Search
  • Follow NativePlanet
Share
» »ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം

ഇരട്ടപ്പുഴ ഒഴുകുന്ന ഇരിട്ടി അഥവാ മലയോരത്തിന്റെ ഹരിത നഗരം

By Elizabath Joseph

കേരളത്തിന്റെ കൂർഗ് താഴ്വര, മലയോരത്തിന്റെ ഹരിത നഗരം.. പേരുകൾ പലതുണ്ട് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രശസ്ത കുടിയേറ്റ നഗരമായ ഇരിട്ടിക്ക്. മൈസുരുമായി നേരിട്ടുള്ള വ്യാപാര ബന്ധങ്ങൾ ഒരു കാലത്ത് സജീവമായിരുന്ന ഇവിടം കണ്ണൂരിൽ മണ്ണിനെ പൊന്നാക്കിയവർ ജീവിക്കുന്ന നാടുകൂടിയാണ്. നദികളും അരുവികളും പച്ച പുതച്ച കുന്നുകളും താഴ്വാരങ്ങളും ഒക്കെ ചേരുന്ന ഇവിടം അടുത്തുള്ള ഗ്രാമങ്ങൾക്ക് വ്യവസായ കേന്ദ്രമാണ്. മലയോരത്തെ പൊന്നണിയിക്കുന്ന ഇരിട്ടിയിലെ വിശേഷങ്ങൾ...

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരുകണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

പേരു വന്ന വഴി

പേരു വന്ന വഴി

ബാരാപ്പുഴയും ബാവലിപ്പുഴയും ചേർന്നൊഴുകുന്ന നാടാണ് ഇരിട്ടി. ഈ രണ്ടു പുഴകളും ചേരുന്ന ഇടമെന്ന നിലയിൽ ഇരിട്ടി ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ഇരട്ടപ്പുഴ എന്നായിരുന്നു. കാലം മുന്നോട്ട് പോയപ്പോൾ ഇരട്ടപ്പുഴ എന്നത് ചുരുങ്ങി ഇരിട്ടി എന്നായി മാറുകയായിരുന്നു. കൊടക് കൊട്ടിയൂർ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന വളപട്ടണം പുഴയുടെ തീരത്താണ് ഇരിട്ടി സ്ഥിതി ചെയ്യുന്നത്.
മലബാറിന്റെ തന്നെ അഭിമാനമായ ഇരിട്ടിയിലൂടെ പ്രധാനമായും മൂന്നു പുഴകളാണ് ഒഴുകുന്നത്,. ബാവലി പുഴ, ആറളം നദി, വേണി നദി എന്നിവയാണവ.

PC:Akhilzid

 എത്തിച്ചേരാൻ

എത്തിച്ചേരാൻ

കണ്ണൂർ ജില്ലയിലെ പ്രധാന നഗരങ്ങളായ തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഇവിടേക്ക് എത്തിച്ചേരുവാൻ ഒരേ ദൂരമാണുള്ളത്. കണ്ണൂരിൽ നിന്ന് 42 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 42 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 47 കിലോമീറ്ററും ആണ് ഇരിട്ടിയിലെക്കുള്ള ദൂരം

PC:Vinayaraj

പഴശ്ശി ഡാം

പഴശ്ശി ഡാം

ഇരിട്ടിക്ക് സമീപമുള്ള മട്ടന്നൂരിലാണ് പ്രസശ്തമായ പഴശ്സി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കുയിലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാൽ കുയിലൂർ അണക്കെട്ട് എന്നും ഇത് അറിയപ്പെടുന്നു. വളപട്ടണം പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് കൃഷി ആവശ്യങ്ങൾക്കായി കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലേക്കും വെള്ളം എത്തിക്കുക എന്ന ഉദ്ദേശത്തിലാണ് നിർമ്മിച്ചതെങ്കിലും അക്കാര്യത്തിൽ ഇത് പൂർണ്ണ പരാജയമായിരുന്നു. എന്നാൽ സ‍ഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരിടമാണ് പഴശ്ശി അണക്കെട്ട് എന്ന കാര്യത്തിൽ സംശയമില്ല. ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:Vinayaraj

