» »നാലായിരം അടി ഉയരത്തില്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്കിങ് സ്ഥലം

നാലായിരം അടി ഉയരത്തില്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്കിങ് സ്ഥലം

Written By: Elizabath

നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മല... തമിഴ്‌നാട്ടില്‍ പൂര്‍വ്വഘട്ടത്തില്‍ സ്ഥിതി ചെയ്യുന കല്‍രായന്‍ മലനിരകള്‍ ട്രക്കേഴ്‌സിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. സേലം, വില്ലുപുരം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഷോലക്കാടുകളും മഴക്കാടുകളും തിങ്ങിനിറഞ്ഞ് വളരുന്ന സ്ഥലമാണ്.
യാത്രാപ്രേമികള്‍ക്ക് തീരെ പരിചിതമല്ലാത്ത ഇവിടം പഞ്ചമലയ്, ജവാദി മല, സേര്‍വരായമലകള്‍ എന്നിവയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ട്രക്കിങ് ഡെസ്റ്റിനേഷനായ കല്‍രായന്‍ മലനിരകളപ്പറ്റി അറിയാം...

മലകളാല്‍ പൊതിഞ്ഞ മല

മലകളാല്‍ പൊതിഞ്ഞ മല

ചുറ്റോടുചുറ്റും മലകള്‍ നിറഞ്ഞ കല്‍റായന്‍ മല, മലകളാല്‍ പൊതിഞ്ഞു നില്‍ക്കുന്ന ഒരിടമാണ്. പഞ്ചമലയ്, ജവാദി മല, സേര്‍വരായമലകള്‍ തുടങ്ങിയവയാണ് ചുറ്റിലുമായി കാണപ്പെടുന്ന മലകള്‍.

PC: Manoj M Shenoy

ചെറിയ കല്‍രായനും വലിയ കല്‍രായനും

ചെറിയ കല്‍രായനും വലിയ കല്‍രായനും

കല്‍രായന്‍ മലനിരകള്‍ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചിന്നകല്‍രായനും പെരിയ കല്‍രായനും. ചിന്നകല്‍രായന്‍ സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തില്‍ നില്‍ക്കുമ്പോള്‍ പെരിയ കല്‍രായന് 4000 അടിയാണ് ശരാശരി ഉയരം വരുന്നത്.

PC: PJeganathan

ട്രക്കിങ്ങ്

ട്രക്കിങ്ങ്

മഴക്കാടും ഷോലക്കാടും ഇടതിങ്ങി വളരുന്ന കല്‍രായന്‍ മലനിരകള്‍ തമിഴ്‌നാട്ടിലെ ട്രക്കിങ്ങ് പ്രേമികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ്. ഇടതിങ്ങി വളരുന്ന കാടുകളും വെള്ളച്ചാട്ടങ്ങളും കടന്നുള്ള ഇവിടുത്തെ ട്രക്കിങ്ങ് ഏറെ ആകര്‍ഷകമാണ്.

കരിയ കോവില്‍ റിസര്‍വോയര്‍

കരിയ കോവില്‍ റിസര്‍വോയര്‍

പപ്പനായ്കന്‍ പട്ടി ഡാം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കരിയ കോവില്‍ റിസര്‍വോയര്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. 52 അടി ഉയരമുള്ള ഈ ഡാം മഴക്കാലത്ത് സന്ദര്‍ശിക്കുന്നതാണ് അനുയോജ്യം.

PC: Arunask001

പെരിയാര്‍ വെള്ളച്ചാട്ടം

പെരിയാര്‍ വെള്ളച്ചാട്ടം

കല്‍രായന്‍ മലനിരകളുടെ ഒരുഭാഗം സ്ഥിതി ചെയ്യുന്ന വില്ലുപുരം ജില്ലയ്ക്ക് സമീപമാണ് പെരിയാര്‍ വെള്ളച്ചാട്ടമുള്ളത്. ഇവിടുത്തെ ഗോമുഖി ഡാമില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പെരിയാര്‍ വെള്ളച്ചാട്ടം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യം.

മേഘം വെള്ളച്ചാട്ടം

മേഘം വെള്ളച്ചാട്ടം

കല്ലക്കുറിച്ചിയില്‍ കാഞ്ചിരാജപാളയം എന്ന സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മേഘം വെള്ളച്ചാട്ടം 500 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന ഒന്നാണ്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് മേഘം വെള്ളച്ചാട്ടം കാണാന്‍ അനുയോജ്യം.

മണിമുക്ത്‌നന്ദി ഡാം

മണിമുക്ത്‌നന്ദി ഡാം

കല്ലക്കുറിച്ചിക്ക് സമീപമുള്ള അക്കര കൊറ്റാലം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മണിമുക്ത്‌നന്ദി ഡാം മണിമുര്തനദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലക്കുറിച്ചിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കല്‍രായന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നുകൂടിയാണ്.

PC: PJeganathan

ഗോമുഖി ഡാം

ഗോമുഖി ഡാം

നിറഞ്ഞ പച്ചപ്പില്‍ നില്‍ക്കുന്ന ഗോമുഖി ഡാം ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. കല്ലക്കുറിച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് ഇത് ്‌സഥിതി സ്ഥിതി ചെയ്യുന്നത്.

വെങ്കട്ടരാമന ക്ഷേത്രം

വെങ്കട്ടരാമന ക്ഷേത്രം

എഡി 1540 ല്‍ മുത്യാലു നായക രാജാവ് പണിത വെങ്കട്ടരാമന ക്ഷേത്രം ഇന്ന് ഏകദേശം നശിച്ച നിലയിലാണ്. ഒറ്റക്കല്ലില്‍ കൊത്തിയ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ഇവിടുത്തെ തൂണുകള്‍ പോണ്ടിച്ചേരിയിലേക്ക് ഫ്രഞ്ചുകാര്‍ കൊണ്ടുപോയിരുന്നതായി പറയപ്പെടുന്നു.

PC: PJeganathan


നാഗമ്മന്‍ ക്ഷേത്രം

നാഗമ്മന്‍ ക്ഷേത്രം

1500 വര്‍ഷം പഴക്കമുള്ള നാഗക്ഷേത്രമാണിത്. ഇവിടെ വളരെയധികം ഭക്തര്‍ എത്താറുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കല്‍രായന്‍ മലനിരകളില്‍ നിന്നും 56 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്ലാക്കുറിച്ചിയാണ് സമീപത്തുള്ള പട്ടണം. സേലത്തു നിന്നും 71 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. വില്ലുപുരമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

കൊച്ചിയില്‍ നിന്ന്

കൊച്ചിയില്‍ നിന്ന്

കൊച്ചിയില്‍ നിന്ന് പാലക്കാട് -തിരുപ്പൂര്‍-സേലം വഴി 424 കിലോമീറ്ററാണ് കല്‍രായനിലേക്കുള്ള ദൂരം.

കോഴിക്കോട് നിന്ന്

കോഴിക്കോട് നിന്ന്

കോഴിക്കോട് നിന്നാണ് യാത്ര ആരംഭിക്കുന്നതെങ്കില്‍ മലപ്പുറം-പാലക്കാട്-ഇ റോഡ്-സെലം വഴി 414 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം.

Read more about: trekking tamil nadu hill station

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...