Search
  • Follow NativePlanet
Share
» »കാഴ്ചകൾ തേടിയലയാൻ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

കാഴ്ചകൾ തേടിയലയാൻ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

പിരിച്ചുവെച്ച നീളത്തിലുള്ള കൊമ്പൻമീശക്കാർ ഒരു വശത്ത്, അഴിഞ്ഞു കിടക്കുന്ന ടർബൻ വേഗത്തിൽ കെട്ടിയൊതുക്കുന്നവർ മറ്റൊരു വശത്ത്... തീർന്നിട്ടില്ല, മരുഭൂമിയിലെ സുന്ദരനെയും സുന്ദരിയേയും കണ്ടുപിടിക്കേണ്ടെ.. അവിടെയും കഴിയുന്നില്ല രാജസ്ഥാനിലെ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവലിന്റെ വിശേഷങ്ങൾ. മൂന്നു ദിവസം അക്ഷരാർഥത്തിൽ രാവും പകലും നീണ്ടു നിനിൽക്കുന്ന ജയ്സാൽമീർ മരുഭൂമി മേള രാജസ്ഥാന്‍റെ തനത് സംസ്കാരത്തിന്റെ ഒരു വെളിപ്പെടൽ കൂടിയാണ്. കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല, മറ്റു പലതും കൂടിച്ചേരുന്നതാണ് രാജസ്ഥാന്‍റെ സമ്പന്നമായ ചരിത്രവും പൈതൃകവുമെന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്ന ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്...

 ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

രാജസ്ഥാന്‍റെ സംസ്കാരം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാക്കുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ രാജസ്ഥാനിലേക്ക് ആകർഷിക്കുന്ന കാര്യമാണ്. എത്ര തവണ രാജസ്ഥാനിൽ പോയാലും കാണാൻ പറ്റാത്തത്ര വൈവിധ്യമുള്ള കാഴ്ചകളും അനുഭവങ്ങളുമാണ് മൂന്നു ദിവസത്തെ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ സമ്മാനിക്കുക.

പൂർണ്ണ നിലാവിലെ മൂന്നു രാവുകൾ

പൂർണ്ണ നിലാവിലെ മൂന്നു രാവുകൾ

2020 ഫെബ്രുവരി 7 മുതല്‍ 9 വരെ മൂന്നു ദിവസം നീണ്ടു നിൽക്കുന്നതാണ് ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ. കാഴ്ചകളുടെയും രുചികളുടെയും എന്തിനധികം വ്യത്യസ്ത ഗന്ധങ്ങളുടെ വരെ സംഗമമായിരിക്കും ഇവിടെയുണ്ടാവുക. മാഘമാസത്തിൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന മൂന്നു ദിനങ്ങളാണ് ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടുത്തെ ആഘോഷങ്ങൾ നിറഞ്ഞ മൂന്നു രാവുകൾക്കും പൂർണ്ണ ചന്ദ്രന്റെ സാന്നിധ്യം ഇരട്ടി അഴക് നല്കും. രാത്രിയിൽ നിലാവിറങ്ങി നിൽക്കുന്ന മരുഭൂമിയും അവിടെ നക്ഷത്രങ്ങളെ കണ്ടുള്ള താമസവും ഏതൊരു സഞ്ചാരിയുടെയും യാത്രയെ പൂർത്തീകരിക്കുവാൻ വേണ്ടതായിരിക്കും.

ഒരിക്കലും മറക്കാത്ത ദിനങ്ങൾ

ഒരിക്കലും മറക്കാത്ത ദിനങ്ങൾ

ഒരു സഞ്ചാരിയെ അല്ലെങ്കിൽ ചരിത്രകാരനെ സംബന്ധിച്ചെടുത്തോളം ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ സാധിക്കാത്ത മൂന്നു ദിനങ്ങളായിരിക്കും. രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ഒരിടത്ത് സമ്മേളിക്കുന്ന മേള എന് നിലയിൽ ഇതിന്റെ പ്രാധാന്യം വേറെത്തന്നെയുണ്ട്. മേളയുടെ ഉദ്ദേശം തന്നെ രാജസ്ഥാനെ പുറം ലോകത്തിനു മുന്നിൽ, പ്രത്യേകിച്ച് വിദേശികളുടെ ഇടയിൽ പരിചയപ്പെടുത്തുക എന്നതാണ്.

