Search
  • Follow NativePlanet
Share
» »തമിഴ്നാട് യാത്രകളിൽ ജാവദി ഒഴിവാക്കരുത്...കാരണം ഇതാണ്!

തമിഴ്നാട് യാത്രകളിൽ ജാവദി ഒഴിവാക്കരുത്...കാരണം ഇതാണ്!

കൊടുമുടികളും ഹിൽസ്റ്റേഷനും നദികളും കാടുകളും നിറഞ്ഞ തമിഴ്നാട് സുന്ദരിയാണ്. എത്ര അണിഞ്ഞൊരുങ്ങിയാലും മറ്റൊരു നാടിനും കിട്ടാത്ത സൗന്ദര്യം തമിഴ്നാടിനുണ്ട്. എന്നാൽ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതുപോലെ തമിഴ്നാട് തേടിപ്പോകുന്ന സഞ്ചാരികൾ വളരെ കുറവാണ്. നീലഗിരിയും ഊട്ടിയും കൂനൂരും യേർക്കാടുമൊക്കെ കണ്ടിറങ്ങുകയാണ് സാധാരണ സഞ്ചാരികൾ ചെയ്യുന്നത്. എന്നാൽ ഒത്തിരിയൊന്നും ആളുകൾ കയറിച്ചെന്നിട്ടില്ലാത്ത ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് ജാവദി ഹിൽസ്. പൂർവ്വഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ഭൂമി യാത്രകർക്ക് തീർത്തും അപരിചിതമായ ഒരിടമാണെന്നു പറ‍ഞ്ഞാലും തെറ്റില്ല. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും കൊണ്ട് സമ്പന്നമായ ജാവദി ഹില്‍സിന്റെ വിശേഷങ്ങൾ...

 ഊട്ടിയും കോട്ടഗിരിയുമല്ല... ഇത് ജാവദി

ഊട്ടിയും കോട്ടഗിരിയുമല്ല... ഇത് ജാവദി

തമിഴ്നാട് യാത്രയെന്നു പറഞ്ഞ് ഊട്ടിയും കൊടൈക്കനാലും കൊല്ലിമലയും നീലഗിരിയും ഒക്കെ മാത്രം കണ്ടിറങ്ങുന്നവർ അടുത്ത യാത്രയിലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ജാവദി ഹിൽസ്. പ്രകൃതിയൊരുക്കിയിരിക്കുന്ന വ്യത്യസ്തമായ കാഴ്ചകൾ കൺമുന്നിൽ കാണാൻ സാധിക്കുന്ന നാടാണിത്.

PC:Karthik Easvur

എവിടെയാണ്

എവിടെയാണ്

തമിഴ്നാട്ടിൽ പൂർവ്വ ഘട്ടത്തിന്റെ തുടർച്ചയായാണ് ജാവദി ഹിൽസുള്ളത്. ജാവടി ഹിൽസ് എന്നും ഇതറിയപ്പെടുന്നു. വെല്ലൂർ, തിരുവണ്ണാമലെ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത് തിരുവണ്ണാമലൈയിൽ നിന്നും 75 കിലോമീറ്റർ അകലെയാണ്.

വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും

വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും

ഇവിടെ എന്താണ് കാണുവാനുള്ളത് എന്നു ചോദിച്ചാൽ എന്താണ് ഇല്ലാത്തത് എന്നാണ് അതിനുള്ള ഉത്തരം. യാത്രകളെ സ്നേഹിക്കുന്നവർക്ക് ഇഷ്ടംപോലെ കാണുവാനുള്ള കാര്യങ്ങൾ ഇവിടെയുണ്ട്. അതിൽ പ്രധാനമാണ് ഇവിടുത്തെ എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് റൂട്ടുകളും. അതുകൊണ്ടു തന്നെ ആഴ്ചാവസാനങ്ങളും അവധി ദിവസങ്ങളും ചിലവഴിക്കുവാനെത്തുന്നവർക്ക് പറ്റിയ പ്രദേശമാണിത്. ആവശ്യത്തിലധികം കാഴ്ചകളും നടത്തവും സാഹസികതയും ഒക്കെ ഇവിടെ ലഭിക്കും.

ഭീമൻമടവ് വെള്ളച്ചാട്ടമാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങളിൽ പ്രധാനി.

