തിരുനെല്‍വേലിയിലെ ഇരുട്ടുകടയേക്കുറിച്ച് കേട്ടിട്ടുണ്ടോ? പ്രശസ്തമായ തിരുനെല്‍വേലി ഹല്‍വയേക്കുറിച്ചോ? എന്നാല്‍ ഇനി പറയാന്‍ പോകുന്നത് തിരുനെല്‍വേലി ഹല്‍വ കിട്ടുന്ന ഇരുട്ടുകടയേക്കുറിച്ചാണ് പിന്നെ അവിടുത്തെ ഹല്‍വയേക്കുറിച്ചും.
ഇരുട്ടുകട
തിരുനെല്‍വേലിയിലെ പ്രശസ്തമായ നെല്ലിയപ്പാര്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തായാണ് ഇരുട്ടുകട എന്ന ഹല്‍വക്കട സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം 5.30 മുതല്‍ ഏഴര വരെയേ ഈ കട പ്രവര്‍ത്തിക്കുകയുള്ളു. മാത്രമല്ല കടയില്‍ വെളിച്ചമൊന്നും ഉണ്ടാകില്ല. അത്യാവശ്യം വെളിച്ചം കാണാന്‍ ഒരു ചെറിയ ബള്‍ബ് മാത്രം.
നെല്ലൈയപ്പാര്‍ ക്ഷേത്രത്തേക്കുറിച്ച് വായിക്കാം

രാജസ്ഥാന്‍ കുടുംബം
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ നിന്ന് വന്ന ഒരു കുടുംബമാണ് ഇവിടെ ഇത്തരത്തില്‍ ഒരു ഹല്‍വക്കട തുടങ്ങിയത്. തിരുനെല്‍വേലി ഹല്‍വയെന്ന പേരില്‍ പലസ്ഥലങ്ങളില്‍ നിന്നും ഹല്‍വ കിട്ടുമെങ്കിലും യഥാര്‍ത്ഥ തിരുനെല്‍വേലി ഹല്‍വ കിട്ടണമെങ്കില്‍ ഇരുട്ടുക്കടയില്‍ പോകാണം.
നീണ്ട ക്യൂ
അഞ്ചരയ്ക്കാണ് കട തുറക്കുന്നതെങ്കിലും അതിന് മുന്‍പെ ഹല്‍വ വാങ്ങാന്‍ വന്നവരുടെ നീണ്ട ക്യൂ കാണാം. ഈ കടയില്‍ ഇരുട്ടായതിനാലാണ് ഇരുട്ടുക്കട എന്ന് അറിയപ്പെടുന്നത്. അല്ലാതെ കടയ്ക്ക് പ്രത്യേകിച്ച് പേരോ സൈന്‍ബോര്‍ഡുകളോ ഒന്നുമില്ല.
താമരഭരണിയുടെ രുചി
ഇവിടെ ലഭിക്കുന്ന ഹല്‍വയുടെ രുചിക്ക് പിന്നില്‍ താമരഭരണി നദിയിലെ ജലമാണെന്ന് പറയപ്പെടുന്നുണ്ട്. ഈ നദിയിലെ ജലമാണ് ഹല്‍വയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
മെഷിനുകള്‍ ഇല്ലാ
ഇന്നത്തേക്കാലത്ത് ചെറിയ ഒരു ബേക്കറിയില്‍ പോലും മെഷിനുകള്‍ ഉപയോഗിച്ചാണ് ഹല്‍വകളും മറ്റും നിര്‍മ്മിക്കുന്നത്. എന്നാല്‍ പൂര്‍ണമായും കൈകൊണ്ട് മാത്രമാണ് ഇരുട്ടുക്കടയില്‍ ലഭിക്കുന്ന തിരുനെല്‍വേലി ഹല്‍വ നിര്‍മ്മിക്കുന്നത്.
തിരുനെല്‍വേലിയേക്കുറിച്ച്
തിരുനെല്‍വേലി എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇവിടുത്തുകാര്‍ക്ക് ഇത് നെല്ലൈയാണ്. തിന്നെവേലി, നെല്ലൈ, തിരുനെല്‍ വേലി എന്നിങ്ങനെ പ്രധാനമായും മൂന്നു പേരുകളുണ്ട് തിരുനെല്‍വേലിക്ക്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശം തിന്നെവേലി എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുനെല്‍ വേലിയുടെ ഒരു ആംഗലേയ രൂപമാറ്റമെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് വീണ്ടും തിരുനെല്‍വേലി എന്നായി മാറി. പക്ഷെ ഇവിടുത്തുകാര്‍ക്ക് ഇതിപ്പോഴും നെല്ലൈ തന്നെയാണ്. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ക്ഷേത്ര നഗരിയായ തിരുനെല്‍വേലി സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














