Search
  • Follow NativePlanet
Share
» »അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!

അയ്യായിരം വർഷം പഴക്കത്തിൽ കല്ലിൽ പൊതിഞ്ഞ ദേവി ക്ഷേത്രം!!

അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ കല്ലിൽ ഭഗവതി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!!

ചരിത്രവും ഐതിഹ്യവും ഒരു പോലെ സംഗമിക്കുന്ന ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. വിശ്വസിക്കുവാൻ സാധിക്കാത്ത കഥകളും അതിനെ വെല്ലുന്ന മിത്തുകളും ഒക്കെയായി ഇന്നും തലയുയർത്തി നിൽക്കുന്ന ക്ഷേത്രങ്ങൾ. അത്തരത്തിലൊന്നാണ് കല്ലിൽ ഭഗവതി ക്ഷേത്രം. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് മേതല ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രത്തിന്റെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ കല്ലിൽ ഭഗവതി ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!!

കല്ലിൽ ഭഗവതി ക്ഷേത്രം

കല്ലിൽ ഭഗവതി ക്ഷേത്രം

കാടിനുള്ളിൽ പാറക്കെട്ടുകൾക്കിടയിൽ നൂറിലധികം പടികൾ കടന്നു മാത്രം എത്താൻ സാധിക്കുന്ന കല്ലിൽ ഭഗവതി ക്ഷേത്രം പെരുമ്പാവൂരിൻറെ അഭിമാനമാണ്. ക്ഷേത്ര ഭൂപടത്തിൽ പെരുമ്പാവൂരിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിൽ ഒരു സംരക്ഷിത സ്മാരകമായാണ് ഇതിനെ ഇപ്പോൾ സംരക്ഷിക്കുന്നത്.

PC:Challiyan

പാറയുടെ മുകളിലെ ക്ഷേത്രം

പാറയുടെ മുകളിലെ ക്ഷേത്രം

ഐതിഹ്യങ്ങളും കഥകളും ഒരുപാട് ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കല്ലിൽ ഭഗവതി ക്ഷേത്രം ഒരു വലിയ പാറയുടെ മുകളിലാണുള്ളത്. എന്നാൽ പെട്ടന്ന് എത്താമെന്നു വിചാരിച്ചാലും നടക്കില്ല. 28 ഏക്കറോളം വരുന്ന കാടിനു നടുവിലെത്തണം ഈ ക്ഷേത്രം കാണണമെങ്കിൽ. ഇവിടെ എത്തിയാൽ പിന്നെയും 120 പചികൾ കയറണം ക്ഷേത്രമിരിക്കുന്ന പാറയുടെ മുകളിലെത്തുവാൻ.

PC:Ranjithsiji

ചുറ്റോടു ചുറ്റും കല്ലുമാത്രം

ചുറ്റോടു ചുറ്റും കല്ലുമാത്രം

കാടിനുള്ളിലെ മരങ്ങൾ കൂടാതെ എവിടെ നോക്കിയാലും ഇവിടെ കാണുവാനുള്ളത് കല്ലുകൾ മാത്രമാണ്. ക്ഷേത്രത്തിലേക്കുള്ള കവാടം തുടങ്ങുന്നിടം മുതൽ കല്ലുകളുടെ കാഴ്ച തുടങ്ങും. അങ്ങെത്തുന്നിടം വരെ കല്ലുകൾ നിറഞ്ഞ വഴികളാണുള്ളത്. ശ്രീകോവിലിലേക്കുള്ള പടികളും ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകളും ക്ഷേത്രത്തിന്റെ ചുറ്റിലും പാകിയിരിക്കുന്നതും ഒക്കെ കരിങ്കല്ലു തന്നെയാണ്. ഇവിടുത്തെ നമസ്കാര മണ്ഡപവും പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Challiyan

