭാഷ ചന്ദ്ര ബോസിന്‍റെ ഇന്ത്യൻ നാഷണൽ ആർമി ആദ്യമായി ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തിയ സ്ഥലമാണിത്. പിന്നീട് കെയ്ബുൾ ലംജാവോ നാഷണൽ പാർക്കും ജാപ്പനീസ് യുദ്ധ സ്മാരകവും സന്ദർശിക്കും. അന്ന് രാത്രി വിശ്രമവും താമസവും ഇംഫാലിലെ ഹോട്ടലിൽ.

PC:Sharada Prasad CS

മൂന്നാം ദിവസം

മൂന്നാം ദിവസം

ഇംഫാൽ നഗരക്കാഴ്ചകൾക്കും ക്ഷേത്രസന്ദർശനത്തിനുമായാണ് മൂന്നാമത്തെ ദിവസം ചിലവഴിക്കുന്നത്. പ്രഭാത ഭക്ഷണത്തിനു ശേഷം കാംഗ്ല ഫോർട്ട്, ഇംഫാൽ യുദ്ധ സെമിത്തേരി, ഇംഫാൽ മ്യൂസിയം, ഗോവിന്ദജീ ക്ഷേത്രം, ഇസ്‌കോൺ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകും. അന്ന് രാത്രിയും ചിലവഴിക്കുന്നത് ഇംഫാലിൽ തന്നെയാണd.

PC:DeepanjanGhosh

നാലാം ദിവസം

നാലാം ദിവസം

നാലാമത്തെ ദിവസം നീണ്ട സന്ദർശനങ്ങളൊന്നും ഒരുക്കിയിട്ടില്ല. രാവിലെ ഇംഫാലിൽ നിന്നും കൊഹിമയിലേക്ക് വരും. ഇവിടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം കൊഹിമ സിറ്റിയിലെ വാർ മെമ്മോറിയൽ സന്ദർശിക്കും. അന്ന് രാത്രി താമസം കൊഹിമയിലായിരിക്കും.

PC:PP Yoonus

അഞ്ചാം ദിവസം

അഞ്ചാം ദിവസം

യാത്രയിൽ ഏറ്റവും കാത്തിരിക്കുന്ന ദിവസമാണ് അഞ്ചാമത്തേത്. രാവിലെ ഭക്ഷണത്തിനു ശേഷം നേരെ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന കിസാമ വില്ലേജിലേക്ക് പോകും. ഒരു ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ഗോത്രങ്ങളും ഗോത്ര ആചാരങ്ങളും പരിചയപ്പെടുവാനും മനസ്സിലാക്കുവാനും ഉള്ളതാണ് ഈ അവസരം. രാത്രിയിൽ സ്ട്രീറ്റ് കാർണിവലിൽ പങ്കെടുക്കുവാനും അവസരമുണ്ട്.

PC:Avantikac98

ലോകം വിരുന്നെത്തുന്ന പത്തുദിനങ്ങൾ.. നാഗാലാൻഡ് ഒരുങ്ങുന്നു.. ഹോൺബിൽ ഫെസ്റ്റിവല്‍ ഇതാ ഇങ്ങെത്തി!ലോകം വിരുന്നെത്തുന്ന പത്തുദിനങ്ങൾ.. നാഗാലാൻഡ് ഒരുങ്ങുന്നു.. ഹോൺബിൽ ഫെസ്റ്റിവല്‍ ഇതാ ഇങ്ങെത്തി!

ആറാം ദിവസം

ആറാം ദിവസം

ആറാമത്തെ ദിവസം നാഗാലാൻഡിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്ന് സന്ദർശിക്കും. ഏഷ്യയിലെ തന്നെ ആദ്യ ഗ്രീന്‍ വില്ലേജുകളിലൊന്നായ ഖൊനോമ ഗ്രാമത്തിലേക്കാണ് യാത്ര. നാഗാലാൻഡിലെ ഗോത്രവർഗ്ഗക്കാരുടെ കൃത്യമായ ജീവിതരീതികളും മറ്റും നേരിട്ടു മനസ്സിലാക്കുവാൻ ഈ യാത്ര സഹായിക്കും. ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവിടമുള്ളത്. നാഗാലാന്‍ഡിലെ അങ്കാമി
വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാർ. കൊഹിമയിൽ നിന്നും വെറും 20 കിമീ മാത്രം അകലെയാണ് ഈ ഗ്രാമമുള്ളത്. രാത്രി ഇംഫാലിലേക്ക് മടങ്ങും.

ഏഴാം ദിവസം

ഏഴാം ദിവസം

യാത്രയുടെ ഏഴാം ത്തിന് ശേഷം ഇമാ മാർക്കറ്റ് എന്നറിയപ്പെടുന്ന ക്വാറംബാൻഡ് കീത്തല്‍ സന്ദർശിക്കും. ഇതിനു ശേഷം ഷോപ്പിങ്ങിനായി പോകാം. അതുകഴിഞ്ഞ് എയർപോർട്ടില്‍ ഡ്രോപ്പ് ചെയ്യും.

PC:PP Yoonus

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്


7-10 വരെ ആളുകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ സിംഗിൾ ഒക്യുപന്‍സിക്ക് 57,200.00 രൂപയും ഡബിള് ഒക്യുപൻസിക്ക് 35,540.00 രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 31,830.00 രൂപയും കുട്ടികളിൽ ബെഡ് ആവശ്യമുള്ള 5-11 പ്രായത്തിലുള്ളവർക്ക് 19,700.00 രൂപയും ബെഡ് ആവശ്യമില്ലാത്ത 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 9,310.00 രൂപയുമാണ് നിരക്ക്.

Fascinating SANGAI-HORNBILL Fiestas Ex Imphal എന്നാണ് പാക്കേജ് പേര്. ഏറ്റവും കുറഞ്ഞത് 7 പേരെങ്കിലും ഉള്ള യാത്രാ ഗ്രൂപ്പിനാണ് പാക്കേജ് ബുക്ക് ചെയ്യുവാൻ സാധിക്കുക. പരമാവധി പത്ത് പേർ വരെയാകാം. പത്തിൽകൂടുതൽ ആളുകളുണ്ടെങ്കിൽ ഐആർസിടിസിയുടെ ഗുവാഹത്തി റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാൻ.
PC:Suraj Jadhav

ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍ഏഴു സഹോദരിമാരും അവരുടെ ഒരേയൊരു സഹോദരനും..വടക്കു കിഴക്കന്‍ ഇന്ത്യയുടെ രസകരമായ വിശേഷങ്ങള്‍

വേട്ടയാടി ജീവിച്ചിരുന്നവര്‍ ഹരിതഗ്രാമത്തിന്‍റെ ഉടമകളായ കഥ, ഖൊനോമ അതിശയിപ്പിക്കുംവേട്ടയാടി ജീവിച്ചിരുന്നവര്‍ ഹരിതഗ്രാമത്തിന്‍റെ ഉടമകളായ കഥ, ഖൊനോമ അതിശയിപ്പിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X