» »മഹാരാഷ്ട്രയുടെ എവറസ്റ്റ് അഥവാ കല്‍സുബായ് ശിഖരം

മഹാരാഷ്ട്രയുടെ എവറസ്റ്റ് അഥവാ കല്‍സുബായ് ശിഖരം

Written By: Elizabath

മഹാരാഷ്ട്രയുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന കല്‍സുബായ് മഹാരാഷ്ട്രയിലെത്തുന്ന ട്രക്കേഴ്‌സിന്റെയും പര്‍വ്വതാരോഹകരുടെയും സ്വപ്നറൂട്ടുകളിലൊന്നാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ കല്‍സുബായ്ക്ക് പറയാന്‍ ഒട്ടേറെ വിശേഷങ്ങളുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 5400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായെ കൂടുതല്‍ അറിയാം...

ട്രെക്കിംഗില്‍ ‌പിച്ചവയ്ക്കാന്‍ 7 സ്ഥല‌ങ്ങള്‍

മഹാരാഷ്ട്രയുടെ എവറസ്റ്റ്

മഹാരാഷ്ട്രയുടെ എവറസ്റ്റ്

സമുദ്രനിരപ്പില്‍ നിന്നും 1646 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായ് മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

PC:Elroy Serrao

പേരുവന്ന കഥ

പേരുവന്ന കഥ

മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിന് കല്‍സുബായ് എന്നു പേരുവന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ ഈ ഗ്രാമത്തിലെ ആളുകള്‍ ചേര്‍ന്ന് കല്‍സുബായ് എന്നു പേരായ ഒരു സ്ത്രീയെ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയത്രെ. പിന്നീട് ഗ്രാമത്തില്‍ തുടരാന്‍ കഴിയാതിരുന്ന ഈ സ്ത്രീ മലമുകളിലേക്ക് പോവുകയും അവിടെ ജീവിച്ച് മരിക്കുകയും ചെയ്തു എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. അവരുടെ പേരില്‍
നിന്നുമാണ് കല്‍സുബായ് ശിഖരത്തിന് പേരു ലഭിക്കുന്നത്.

PC:Rox-zee

മഹാരാഷ്ട്രയിലെ പ്രശസ്തമായ ട്രക്കിങ് കേന്ദ്രം

മഹാരാഷ്ട്രയിലെ പ്രശസ്തമായ ട്രക്കിങ് കേന്ദ്രം

ഒട്ടേറെ ട്രക്കിങ് റൂട്ടുകളുള്ള മഹാരാഷ്ട്രയില്‍ ആളുകളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന റൂട്ടുകളിലൊന്നാണിത്. ബാരി എന്ന ഗ്രാമമാണ് ഇവിടേക്കുള്ള യാത്രയുടെ ബേസ് ക്യാംപ്.

PC:Mvkulkarni23

സാഹസികം ഈ യാത്ര

സാഹസികം ഈ യാത്ര

ട്രക്കിങ്ങില്‍ പരിചയമുള്ളവര്‍ക്ക് ഇവിടേക്കുള്ള കയറ്റം എളുപ്പമാകുമെങ്കിലും തുടക്കക്കാര്‍ കുറച്ചധികം പാടുപെടും. മലകയറ്റത്തിനിടെ നിരവധി ആളുകള്‍ താഴെവീഴുന്നതിനാല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ കൈവരികളും മറ്റ് സുരക്ഷാ കാര്യങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

PC:Elroy Serrao

കല്‍സുബായ് ക്ഷേത്രം

കല്‍സുബായ് ക്ഷേത്രം

ഇവിടെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന കല്‍സുബായ് ക്ഷേത്രം ധാരാളം പ്രാദേശിക വിശ്വാസങ്ങള്‍ നിറഞ്ഞ ഒരിടമാണ്. ട്രക്കിങുകാരെ കൂടാതെ ക്ഷേത്ര സന്ദര്‍ശനത്തിനായും ആശുകള്‍ ഇവിടെ എത്താറുണ്ട്.

PC:Elroy Serrao

മഴ കഴിഞ്ഞ്

മഴ കഴിഞ്ഞ്

മണ്‍സൂണിന് ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. അതിനാല്‍ത്തന്നെ ആഗസ്റ്റിനു ശേഷമാണ് ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നതും.

PC:rohit gowaikar

മലമുകളിലെ കല്യാണം

മലമുകളിലെ കല്യാണം

വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍സുബായ് ശിഖരം അത്ഭുതകരമായ ഒകു വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മലകയറ്റത്തില്‍ താല്പര്യമുള്ള വിവേകിന്റെയും സ്വപ്നാലിയുടെയും വിവാഹത്തിന് സാക്ഷികളായത് ഇവിടുത്തെ കുന്നുകളായിരുന്നു.

PC:Elroy Serrao

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

കല്‍സുബായ് മലനിരഖല്‍ മാത്രമല്ല ഇവിടുത്തെ ആകര്‍ഷമം. ഇതിനു സമീപത്തായി ധാരളം സ്ഥലങ്ഹല്‍ സഞ്ചാരികളെ കാത്തിരിപ്പുണ്ട്.

PC:Bj96

ഭണ്‍ഡാദ്ര

ഭണ്‍ഡാദ്ര

മഹാരാഷ്ട്രയുടെ ഗ്രാമീണഭംഗി സഞ്ചാരികലെ കാണിക്കാനായി കാത്തിരിക്കുന്ന സ്ഥലമാണ് ഭണ്‍ഡാദ്ര. മഹാരാഷ്ട്രയുടെ അഭിമാനമായ ഭണ്‍ഡാദ്ര തടാകവും ഇതിനടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Elroy Serrao

അമ്പ്രല്ല വെള്ളച്ചാട്ടം

അമ്പ്രല്ല വെള്ളച്ചാട്ടം

മഴക്കാലത്ത് മാത്രം സജീവമാകുന്ന അമ്പ്രല്ല വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്.

PC:Desktopwallpapers

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ഇഗ്ടാപുരി താലുക്കിലും അഹമ്മദ്‌നഗര്‍ ജില്ലയിലെ അകോലെ താലുക്കിലുമായാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്.
മുംബൈയില്‍ നിന്നും 153 കിലോമീറ്റര്‍ അകലെയാണ് കല്‍സുബായ് സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...