മീശ മത്സരം മുതൽ ഒട്ടക ടാറ്റൂ വരെ

മീശ മത്സരം മുതൽ ഒട്ടക ടാറ്റൂ വരെ

തീർത്തും വ്യത്യസ്തമായ മത്സരങ്ങളും കലാപരിപാടികളുമാണ് ഈ മൂന്നു ദിവസവും ഇവിടെ നടക്കുക. രാജസ്ഥാന്റെ തനിമ ചോരാത്ത സ്നതം നൃത്തരൂപമായ ഗൂമർ ഡാൻസ്, മിസ്റ്റര്‍ ആന്റ് മിസ് ഡെസേര്‍ട്ട് സൗന്ദര്യമത്സരം, ടർബൻ കെട്ടൽ മത്സരം, ഒട്ടകങ്ങളുടെ ഓട്ടമത്സരം, ഒട്ടക ടാറ്റൂ ഷോ, ഒട്ടകപ്പുറത്തിരുന്നുള്ള പോളോ മത്സരം, പാവകളി, പരമ്പരാഗത വേഷത്തിലെത്തുന്ന ജയ്സാൽമീറുകരുടെ കാഴ്തകൾ, ഇതു കുടാതെ കായിക മത്സരങ്ങൾ തുടങ്ങിയവയെല്ലാം ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. മാത്രമല്ല, ഡെസേർട്ട് സഫാരി, മരുഭൂമിയിലെ നടത്തം, രാത്രി മരുഭൂമിയിലടിച്ച ടെന്‍റിൽ നക്ഷത്രങ്ങള നോക്കിയുള്ള കിടത്തം ഒക്കെയും ഇതിന്റെ ഭാഗമാണ്.

ചുരുക്കി പറഞ്ഞാൽ ആഘോഷങ്ങളാൽ നിറഞ്ഞു നിൽക്കുന്ന മൂന്നു ദിനങ്ങളായിരിക്കും ഇവിടെയുണ്ടാവുക എന്ന്.

PC: Anurag Agnihotri

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

പതിറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമൊന്നും ഈ മേളയ്ക്ക് അവകാശപ്പെടാനില്ല. സഞ്ചാരികൾക്ക്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് വെളിയിൽ നിന്നെത്തുന്നവർക്ക് രാജസ്ഥാനെ വിശദമായി പരിചയപ്പെടുവാനും ഇവരുടെ സംസ്കാരത്തെ പഠിക്കുവാനും ഒക്കെയൊരു അവസരം നല്കുക എന്ന ലക്ഷ്യത്തിലാണ് ജയ്സാൽമീർ ഡെസേർട് ഫെസ്റ്റിവൽ തുടങ്ങുന്നത്. വിദേശികളുടെ രാജസ്ഥാൻ യാത്രയിൽ കുറേയേറെ ഓർമ്മകൾ വെറും മൂന്നു ദിവസം കൊണ്ടു സമ്മാനിക്കുവാൻ ഈ മേളയ്ക്ക് കഴിയുന്നിടത്താണ് ഇതിന്റെ വിജയം.

എന്നാൽ ഇത് കൂടാതെ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഈ മേളയ്ക്കുണ്ട്. ഒരിക്കൽ ശ്രീകൃഷ്ണൻ അർജുനനോട് തൻറെ പിൻഗാമി ഒരിക്കൽ ത്രികുടാ ഹിൽസിൽ തന്റെ രാജ്യം സ്ഥാപിക്കുമെന്ന് പറയുകയുണ്ടായി. 1196 ൽ ഈ പ്രവചനം ഫലിച്ചുവെന്നും യാജവ വംശജനായ റവാൽ ജയ്സ്വാൾ തന്റെ രാജവംശം ജയ്സാൽമീറിൽ സ്ഥാപിച്ചുവെന്നുമാണ് വിശ്വാസം. അന്ന് ശ്രീകൃഷ്ണന്റെ പ്രവചനം സത്യമായതിന്റെ ആഘോഷങ്ങൾ ഇവിടെ ദിവസങ്ങൾ നീണ്ടു നിന്നുവെന്നും അതിന്‍റെ സ്മരണയ്ക്കായാണ് ഇന്നും ഇങ്ങനെ ഒരു ഡെസേർട്ട് ഫെസ്റ്റിവൽ ആഘോഷിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.

