» »ദുര്‍ഗ്ഗാദേവിയുടെ സ്ഥിരം വാസസ്ഥലമായ അത്ഭുത ക്ഷേത്രം

ദുര്‍ഗ്ഗാദേവിയുടെ സ്ഥിരം വാസസ്ഥലമായ അത്ഭുത ക്ഷേത്രം

Written By: Elizabath

ഭഗവാന്‍ ശിവന്റെ ഇടപെടലിനെതുടര്‍ന്ന് കൃഷ്ണ നദിക്ക് ഒഴുകാന്‍ വഴിയൊരുക്കിയ നഗരമാണ് വിജയവാഡ എന്നറിയപ്പെടുന്നത്.
കനകദുര്‍ഗാംബ ദേവി അസുരനായ മഹിഷാസുരനെ പരാജയപ്പെടുത്തിയതു മുതലാണ് ദേവിയെ ഇവിടെ ആരാധിച്ചു വരുന്നത്.
മിത്തുകളും പുരാണങ്ങളും ധാരാളമുള്ള ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സ്ഥിതി ചെയ്യുന്ന കനകദുര്‍ഗ്ഗാ ക്ഷേത്രത്തെക്കുറിച്ച് അറിയാം...

ശിവന്‍ വഴിയൊരുക്കിയ കൃഷ്ണാനദി

ശിവന്‍ വഴിയൊരുക്കിയ കൃഷ്ണാനദി

ഒരുകാലത്ത് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതു മൂലം ചുറ്റുമുള്ള പ്രദേശങ്ങള്‍ കൃഷിക്കും വാസത്തിനും യോജിക്കാത്ത രീതിയിലേക്ക് മാറിയിരുന്നു. അന്ന് വിജയവാഡ കല്ലുകളാലും കുന്നുകളാലും ചുറ്റപ്പെട്ട ഒരിടമായിരുന്നു. വിജയവാഡയുടെ ഈ ഭൂപ്രകൃതിയാണ് നദിയുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നത്. പുരാണമനുസരിച്ച് ശിവന്‍ മലകളോട് വഴിമാറി നദിയുടെ പ്രയാണത്തിന് വേണ്ട വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടുവത്രെ. അങ്ങനെ പൂര്‍വ്വാധികം ശക്തിയില്‍ നദി തുരങ്കങ്ങളിലൂടെയും മറ്റും ഒഴുകാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു.

PC:Srikar Kashyap

വിജയവാഡ എന്ന പേരു വന്ന ക

വിജയവാഡ എന്ന പേരു വന്ന ക

വിജയവാഡ നഗരത്തിന് ആ പേരു വന്നതിനും പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ അര്‍ജുനന്‍ തന്റെ വിജയങ്ങള്‍ക്കായി ഇവിടുത്തെ ഇന്ദ്രകീല മലമുകളില്‍ വെച്ച് ശിവനോട് പ്രാര്‍ത്ഥിച്ചുവത്രെ. പിന്നീട് ഇവിടം വിജയവാഡ എന്നറിയപ്പെട്ടു തുടങ്ങി എന്നാണ് പറയുന്നത്.

PC:Krishna Chaitanya Velaga

സൗന്ദര്യത്തിന്റെ സംഗ്രഹമായ ദേവി

സൗന്ദര്യത്തിന്റെ സംഗ്രഹമായ ദേവി

ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗ്ഗാദേവിയെ സൗന്ദര്യത്തിന്റെ പ്രതീകവും മാതൃകയുമായാണ് കണക്കാക്കുന്നത്. നാലടി ഉയരത്തില്‍ തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമായി പൂജിക്കപ്പെടുന്ന ദേവിക്ക് എട്ടു കരങ്ങളാണുള്ളത്. എട്ടിലും ശക്തിയേറിയ ആയുധങ്ങളാണ് ദേവി വഹിച്ചിരിക്കുന്നതെന്നും കാണാം.. കനകദുര്‍ഗ എന്നാണ് ഇവിടെ ദേവി അറിയപ്പെടുന്നത്.

