Search
  • Follow NativePlanet
Share
» »വാക്കു പാലിക്കാത്ത രാജാവിനു ലഭിച്ച ശാപവും തടാകത്തിനു നടുവിലെ റെമാന്‍റിക് ഇടവും

വാക്കു പാലിക്കാത്ത രാജാവിനു ലഭിച്ച ശാപവും തടാകത്തിനു നടുവിലെ റെമാന്‍റിക് ഇടവും

കൊട്ടാരങ്ങൾ പലതരത്തിലുള്ളതുണ്ട്. പൂർണ്ണമായും തടിയിൽ നിർമ്മിച്ച കൊട്ടാരം മുതൽ നിധി ഒളിപ്പിക്കുവാനായി മാത്രം നിർമ്മിച്ച കൊട്ടാരങ്ങൾ വരെ... എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്മായ കഥയാണ് ഉദയ്പൂരിലെ ഈ കൊട്ടാരത്തിന്റേത്. കൃത്രിമമായി നിർമ്മിച്ച തടാകത്തിന്റെ മധ്യത്തിൽ നിർമ്മിച്ചിരിക്കുന്ന ജഗ്മന്ദിറാണ് ഇന്നത്തെ താരം. ലോകത്തിലെ തന്നെ മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ജഗ്മന്ദിറിന്റെ വിശേഷങ്ങളിലേക്ക്...

എവിടെയാണിത്

മലകളാലും കുന്നുകളാലും ചുറ്റപ്പെട്ട്, ക്ഷേത്രങ്ങൾ കൊണ്ട് അനുഗ്രഹീതമായ കൃത്രിമ തടാകമാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതി ചെയ്യുന്ന പിച്ചോള തടാകം. ഈ തടാകത്തിനു നടുവിലെ ഒരു ചെറിയ ദ്വീപിലാണ് ജഗ് മന്ദിര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലേക്ക് ഗാർഡൻ പാലസ് എന്നും ഇത് അറിയപ്പെടുന്നു.

റൊമാന്റിക് ഇടം

തടാകത്തിനു നടുവിലെ പ്രകൃതി ദത്തമായ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് വിശേഷണങ്ങൾ ഒരുപാടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും റൊമാന്‍റിക് ആയ ഇടങ്ങളിൽ ഒന്നായാണ് ജഗ് മന്ദിർ പാലസ് അറിയപ്പെടുന്നത്.

1551 ൽ തുടങ്ങിയെങ്കിലും

മേവാർ രാജവംശത്തിലെ സിസോദിയ രജ്പുത് വിഭാഗത്തിൽപെട്ട മഹാറാണാ അമര്‍സിംഗാണ് 1551 ൽ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. എന്നാൽ അത് പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് അധികാരത്തിലേറിയ മഹാറാമാ കരൺസിംഗും തന്റേതായ സംഭാവനകൾ ഇതിന്റെ നിർമ്മാണത്തിന് നല്കിയിരുന്നെങ്കിലും പൂർത്തിയാക്കി കാണാൻ സാധിച്ചില്ല.

ജഗത്സിംഗ് വരുന്നു

തനിക്ക് മുന്നേ ഭരണം നടത്തി പോയവർക്ക് പൂർത്തിയാക്കുവാൻ കഴിയാത്ത നിർമ്മാണ പ്രവർത്തികൾ പിന്നീട് അധികാരത്തിലേറിയ മഹാറാണാ ജഗത്സിംഗ് ഒന്നാമൻ ഏറ്റെടുക്കുകയായിരുന്നു. 1628 മുതൽ 1652 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഈ സമയത്തിനുള്ളിലാണ് ഇന്നു കാണുന്ന രീതിയിൽ അദ്ദേഹം കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ജഗത്സിംഗ് ഒന്നാമൻ നിർമ്മാണം പൂർത്തീകരിച്ചതിനാൽ അദ്ദേഹത്തിന്റെ പേരിൽ പിന്നീട് ഈ കൊട്ടാരം അറിയപ്പെടുകയായിരുന്നു. രാജകുടുംബം അവിടുത്തെ വിശേഷ ചടങ്ങുകൾക്കും മറ്റും ഈ കൊട്ടാരമായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ രാജകുടുംബത്തിന്റെ സമ്മർ റിസോർട്ട് എന്നും ജഗ് മന്ദിർ അറിയപ്പെട്ടിരുന്നു.

