» »കശ്മീ‌രില്‍ ‌യാത്ര പോകുന്നത് സുരക്ഷിതമാണോ? കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ടതെല്ലാം

കശ്മീ‌രില്‍ ‌യാത്ര പോകുന്നത് സുരക്ഷിതമാണോ? കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ടതെല്ലാം

Posted By: Staff

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമെന്ന് കശ്മീ‌ര്‍ വിശേഷി‌പ്പിക്കപ്പെടുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഉള്ളില്‍ ഒരു ഭയമാ‌ണ്. യു‌ദ്ധങ്ങളും കലഹങ്ങളും കശ്മീരിനെ അശാന്തിയുടെ ‌പ്രതീ‌കമാക്കി തീര്‍‌ത്തിട്ടുണ്ട്.

അതുകൊ‌ണ്ട് തന്നെ കശ്‌മീരിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പ് സഞ്ചാരികള്‍ പോകണോ വേണ്ടയോ എന്ന ആശങ്കയിലായിരിക്കും. എന്നാല്‍ കശ്മീര്‍ അത്ര കുഴപ്പം പിടിച്ച സ്ഥലമൊന്നും അല്ല.

കശ്മീരില്‍ പോകു‌മ്പോള്‍ ഓര്‍മ്മിക്കുക; നിങ്ങള്‍ ചെയ്തിരിക്കേണ്ട 10 കാര്യങ്ങള്‍

‌കശ്മീരില്‍ സന്ദര്‍ശിച്ചിരിക്കേണ്ട 30 സ്ഥലങ്ങള്‍ പരിചയ‌പ്പെടാം

01 സോനാമാര്‍ഗ്

01 സോനാമാര്‍ഗ്

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് സോനാമാര്‍ഗ് സ്ഥിതി ചെയ്യുന്നത്. സ്വര്‍ണ്ണപുല്‍ത്തക്കിടി എന്നാണ് സോനാമാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. അഗാധനീലിമയാര്‍ന്ന ആകാശങ്ങളെ ചുംബിച്ച് നില്‍ക്കുന്ന മഞ്ഞ്മൂടിയ മലനിരകള്‍ക്കിടയിലെ സുന്ദരമായ സ്ഥലം സോനാമര്‍ഗ് എന്ന സ്ഥലത്തെ അങ്ങനെയേ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളു. വിശദമായി വായിക്കാം

Photo Courtesy: Tony Gladvin George

02 ശേ‌ഷ്നാഗ് തടാകം

02 ശേ‌ഷ്നാഗ് തടാകം

പ്രശസ്തമായ അമര്‍നാഥ് യാത്രയിലെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ശേഷ്നാഗ് തടാകം. ജമ്മു കശ്മീരിലെ പഹല്‍‌ഗാമില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ശേഷ്‌നാഗ് തടാകം സന്ദര്‍ശിച്ചതിന് ശേഷമാണ് തീര്‍ത്ഥാടകര്‍ അമര്‍നാഥിലേക്ക് എത്തിച്ചേരുന്നത്. ശേഷ്നാഗില്‍ നിന്ന് 20 കിലോമീറ്റര്‍ യാത്ര ചെയ്യണം അമര്‍നാഥില്‍ എത്തി‌ച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Akhilesh Dasgupta

03. നുബ്രവാലി

03. നുബ്രവാലി

ജമ്മുകാശ്മീരില്‍ ഹിമാലയന്‍ താഴ്വരയിലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലാണ് നുബ്രവാലി എന്ന സ്വപ്ന താഴ്വാരം സ്ഥിതി ചെയ്യുന്നത്. ലഡാക്കില്‍ രണ്ട് താഴ്വരകളാണ് ഉള്ളത്. നുബ്രയും ഷ്യോക്കും. നുബ്രാവാലിയേക്കുറിച്ച് കേട്ടറിഞ്ഞവരൊക്കെ ക്ഷമയോടെ മെയ്മാസം കഴിയാന്‍ കാത്തിരിക്കും. എന്തിനാണെന്നോ മെയ്മാസത്തിന് ശേഷമേ ഇവിടേയ്ക്കുള്ള റോഡ് സഞ്ചരയോഗ്യമാകുകയുള്ളു. വിശദമായി വായിക്കാം

