യാത്ര ചെയ്യുകയും പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയും അറിയുകയും ചെയ്യുക എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്. എന്നാൽ, എത്ര തന്നെ ശ്രമിച്ചാലും ചില സ്ഥലങ്ങൾ നമുക്ക് അപ്രാപ്യം തന്നെയാണ്. ജീവനുള്ള ഭീഷണിയോ രാജ്യ സുരക്ഷാ കാരണങ്ങളോ ദേശീയതയോ ഒക്കെ ഇതിനു കാരണങ്ങളായി വരുമെങ്കിലും മനുഷ്യരെ തന്നെ പ്രവേശിപ്പിക്കാത്ത ഒരിടമുണ്ട്. ഇന്ത്യയുടെ അധീനതയിൽ ആണെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ ആർക്കും പ്രവേശനമില്ലാത്ത ഒരിടം. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ മനുഷ്യർക്കു മനുഷ്യർ തന്നെ പ്രവേശനം അനുവദിക്കാത്ത സ്ഥലം!! എന്നാൽ ആരെങ്കിലും ജീവൻ പണയംവെച്ച് അവിടേക്ക് പോയിട്ടുണ്ട് എങ്കിലോ? തങ്ങൾ കണ്ട കാര്യങ്ങൾ പറയാനായി ആരും തിരിച്ചു വന്നിട്ടുമില്ല..

എവിടെയാണിത്?
ബംഗാൾ ഉൾക്കടലിൽ ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപാണ് കഥയിലെ താരം. ആൻഡമാൻ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴിൽ വരുന്ന ഈ ദ്വീപിൽ പുറമേ നിന്നും ആർക്കും പ്രവേശനം അനുവദിക്കാറില്ല. പുറമേ നിന്ന് എന്നു പറയുമ്പോൾ സഞ്ചാരികൾ മാത്രമല്ല, ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും പോലും ഇവിടെ പ്രവേശിക്കാനാവില്ല. പോർട്ട് ബ്ലെയറിൽ നിന്നും 50 കിലോമീറ്ററും സൗത്ത് ആൻഡമാൻ ദ്വീപിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ചതുരാകൃതിയിലുളള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
PC:NASA

ആരാണിവിടുത്തെ താമസക്കാർ
ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ്ഇവിടെ താമസിക്കുന്നവർ. പുറംലോകത്തു നിന്നുള്ളവരെ തീരെ അടുപ്പിക്കാത്ത ആളുകളാണിവർ. ഏകദേശം അറുപതിനായിരം വർഷങ്ങൾക്കു മുൻപ് സിൽക്ക് റൂട്ട് വഴി ആഫ്രിക്കയിൽ നിന്നും ഇവിടെ വന്നവരുടെെ പിൻഗാമികളാണ് ഇവരെന്നാണ് വിശ്വാസം.
PC:wikipedia

രണ്ടും കല്പിച്ച് പോയാലും
എന്തുസംഭവിച്ചാലും കുഴപ്പമില്ല, അവിടേ പോയിട്ടേ വരുന്നുള്ളൂ എന്നു പറഞ്ഞ് ഇറങ്ങിയാലും കാര്യമൊന്നുമില്ല. അവിടേക്ക് പോകുവാൻ പറ്റിയാലും തിരിച്ച് എത്തുന്ന കാര്യത്തിൽ യാതൊരു ഉറപ്പും പറയാൻ പറ്റില്ല. പുറമേ നിന്നും തങ്ങളുടെ ദ്വീപിലേക്ക് വരുന്നവരെ വിഷം പുരട്ടിയ അമ്പുകളുപയോഗിച്ച് വകവരുത്തും ഇവർ.
PC:wikimedia

പോയാൽ നിയമലംഘനം
നോർത്ത് സെന്റിനൽ ദ്വീപിലേക്ക് ആളുകൾ പോകുന്നത് ഭാരത സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇവിടേക്ക് വരുന്നവരെ ഗോത്രവർഗ്ഗക്കാർ കൈകാര്യം ചെയ്യുന്ന രീതി കണ്ടിട്ട് മാത്രമല്ല ഈ നിരോധനം, പകരം എണ്ണത്തിൽ വളരെ കുറവുള്ള അവരെ സംരക്ഷിക്കുക എന്ന ഉദ്ദേശം കൂടി ഇതിനുണ്ട്.

