Search
  • Follow NativePlanet
Share
» »കണ്ണൂരില്‍ നിന്നും മൂന്നാറിലേക്കും വാഗമണ്‍ വഴി കുമരകത്തേയ്ക്കും കിടിലന്‍ പാക്കേജ്.. ഇതാണ് സമയം!

കണ്ണൂരില്‍ നിന്നും മൂന്നാറിലേക്കും വാഗമണ്‍ വഴി കുമരകത്തേയ്ക്കും കിടിലന്‍ പാക്കേജ്.. ഇതാണ് സമയം!

വാഗമണ്ണു പോയി കുമരകം വഴി കറങ്ങി വരുന്ന ഒരു പാക്കേജും മൂന്നാറിലേക്കുള്ള മറ്റൊരു ടൂര്‍ പാക്കേജുമാണ് കണ്ണൂര്‍ ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്.

സഞ്ചാരികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കെഎസ്ആര്‍ടിസിയു‌ടെ ബജറ്റ് ട്രിപ്പുകള്‍ അവധിക്കാലം കഴിഞ്ഞിട്ടും ഡബിള്‍ ബെല്ല‌ടിച്ച് ഓടുകയാണ്. ഒട്ടേറെ ഡിപ്പോകള്‍ വളരെ വ്യത്യസ്തമായ യാത്രകളുമായി വന്ന് അവധിക്കാല യാത്രകള്‍ക്ക് മാറ്റ് കൂട്ടിയിരുന്നു. ഈ ജൂണ്‍ മാസത്തില്‍ രണ്ടു യാത്രകളുമായി കണ്ണൂര്‍ ഡിപ്പോ എത്തിയിരിക്കുകയാണ്. വാഗമണ്ണു പോയി കുമരകം വഴി കറങ്ങി വരുന്ന ഒരു പാക്കേജും മൂന്നാറിലേക്കുള്ള മറ്റൊരു ടൂര്‍ പാക്കേജുമാണ് കണ്ണൂര്‍ ഡിപ്പോ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു പാക്കേജുകളെക്കുറിച്ചും വിശദമായി വായിക്കാം

കണ്ണൂര്‍-വാഗമണ്‍-കുമരകം

കണ്ണൂര്‍-വാഗമണ്‍-കുമരകം

വാഗമണ്ണിന്‍റെയും കുമരകത്തിന്‍റെയും കാഴ്ചകളിലേക്ക് വലിയ ചിലവും ബുദ്ധിമുട്ടും ഇല്ലാതെ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള വാഗമണ്‍-കുമരകം പാക്കേജ്.

PC:Sebin Lalu

തിയ്യതി

തിയ്യതി

ജൂണ്‍ 24 വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് കണ്ണൂരില്‍ നിന്നും തുടങ്ങും. പിറ്റേന്ന് ജൂണ്‍ 25 ശനിയാഴ്ച രാവിലെ ആറുമണിയോടെ വാഗമണ്ണില്‍ എത്തിച്ചേരും. അവിടെ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലില്‍ റൂം എടുത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം 9 മണിയോടു കൂടി ഓഫ് റോഡ് ജീപ്പ് സഫാരിക്കായി. തിരികെ ഉച്ചയ്ക്ക് ഹോട്ടയില്‍ വന്ന് ഭക്ഷണം. വിശ്രമിച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ സൈറ്റ് സീയിങ്ങാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രാത്രി ഏഴുമണിയോടു കൂടി ഹോട്ടലില്‍ തിരികെയെത്തും. ഡിന്നറും ക്യാംപ് ഫയറും ഇവി‌ടെ ഒരുക്കിയിട്ടുണ്ടാവും.

PC:Aabid Muhammed Sakir

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാമത്തെ ദിവസമായ ഞായറാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം ബസില്‍ കുമരകത്തേയ്ക്ക് പോകുന്നു. അഞ്ച് മണിക്കൂര്‍ സമയമാണ് ഹൗസ് ബോട്ടില്‍ ചിലവഴിക്കുവാനുള്ളത്. അന്ന് വൈകി‌ട്ട് കണ്ണൂരിലേക്ക് മടങ്ങും.

PC:Anil Xavier

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

വെള്ളിയാഴ്ചയിലെയും ഞായറാഴ്ചയിലെയും രാത്രി ഭക്ഷണം ഒഴികെയുള്ള ഭക്ഷണവും ടിക്കറ്റ് നിരക്കും താമസസൗകര്യവും ഉള്‍പ്പെടെ ഒരാളില്‍ നിന്നും 3900 രൂപയാണ് ചാര്‍ജ് ആയി ഈടാക്കുന്നത്.

കണ്ണൂര്‍-മൂന്നാര്‍ പാക്കേജ്

കണ്ണൂര്‍-മൂന്നാര്‍ പാക്കേജ്

ജൂണ്‍ 25ശനിയാഴ്ച രാവിലെ ഏഴു ണണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. പോകുന്ന വഴിയില്‍ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്‍ കാണുവാനുള്ള സൗകര്യമുണ്ടാകും. വൈകിട്ടോ‌ടുകൂടി മൂന്നാറിലെത്തും. അന്നു രാത്രി താമസം കെഎസ്ആര്‍ടിസി കാരവന്‍ ബസില്‍ ആണ് ഒരുക്കിയിരിക്കുന്നത്.
PC:gaurav kumar

മൂന്നാര്‍ കാഴ്ചകള്‍

മൂന്നാര്‍ കാഴ്ചകള്‍

യാത്രയുടെ രണ്ടാം ദിവസം അതായത് ജൂണ്‍ 26 ഞായറാഴ്ച മൂന്നാര്‍ കാണുവാനിറങ്ങും. എക്കോ പോയിന്‍റ്, ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം. മാട്ടുപ്പെട്ടി ഡാം, ഫ്ലവര്‍ ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ് എന്നിവിടങ്ങളാണ് കാണുന്നത്.

PC:Navi

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

1850 രൂപയാണ്കണ്ണൂര്‍-മൂന്നാര്‍ പാക്കേജില്‍ ഒരാളില്‍ നിന്നും ഈടാക്കുന്നത്. ഇതില്‍ ബസ് യാത്രയും മൂന്നാര്‍ കെഎസ്ആര്‍ടിസി ബസിലെ താമസവും ഉള്‍പ്പെടുന്നു. ഭക്ഷണചിലവ്, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ചാര്‍ഡ് ആയ 115 രൂപയും അവരവര്‍ വഹിക്കേണ്ടതാണ്.

PC:mahroof mahr

പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍

മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X