Photo Courtesy: Chinchu2

04. ശ്രീനഗര്‍

04. ശ്രീനഗര്‍

ഇന്ത്യയുടെ നെറുകയില്‍ കാശ്മീര്‍ താഴ്വരയില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ ഒരു പറുദീസയുണ്ട്. ശ്രീനഗര്‍ എന്നാണ് ആ പറുദീസയുടെ പേര്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്ന ഒന്നുണ്ട് ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്'. കിഴക്കിന്റെ വെന്നീസ് എന്ന് അറിയപ്പെടുന്ന ശ്രീനഗറിനെ ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ പറുദീസയാക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും താഴ്വരകളും പൂന്തോട്ടങ്ങളുമാണ്. വിശദമായി വായിക്കാം

Photos Courtesy : Basharat Alam Shah

04. ശ്രീനഗര്‍

04. ശ്രീനഗര്‍

ഇന്ത്യയുടെ നെറുകയില്‍ കാശ്മീര്‍ താഴ്വരയില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ ഒരു പറുദീസയുണ്ട്. ശ്രീനഗര്‍ എന്നാണ് ആ പറുദീസയുടെ പേര്. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്ന ഒന്നുണ്ട് ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്'. കിഴക്കിന്റെ വെന്നീസ് എന്ന് അറിയപ്പെടുന്ന ശ്രീനഗറിനെ ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ പറുദീസയാക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും താഴ്വരകളും പൂന്തോട്ടങ്ങളുമാണ്. വിശദമായി വായിക്കാം

Photos Courtesy : Basharat Alam Shah

05. ലിഡെര്‍ താഴ്വര

05. ലിഡെര്‍ താഴ്വര

കശ്മീര്‍ താഴ്വര പടിഞ്ഞാറ് അവസാനിക്കുന്നിടത്താണ് ലിഡെര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്. കശ്മീ‌രിലെ അനന്തനാഗ് ജില്ലയിലാണ് ഈ താ‌ഴ്‌വര സ്ഥിതി ചെയ്യുന്നത്. അനന്തനാഗില്‍ നിന്ന് 7 കിലോമീ‌റ്ററും ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. വിശദമായി വായിക്കാം

Photo Courtesy: KennyOMG

06. അല്‍ചി

06. അല്‍ചി

ലഡാക്കിലെ ലെഹ് ജില്ലയിലാണ് അല്‍ചി എന്ന പ്രശസ്തമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ നിരകളുടെ കേന്ദ്രഭാഗത്തായി, ഇന്ധുസ് നദിയുടെ തീരത്തോട് ചേര്‍ന്നുകിടക്കുന്ന അല്‍ചിയിലേക്ക്, ലെഹ് നഗരത്തില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. വായിക്കാം

Photo Courtesy: Steve Hicks

07. പൂഞ്ച്

07. പൂഞ്ച്

മിനി കാശ്മീര്‍ എന്ന് വിളിപ്പേരുള്ള ഒരു ഉള്‍നാടന്‍ അതിര്‍ത്തി ജില്ലയാണ് പൂഞ്ച്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട പൂഞ്ചിന്റെ മൂന്നുഭാഗത്തുംലൈന്‍ ഓഫ് കണ്‍ട്രോള്‍ ആണ് അതിരുകള്‍. വായിക്കാം

Photo Courtesy: Zubairsd

ദോഡ

ദോഡ

ജമ്മു കാശ്മീരിലെ ദോഡ ജില്ലയുടെ ആസ്ഥാനമാണ് ദോഡ നഗരം. പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ദോഡ. ചിന്താ വാലി, ബഡേര്‍വ, സിയോജ് മിഡോ, ഭാല്‍ പാദ്രി തുടങ്ങിയവയാണ് ദോഡയിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങള്‍. വായിക്കാം

Photo Courtesy: hamon jp

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Vinayaraj

ജമ്മു

ജമ്മു

കാവ്യഭംഗിയുള്ള ഒട്ടനവധി വിളിപ്പേരുകളും വിശേഷണങ്ങളും ജമ്മുവിനുണ്ട്. ദുര്‍ഗാദേശ് അതിലൊന്ന് മാത്രമാണ്. ശ്രീനഗറിലെ കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലങ്ങളില്‍ ജമ്മു-കശ്മീരിന്റെ തലസ്ഥാനമായ് വര്‍ത്തിക്കുന്നത് ജമ്മുവാണ്. വായിക്കാം

