Search
  • Follow NativePlanet
Share
» »മറയ്ക്കപ്പെട്ട തലസ്ഥാനനഗരം... ഇത് 'ഇസ്ലാംനഗര്‍'

മറയ്ക്കപ്പെട്ട തലസ്ഥാനനഗരം... ഇത് 'ഇസ്ലാംനഗര്‍'

പഴയ കാലത്തിന്റെ ശേഷിപ്പുകളുടെ പേരില്‍ മാത്രം ഇപ്പോള്‍ അറിയപ്പെടുന്ന ഇസ്ലാം നഗറെന്ന തകര്‍ന്നടിഞ്ഞ നഗരത്തെ പരിചയപ്പെടാം...

By Elizabath

ചരിത്രത്തോട് ഏറെ അടുത്തു കിടക്കുന്ന ഒരു സ്ഥലം...ഒരു കാലത്ത് പ്രൗഢിയുടെ അടയാളമായിരുന്ന ഇവിടം ഇന്ന് ആരാലും നോക്കാനില്ലാതെ, പഴമയുടെ ശേഷിപ്പുകള്‍ മാത്രം പേറി നില്‍ക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഭോപ്പാലിന്റെ തലസ്ഥാനമായിരുന്ന ഇസ്ലാം നഗറാണ് ഈ സ്ഥലം.
പഴയ കാലത്തിന്റെ ശേഷിപ്പുകളുടെ പേരില്‍ മാത്രം ഇപ്പോള്‍ അറിയപ്പെടുന്ന ഇസ്ലാം നഗറെന്ന തകര്‍ന്നടിഞ്ഞ നഗരത്തെ പരിചയപ്പെടാം...

ഭോപ്പാലിന്റെ പഴയ തലസ്ഥാനം

ഭോപ്പാലിന്റെ പഴയ തലസ്ഥാനം

മധ്യപ്രദേശിലെ ഭോപ്പാലിന്റെ ആദ്യകാല തലസ്ഥാന നഗരമായിരുന്ന സ്ഥലമാണ് 'ഇസ്ലാംനഗര്‍'. കോട്ടയാല്‍ ചുറ്റപ്പെട്ട ഈ നഗരം ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്.

PC:Swapnil.karambelkar

ജഗദീഷ്പൂര്‍

ജഗദീഷ്പൂര്‍

ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാമിക്‌നഗര്‍ എന്ന ഈ സ്ഥലത്തിന്റെ യഥാര്‍ഥ പേര് ജഗദീഷ്പൂര്‍ എന്നായിരുന്നുവെന്ന് കാണാം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഉവിടം ഇസ്ലാമിക്‌നഗര്‍ ആയി മാറുന്നത്.

PC:uyash Dwivedi

ജഗദീഷ്പൂര്‍ ഇസ്ലാംനഗര്‍' ആയ കഥ

ജഗദീഷ്പൂര്‍ ഇസ്ലാംനഗര്‍' ആയ കഥ

രജപുത്ത് ഭരണത്തിന്റെ കീഴിലായിരുന്ന ഇവിടെ പതിനെട്ടാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്റെ വരവോടെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഭോപ്പാലിന്റെ സ്ഥാപകനെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ജഗദീഷ്പൂര്‍ പിടിച്ചടക്കുകയും ഇസ്ലാമിക് നഗറാക്കി മാറ്റുകയും ചെയ്തു.

PC:Anushka14

ഇസ്ലാമിന്റെ നഗരം

ഇസ്ലാമിന്റെ നഗരം

ദോസ്ത് മുഹമ്മദ് ഖാന്റെ ഭരണത്തില്‍ പേരുസൂചിപ്പിക്കുന്നതുപോലെ തികച്ചും ഇസ്ലാമിക നഗരം തന്നെയായിരുന്നു ഇത്. പിന്നീട് കുറഞ്ഞ കാലത്തെ ഭരണത്തിനൊടുവില്‍ നിസാം ഉല്‍ മുല്‍ക്ക് ഇവിടം പിടിച്ചടക്കക്കുകയും ദോസ്തിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു.

