Search
  • Follow NativePlanet
Share
» »പുതുവർഷ യാത്ര വിയറ്റ്നാമിലേക്ക്! ഒഴുകുന്ന വീടുകളും ക്രൂസ് യാത്രയും! ഐആർസിടിസിയുടെ കിടിലം പ്ലാൻ

പുതുവർഷ യാത്ര വിയറ്റ്നാമിലേക്ക്! ഒഴുകുന്ന വീടുകളും ക്രൂസ് യാത്രയും! ഐആർസിടിസിയുടെ കിടിലം പ്ലാൻ

2023 ൽ ഐആർസിടിസി ഒരുക്കിയിരിക്കുന്ന ഏറ്റവും വ്യത്യസ്തമായ പാക്കേജുകളിൽ ഒന്നാണ് വിന്‍റർ സ്പെഷ്യൽ വിയറ്റ്നാം വേവ്സ് യാത്ര

വിയറ്റ്നാം.. ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവിൽ പോകുവാൻ സാധിക്കുന്ന അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം. ഓരോ കാഴ്ചയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന നാട്. ഇല്ലായ്മയിൽ നിന്നും ഇന്നു കാണുന്ന ഉയരങ്ങൾ കീഴടക്കിയ ഇടം... എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഈ കൊച്ചു നാടിന്‍റേത്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യമായ വിയ്റ്റാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട രാജ്യമാണ്. ഒരു വിയറ്റ്നാം യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ഇനി പോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു മികച്ച അവസരം വന്നിരിക്കുകയാണ്. 2023 ൽ ഐആർസിടിസി ഒരുക്കിയിരിക്കുന്ന ഏറ്റവും വ്യത്യസ്തമായ പാക്കേജുകളിൽ ഒന്നാണ് വിന്‍റർ സ്പെഷ്യൽ വിയറ്റ്നാം വേവ്സ് യാത്ര

വിന്‍റർ സ്പെഷ്യൽ വിയറ്റ്നാം വേവ്സ്

വിന്‍റർ സ്പെഷ്യൽ വിയറ്റ്നാം വേവ്സ്

വിന്‍റർ സീസണിലെ വിയറ്റ്നാം സൗന്ദര്യം സഞ്ചാരികളിലേക്കെത്തിക്കുവാനായി ഐആർസിടിസി നടത്തുന്ന അന്താരാഷ്ട്ര യാത്രയാണ് വിന്‍റർ സ്പെഷ്യൽ വിയറ്റ്നാം വേവ്സ്. വിയറ്റ്നാമിലെ പ്രധാന ഇടങ്ങളെല്ലാം കണ്ടുവരുവാൻ സാധിക്കുന്ന വിധത്തിൽ പ്ലാൻ ചെയ്തിരിക്കുന്ന ഈ യാത്ര പുതുവർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം.

ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്ര

ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്ര

ആറു രാത്രിയും ഏഴു പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ഹാലോങ് ബേ, ഹാനോയ്, ഹോ ചിമിൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. പുരാതന ഹിന്ദു ക്ഷേത്രങ്ങൾ, അതിശയകരമായ നദി ഡെൽറ്റകൾ, ചരിത്ര സ്മാരകങ്ങൾ, ബുദ്ധ വിഹാരങ്ങൾ എന്നിവയ്ക്ക് പേരുകേട്ട വിയറ്റ്നാം പുതുവർഷ യാത്രകൾക്ക് പറ്റിയ ഇടമായിരിക്കും.

ഒന്നാം ദിവസവും രണ്ടാം ദിവസവും

ഒന്നാം ദിവസവും രണ്ടാം ദിവസവും

കൊൽക്കത്തയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. രാത്രി 8.40 നാണ് വിമാനം പുറപ്പെടുന്നത്. പിറ്റേന്ന് പുലർച്ചെ 1.40ന് വിമാനം ഹോ ചിമിൻ സിറ്റിയിൽ ലാന്‍ഡ് ചെയ്യും. അവിടുന്ന് നേരേ ഹോട്ടലിലേക്ക് പോകും. പ്രഭാതഭക്ഷണത്തിന് ശേഷം ഹോ ചി മിൻ സിറ്റി ടൂർ ആരംഭിക്കും. നോട്രെ ഡാം കത്തീഡ്രൽ, റീയൂണിഫിക്കേഷൻ പാലസ്, യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ മ്യൂസിയത്തിന്റെ ശ്രദ്ധേയമായ സൈറ്റ് എന്നിവ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് ഹോ ചി മിൻ സിറ്റിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കു ചി ടണലിലേക്ക് പോകും. ഇത്രയുമാണ് രണ്ടാമത്തെ ദിവസത്തെ യാത്ര.