Photo Courtesy: Harsh25

ലേ

ലേ

കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വായിക്കാം

Photo Courtesy: Sundeep bhardwaj

കാർ‌ഗി‌ല്‍

കാർ‌ഗി‌ല്‍

ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിന് "ലാന്‍ഡ് ഓഫ് ആഗാസ് " എന്നും പേരുണ്ട്. ശ്രീനഗറില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയുള്ള ഈ മനോഹര മലയോര പട്ടണം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Rajesh

അവന്തിപൂര്‍

അവന്തിപൂര്‍

ജമ്മു കാശ്മീരിലെ പ്രമുഖമായ വിനോദസഞ്ചാരകേന്ദ്രമാണ് അവന്തിപൂര്‍. രണ്ടു പ്രശസ്ത അമ്പലങ്ങളാണ് ഇവിടെയുള്ളത്. ശിവ-ആവന്തീശ്വര, ആവന്തിസ്വാമി-വിഷ്ണു എന്നീപേരുകളിലാണ് ഇവ അറിയപ്പെടുന്നത്. വായിക്കാം

Photo Courtesy: Tapan Das HYDERABAD

റജൗറി

റജൗറി

മനോഹരകാഴ്ചകളാല്‍ സമ്പന്നമായ റജൗറി ജില്ല 1968ലാണ് രൂപവത്കരിച്ചത്. അതുവരെ പൂഞ്ച് ജില്ലയുടെ ഭാഗമായ ഈ നാടിന് നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമാണ് സഞ്ചാരികളോട് പറയാന്‍ ഉള്ളത്. വായിക്കാം

Photo Courtesy: Laportechicago

പുല്‍വാമ

പുല്‍വാമ

ജമ്മു കാശ്മീരിലെ മനോഹരമായ ജില്ലയും വിനോദസഞ്ചാര കേന്ദ്രവുമാണ് പുല്‍വാമ. കാശ്മീരിന്റെ അരിപ്പാത്രം എന്നൊരു വിളിപ്പേരും പുല്‍വാമയ്ക്കുണ്ട്. 323 ഗ്രാമങ്ങളുണ്ട് പുല്‍വാമയില്‍. വായിക്കാം

Photo Courtesy: Jimmyeager

സങ്കൂ

സങ്കൂ

ജമ്മുകാശ്‌മീരിലെ കാര്‍ഗിലില്‍ നിന്ന്‌ 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ സങ്കൂ. പ്രകൃതി മനോഹരമായ ഈ സ്ഥലം പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. വായിക്കാം

Photo Courtesy: Fazlullah786

ബാരമുള്ള

ബാരമുള്ള

യുദ്ധക്കഥകള്‍ക്ക് പ്രശസ്തമായ ബാരാമുള്ള ജമ്മു കാശ്മീരിലെ 22 ജില്ലകളില്‍ ഒന്നാണ്. ഇത് പിന്നീട് വീണ്ടും എട്ട് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു.വായിക്കാം

Photo Courtesy: Aehsaan

അമര്‍‌നാഥ്

അമര്‍‌നാഥ്

ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 4175 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: Gktambe at en.wikipedia

പാട്നിടോപ്പ്

പാട്നിടോപ്പ്

ജമ്മു കാശ്മീരിലെ ഉദംപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹില്‍ റിസോര്‍ട്ടാണ് പാട്നിടോപ്പ്. ഈ സ്ഥലം രാജകുമാരിയുടെ തടാകം എന്നര്‍ഥം വരുന്ന പതാന്‍ ദാ തലാബ് എന്ന പേരിലാണ് യഥാര്‍ഥത്തില്‍ അറിയപ്പെടുന്നത്. വായിക്കാം

Photo Courtesy: Guptaele

ഹെമീസ്

ഹെമീസ്

ജമ്മുകാശ്മീരിലെ ലേയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. പ്രകൃതിയുടെ മടിത്തട്ടില്‍ അല്പസമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. വായിക്കാം