ഐതിഹ്യം

ഐതിഹ്യം

ഇവിടെ പ്രചരിക്കുന്ന ഐതിഹ്യം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടതാണ്. ഒരിക്കൽ കാടിനുള്ളിൽ എത്തിച്ചേർന്ന ആളുകള്‍ അസാമാന്യ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടുവത്രെ. കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്ന അവരെ അടുത്തു ചെന്നു കാണുവാൻ പോയപ്പോഴേക്കും അവർ അവിടെ നിന്നും അപ്രത്യക്ഷയായത്രെ. കളിച്ചുകൊണ്ടിരുന്ന കല്ലുകൾ കൊണ്ട് ഗുഹയിൽ മറയുകയാണ് അവർ ചെയ്തത്. ദേവി ചൈതന്യമുള്ള ആ സ്ത്രീ കല്ലിൽ ഭഗവതി ആയിരുന്നു എന്നാണ് വിശ്വാസം. ദേവി കളിച്ചപ്പോൾ മുകളിലേക്കു പോയ കല്ല് ക്ഷേത്രത്തിന്റെ മേൽക്കൂരയായി മാറിയെന്നും താഴേക്ക് വന്നത് ഇരിപ്പിടമായി എന്നുമാണ് വിശ്വാസം.

PC:Ranjithsiji

 15 ആന വലിച്ചാലും അനങ്ങാത്ത കല്ല്

15 ആന വലിച്ചാലും അനങ്ങാത്ത കല്ല്

ദേവി അന്ന് അമ്മാനമായിയ ശിലകൾ ഇന്നും ഇവിടെയുണ്ടല്ലോ...ശ്രീകോവിലിന്റെ മേൽക്കൂരയായി നിൽക്കുന്ന കൂറ്റൻ പാറ നിലത്ത് സ്പർശിക്കാതെയാണ് നിൽക്കുന്നത്. അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഈ പാറ 15 ആനകൾ ഒന്നിച്ച് വലിച്ചാൽ പോലും അനങ്ങില്ലത്രെ!

PC:Ranjithsiji

വീടുപണി നടക്കുവാനും മുടി വളരുവാനും

വീടുപണി നടക്കുവാനും മുടി വളരുവാനും

ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് നേർച്ചകളാണ് കല്ല് നേർച്ചയും ചൂൽ നേർച്ചയും. സ്ത്രീകൾക്ക് മുടി വളരുവാനും പുരുഷന്മാർക്ക് കുടുംബത്തിലെ അസ്വസ്ഥതകൾ മാറുവാനുമാണ് ചൂൽ നേർച്ച നടത്തുന്നത്. ഇരുമ്പ് തൊടാതെ ഓല കൊണ്ട് തൂൽ നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചൂൽ നേർച്ച.

പാതി വഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാകുവാനാണ് കല്ല് നേർച്ച നടത്തുന്നത്. പണി നടക്കുന്ന വീട്ടിൽ നിന്നും രണ്ട് മൂന്ന് കല്ലുകൾ കൊണ്ടുവന്ന് ക്ഷേത്രത്തിലെത്തിച്ച് പ്രാർഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും. ആഗ്രഹിച്ച കാര്യം സാധിക്കുന്നവർ ഇവിടെ വന്ന് വീണ്ടും നന്ദിയർപ്പിച്ച് നേർച്ച നടത്തി പ്രാർഥിക്കാറുമുണ്ട്.

PC:Ranjithsiji

ഗുഹാ ക്ഷേത്രം

ഗുഹാ ക്ഷേത്രം

കല്ലിൽ ഗുഹാ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ഒരു ഗുഹയ്ക്കുള്ളിലാണ് ഇവിടുത്തെ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗുഹാ ക്ഷേത്രമായതിനാൽ സാധാരണ ക്ഷേത്രങ്ങളിലേതു പോലെ ഇവിടെ ശ്രീകോവിലിനു പിന്നിലൂടെ പ്രദക്ഷിണം നടത്തുവാൻ സാധിക്കില്ല. അതുകൊണ്ട് ഭഗവതിയെ പ്രദക്ഷിണം ചെയ്യുമ്പോൾ കല്ലിനെകൂടി വണങ്ങിയാണ് പ്രദക്ഷിണം പൂർത്തിയാക്കാറുള്ളത്.