ഗുൽ മഹൽ

ജഗ്മന്ദിർ കൊട്ടാരത്തിന് പല ഭാഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതിയാണ്ഗുൽ മോഹർ. 1551 ൽ ഇവിടെ ആദ്യം നിർമ്മിക്കുന്നത് ഗുൽ മഹലാണ്. മഹാറാണ അമർ സിംഗാണ് ഇത് നിർമ്മിക്കുന്നത്. ആദ്യ കാലത്ത് മഞ്ഞ മണൽക്കല്ലിൽ നിർമ്മിച്ച ഒരു ചെറിയ കെട്ടിടം മാത്രമായിരുന്നു. പിന്നീട് സമയമെടുത്താണ് അത് ഇന്നു കാണുന്ന രീതിയിൽ നിർമ്മിച്ചത്. മുഗൾ ഭരണകാലത്ത് ഉണ്ടായിരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് ചുമർ ചിത്രങ്ങൾ ഇവിടെ ധാരാളം കാണാം.

ഇസ്ലാമിക ശില്‍പ്പകലയില്‍ തീര്‍ത്ത ഗുല്‍ മഹല്ലിനുള്ളില്‍ ഹാളുകള്‍,മുറ്റങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയുണ്ട്.

ജഹാംഗീറും ഗുൽ മഹലും

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്‍െറ പിതാവായ ജഹാംഗീറുമായി അത്ര രസത്തിലല്ലാതിരുന്ന കാലത്ത് മേവാറില്‍ അഭയം തേടിയിരുന്നു. ഈ സമയം അദ്ദേഹം താമസിച്ച ഗുല്‍മഹല്‍ ജഗ് മന്ദിറിന് അകത്താണ്.

ജഗ് മന്ദിർ

ഇവിടുത്തെ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജഗ് മന്ദിർ. ഗുൽ മഹലിനോട് ചേർന്നാണ് ഇതും സ്ഥിതി ചെയ്യുന്നത്. സ്വീകരണ മുറികൾ, കിടക്കുവാനുള്ള ഇടങ്ങൾ ഒക്കെയും ചേർന്ന് മനോഹരമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രജ്പുത്, മുഗൾ വാസ്തുവിദ്യകൾ സമന്വയിപ്പിച്ചിരിക്കുന്ന ഒരു നിർമ്മിതിയാമിത്. കൊട്ടാരത്തിലെ സ്ത്രീകളുടെ വാസസ്ഥലമായ സെനാന, പുതുതായി അധികാരം ഏറ്റെടുക്കുന്ന രാജകുമാരന്മാർ താമസിക്കുന്ന കുൻവാൻ പഠാ കാ മഹൽ തുടങ്ങിയവയും ജഗ് മന്ദിറിനോട് ചേർന്നുണ്ട്.

എൻട്രി പവലിയൻ

എൻട്രി പവലിയൻ

ബാൻസി ഘട്ടിലെ ബോട്ട് ജട്ടിയിൽ നിന്നും കയറിയാൽ എത്തുന്ന ഇടമാണ് എന്‍ട്രി പവലിയൻ. വലിയ ആനകളെ കൊത്തിയ കാഴ്ചയാണ് ഇവിടെയ്ക്ക് കയറുന്ന നടപ്പാതയുടെ എല്ലാ വശത്തു നിന്നും കാണുവാൻ സാധിക്കുന്നത്.ആരവല്ലി മലനിരകളുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നും കാണാം.

PC:DeyaRoy

പൂന്തോട്ടം

ഭംഗിയുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കറുപ്പും വെളുപ്പും നിറത്തില‍ പതിച്ച ടൈലുകൾക്കിടയിലൂടെ ചെടികൾ പൂത്തു നിൽക്കുന്ന കാഴ്ച മനോഹരമാണ്.