PC: Tron Le/ Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയിലെ മൂന്നാം ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം മൈ തോ എന്ന സ്ഥലത്തേയ്ക്ക് പോകും. ഏകദേശം ഒന്നര മണിക്കൂർ യാത്രയാണിത്. ഇത് എത്തിച്ചേരുന്നത് കനാലുകളുടെയും ചാനലുകളുടെയും വിശാലമായ ഇടത്തിലാണ്. ഇവിടെ വെച്ച് നിങ്ങൾക്ക് "ഡ്രാഗൺ, യൂണികോൺ, ടർട്ടിൽ, ഫീനിക്സ്" എന്നിവയുൾപ്പെടെ മെകോംഗ് നദിയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. ഫ്ലോട്ടിംഗ് ഫിഷ് ഹൗസുകള്‍ നേരിട്ട് പരിചയപ്പെടുവാനും ആസ്വദിക്കുവാനും അവസരമുണ്ടായിരിക്കും. യാത്രയിലെ ഏറ്റവും വ്യത്യസ്തമായ കാര്യങ്ങളിലൊന്നാണ് അടുത്തത്. . നദി മുറിച്ചുകടന്ന് മറുവശത്തു പോയി, തേങ്ങാ മിഠായി ഉണ്ടാക്കുന്നതെങ്ങനെ എന്നതിന്റെ ഘട്ടം ഘട്ടമായുള്ള പ്രക്രിയ കണ്ടുമനസ്സിലാക്കുവാൻ പരമ്പരാഗത ഇടത്താണ് പോകുന്നത്. അവിടെ നിന്നും മറ്റുചില പ്രാദേശിക കാഴ്ചകൾ കാണുവാന് പോകാം. ശേഷം വിയറ്റ്നാമീസ് 5-കോഴ്സ് ഭക്ഷണം കഴിക്കാം. ഉച്ച വിശ്രമത്തിനു ശേഷം പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരാതന തെക്കൻ സവിശേഷ നിർമ്മിതിയാ Vĩnh Tràng പഗോഡയിലേക്കാണ് പോകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധപ്രതിമകൾ ഇവിടെ കാണാം. അതിനുശേഷം രാത്രിയോടെ ഹോ ചി മിൻ സിറ്റിയിലേക്ക് മടങ്ങും

നാലാം ദിവസം

നാലാം ദിവസം

നാലാം ദിവസത്തെ യാത്രകൾ ഹനോയ് ആണ് സന്ദർശിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം, ഹാ നോയിലേക്കുള്ള വിമാനം കയറും. 1070-ൽ നിർമ്മിച്ച വിയറ്റ്നാമിലെ ആദ്യത്തെ സർവകലാശാലയായ ടെമ്പിൾ ഓഫ് ലിറ്ററേച്ചർ സന്ദര്‍ശിക്കും. പരമ്പരാഗത ശൈലിയിലുള്ള വിയറ്റ്നാമീസ് വാസ്തുവിദ്യയുടെ കാഴ്ചയാണ് ഇവിടെ സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുക. ഇതിനു ശേഷം Ngoc Son Temple &Hoan Kiem Lake കൂടി യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനോയിലെ സാധാരണക്കാരായ ആളുകളെ മനസ്സിലാക്കുവാൻ ഹനോയ് ഓൾഡ് ക്വാർട്ടർ, ഹനോയിയിലെ സെറാമിക് മൊസൈക്ക്,ട്രാൻ ക്വോക്ക് പഗോഡ & വെസ്റ്റ് തടാകം,ബാ ദിൻ സ്ക്വയർ - ഹോ ചി മിന്നിന്റെ പഴയ വസതി,വൺ പില്ലർ പഗോഡ, ഹനോയിയിലെ വലിയ പ്രാദേശിക മാർക്കറ്റുകളിലൊന്നായ ഡോങ് സുവാൻ മാർക്കറ്റ് ,ഹാങ് ഗായ് ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവയാണ് ഈ ദിവസത്തെ കാഴ്ചകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാംഅടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