PC:Ranjithsiji

കല്ലിൽ അരുളുന്ന ദേവി

കല്ലിൽ അരുളുന്ന ദേവി

കല്ലിൽ അരുളുന്ന ദേവി എന്നും ഇവിടുത്തെ ദേവിയെ വിളിക്കാറുണ്ട്. ചുറ്റോടു ചുറ്റും കല്ലു നിറഞ്ഞ് കിടക്കുന്ന ഒരിടത്ത്, കൽഗുഹയിൽ വാഴുന്ന ദേവിയെ ഇതിലും മനോഹരമായി മറ്റൊന്നും വിശേഷിപ്പിക്കുവാനില്ല എന്നതാണ് സത്യം. ഗണപതി, യക്ഷി, കരിനാഗ യക്ഷി എന്നിവർ ഇവിടുത്തെ ഉപ പ്രതിഷ്ഠകളാണ്.

PC:Ranjithsiji

ജൈന ക്ഷേത്രം

ജൈന ക്ഷേത്രം

കല്ലിൽ ക്ഷേത്രത്തിന്‍റെ ചരിത്രം തിരഞ്ഞാൽ എത്തിച്ചേരുക ജൈന മതത്തിലാണ്. ആദ്യ കാലങ്ങളിൽ ഇതൊരു ജൈന ക്ഷേത്രമായിരുന്നു എന്നാണ് വിശ്വാസം. ജൈനമതത്തിലെ യക്ഷിയയാ പദ്മാവതിയെയാണ് ഇവിടെ ഭഗവതിയായി വാഴിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. പിന്നീട് ജൈന ക്ഷേത്രം ഭഗവതി ക്ഷേത്രമായി മാറിയത് എന്നാണ് കരുതപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിലാണ് ഈ മാറ്റം നടന്നത് എന്നാണ് വിശ്വാസം.

PC:Ranjithsiji

ശിവനും വിഷ്ണുവുമായി മാറിയ പാർശ്വനാഥനും മഹാവീരനും

ശിവനും വിഷ്ണുവുമായി മാറിയ പാർശ്വനാഥനും മഹാവീരനും

ഒരു ജൈന ക്ഷേത്രമായിരുന്നു ആദ്യകാലങ്ങളിൽ‌ ഇത് എന്നതിനു പല തെളിവുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ജൈനമതത്തിലെ പാർശ്വനാഥന്റെയും മഹാവീരന്റെയും വിഗ്രഹങ്ങളാണ് ശിവന്റെയും വിഷ്മുവിന്റെയും വിഗ്രഹങ്ങളായി മാറിയതത്രെ.പാറയുടെ മുകളിൽ ബ്രഹ്മാവിന്റെ ഒരു കൊത്തിയ രൂപവും കാണാം.

PC:Challiyan

പൂജാ സമയം

പൂജാ സമയം

വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഇവിടുത്തെ ഉത്സവത്തിന്റെ കൊടിയേറ്റ്. എട്ടു ദിവസമാണ് ഉത്സം നീണ്ടു നിൽക്കുന്നത്.
കുറച്ച്നാൾ മുൻപ് വരെ ഉച്ചപൂജയ്ക്കു ശേഷം നടയടയ്ക്കുകയായിരുന്നു പതിവ്.
വൈകിട്ടത്തെ പൂജകൾക്ക് ഇത്രയും ദൂംര വീണ്ടും എത്തുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഉച്ചപൂജയ്ക്ക് നടയടച്ചാലും വൈകിട്ട് ദീപാരാധനയ്ക്കും അത്താഴപൂജയ്ക്കുമായി വീണ്ടും നട തുറക്കാറുണ്ട്.

PC:Ranjithsiji

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനു സമീപം മേത്തല എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ . പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിൽ ഒടക്കാലി എന്ന സ്ഥലത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം.

ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!! ഇനി രാശി പറയും യാത്ര എവിടേക്ക് വേണമെന്ന്!!!

കനലിലൂടെ നടക്കുന്ന തീമിതിയും പുരുഷന്മാരെ അടിച്ചിരുത്തുന്ന ലത് മാർ ഹോളിയും!തീർന്നിട്ടില്ല ആചാരങ്ങൾ! കനലിലൂടെ നടക്കുന്ന തീമിതിയും പുരുഷന്മാരെ അടിച്ചിരുത്തുന്ന ലത് മാർ ഹോളിയും!തീർന്നിട്ടില്ല ആചാരങ്ങൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X