PC:Swapnil.karambelkar

കോട്ടകളുടെയും ഉദ്യാനങ്ങളുടെയും നാട്

കോട്ടകളുടെയും ഉദ്യാനങ്ങളുടെയും നാട്

കോട്ട കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഇസ്ലാം നഗര്‍ ഉദ്യാനങ്ങളുടെ നാടു കൂടിയാണ്. കോട്ടകളും ഉദ്യാനങ്ങളും കൊണ്ടാണ് ഈ നാടിന് അതിര്‍ത്തി തീര്‍ക്കപ്പെട്ടിട്ടുള്ളത്.

PC:Vijay Tiwari09

തകര്‍ന്ന ശേഷിപ്പുകള്‍

തകര്‍ന്ന ശേഷിപ്പുകള്‍

പ്രൗഢഗംഭീരമായ പഴയകാലത്തിന്റെ ശേഷിപ്പുകളാണ് ഇവിടെ ഇന്ന് കാണുവാനുള്ളത്. പുരാതനമായ സ്മാരകങ്ങള്‍ ഇവിടേക്ക് ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ ഭോപ്പാല്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെ നിന്നും വെറും 12 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടെ എത്താതെ പോവാറുമില്ല.

PC:Vijay Tiwari09

ഇസ്ലാം നഗര്‍ കോട്ട

ഇസ്ലാം നഗര്‍ കോട്ട

നഗരത്തെ പുറത്തു നിന്നും സംരക്ഷിച്ചിരുന്ന ഇസ്ലാം നഗര്‍ കോട്ട ഇന്ന് ഏറെക്കുറെ തകര്‍ന്ന നിലയിലാണെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്.

PC:Suyash Dwivedi

ചമന്‍ മഹല്‍

ചമന്‍ മഹല്‍

ചമന്‍ മഹല്‍ അഥവാ ഗാര്‍ഡന്‍ പാലസ് ചുവന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു സൃഷ്ടിയാണ്. ദോസ്ത് മുഹമ്മദജ് ഘാന്‍ നിര്‍മ്മിച്ച ഈ കൊട്ടാരം പൂന്തോട്ടങ്ങളാലും ഫൗണ്ടനുകളാലും ചുറ്റപ്പെട്ട് കിടക്കുകയാണ്. മെല്‍വ്-മുഗള്‍ വാസ്തുവിദ്യകളുടെ ഒരു സമന്വയമാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ കാണുവാന്‍ സാധിക്കുക.

PC:Asitjain

റാണി മഹല്‍

റാണി മഹല്‍

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ കൊട്ടാരത്തിലെ സ്ത്രീകള്‍ക്കു വേണ്ടി മാത്രമുള്ള ഒരു നിര്‍മ്മിതിയാണിത്. ക്വീന്‍ പാലസ് എന്നും ഇത് അറിയപ്പെടുന്നു.

PC:Anushka14

ഗോണ്ട് മഹല്‍

ഗോണ്ട് മഹല്‍

ഗോണ്ട് ഭരണാധികാരികളുടെ വാസസ്ഥലമായിരുന്ന ഗോണ്ട മഹല്‍ വാസ്തുവിദ്യയുടെ അതിശയകരമായ സൃഷ്ടിയാണ്. ഗോണ്ട ശൈലിയില്‍
ന്നു നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തില്‍ ധാരാളം കിടപ്പു മുറികളുണ്ട്. ഹാളുകളും ക്ഷേത്രങ്ങളും ഇതിനുള്ളില്‍ ഉണ്ടെങ്കിലും മിക്കതും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

PC:Vijay Tiwari09

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയാണ് ഇസ്ലാം നഗര്‍ സ്ഥിതി ചെയ്യുന്നത്. ഭോപ്പാല്‍ ജില്ലയില്‍ ഭോപ്പാല്‍-ബെരാസിയ റോഡലാണ് ഇവിടമുള്ളത്. ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

Read more about: monuments palace madhyapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X