അഞ്ചാം ദിവസം

അഞ്ചാം ദിവസം

ഹാ ലോംഗ് ബേ ക്രൂയിസ് ആണ് അഞ്ചാം ദിവസത്തെ ആകർഷണം. ഹാ ലോംഗ് സിറ്റിയിലെ ബൈ ടു ലോംഗ് ബേയിലേക്കാണ് ഈ ദിവസം പോകുന്നത്. ക്രൂസ് യാത്രയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. വിശ്രമത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ലോംഗ് ബേയിലെ മനോഹരമായ പ്രദേശമായ കാപ് ലാ ദ്വീപ് കാണുന്നതിനായുള്ള ക്രൂസ് യാത്ര തുടങ്ങും. കയാക്കിങ്ങിനും നീന്തുവാനുമെല്ലാം ഉള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. തിരികെ ബോട്ടിലേക്ക് മടങ്ങി സൂര്യാസ്തമയ സമയം കാണുവാനും കുറച്ച് നേരം ഡെക്കിൽ വിശ്രമിക്കുവാനും സാധിക്കും. അതിനു ശേഷം കപ്പലിൽ സമൃദ്ധമായ ഡിന്നർ,സൺഡെക്കിൽ വിശ്രമിക്കാനും സംഗീതം കേൾക്കാനുമുള്ള ഒഴിവു സമയം, ഫിഷിങ്, കരോക്കെ, എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്ത് ആ രാത്രി ആസ്വദിക്കാം.

ആറാം ദിവസവും ഏഴാം ദിവസവും

ആറാം ദിവസവും ഏഴാം ദിവസവും

ഈ ദിവസം തുടങ്ങുന്നത് പരമ്പരാഗത വിയറ്റ്നാമീസ് ഭക്ഷണത്തിലായിരിക്കും. അതിനു ശേഷം ThienCanh Son ഗുഹ പര്യവേക്ഷണം ചെയ്യുവാനായി പോകും. ഹാ ലോംഗ് ബേ, ബൈ ടു ലോംഗ് ബേ, എന്നിവയുടെ ചരിത്രവും പ്രത്യേകതകളുമെല്ലാം ഇവിടെ നിന്നു മനസ്സിലാക്കാം. അതിനു ശേഷം തിരികെ ബോട്ടിലേക്കു മടങ്ങിവരും. തുടർന്ന് പാക്കിംഗ് പൂർത്തിയാക്കാം. ഇതിനു ശേഷം പാക്കേജിന്റെ ഭാഗമായി വിയറ്റ്നാമീസ് പാചകരീതി സ്വയം ഉണ്ടാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ശേഷം ഹോൺ ഗായി പിയറിൽ ഇറങ്ങി ഹാലോംഗ് ബേ യിലെത്തി ഹനോയിയിലേക്ക് മടങ്ങുന്നു.

ഏഴാം ദിവസം പുലർച്ചെ 3.10 നാണ് മടക്ക വിമാനം. 4.45ന് വിമാനം കൊൽക്കത്തയിലെത്തും.

യാത്രാ തിയതി

യാത്രാ തിയതി

നിലവിൽ രണ്ട് തിയതികളാണ് IRCTC Winter Special Vietnam Waves യാത്രയ്ക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 9.01.2023 to 15.01.2023 ഉം 13.02.2023 to 19.02.2023 ഉം. കൊൽക്കത്തയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്.

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രക്കാർ അവർ തിരഞ്ഞെടുക്കുന്ന താമസസൗകര്യങ്ങൾ കണക്കാക്കിയാണ് ടിക്കറ്റ് നിരക്ക് നല്കേണ്ടത്. സിംഗിൾ ഷെയറിങ്ങിന് ഒരാൾക്ക് 1,02,900/- രൂപയും ഡബിൾ ഷെയറിങ്ങിന് 82,000/- രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 81,800/- രൂപയുമാണ് നിരക്ക്. കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 66,800/- രൂപയും ആവശ്യമില്ലാത്തവർക്ക് 62,400/- രൂപയും നിരക്ക് വരും.

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസിവെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'

Read more about: world irctc budget travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X