 ഹെറിറ്റേജ് വാക്ക് മുതൽ എയർഷോ വരെ

ഹെറിറ്റേജ് വാക്ക് മുതൽ എയർഷോ വരെ

മേളയ്ക്കെത്തുന്നവരെ ഒരിക്കലും നിരാശരാക്കാത്ത തരത്തിലുള്ള കാഴ്ചകള്‍ ഇവിടെ പ്രതീക്ഷിക്കാം. ഫെബ്രുവരി ആറിന് മേളയുടെ ഭാഗമായി നടത്തുന്ന ഹെറിറ്റേജ് വാക്കിൽ നൂറോളം ആളുകൾ പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ വായു സേനയുടെ എയർ ഷോ, ബോളിവുഡിലെ സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീത സദസ്സുകൾ തുടങ്ങിയവയും മേളയ്ക്ക് കൊഴുപ്പുകൂട്ടുവാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

PC:Koshy Koshy

സാം ഡ്യൂൺസ്

സാം ഡ്യൂൺസ്

ജയ്സാൽമീറിൽ നിന്നും 42 കിലോമീറ്റർ അകലെയുള്ള സാം ഡ്യൂൺസിലാണ് ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ നടക്കുന്നത്. മരുഭൂമിയുടെ കാഴ്ചകൾ കൊതിതീരെ കണ്ടുതീർക്കുവാൻ ഏറ്റവും മികച്ച ഇടമാണിത്. രാജസ്ഥാനിൽ നിന്നും എളുപ്പത്തിൽ ടാക്സി മാർഗ്ഗമോ പൊതുഗതാഗതമോ ഉപയോഗിച്ച് ഇവിടെ എത്താം.

ജയ്സാൽമീറില്‍ എത്തിച്ചേരുവാൻ

ജയ്സാൽമീറില്‍ എത്തിച്ചേരുവാൻ

രാജസ്ഥാനിലെ മിക്ക നഗരങ്ങളിൽ നിന്നും ഇവിടേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാം. ഇന്ത്യാ-പാക്ക് അതിർത്തിയുള്ളതിനാൽ റോഡുകൾ എല്ലാം തന്നെ നന്നായി സംരക്ഷിക്കപ്പെടുന്നവയാണ്. ജോധ്പൂർ. ജയ്പൂർ, ബിക്കനീർ, മൗണ്ട് അബു, ബാർമർ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സർക്കാർ ബസുകളും സ്വകാര്യ ബസുകളും ഇവിടേക്കുണ്ട്.

ഏറ്റവും അടുത്തുള്ള വിമാനത്താവളമായ ജോധ്പൂർ ജയ്സാൽമീറിൽ നിന്നും 300 കിലോമീറ്റർ അകലെയാണുള്ളത്.

ഡെൽഹിയിൽ നിന്നും ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ നിന്നും ജയ്സാൽമീറിലേക്ക് ട്രെയിന്‍ സർവ്വീസുകളുമുണ്ട്. ഏറ്റവും കുറഞ്‍ പണച്ചിലവിൽ ജയ്സാൽമീറിൽ സഞ്ചരിക്കുവാന്‍ ഓട്ടോറിക്ഷയാണ് നല്ലത്.

ഇന്ത്യയിലെ വന്മതിൽ കാണുവാൻ പോകാം...പ്ലാൻ ഇങ്ങനെ!

ഇന്ത്യയിലെ ഏക ഉപ്പുനദി മുതൽ ഒറ്റ ദിവസത്തിൽ അപ്രത്യക്ഷമായ ഗ്രാമം വരെ...ഇതാണ് യഥാർഥ രാജസ്ഥാൻ

തടാകത്തിനു നടുവിലെ കൊട്ടാരത്തിൽ തുടങ്ങി മഴ കാണാൻ നിർമ്മിച്ച കൊട്ടാരം വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more