» »മദ്യം വഴിപാട്, പ്രസാദവും മദ്യം... മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹിക്കുന്ന കാല ഭൈരവ്

മദ്യം വഴിപാട്, പ്രസാദവും മദ്യം... മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹിക്കുന്ന കാല ഭൈരവ്

Written By: Elizabath Joseph

മനസ്സറിഞ്ഞ് പ്രാര്‍ഥിച്ചാല്‍ അനുഗ്രഹിക്കുന്ന ദൈവങ്ങളാണ് നമ്മുടേത്. ഏത് കഷ്ടപ്പാടിലും ദു:ഖങ്ങളിലും അതുകൊണ്ടുതന്നെ നമ്മള്‍ ആദ്യം ഓടി എത്തുന്നതുന്ന ദേവാലയങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കുമാണ്.
അത്തരത്തില്‍ ഒരു ക്ഷേത്രമാണ് മദ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കാല ഭൈരവ് ക്ഷേത്രം. ഉജ്ജയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനെന്നും ഭക്തരുടെ അത്താണിയെന്നും വിശേഷിപ്പിക്കപ്പെടുന്ന കാല ഭൈരവ് ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍..

താന്ത്രിക ക്ഷേത്രം

താന്ത്രിക ക്ഷേത്രം

പുരാതന ഹിന്ദു സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ സ്ഥിതി ചെയ്യുന്ന താന്ത്രിക ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉജ്ജയിനിയിലെ കാല ഭൈരവ് ക്ഷേത്രം. താന്ത്രിക സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Utcursch

ഉള്ളറിഞ്ഞ് പ്രാര്‍ഥിച്ചാല്‍

ഉള്ളറിഞ്ഞ് പ്രാര്‍ഥിച്ചാല്‍

ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കാല ഭൈരവ് ക്ഷേത്രം. ഇവിടുത്തെ ഭക്തരുടെ വിശ്വാസമനുസരിച്ച് മനസ്സരിഞ്ഞ് പ്രാര്‍ഥിച്ചാല്‍ കേള്‍ക്കുന്നവനും ഉടനടി പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കുന്നവനുമാണ് ഇവിടുത്തെ കാലഭൈരവന്‍.

PC:Utcursch2

ശിവന്റെ സംഹാര രൂപം

ശിവന്റെ സംഹാര രൂപം

സംഹാര രൂപത്തില്‍ കോപിഷ്ഠനായി നില്‍ക്കുന്ന ശിവന്റെ കാലഭൈരവ രൂപത്തിലുള്ള അവതാരത്തെയാണ് ഇവിടെ ആരാധിക്കുന്നത്. ഉജ്ജെയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് കാല ഭൈരവന്‍ അറിയപ്പെടുന്നത്. നഗരത്തിന്റെ സേനാപതി എന്നും കാലഭാരവനെ വിശേഷിപ്പിക്കാറുണ്ട്. അഷ്ടഭൈരവന്‍മാരെ ആരാധിക്കുന്ന ഒരു പാരമ്പര്യം ശൈവ വിശ്വാസികള്‍ക്ക് ഉള്ളതാണ്. ഇവരുടെ മുഖ്യതലവനായാണ് കാലഭൈരവനെ കണക്കാക്കുന്നത്.

PC:Utcursch2

മദ്യം ഇവിടെ വഴിപാട്

മദ്യം ഇവിടെ വഴിപാട്

താന്ത്രിക ക്ഷേത്രമായതിനാല്‍ തന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും പൂജകളും ആണ് ഇവിടെ കാണുവാന്‍ സാധിക്കുക. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യം വഴിപാടായി സമര്‍പ്പിക്കുന്നത്. തേങ്ങയും പുഷ്പങ്ങളും മദ്യവും ചേര്‍ന്നതാണ് ഇവിടുത്തെ വഴിപാടുകള്‍ മിക്കവയും. ഇവ വില്‍ക്കുന്ന കച്ചവടക്കാരും സമീപത്തുണ്ടാകും.