ചന്ദനം മുതൽ ചക്ക വരെ

ചന്ദനം മുതൽ ചക്ക വരെ

അപൂർവ്വമായ ജൈവവ്യവസ്ഥ നിലകൊള്ളുന്ന പ്രദേശം കൂടിയാണിത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല ജീവികൾക്കും സസ്യങ്ങൾക്കും ജാവദി കുന്നുകള്‍ അഭയ സ്ഥാനമാണ്. പ്ലാവ്, നെല്ലി, തെങ്ങ്, പുളി, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളെയും അതിന്റെ കൃഷിയും ഇവിടെ വ്യാപകമാണ്. എന്നാൽ അനധികൃതമായി മുറിച്ചു കടത്തുന്നതുകൊണ്ട് ചന്ദന മരങ്ങൾ അധികം കാണാൻ കഴിയില്ല.PC:DRUID1962

കറയില്ലാത്ത കാലാവസ്ഥ

കറയില്ലാത്ത കാലാവസ്ഥ

വായുവും പ്രകൃതിയും ഇതുവരെയായും മലിനമാകാത്ത നാടാണ് ഇതെന്നു മനസ്സിലായല്ലോ. അതുകൊണ്ടു തന്നെ ഇവിടം സൂപ്പ‍ർ ഫ്രെഷാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വലിയ തിരക്കൊന്നും അനുഭവപ്പെടാത്തതിനാൽ ആർക്കും ഇഷ്ടമാവുകയും ചെയ്യും. ഓഫ്ബീറ്റ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു സ്ഥലം കൂടിയാണിത്.

വെയ്നു ബാപ്പു ഒബ്സർവേറ്ററി

വെയ്നു ബാപ്പു ഒബ്സർവേറ്ററി

ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പിന്റെ സ്ഥാപകനും ആധുനിക ഭാരതീയ വാനശാസ്ത്രത്തിന്റെ പിതാവുമൊക്കെയായ വെയ്നു ബാപ്പുവിന്റെ പേരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ കീഴില്‌ പ്രവർത്തിക്കുന്ന വെയ്നു ബാപ്പു ഒബ്സർവേറ്ററി വെല്ലൂരിലെ ജാവടി കുന്നിനു മുകളിലെ കവലൂരിലാണ് സ്ഥിതി ചെയ്യുന്നത്.‌ 1786ൽ വില്യം പെട്രി എന്ന സായിപ്പ് എഗ്മോറിൽ നിർമ്മിച്ച സ്വകാര്യ ഒബ്സർവേറ്ററിയുടെ പുതുക്കിയ രൂപമാണ് ഇന്ന് കവലൂരിലുള്ളത്. എഗ്മോറിൽ നിന്നും കൊടൈക്കനാലിലേക്കും അവിടെ നിന്നും കവലൂരിലേക്കുമാണ് ഇത് മാറ്റി സ്ഥാപിച്ചത്. രാത്രി കാലങ്ങളിൽ ആകാശത്തെ നിരീക്ഷിക്കാനായി സ്ഥാപിച്ച ഒപ്റ്റിക്കൽ ടെല്സ്കോപ്പാണ് ഇവിടുത്ത ആകർഷണം. ഏഷ്യയിലെ ഏറ്റവും വലിയ ടെലസ്കോപ്പ് വെയ്നു ബാപ്പു ടെലസ്കോപ്പ് എന്നാണ് അറിയപ്പെടുന്നത്

PC-Prateek Karandikar

വ്യൂപോയിന്റുകള്‍

വ്യൂപോയിന്റുകള്‍

ഒരു ക്യാമറയുമായി കയറുകയാണെങ്കിൽ എണ്ണമറ്റ കിടിൽ ഫ്രെയിമുകളുമായി തിരിച്ചിറങ്ങാൻ സാധിക്കുന്ന ഇടമാണ് ജാവദി. സൂര്യോദയവും സൂര്യാസ്തമയവും കണ്ട് ആസ്വദിക്കുവാൻ പറ്റിയ ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. അപൂർവ്വമായ ആവാസ വ്യവസ്ഥകളെയും ജീവികളെയും ഇവിടെ നിന്നും പകർത്താം.

ജമുനാമറത്തൂർ

ജമുനാമറത്തൂർ

ജാവദി കുന്നിനു മുകളിലെ ഉയർന്ന ഇടമാണ് ജമുനാമറത്തൂർ. സമുദ്രനിരപ്പിൽ നിന്നും 1957 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടമാണ് തിരുവണ്ണാമലൈയിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെയിടം.

സന്ദർശിക്കുവാൻ യോജിച്ച സമയം

സന്ദർശിക്കുവാൻ യോജിച്ച സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും മേയ്, ജൂൺ മാസങ്ങളിലെ സന്ദർശനം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

PC:DRUID1962

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ചെന്നൈയിൽ നിന്നും 208 കിലോമീറ്റർ അകലെയാണ് ജാവദി ഹിൽസ് സ്ഥിതി ചെയ്യുന്നത്. തിരുവണ്ണാമലൈയിൽ നിന്നും 89 കിലോമീറ്ററും വെല്ലൂരില്‍ നിന്നും 73 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും ഇവിടേക്ക് 721 കിലോമീറ്റർ ‍ ദൂരമുണ്ട്.

ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാൽ തീരുമാനമായി..ലോകം അവസാനിക്കുന്നതിന്റെ ഒടുവിലത്തെ സൂചനയാണത്രെ ഇത്!!

കന്യാകുമാരിയും തഞ്ചാവൂരുമല്ല...തമിഴ്നാട്ടിൽ കാണേണ്ട ഇടങ്ങൾ ഇതാണ്

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more