ഇത് കൂടാതെ വേറെയും നിർമ്മിതികൾ ഇതിനു ചുറ്റിലും കാണുവാൻ സാധിക്കും.

പിച്ചോള തടാകം

തടാകങ്ങളുടെ നാടായ ഉദയ്പൂരിലെ ഏറ്റവും ആകർഷണീയമായ കാഴ്ചയാണ് പിച്ചോള എന്ന കൃത്രിമ തടാകം. നാലു കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്റര്‍ വ്യാപ്തിയുമുള്ള ഇത് കാണേണ്ട കാഴ്ചകളിൽ ഒന്നു തന്നെയാണ്.

നാലു കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്റര്‍ വ്യാപ്തിയുമുണ്ട് ഇതിന്.

പിച്ചോല എന്ന വാക്കിന്റെ അര്‍ത്ഥം പിന്നാമ്പുറം എന്നാണ്. ജഗ്‌നിവാസ് എന്നും ജഗ്മന്ദിര്‍ എന്നും പേരായ രണ്ടു ദ്വീപുകള്‍ ഈ തടാകത്തിലുണ്ട്. ലീലയുടെയും ഒബ്‌റോയിയുടെയും ഉള്‍പ്പെടെ നാല് അത്യാഡംബര ഹോട്ടലുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച.

അല്പം ചരിത്രം

പിച്ചോല തടാകം നിര്‍മിച്ചതിനു പിന്നിലും കഥകളുണ്ട്. ബന്‍ജാര ഗോത്രവിഭാഗത്തിലെ പിച്ചു ബന്‍ജാര എന്നയാളാണ് ഇതു നിര്‍മ്മിച്ചത് എന്നാണ് കരുതുന്നത്. മഹാരാജാ ലാഖയുടെ സമയത്താണ് ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണം നടന്നത്. പിന്നീട് മഹാരാജാവ് ഉദയ് സിങാണ് തടാകത്തിനു വലുപ്പം കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്ക് നേതൃത്വം നല്കിയത്.

സൂര്യന്റെ കാഴ്ചകൾ

പിച്ചോളയിലെത്തിയാൽ ഒന്നുകിൽ സൂര്യോദയമോ അല്ലെങ്കിൽ സൂര്യാസ്തമയമോ തീർച്ചയായും കണ്ടിരിക്കണം. മനോഹരങ്ങളായ സൂര്യോദയവും സൂര്യസ്തമയവുമാണ് ഇവിടെ സഞ്ചാരികളെ എത്തിക്കുന്നില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

ബോട്ടിൽ കയറാം

കൊട്ടാരങ്ങളും ദ്വീപുകളും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക ബോട്ടുയാത്രകളും ലഭ്യമാണ്. ജഗ് മന്ദിറിലേക്കുള്ള ഒരു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 325 രൂപയും കുട്ടികള്‍ക്ക് 165 രൂപയുമാണ് . 30 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് മുതിര്‍ന്നവര്‍ 225 രൂപയും കുട്ടികള്‍ 115 രൂപയും നല്കണം.

ബഗോര്‍ കി ഹവേലി

ബഗോര്‍ കി ഹവേലി

ലേക്ക് പിച്ചോളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന 18-ാം നൂറ്റാണ്ടില്‍ ഉദയ്പൂരിന്റെ പ്രധാനമന്ത്രി താമസിച്ചിരുന്ന കൊട്ടാരമാണ്. ആധുനികവും ശാസ്ത്രീയവുമായ നിര്‍മ്മാണശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തില്‍ 100 മുറികളാണുള്ളത്. ചില്ലുകൊണ്ടും മറ്റും അലങ്കരിച്ചിരിക്കുന്ന ഇവിടെ ധാരാളം ചിത്രങ്ങളും കലാവസ്തുക്കളും സൂക്ഷിച്ചിരിക്കുന്നു. രാത്രികാലങ്ങളില്‍ ഇവിടെ നടക്കുന്ന സംഗീത പരിപാടികളും അലങ്കാരങ്ങളും ഇവിടം അതിമനോഹരമായ ഒരു സ്ഥലമാക്കി മാറ്റുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more