Photo Courtesy: bWlrZQ==

സനസര്‍

സനസര്‍

ഇരട്ട ഗ്രാമങ്ങളായ സനയും സാര്‍ ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ്‌. പാറ്റ്‌നിടോപ്പിന്‌ പടിഞ്ഞാറ്‌ 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കപ്പിന്റെ ആകൃതിയിലുള്ള പുല്‍മേടാണ്‌. വായിക്കാം

Photo Courtesy: Extremehimalayan at en.wikipedia

യുസ്‌മാര്‍ഗ്

യുസ്‌മാര്‍ഗ്

ശ്രീനഗറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ബഡ്‌ഗാം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നഗരമാണ്‌ യുസ്‌മാര്‍ഗ്‌. നീല്‍നാഗ്‌ തടാകം, മൗണ്ട്‌ തതാകുടി, സാങ്‌-ഇ സഫേദ്‌ എന്നിവയാണ്‌ യുസ്‌മാര്‍ഗിന്‌ സമീപത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വായിക്കാം

Photo Courtesy: sandeepachetan.com travel photography

കശ്മീര്‍

കശ്മീര്‍

പ്രകൃതിസൗന്ദര്യത്തിന്റെ മറുവാക്കായ കാശ്മീരിന് ഭൂമിയിലെ സ്വര്‍ഗം എന്ന പേര് ഒട്ടും കുറവല്ല. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അറ്റത്താണ് കാശ്മീര്‍ സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: Tony Gladvin George

പഹല്‍ഗാം

പഹല്‍ഗാം

ശ്രീനഗറില്‍ നിന്നും 95 കിലോമീറ്റര്‍ ദൂരമുണ്ട് പഹല്‍ഗാമിലേക്ക്. സമുദ്രനിരപ്പില്‍ നിന്നും 2740 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. കനത്ത ഫോറസ്റ്റും, തടാകങ്ങളും അരുവികളും പൂന്തോട്ടങ്ങളും പഹല്‍ഗാമിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വായിക്കാം

Photo Courtesy: Partha S. Sahana

ലഡാക്ക്

ലഡാക്ക്

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. വായിക്കാം

Photo Courtesy: hamon jp

പാങ്കോങ്ങ് തടാകം

പാങ്കോങ്ങ് തടാകം

പാങ്കോങ്ങ് തടാകം, പാങ്കോങ്ങ് സോ എന്നും അറിയപ്പെടുന്നു. ജമ്മു & കശ്മീരിലെ ലെ ജില്ലയിലുള്ള ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: _paVan_

സാര്‍ചു

സാര്‍ചു

ഹിമാചല്‍ പ്രദേശിന്റെയും ലഡാക്കിന്റെയും അതിര്‍ത്തിയിലാണ് സാര്‍ച്ചു എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. സിര്‍ ബും ചുന്‍ എന്നും സാര്‍ച്ചുവിന് പേരുണ്ട്. മനാലി - ലേ യാത്രികരുടെ പ്രിയപ്പെട്ട വിശ്രമകേന്ദ്രമാണ് സാര്‍ച്ചു. വായിക്കാം

Photo Courtesy: Saad Faruque

ബഡ്ഗാം

ബഡ്ഗാം

കശ്മീരിലേക്കുള്ള യാത്രയ്ക്കിടെ മുഗള്‍ രാജാക്കന്മാരുടെ പ്രദാന താവളമായിരുന്നു ബഡ്ഗാം . പൂഞ്ച് ഗാലി വഴിയാണ് സഞ്ചാരികള്‍ ബുദ്ഗാമില്‍ എത്തിച്ചേരുന്നത്. യുംസ്മാര്‍ഗ്, ധൂത്പാതര്‍,ടോസ്‌മൈദാന്‍, നിലാംഗ്, മൗണ്ട് തുത കുട്ടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. വായിക്കാം

Photo Courtesy: Ankur P from Pune, India

അനന്ത് നാഗ്

അനന്ത് നാഗ്

കാശ്മീര്‍ താഴ്‌വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നത്. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. വായിക്കാം

Photo Courtesy: Nandanupadhyay

Read more about: kashmir travel ideas

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...