» »പുള്ളിപ്പുലിയെ മടയില്‍ ചെന്നുകാണാന്‍ ജവായ്

പുള്ളിപ്പുലിയെ മടയില്‍ ചെന്നുകാണാന്‍ ജവായ്

Written By: Elizabath

പുള്ളിപ്പുലിയെ അതിന്റെ മടയിലെത്തി കാണണമോ..അതോ രണ്ടു ദിവസം പുള്ളിപ്പുലിയുടെ അയല്‍ക്കാരനായി താമസിക്കണോ....ഏതുതന്നെയായാലും രാജസ്ഥാനിലെ ജവായിലെത്തിയാല്‍ മതി.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള രസതന്ത്രം വളരെ കൃത്യമായി മനസ്സിലാക്കിയ പോലെ പെരുമാറുന്ന പുള്ളിപ്പുലികളും ഒരിക്കല്‍ പോലും അവ തങ്ങളെ ആക്രമിച്ചിട്ടില്ലെന്നു പറയുന്ന ഗ്രാമീണരുമാണ് ഇവിടെയുള്ളത്.
വന്യമായ ഭൂപ്രകൃതിയും അടിപൊളി ക്യാംപിങ് സൈറ്റുകളും ഡാമും നദിയുമൊക്കെയുള്ള ജവായിയുടെ വിശേഷങ്ങള്‍...

ജവായ് മലനിരകള്‍

ജവായ് മലനിരകള്‍

രാജസ്ഥാനിലെ പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജവായ് മലനിരകളും സമീപ പ്രദേശവും വന്യജീവികളുടെ വാസസങ്കേതമാണ്. വ്യത്യസ്തമായ പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇവിടം പുല്‍മേടുകള്‍ കൊണ്ടും ഗുഹകള്‍, ലാവ ഒഴുകിയുണ്ടായ പാറകള്‍ തുടങ്ങിയവ കൊണ്ട് സമ്പന്നം കൂടിയാണ്.

PC:Namita07

പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉദാത്തമായ ബന്ധത്തിന് മാതൃകയാണ് രാജസ്ഥാനിലെ ഈ ഗ്രാമം. ഒട്ടേറെ പുള്ളിപ്പുലികള്‍ ഇവിടെ വസിക്കുന്നുണ്ടെങ്കിവും അവയില്‍ ഒന്നുപോലും ഇതുവരെയും അവയെ അക്രമിച്ചിട്ടില്ല എന്നാണ് ഗ്രാമീണര്‍ പറയുന്നത്. കഴിഞ്ഞ 165 വര്‍ഷത്തിനിടയ്ക്ക് ഇവിടെ ആരെയും പുലി കൊന്നിട്ടില്ല എന്നും ഇവര്‍ പറയുന്നു.

PC:Namita07

പുള്ളിപ്പുലികളെ കാണാം

പുള്ളിപ്പുലികളെ കാണാം

പകല്‍ സമയങ്ങളില്‍ പോലും കടുവകളെ ഇവിടെ കാണാം. സ്വതന്ത്രമായി ചുറ്റിത്തിരിഞ്ഞു നടക്കുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം പുള്ളിപ്പുലികളെ കാണാന്‍ സാധിക്കുന്നതും.

PC:יוסי אוד

ദേവ്ഗിരി ഗുഹാ ക്ഷേത്രം

ദേവ്ഗിരി ഗുഹാ ക്ഷേത്രം

ജവായ് ഡാമിനു സമീപം സ്ഥിതി ചെയ്യുന്ന ദേവ്ഗിരി ഗുഹാ ക്ഷേത്രം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. വൈകുന്നേരങ്ങളില്‍ ഈ ക്ഷേത്രത്തിന്റെ പരിസരത്തും പുള്ളിപ്പുലികളെ കാണാന്‍ സാധിക്കും.

PC:Siddhesh Mangela

ജവായ് ക്രൊക്കൊഡയില്‍ സാങ്ച്വറി

ജവായ് ക്രൊക്കൊഡയില്‍ സാങ്ച്വറി

ജവായ് ഡാമിനടുത്തു സ്ഥിതി ചെയ്യുന്ന ജവായ് ക്രൊക്കൊഡയില്‍ സാങ്ച്വറി ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ചയാണ്. വെയിലുകായാന്‍ തീരത്ത് വന്നുകിടക്കുന്ന മുതലകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

PC:Namita07

ദേശാടനക്കിളികള്‍

ദേശാടനക്കിളികള്‍

പുള്ളിപ്പുലികളും മുതലകളും മാത്രമല്ല ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ദേശാടനക്കിളികള്‍ എത്താറുണ്ട്.

PC:Mdk572

ജീപ്പ് സഫാരി

ജീപ്പ് സഫാരി

ഇവിടെ എത്തുന്ന സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഒന്നാണ് ജീപ്പ സഫാരി. പുലികളെ കാണാന്‍, അവയുടെ മുന്നിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരനുഭവമാണ് ഇവിടുത്തെ ജീപ്പ് സഫാരി നമുക്ക് നല്കുക.

PC: Rasikdave

ജവായ് ഡാം

ജവായ് ഡാം

ലൂണാ നദിയുടെ പോഷക നദിയായ ജവായ് നദിയിലാണ് ജവായ് ഡാം സ്ഥിതി ചെയ്യുന്നത്. ജോധ്പൂരിലെ മഹാരാജാവായിരുന്ന ഉമൈദ് സിങ്ങാണ് ഈ ഡാം പണിയുന്നത്.

PC:Namita07

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലിയില്‍ നിന്നും ജവായിലേയ്ക്ക് എത്താന്‍ 3 വഴികളാണുള്ളത്. അതില്‍ ഏറ്റവും എളുപ്പമുള്ള റൂട്ടാണ് സമര്‍പൂര്‍ വഴി ജവായിലേക്കുള്ളത്. 89.4 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

ഫല്‍ന വഴി

ഫല്‍ന വഴി

പാലിയില്‍ നിന്നും ഫല്‍ന വഴി ജവായിലെത്താന്‍ 94.2 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.

Please Wait while comments are loading...