PC:Koushik

മഹിഷാസുരന്റെ മുകളില്‍

മഹിഷാസുരന്റെ മുകളില്‍

മഹിഷാസുരന്റെ മുകളില്‍ കയറി നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Gutam2000

വിജയവാഡയും കനകദുര്‍ഗാംബ ക്ഷേത്രവും

വിജയവാഡയും കനകദുര്‍ഗാംബ ക്ഷേത്രവും

വിജയവാഡ എന്ന നഗരത്തിന്റെ പേരിനൊപ്പം ചേര്‍ത്തു വായിക്കുന്നതാണ് കനകാംബ ക്ഷേത്രത്തിന്‍രെ പേരും, പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ഈ രണ്ടിനേയുംകുറിച്ച് ഒന്നിച്ചാണ് പറഞ്ഞിരിക്കുന്നതും.

PC:Krishna Chaitanya Velaga

അര്‍ജുനന് പാശുപതാസ്ത്രം ലഭിച്ച സ്ഥലം

അര്‍ജുനന് പാശുപതാസ്ത്രം ലഭിച്ച സ്ഥലം

ശിവനോടുള്ള പ്രാര്‍ഥനയുടെ ഫലമായി പാണ്ഡവരില്‍ ഒരുവനായ അര്‍ജുനന് ശിവന്‍ പാശുപതാസ്ത്രം ഉപദേശിച്ച് കൊടുത്തത് ഇവിടെ നിന്നാണ് എന്നാണ് വിശ്വാസം.

PC:Wikipedia

സ്വയം ഉണ്ടായ ക്ഷേത്രം

സ്വയം ഉണ്ടായ ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കനകദുര്‍ഗ്ഗാ ക്ഷേത്രം തനിയെ ഉണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. സ്വയംഭൂ ക്ഷേത്രം എന്നാണ് പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. വേദങ്ങളിലും ഇങ്ങനെത്തന്നെയാണ് ക്ഷേത്രത്തെക്കുറിച്ച പറയുന്നത്.
കാലിക പുരാണയിലും ദുര്‍ഗ്ഗാ സപ്താഷ്ടിയിലും മറ്റ് പുരാണഗ്രന്ഥങ്ങളിലുമാണ് ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

PC:Krishna Chaitanya Velaga

അതിശക്തമായ ക്ഷേത്രം

അതിശക്തമായ ക്ഷേത്രം

സ്വയംഭൂ ക്ഷേത്രമായതിനാല്‍ത്തന്നെ വളരെ ശക്തിയുള്ള സ്ഥലം കൂടിയാണിത്. പുണ്യപുരാതന കാലം മുതല്‍ തന്നെ ഇവിടെ തീര്‍ത്ഥാടകരും വിശ്വാസികളും എത്താറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.

PC:Prudvidora1

ദുര്‍ഗ്ഗാംബികയുടെ സ്ഥിരം വാസസ്ഥലം

ദുര്‍ഗ്ഗാംബികയുടെ സ്ഥിരം വാസസ്ഥലം

മഹിഷാസുരനെ വധിക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി വന്ന ദുര്‍ഗ്ഗ ഇവിടം സ്ഥിരം വാസകേന്ദ്രമാക്കി എന്നാണ് വിശ്വാസം. ഇവിടെ ഇന്ദ്രകിലാ കുന്നുകളാണ്
ദുര്‍ഗ്ഗാ ദേവിയുടെ വാസസ്ഥലമായി കണക്കാക്കുന്നത്.

PC:Adityamadhav83

മല്ലേശ്വര സ്വാമി

മല്ലേശ്വര സ്വാമി

കനകദുര്‍ഗ്ഗ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് മല്ലേശ്വര സ്വാമി ക്ഷേത്രം. ഇവിടെയും ധാരാളം ഭക്തര്‍ എത്താറുണ്ട്.

PC:Krishna Chaitanya Velaga

പകരം വയ്ക്കാനാവാത്ത ആത്മീയത

പകരം വയ്ക്കാനാവാത്ത ആത്മീയത

മറ്റൊരു പുണ്യസ്ഥലങ്ങളോടും പകരം വയ്ക്കാന്‍ കഴിയാത്ത ആത്മീയതയും പുണ്യവുമാണത്രെ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പുരാണങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഇവിടം ശിവലീലകള്‍ നടന്നയിടം കൂടിയാണ്.

PC:Adityamadhav83

ദസറ

ദസറ

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ദസറയ്ക്ക് പേരുകേട്ട സ്ഥലമാണ് ഈ ക്ഷേത്രം. ഇവിടുത്തെ വര്‍ണ്ണാഭമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി പതിനായിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.

PC: Official Page

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്ധ്രാപ്രദേശിലെ വിജയവാഡയ്ക്ക് സമീപമാണ് കനകദുര്‍ഗ്ഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിജയവാഡയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...