» »1500 വര്‍ഷം പഴക്കമുള്ള ജോഗേശ്വരി ഗുഹകള്‍

1500 വര്‍ഷം പഴക്കമുള്ള ജോഗേശ്വരി ഗുഹകള്‍

Written By: Elizabath Joseph

ഇന്ത്യയിലെ പഴക്കമുള്ള ഗുഹാക്ഷേത്രങ്ങളിലൊന്നായ ജോഗേശ്വരി ഗുഹകള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. സിഇ 520 നും 550നും ഇടയില്‍ നിര്‍മ്മിച്ച ജോഗേശ്വരി ഗുഹകള്‍ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധകാലത്തെ വാസ്തുവിദ്യയുടെ ശേഷിപ്പുകളായ ഈ ഗുഹകള്‍ പിന്നീട് ഹിന്ദു മതം കയ്യടക്കുകയും നീളത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ വലിയ ഗുഹകളിലൊന്നായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ജോഗേശ്വരി ഗുഹയുടെ വിശേഷങ്ങളിലേക്ക്...

ചരിത്രത്തിന്റെ ശേഷിപ്പുകള്‍

ചരിത്രത്തിന്റെ ശേഷിപ്പുകള്‍

സിഇ 520 നും 550 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടത് എന്നു വിശ്വസിക്കുന്ന മുംബൈയിലെ ജോഗേശ്വരി ഗുഹകള്‍ നമ്മുടെ ചരിത്രത്തിന്റെ നിലനില്‍ക്കുന്ന അടയാളങ്ങളിലൊന്നാണ്. ശൈവവിശ്വസികളുടെ ഏറ്റവും പഴയ കല്ലില്‍ കൊത്തിയ ഗുഹകളിലൊന്നായ ഇത് ഇന്നും തീര്‍ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ്.

PC:Himanshu Sarpotdar

ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാ ക്ഷേത്രം

ചരിത്രകാരനും പണ്ഡിതനുമായ വാള്‍ട്ടര്‍ സ്പിന്‍കിന്റെ അഭിപ്രായത്തില്‍ ആദിമകാലത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ഗുഹകളില്‍ ഒന്നാണിത് എന്നാണ്. വലുപ്പത്തിന്റെ കാര്യത്തിലാണ് ഇത് മുന്നില്‍ നില്‍ക്കുന്നത്.

PC:Vks0009

മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍

മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍

വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ കടന്നു പോകുന്ന വഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന ജോഗീശ്വര്‍ ഗുഹകള്‍ മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ ആണുള്ളത്. അതുകൊണ്ടുതന്നെ ഒട്ടേറെ ആളുകളാണ് ദിവസേന ഇവിടെ എത്താറുള്ളത്.

PC:Nicke.me

ജോഗേശ്വരിയുടെ സന്നിധാനം

ജോഗേശ്വരിയുടെ സന്നിധാനം

മറാത്ത വിശ്വാസികളുടെ പ്രധാന ദൈവങ്ങളില്‍ ഒന്നായ ജോഗേശ്വരിയെയാണ് ഇവിടെ ആരാധിക്കുന്നത്. മറാത്തികളുടെ കുലദേവി എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. ഗുജറാത്തികളുടെയും മഹാരാഷ്ട്രക്കാരുടെയും പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ഇത്.

PC:Aalokmjoshi

പ്രതിഷ്ഠകള്‍

പ്രതിഷ്ഠകള്‍

ശൈവവിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ഇവിടെ ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ.ദത്താത്രേയ, ഹനുമാന്‍, ഗണേശന്‍, എന്നിവരുടെ പ്രതിമകളും രൂപങ്ങളും ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ ജോഗേശ്വരിയുടെ കാലടികളും ഇവിടെ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC: Sainath468