PC:Utcursch2

പ്രസാദവും മദ്യം

പ്രസാദവും മദ്യം

നൂറുകണക്കിന് വിശ്വാസികള്‍ ദിനംപ്രതി ഇവിടം സന്ദര്‍ശിക്കാറുണ്ട്. മദ്യക്കുപ്പിരള്‍ പൂജാരിക്ക് കൊടുക്കുകയും അതില്‍ അതില്‍ സ്വല്പം അദ്ദേഹം എടുത്ത് ഒരു പാത്രത്തിലാക്കി കാലബാരവന്റെ നേരേ നീട്ടി നാവില്‍ പകരുകയു ചെയ്യും. അത് മുഴുവനും അവിടെവെച്ചു തന്നെ അപ്രത്യക്ഷമായി പോവുകയും ചെയ്യും. ഇങ്ങനെ കാലഭൈരവന് സമര്‍പ്പിച്ചതിന്റെ ബാക്കി ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയും ചെയ്യും.

PC:Utcursch

മദ്യപിക്കുന്ന ദൈവം

മദ്യപിക്കുന്ന ദൈവം

കാലഭൈരവന് സമര്‍പ്പിക്കുന്ന നിവേദ്യമായ മദ്യം എങ്ങനെയാണ് അപ്രത്യക്ഷമാവുക എന്നത് ഇനിയും മനസ്സിലായിട്ടില്ലാത്ത ഒരു കാര്യമാണ്. ഭഗവാന്‍ തന്നെ അത് സ്വീകരിക്കുന്താണ് എന്നാണ് ഇവിടുത്തെ പൂജാരി അവകാശപ്പെടുന്ത്. വിഗ്രഹത്തിന് തുളകളോ മറ്റോ ഒന്നും ഇല്ല എന്ന അദ്ദേഹം ആണയിടുന്നുണ്
ടെങ്കിലും അത് പരിശോധിക്കാന്‍ ആരെയും അനുവദിക്കാറില്ല. അതു തന്റെ മാത്രം അവകാശമാണെന്നാണ് അദ്ദേഹം പറയുന്നത്.

PC:K.vishnupranay

മറ്റു പ്രതിഷ്ഠകള്‍

മറ്റു പ്രതിഷ്ഠകള്‍

കാല ഭൈരവനായ ശിവനെക്കൂടാതെ പാര്‍വ്വതി, വിഷ്ണു, ഗണേശന്‍ തുടങ്ങിയവരെയും ഇവിടെ ആരാധിക്കുന്നുണ്ട്. അവരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും ഉപക്ഷേത്രങ്ങളും ഇതിനു ചുറ്റുമായി കാണുവാന്‍ സാധിക്കും.

PC:Rosemania

മറാത്ത ക്ഷേത്രം

മറാത്ത ക്ഷേത്രം

സ്‌കന്ദ പുരാണമടക്കമുള്ളഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇത് ആരു നിര്‍മ്മിച്ചുവെന്നോ എപ്പോള്‍ നിര്‍മ്മിച്ചുവെന്നോ വ്യക്തമല്ല. എന്നാല്‍ പിന്നീട് എപ്പോളോ പുനര്‍നിര്‍മ്മാണം നടത്തിയ ക്ഷേത്രത്തിന് ഇപ്പോള്‍ മറാത്ത വാസ്തുവിദ്യയോടാണ് കൂടുതല്‍ സാദൃശ്യമുള്ളത്.

PC:Raunak Maskay

മഹാശിവരാത്രി

മഹാശിവരാത്രി

നൂറുകണക്കിന് ഭക്തര്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രത്തില്‍ എന്നും ഉത്സവാന്തരീക്ഷമാണ് എന്നുതന്നെ പറയാം. മഹാശിവരാത്രിയാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന ദിവസം.

PC:Utcursch

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഉജ്ജയിനില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ് ശ്രീ കാല ഭൈരവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇരുപത് മിനിട്ടിനുള്ളില്‍ നഗരത്തില്‍ നിന്നും ക്ഷേത്രത്തിലെത്താന്‍ സാധിക്കും.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...