കാലത്തെ അതിജീവിച്ച ഇരിട്ടിപ്പാലം

കാലത്തെ അതിജീവിച്ച ഇരിട്ടിപ്പാലം

ഇരിട്ടിയുടെ ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള ഒന്നാണ് 1933 ൽ നിർമ്മിക്കപ്പെട്ട ഇരിട്ടിപ്പാലം. സ്റ്റീൽ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ പാലം ബ്രിട്ടീഷ് അധികൃതർ കൊടകിനെയും തലശ്ശേരിയേയയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് നിർമ്മിച്ചത്. കൊടക് കാടുകളിൽ നിന്നും തടികൾ തലശ്ശേരി തുറമുഖത്തേക്ക് കൊണ്ടുവരികയായിരുന്നു അതിന്റെ ലക്ഷ്യം.
1887ലും 1928 ലും ബ്രിട്ടീഷുകാർ ഇവിടെ പാലങ്ങൾ നിർമ്മിച്ചുവെങ്കിലും അവ രണ്ടും തകരുകയായിരുന്നു. പിന്നീടാണ് ഇന്നു കാണുന്ന സ്റ്റീൽ പാലം നിർമ്മിച്ചത്. 1933ലാണ് സ്റ്റീൽ പാലം നിർമ്മിക്കുന്നത്.

PC:Wikipedia

ആറളം ഫാം

ആറളം ഫാം

ഇരിട്ടിക്കു സമീപത്തെ ഏറ്റവും വലിയ ആകർഷണമാണ് ആറളം ഫാം. 55 കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം തലശ്ശേരിയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1984 ൽ രൂപീകരിക്കപ്പെട്ട ഈ ഫാമിൽ വിവിധ ഇനം വന്യജീവികൾ വസിക്കുന്നുണ്ട്.
ഡിസംബർ-ജനുവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം ഇവിടുത്തെ വലിയ പ്രത്യേകതയാണ്. കുടക് മലനിരകളിൽ നിന്നും വയനാട് കടുകൾ വഴിയാണ് ഈ ആൽബട്രോസ് ശലഭങ്ങൾ കടന്നു പോകുന്നത്. അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും പക്ഷികളും ഇവിടെ കാണപ്പെടുന്നു.

PC: Manojk

ചിങ്കണ്ണിപ്പുഴ

ചിങ്കണ്ണിപ്പുഴ

വളപട്ടണം നദിയുടെ പോഷക നദിയായ ചീങ്കണ്ണിപ്പുഴ ആറളം വനത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. മീൻമുട്ടി, മീൻചാവി എന്നീ രണ്ടു വെള്ളച്ചാട്ടങ്ങൾ ചീങ്കണ്ണിപ്പുഴയിൽ ഉണ്ട്. ആറളം വന്യജീവി സങ്കേതത്തിന്റെ 15 കിലോമീറ്റർ ഉള്ളിലാണ് ഈ പുഴ സ്ഥിതി ചെയ്യുന്നത്.

PC:Manojk

സന്ദർശന സമയം

സന്ദർശന സമയം

സെപ്തംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദർശകരെ അനുവദിക്കുകയുള്ളു.

PC: Jeevan Jose

 തൊടിക്കളം ക്ഷേത്രം

തൊടിക്കളം ക്ഷേത്രം

ഇരിട്ടിയിൽ നിന്നും 33 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൊടീക്കളം ക്ഷേത്രം പുരാവസ്തു വകുപ്പിനു കീഴിൽ സംരക്ഷിക്കപ്പെടുന്ന പൂരാതന ക്ഷേത്രങ്ങളിലൊന്നാണ്. കേരളത്തിലെ 108 പൗരാണിക കേന്ദ്രങ്ങളില്‍ ഒന്നായ തൊടീക്കളം ശിവക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ്. ജൈവച്ചായക്കൂട്ടുകള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന തൊടീക്കളം ചുവര്‍ചിത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ ചുമര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്.
പഴശ്ശിരാജാവിന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. തലശ്ശേരിക്ക് സമീപമുള്ള കണ്ണവമാണ് തൊടിക്കളത്തിനടുത്തുള്ള മറ്റൊരു സ്ഥലം.

കൂട്ടുപുഴ

കൂട്ടുപുഴ

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കൂട്ടുപുഴ രണ്ട് പുഴകള്‍ തമ്മില്‍ കൂടിച്ചേരുന്ന സ്ഥലമാണ്. മാത്രമല്ല, കേരളത്തെയും കര്‍ണ്ണാടകയെയും തമ്മില്‍ കൂട്ടിമുട്ടിക്കുന്ന പാലം കൂടിയാണ് കൂട്ടുപുഴ പാലം. 1928 ല്‍ ബ്രിട്ടീഷുകാരാണ് തൂണുകള്‍ ഇല്ലാത്ത ആര്‍ച്ച് പാലം നിര്‍മ്മിച്ചത്.
തൂണുകൾ ഇല്ലാതെ നിർമ്മിച്ച ആർച്ച് പാലം കൂടിയാണ് ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X