ദ്വീപിനെ അറിയാം
പ്രകൃതിഭംഗിയുടെ കാര്യത്തിൽ ആൻഡമാനിലെ എന്നല്ല ലോകത്തിലെ തന്നെ മിക്ക സ്ഥലങ്ങളെയും മാറ്റി നിർത്തുന്ന സൗന്ദര്യമാണ് നോർത്ത് സെന്റിനൽ ദ്വീപിനുള്ളത്. 72 കിലോമീറ്റർ വിസ്തൃതി ദ്വീപിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ദ്വീപിനകത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ ഇവിടുത്തെ ആളുകൾ ജീവിക്കുന്നു എന്നതിനേക്കുറിച്ചോ പുറംലോകത്തിന് ഇതുവരെയും അധികം വിവരങ്ങൾ ഒന്നും ലഭ്യമല്ല. കിട്ടിയിട്ടുള്ള വളരെ കുറച്ച് കാര്യങ്ങൾ ഉപയോഗിച്ചാണ് ഇവരെ ഇത്രയെങ്കിലും ലോകം മനസ്സിലാക്കിയിരിക്കുന്നത്.
വേട്ടയാടലും മീൻപിടുത്തവുമാണ് ഇവരുടെ പ്രധാന തൊഴിൽ.മത്സ്യവും കദ്വീപിൽ വിളയുന്ന കാട്ടു കിഴങ്ങുകളും ഫലവർഗ്ഗങ്ങളും ഒക്കെയാണ് ഇവരുടെ ഭക്ഷണം എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇവർ കൃഷി ചെയ്യുന്നതിന്റെയോ തീ ഉപയോഗിക്കുന്നതിന്‌റെയോ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല.
PC:Medici82

സെന്റിനലുകൾ
പുറംലോകവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഇവിടുത്തെ ആളുകളെ സെന്റിനലുകൾ എന്നാണ് വിളിക്കുന്നത്. തീരെ അപരിഷ്കൃതർ എന്നാണ് ഇവരെ ലോകം വിശേഷിപ്പിക്കുന്നത്. കറുത്ത ശരീരപ്രകൃതിയിൽ ചുരുണ്ട മുടിയാണ് ഇവർക്കുള്ളത്. മിക്കവരും ഇടൻകയ്യൻമാരാണെന്നും അഞ്ചടി മൂന്നിഞ്ചാണ് ഇവരുടെ ശരാശരി ഉയരമെന്നുമാണ് ഗവേഷകർ പറയുന്നത്. അമ്പെയ്ത്തിലും വേട്ടയാടലിലും അഗ്രഗണ്യരാണ് ഇവർ. ലക്ഷ്യത്തിലേക്ക് കൃത്യമായി കുന്തമെറിയുവാനും അമ്പെയ്ത് കൊള്ളിക്കുവാനും ഒക്കെ വലിയ കഴിവുണ്ട് ഇവർക്ക്.

പുറമേനിന്നുള്ളവർ എത്തിയപ്പോൾ
ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും ഒക്കഎ ഭാഗമായി കുറേ നാൾ മുൻപ് വരെ വിവിധ സംഘങ്ങൾ ജീവൻ പണയംവെച്ച് ഇവിടെ എത്തിയിട്ടുണ്ട്. ഒരിക്കൽ ദ്വീപിലെത്തിയ ഒരു സംഘം ദമ്പതികളെയും 4 കുട്ടികളെയും തടവുകാരാക്കി പോർട് ബ്ലെയറിലേക്ക് കൊണ്ടുവരികയുണ്ടായി. എന്നാൽ പ്രതിരോധ ശേഷി ഇല്ലാത്തതിനാൽ ദമ്പതികൾ മരണത്തിന് കീഴടങ്ങുകയും പിന്നീട് നാലു കുട്ടികളെ അവർ ദ്വീപിൽ കൊണ്ടാക്കുകയും ചെയ്യുകയായിരുന്നു.
1860 കളിൽ ജയിൽ ചാടി ഇവിടെ ദ്വീപിലെത്തിയ ഒരുതടവുകാരനെ പിന്നീട് കണ്ടെത്തുന്നത് അമ്പുകളേറ്റ് , കഴുത്ത് മുറിച്ച് മരിച്ച നിലയിലാണ്.
1974 ൽ സെന്റിനലുകളെക്കുറിച്ച് ഡോക്യുമെന്ററിക്കായി എത്തിയ നാഷണൽ ജിയോഗ്രഫി സംഘം കരയോട് അടുക്കാറായപ്പോൾ അവരെ സ്വീകരിച്ചത് നിർത്താതെയുള്ള അമ്പുകളായിരുന്നു. പിന്നീട് ഒരുവിധം കരയിലെത്തിയ അവർ കുറച്ച് സമ്മാനങ്ങൾ അവര്‍ക്ക് എറിഞ്ഞു കൊടുത്തു. പിന്നീട് അവരുടെ പ്രതികരണവും അമ്പുകളായിരുന്നു. കുറച്ചു കഴിഞ്ഞ് അതിൽ തേങ്ങയും അലുമിനിയം പാത്രങ്ങളും മാത്രം അവർ സ്വീകരിച്ച് ദ്വീപിനുള്ളിലേക്ക് പോയി എന്നാണ് പറയുന്നത്.

മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ
ഇപ്പോൾ ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശനം അനുവദിക്കാറില്ല. ഇന്ത്യയുടെ ഭാഗമായി കരുതുന്നതിനാൽ സർക്കാർ അവർക്ക് അവിടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ആണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്പതിടങ്ങള്